വേള്‍ഡ് മലയാളി എക്സലന്‍സി അവാര്‍ഡ് ആല്‍ബര്‍ട്ട് അലക്സിന്
ന്യുഡല്‍ഹി : ശ്രുതി ആര്‍ട്ട്സും ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റും സംയുക്തമായി നല്‍കുന്ന വേള്‍ഡ് മലയാളി എക്സലന്‍സി അവാര്‍ഡ് (World Malayali Excellency Award - 2010) യു.എ.ഇ. യിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ആല്‍ബര്‍ട്ട് അലക്സിന് സമ്മാനിച്ചു. ഏപ്രില്‍ 11, 2010ന് ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന പുരസ്കാര ദാന ചടങ്ങില്‍, പ്രമുഖ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളുടെ സാന്നിധ്യത്തില്‍, സിനിമാ നടനും സംവിധായകനുമായ ശ്രീനിവാസനില്‍ നിന്നും അദ്ദേഹം പുരസ്കാരം ഏറ്റു വാങ്ങി.
മാധ്യമ പ്രവര്‍ത്തന രംഗത്തെ ആല്‍ബര്‍ട്ട് അലക്സിന്റെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത് എന്ന് ശ്രുതി ആര്‍ട്ട്സ് പ്രസിഡണ്ട് സി. പ്രതാപന്‍ തദവസരത്തില്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയാണ് ശ്രുതി ആര്‍ട്ട്സ് (SRUTI Arts - Social Revolution and Unification Through Indian Arts). Labels: awards, personalities, uae, കല
- ജെ. എസ്.
( Saturday, April 17, 2010 ) |
എം.കെ. ലോകേഷ് യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍
അബുദാബി: യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡറായി എം.കെ. ലോകേഷ് ഇന്ന് ചുമതലയേല്‍ക്കും. ബ്രസ്സല്‍സിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയി സേവനം അനുഷ്ഠിക്കുക യായിരുന്നു കര്‍ണ്ണാടക സ്വദേശിയായ എം.കെ. ലോകേഷ്. ദല്‍ഹിയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സില്‍ ഡപ്യൂട്ടി ഡയരക്ടര്‍ ജനറലായും, വിദേശ കാര്യ മന്ത്രാലയത്തില്‍ ആഫ്രിക്കയുടെ നയതന്ത്ര ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
1977 മുതല്‍ വിദേശ കാര്യ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ശ്രീലങ്ക, നൈജീരിയ, വാഷിംഗ്‌ടണ്‍, സ്ലോവാക് റിപ്പബ്ലിക്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ നയ തന്ത്ര കാര്യാലയങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു. Labels: abudhabi, personalities, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Monday, April 12, 2010 ) 1 Comments:
Links to this post: |
ഇന്ത്യന്‍ മീഡിയ ഫോറം പദ്മശ്രീ എം. എ. യൂസഫലിയെ ആദരിച്ചു
ദുബായ് : അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായ പദ്മശ്രീ എം. എ. യൂസഫലിക്ക് യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി.
പതിനായിര കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നല്‍കിയ മനുഷ്യ സ്നേഹിയും ഗള്‍ഫില്‍ ഉടനീളവും ഇന്ത്യയിലും വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന വ്യവസായ പ്രമുഖനായ പദ്മശ്രീ എം. എ. യൂസഫലി യെ ഐ.എം.എഫ്. ന്റെ വേദിയിലേക്ക് സ്വാഗതം ചെയ്യാന്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഐ.എം.എഫ്. പ്രസിഡണ്ട് ഇ.എം. അഷ്‌റഫ് പറഞ്ഞു. തന്റെ വളര്‍ച്ചയ്ക്ക് കാരണം മലയാളികള്‍ തനിക്ക് നല്‍കിയ സ്നേഹവും, യു.എ.ഇ. യിലെ വിശാല ഹൃദയമുള്ള ഭരണാധികാരികളും ആണെന്ന് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് യൂസഫലി അറിയിച്ചു. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം പ്രവാസികളുടെ ജീവിതത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലിയതാണ്. മുന്‍പ് നാട്ടിലെ വിശേഷങ്ങള്‍ കത്ത് വഴി പത്ത് ദിവസം കഴിഞ്ഞ് അറിഞ്ഞ പ്രവാസിക്ക് ഇന്ന് മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ ഉടനടി അറിയുവാനും നാടുമായി സമ്പര്‍ക്കത്തില്‍ ഇരിക്കുവാനും കഴിയുന്നു. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും പോലുള്ള പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ ഇന്റര്‍നെറ്റ് പത്രങ്ങള്‍ പോലുള്ള നൂതന മാധ്യമങ്ങള്‍ വഴി മലയാളിക്ക് സ്വന്തം നാടുമായി നിരന്തര ബന്ധം പുലര്‍ത്താന്‍ കഴിയുന്നു. ചേംബര്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണ വിജയിച്ച അദ്ദേഹം വ്യവസായികളുടെ പ്രശ്നങ്ങളില്‍ മാത്രമല്ല, മലയാളികളുടെ ഏത് പ്രശ്നങ്ങളിലും താന്‍ സജീവമായി ഇടപെടാറുണ്ട് എന്ന് അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളെയും ബാധിച്ചതിന്റെ അലകള്‍ മാത്രമാണ് യു.എ.ഇ യില്‍ ദൃശ്യമായത്. യു.എ.ഇ. യെ സംബന്ധിച്ചേടത്തോളം ഇത് ഒരു ഹ്രസ്വകാല പ്രതിഭാസമാണ്. ഇവിടെ ഒരൊറ്റ ബാങ്ക് പോലും ഇന്ന് വരെ അടച്ച് പൂട്ടേണ്ടി വന്നിട്ടില്ല. ഇവിടെ സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും ശമ്പളം കിട്ടാതിരുന്നിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആര്‍ക്കും ശമ്പള കുടിശിക ലഭിക്കാതിരുന്നിട്ടില്ല. സര്‍ക്കാര്‍ ഈ കാര്യത്തില്‍ നേരിട്ട് ഇടപെട്ട് കുടിശിക കൊടുക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ഇവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണമുള്ള സാമ്പത്തിക നയങ്ങള്‍ മൂലം 2010 അവസാനത്തോടെ യു.എ.ഇ. യിലെ സാമ്പത്തിക രംഗം ശക്തമായ പുരോഗതി രേഖപ്പെടുത്തും എന്നാണ് തന്റെ കണക്ക് കൂട്ടല്‍ എന്നും യൂസഫലി വെളിപ്പെടുത്തി. ഐ.എം.എഫ്. യു.എ.ഇ. യുടെ പുതിയ വെബ്സൈറ്റ് ഉല്‍ഘാടനം പദ്മശ്രീ യൂസഫലി നിര്‍വ്വഹിച്ചു. വെബ് സൈറ്റ് രൂപകല്‍പ്പന ചെയ്ത, ഐ. എം. എഫ്. ന്റെ ട്രഷറര്‍ കൂടിയായ വി. എം. സതീഷിന് ഐ.എം.എഫ്. ന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി ജോയ് മാത്യു സമ്മാനിച്ചു. Indian Media Forum UAE Honours Padma Shri M.A. Yousuf Ali Labels: personalities, prominent-nris, uae
- ജെ. എസ്.
( Friday, February 05, 2010 ) |
വേണു രാജാമണിക്ക് മഹാരാജാസ് യാത്രയയപ്പ് നല്‍കി
ദുബായ് : കാലാവധി പൂര്‍ത്തിയാക്കി ദുബായില്‍ നിന്നും സ്ഥലം മാറി പോകുന്ന കോണ്‍സല്‍ ജനറല്‍ വേണു രാജാമണിക്ക് യു.എ.ഇ. യിലെ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍മ (ഓവര്‍സീസ് റീയൂണിയന്‍ ഓഫ് മഹാരാജാസ് ആലുംനി) യാത്രയയപ്പ് നല്‍കി. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് ദുബായ് ദെയ്‌റയിലെ ഫ്ലോറ ക്രീക്ക് ഹോട്ടലില്‍ നടന്ന യാത്രയയപ്പില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും സംബന്ധിച്ചു.
കലാലയ ജീവിത കാലത്ത് ഏറണാകുളം മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു വേണു രാജാമണി. ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. - രാംമോഹന്‍ പാലിയത്ത് Labels: associations, personalities, prominent-nris
- ജെ. എസ്.
( Friday, January 29, 2010 ) |
സൈകത ഭൂവിലെ സൌമ്യ സപര്യ - ചര്‍ച്ചാ സംഗമം കൊടുങ്ങല്ലൂരില്‍
കൊടുങ്ങല്ലൂര്‍ : നാട്ടിലും മറുനാടുകളിലും മൂന്നര പതിറ്റാണ്ടായി സാഹിത്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവമായ കെ. എ. ജബ്ബാരിയെ കുറിച്ച് സുഹൃത്തുക്കളും സഹ പത്ര പ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങള്‍ ബഷീര്‍ തിക്കോടി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന ഗ്രന്ഥത്തിന്റെ പരിചയപ്പെടുത്തലും, അവലോകനവും ഉള്‍പ്പെടുന്ന പുസ്തക ചര്‍ച്ച 2010 ജനുവരി 22ന് വെള്ളിയാഴ്‌ച്ച 4 മണിക്ക് കൊടുങ്ങല്ലൂര്‍ എസ്.എന്‍.ഡി.പി. ഹാളില്‍ സംഘടിപ്പിക്കുന്നു.
യു.എ.ഇ. ഇന്ത്യന്‍ മീഡിയാ ഫോറം, കെ.എം.സി.സി., സര്‍ഗ്ഗധാര, സീതി സാഹിബ് വിചാര വേദി, വായനക്കൂട്ടം, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം തുടങ്ങിയ സംഘടനകളുടെ സജീവ സാരഥികളില്‍ ഒരാളായ ജബ്ബാരിയെ കുറിച്ചുള്ള പുസ്തകത്തെ പരിചയപ്പെടുത്തി പ്രശസ്ത സാഹിത്യകാരന്‍ മുരളീധരന്‍ ആനാപ്പുഴയും ജബ്ബാരിയുടെ ആശയ സൌഹൃദങ്ങളെ പരിചയപ്പെടുത്തി ഇ. കെ. ഇബ്രാഹിം കുട്ടി മാസ്റ്ററും (സെക്രട്ടറി, കെ. എന്‍. എം.) സംസാരിക്കും. ടി. എ. ബാവക്കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് പി. രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. സീതി മാസ്റ്റര്‍, എ. കെ. എ. റഹ്‌മാന്‍ തുടങ്ങിയ പ്രശസ്ത സാഹിത്യ കാരന്മാര്‍, സാമൂഹ്യ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കും. Labels: personalities
- ജെ. എസ്.
( Thursday, January 21, 2010 ) |
മുല്ലപ്പെരിയാര്‍ : ദുരന്തം ഒഴിവാക്കാന്‍ വിട്ടുവീഴ്‌ച്ച അത്യാവശ്യം - കെ.പി. ധനപാലന്‍ എം.പി.
ദുബായ്: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാവുന്ന വന്‍ ദുരന്തം മുന്‍പില്‍ കണ്ട് അത്തരം ഒരു ദുരന്തം ഒഴിവാക്കാനായി സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണം എന്ന് കെ. പി. ധനപാലന്‍ എം. പി. അഭിപ്രായപ്പെട്ടു. ദുബായില്‍ e പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു കൊണ്ട് കൂടുതല്‍ ശക്തമായി ഇടപെടുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്നതാണ് ദുരന്തം ഒഴിവാക്കാനുള്ള പരിഹാരം. എന്നാല്‍ പുതിയ അണക്കെട്ട് വരുന്നതോടെ പഴയ കരാര്‍ അസാധുവാകുകയും തങ്ങളുടെ ജല ലഭ്യതയ്ക്ക് ഭീഷണിയാവുകയും ചെയ്യും എന്ന ആശങ്കയാണ് തമിഴ് ജനതയെ ചാവേര്‍ പടയ്ക്ക് പോലും സന്നദ്ധമാക്കുന്നത്. ഈ ആശങ്കയെ ഫലപ്രദമായി നേരിടാനും അവര്‍ക്ക് തുടര്‍ന്നും ജലം ലഭിക്കുമെന്ന് ഉറപ്പു നല്‍കാനും വിട്ടു വീഴ്‌ച്ചാ മനോഭാവത്തോടെ സര്‍ക്കാര്‍ സമീപിക്കണം. എന്നാലേ രമ്യമായ ഒരു പരിഹാരം ഉണ്ടാവൂ എന്നും എം. പി. പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം താഴെ: ഫോട്ടോ : അനൂപ് പ്രതാപ് തൈക്കൂട്ടത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സജീവമായി ഇടപെടാനുള്ള ഒരുക്കത്തിലാണ് ബൂലോഗവും ബ്ലോഗ്ഗര്‍മാരും. ഇതിനായി ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മകള്‍ ചര്‍ച്ചകളും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എന്തു ചെയ്യണം, ചെയ്യാന്‍ കഴിയും, എന്തു ചെയ്തു? മുല്ലപ്പെരിയാര്‍ നമ്മളെ സംബന്ധിച്ചേടത്തോളം ഒരു ഭീഷണിയായി നില്‍ക്കുകയാണ്. ആ ഭീഷണിയെ തരണം ചെയ്യാന്‍ നമ്മള്‍ ഒരു പുതിയ ഡാം ആണ് പ്ലാന്‍ ചെയ്യുന്നത്. പക്ഷെ, തമിഴ്‌നാട്ടിനുള്ള ആശങ്ക, പുതിയ ഡാം വന്നാല്‍, ആ പഴയ കരാര്‍ പോയി പോകുമെന്നും, അതോടെ ഇപ്പോള്‍ അവര്‍ക്ക് കിട്ടി ക്കൊണ്ടിരിക്കുന്ന വെള്ളം കിട്ടാതാവു മെന്നുമൊ ക്കെയാണ്. പുതിയ കരാര്‍ വരുമ്പോള്‍ ഇത്രയും നാള്‍ അനുഭവിച്ചു കൊണ്ടിരുന്ന വ്യവസ്ഥകളില്‍ നിന്നും മാറ്റം വരില്ലേ എന്ന ആശങ്കയാണ് അവര്‍ക്ക് ഉള്ളത്. പുതിയതായി ഡാം നിര്‍മ്മിക്കാന്‍ അനുവദിച്ചാല്‍, ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അത്രയും വെള്ളം കൊടുക്കാന്‍ നമുക്ക് സമ്മതമാണ് എന്ന് നമ്മള്‍ വാക്കാലാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് ഒരു വ്യവസ്ഥയായി ഒരു കരാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ സമ്മതം അറിയിച്ചാല്‍ ഒരു പക്ഷെ അവര്‍ അതിലേക്ക് കടന്നു വരാന്‍ തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ നമ്മുടെ ഇപോഴത്തെ സര്‍ക്കാരിന്റെ ഒരു ചിന്താഗതി അനുസരിച്ച്, അന്ന് അങ്ങനെ കൊടുത്തു എന്നുള്ളത് കൊണ്ട് ഇന്ന് അതേ വ്യവസ്ഥകള്‍ അനുവദിക്കാന്‍ സമ്മതമല്ല എന്നൊരു നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ ഒരു കാരണവശാലും ഒരു പുതിയ ഡാം പണിയാന്‍ പറ്റാത്ത ഒരു കെട്ടുപാടില്‍ വന്ന് കിടക്കുകയാണ്. അതിനെ നമ്മള്‍ ബലം പ്രയോഗിച്ച് പുതിയ ഡാം കെട്ടും എന്ന് പറഞ്ഞാലും അത് പ്രായോഗികമല്ല. പിന്നെ, അവരുമായി ഒരു ഡയലോഗ് നടത്തി, അവരും കൂടി അംഗീകരിക്കുന്ന ഒരു പോയന്റിലേക്ക് കൊണ്ടു വരാനുള്ള ഒരു ശ്രമം നടത്താന്‍ നമ്മള്‍ ശ്രമിച്ചാലും, അവര്‍ വികാര പരമായി നില്‍ക്കുകയാണ്. ആ വികാര പരമായ സമീപനത്തില്‍ നിന്ന് അവരെ മാറ്റണമെങ്കില്‍ അവര്‍ക്ക് നമ്മളില്‍ വിശ്വാസ്യത ഉണ്ടാക്കുന്ന ഒരു സമീപനം ഉണ്ടാകണം. ഞങ്ങള്‍ ചെന്നതിനു ശേഷം തമിഴ്നാടില്‍ നിന്നുമുള്ള എം.പി. മാരുമായി ഡയലോഗ് നടത്തി കൊണ്ടിരിക്കുകയാണ്. അവരെ വിശ്വാസത്തില്‍ എടുക്കാന്‍. പക്ഷെ അത് കൊണ്ട് മാത്രമായില്ല. നേരത്തെ അവര്‍ വളരെ അഡമന്റ് ആയി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കാനൊക്കെ അവര്‍ തയ്യാറുണ്ട്. ലെഷര്‍ ടൈമിലൊക്കെ സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായി തന്നെ എല്ലാ എം.പി. മാരും അതിനായി ഒരു സമീപനം എടുത്തിട്ടുണ്ട്. പക്ഷെ സര്‍ക്കാരുകള്‍ തമ്മിലാണല്ലോ ഈ ഡയലോഗ് വേണ്ടത്. അല്ലാതെ ഞങ്ങള്‍ എം.പി. മാര്‍ തമ്മിലുള്ള സംസാരത്തിന് വലിയ പ്രസക്തിയില്ല. ഇങ്ങനെ സര്‍ക്കാരുകള്‍ തമ്മിലുള്ള ഡയലോഗിന് സഹായകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കി എടുക്കാന്‍ കഴിയും എന്നാണ് ഇപ്പോഴത്തെ സംസാരം തുടങ്ങിയപ്പോള്‍ തോന്നുന്നത്. പക്ഷെ നമുക്കറിയാമല്ലോ, എപ്പോഴും ഒരു തീവ്രവാദത്തിന്റെ സമീപനമുള്ള സംഘടനകളും, വ്യക്തികളും ഉണ്ട്. അവര്‍ ഒരു വിട്ടുവീഴ്‌ച്ചയും ഇല്ലാത്ത സമീപനത്തില്‍ നില്‍ക്കുകയുമാണ്. ഒരു കരാറിലേക്ക് വരത്തക്കവണ്ണമുള്ള സമീപനം എടുത്താല്‍ ഒറ്റപ്പെടുമോ എന്ന ആശങ്കയും പലര്‍ക്കുമുണ്ട്. സര്‍ക്കാരുകള്‍ തമ്മിലുള്ള ഒരു തുറന്ന ചര്‍ച്ചയും അവര്‍ കൂടി അംഗീകരിക്കുന്ന ഒരു കരാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കുകയും ചെയ്തില്ലായെങ്കില്‍ പഴയത് പോലെ തന്നെ കാര്യങ്ങള്‍ നില്‍ക്കും. അതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത്രയധികം ആളുകളെ നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നം എന്ന നിലയ്ക്ക് കേന്ദ്ര സര്‍ക്കാരിന് ഇതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ ആവില്ലേ? ഞങ്ങള്‍ ഇത് പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയുമായി ഞങ്ങള്‍ എം.പി. മാര്‍ എല്ലാവരും പോയി സംസാരിച്ചു. അങ്ങനെ ഒരു നിലപാട് കേന്ദ്ര സര്‍ക്കാരിന് നിയമപരമായി എടുക്കാനുള്ള ഒരു സാഹചര്യമില്ല. കാരണം നിയമപരമായി അണക്കെട്ട് ഇപ്പോള്‍ അവരുടെ കയ്യിലാണ്. ആ നിയമത്തിനെ മറി കടക്കണമെങ്കില്‍ ഒരു സ്നേഹബുദ്ധിയുള്ള ഒരു സമീപനമേ പറ്റുകയുള്ളൂ. ഒരു ദേശീയ ദുരന്തം ആവാനുള്ള ഒരു സാദ്ധ്യത ഇതിനുണ്ടല്ലോ? അതൊരു വാദഗതിയാണ്. നമ്മള്‍ സത്യം പറഞ്ഞാലും അവര്‍ അവരുടേതായ വാദം കൊണ്ട് അതിനെ എതിര്‍ത്തു കൊണ്ടിരിക്കുകയും തള്ളിക്കളയുകയും ചെയ്യുകയാണ്. അവരുടെ എഞ്ചിനിയര്‍മാരും, അവരുടെ അസംബ്ലി കമ്മിറ്റിയും എല്ലാം വന്ന് പരിശോധിച്ച് അണക്കെട്ടിന് ബലക്കുറവില്ല എന്ന് പറയുകയാണ്. സര്‍ക്കാര്‍ മാത്രമല്ല, അവരുടെ എഞ്ചിനിയറിംഗ് വിംഗും പറയുകയാണ്. അതെന്തൊക്കെയായാലും ഇതൊരു ദുരന്തമായി നില്‍ക്കുകയാണ് എന്നത് നമുക്ക് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ബലം പ്രയോഗിച്ചോ, കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു നിലപാട് എടുക്കുകയോ ചെയ്താല്‍ അവര്‍ അജിറ്റേറ്റഡ് ആവും. ആ അജിറ്റേഷന്‍ വന്ന് നില്‍ക്കുന്നത് നമ്മളെ പോലെയല്ല, എന്തും ചെയ്യാന്‍ തയ്യാറായ, ഒരു ചാവേര്‍ പടയെ പോലെയാണ് അവര്‍ വരുന്നത്. ഡാം പണിയാന്‍ ഒരു കാരണവശാലും അവര്‍ സമ്മതിക്കില്ല എന്നും പറഞ്ഞ്. അപ്പോള്‍ പിന്നെ ഫോഴ്‌സും പട്ടാളവുമൊക്കെ ഇറങ്ങി അവരെ ഒതുക്കി... അങ്ങനെയൊന്നും കാര്യങ്ങള്‍ മുന്‍പോട്ട് കൊണ്ടു പോകാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി മൂലം ചാലിയാറില്‍ ഉണ്ടാവുന്ന മലിനീകരണം ശാസ്ത്രീയമായി പഠിക്കുകയും, പ്രശ്നം ആദ്യമായി പൊതു ജന ശ്രദ്ധയില്‍ കൊണ്ടു വരികയും ചെയ്ത ഡോ. കെ.ടി. വിജയ മാധവനെ പോലെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കൊണ്ടു വരാന്‍ e പത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്തെ വിദഗ്ദ്ധരുടെ സഹായത്തോടെ അണക്കെട്ടിന്റെ സാങ്കേതികത്വം ശ്രദ്ധാപൂര്‍വ്വം ഇവര്‍ പഠിക്കുന്നുമുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാവുന്ന ആദ്യത്തെ വെള്ളപ്പാച്ചിലില്‍ ഉണ്ടാവുന്ന നഷ്ടം, മനുഷ്യ ജീവനും മൃഗങ്ങള്‍ക്കും, സ്വത്തിനും പ്രകൃതിയ്ക്കും, ഭയാനകമായിരിക്കും എന്നാണ് ഇപ്പോള്‍ നിലവിലുള്ള പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഒരു പക്ഷെ ലോക ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുള്ള ഏറ്റവും ഭീകരമായ ഒരു അണക്കെട്ട് ദുരന്തമായി മാറിയേക്കാമിത്. ഇതിന്റെ ഈ ഭീകരത ശരിക്കും എല്ലാവരും ഉള്‍ക്കൊള്ളുന്നുണ്ടോ? ഇത് ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ പ്രശ്നം പരിഹരിക്കപ്പെടാനുള്ള സാധ്യത തെളിയുമായിരുന്നില്ലേ? ഇതിന്റെ ഭീകരത നമുക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് തമിഴ്നാട് ഉള്‍ക്കൊള്ളുന്നില്ല. ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നാല്‍ പോലും അവര്‍ അത് ഉള്‍ക്കൊള്ളില്ല. അവരുടെ എഞ്ചിനിയര്‍മാരുടെ കൂടി പങ്കാളിത്തത്തോടെ പഠനങ്ങള്‍ നടത്തിയില്ലെങ്കില്‍ അത് വൃഥാവിലാകും. അവര്‍ വല്ലാത്തൊരു നിലപാടില്‍ നില്‍ക്കുകയാണ്. അവരുടെ സംസ്ഥാനത്തിന്റെ വികാരത്തിനുള്ള മുന്‍ഗണനയാണ് അവര്‍ കല്‍പ്പിക്കുന്നത്. നമ്മുടെ അവസ്ഥ അവര്‍ക്ക് ബോധ്യപ്പെടുന്നില്ല. അവര്‍ വികാര പരമായ സമീപനം എടുത്തു നില്‍ക്കുകയാണ്. അത് കൊണ്ട്, ഈ പറയുന്നത് പോലെയുള്ള പഠനങ്ങള്‍ നടത്തുമ്പോഴും, അതിന്റെ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് വരുമ്പോഴും ചെയ്യേണ്ടുന്ന കാര്യം, അവരുമായി ഒരു ഡയലോഗിന്റെ പുറത്ത് അവരുടെ എഞ്ചിനിയേഴ്‌സിനെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു പഠനം ആയിരിക്കണം വരേണ്ടത്. അല്ലാതെ നമ്മള്‍ പറയുന്നതിലെ ശരി അവരെ ബോധ്യപ്പെടുത്താനാവില്ല. രാഷ്ട്രീയത്തിനതീതമായാണോ എം.പി. മാര്‍ ഈ പ്രശ്നത്തെ സമീപിക്കുന്നത്? തീര്‍ച്ചയായും. സുപ്രീം കോടതിയില്‍ കെ.ടി. തോമസ് എം.പി. കക്ഷി ചേര്‍ന്നിട്ടുണ്ട്. പാര്‍ലമെന്റില്‍ എല്ലാവരും ഒരുമിച്ച് തന്നെയാണ് ഈ മുന്നേറ്റത്തില്‍ നിലകൊള്ളുന്നത്. അതിലൊന്നും രാഷ്ട്രീയ ഭേദമൊന്നുമില്ല. തമിഴ്‌നാടിനെ പോലെ ഭ്രാന്ത് കാണിക്കുന്നില്ലെങ്കില്‍ പോലും, പാര്‍ലമെന്റിനകത്ത് എടുക്കേണ്ട സമീപനം, വളരെ ശക്തമായിട്ട് തന്നെ നമുക്ക് സ്വീകരിക്കാന്‍ കഴിഞ്ഞു, അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. അത് സഭയെ ഒന്നാകെ തന്നെ ബോധ്യപ്പെടുത്തുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും കേട്ടിരിക്കുന്നവര്‍ക്ക് നമ്മള്‍ പറയുന്നത് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നുണ്ട്. തമിഴ്നാടിന്റെ മറു വാദഗതികളും ചര്‍ച്ചകളും ഒക്കെ ഉണ്ടെങ്കില്‍ പോലും, വന്‍ ദുരന്തമാണല്ലോ വന്ന് ഭവിക്കാന്‍ പോകുന്നത്. അത് വന്ന് ഭവിച്ചതിനു ശേഷം പിന്നെ ഒന്നുമില്ലല്ലോ. പാര്‍ലമെന്റില്‍ ഇടപെടുന്നതിനു ഉപരിയായി നമ്മള്‍ ഈ ദുരന്തത്തെ തന്നെയാണ് കാണുന്നത്. ദുരന്തത്തെ അതി ജീവിക്കാന്‍ കഴിയുന്ന ഒരു നിലപാട് ഒരു പരിധി വരെ തമിഴ്നാട് സര്‍ക്കാരിനെ കൊണ്ട് എടുപ്പിക്കാന്‍ അവിടെയുള്ള എം.പി. മാരുടെ സമ്മര്‍ദ്ദം, അതാണ് നമ്മള്‍ നടത്തി ക്കൊണ്ടിരിക്കുന്നത്. പക്ഷെ എന്തൊക്കെയാണെങ്കിലും, അപ്പുറത്ത് തീവ്രവാദപരമായി നില്‍ക്കുന്ന സംഘടനകളും ആളുകളുമൊക്കെ എടുക്കുന്ന നിലപാടുകളെ അതിജീവിച്ച് പറയാനുള്ള ധൈര്യം അവര്‍ക്കില്ല. പറയില്ല അവര്‍. പല സ്ഥലങ്ങളിലും തീവ്രവാദത്തിന്റെ മുന്നേറ്റത്തില്‍ മൌനം പാലിക്കുന്നു എന്ന് പറയുന്നത് പോലെയാണ് പലപ്പോഴും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആളുകള്‍ പോലും ചെയ്തു കൊണ്ടിരിക്കുന്നത്. ഈ ദുരന്തം ബാധിക്കുന്ന പ്രദേശത്തെ ആളുകളില്‍ ബോധവല്‍ക്കരണം നടത്തുന്നത് കൊണ്ട് എന്തെങ്കിലും ഫലമുണ്ടാവുമോ? ഇത്തരം ബോധവല്‍ക്കരണം നടത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഗൌരവമായി ഈ വിഷയം അവര്‍ ഉള്‍ക്കൊണ്ടിട്ടില്ല. കടല്‍ വന്ന് വീടെടുത്ത് കൊണ്ട് പോകും എന്ന ഒരു ഭീഷണി നിലനില്‍ക്കുമ്പോഴും, കടപ്പുറത്ത് ജീവിക്കുന്നത് പോലെ, അങ്ങനെയൊന്നും വരില്ല എന്ന് തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്. ഇത്രയൊക്കെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇപ്പോഴും ആളുകള്‍ അവിടെ നിന്നും മാറി കൊടുക്കുന്നൊന്നുമില്ല. പുറത്ത് നിന്നുള്ള ആളുകള്‍ക്കുള്ള അശങ്ക പോലും ബാധിക്കുന്ന പ്രദേശത്തെ ആളുകള്‍ക്കില്ല എന്നതാണ് വാസ്തവം. ഒരു ജനകീയ മുന്നേറ്റം ഈ കാര്യത്തില്‍ ആവശ്യമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ജനകീയ മുന്നേറ്റം ഉണ്ടായേ പറ്റൂ. സംസ്ഥാനത്തിനകത്ത് ഒരു പ്രതിഷേധം ഉണ്ടായി വരണം. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു തന്നെ വരണം. അത് രാഷ്ട്രീയമോ ഒന്നുമല്ലാതെ ജനങ്ങളില്‍ നിന്നു തന്നെ ഇത് ഉണ്ടായി വരണം. ഇത് ഒരു യഥാര്‍ത്ഥ പ്രശ്നമാണെന്നും, ജീവനെയും നിലനില്‍പ്പിനെ തന്നെയും ബാധിക്കുന്ന വിഷയമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. അത് കഴിയണം. രാഷ്ട്രീയമായി ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും? നമ്മുടെ സര്‍ക്കാര്‍ ഇതില്‍ കുറച്ച് കൂടി വിട്ടു വീഴ്‌ച്ചയ്ക്ക് തയ്യാറാവണം. അവര്‍ പറയുന്നത് സമ്മതിക്കേണ്ടി വന്നാല്‍ പോലും, ജീവനാണല്ലോ വലുത്. അന്ന് ഇത്ര കൊല്ലത്തേക്ക് കൊടുത്തു. ഇനി അങ്ങനെ കൊടുക്കാന്‍ കഴിയില്ല എന്നൊക്കെ പറയുന്നത് ശരിയാണെങ്കില്‍ പോലും, അതിനേക്കാള്‍ വലിയ ഒരു ഭീഷണി നില നില്‍ക്കുന്നത് കൊണ്ട്, അവരോട് ചര്‍ച്ച ചെയ്ത് അവരുടെ കൂടി വിശ്വാസത്തിലെടുത്ത് ഒരു തീരുമാനത്തില്‍ കൊണ്ടു വന്നിട്ടേ കാര്യമുള്ളൂ. കേന്ദ്ര സര്‍ക്കാരിന് ഇടപെടണമെങ്കില്‍, പട്ടാളം ഇറങ്ങിയൊക്കെ ചെയ്യാന്‍ കഴിയും. പക്ഷെ അത് കൊണ്ടൊന്നും ഇത് പരിഹരിക്കാന്‍ കഴിയില്ല. അതിന് എതിര്‍പ്പ് ഭയങ്കരമായിരിക്കും. അതൊരു വന്‍ യുദ്ധം പോലെ നടത്തേണ്ടി വരും. അല്ലാതെയൊന്നും തമിഴ്നാട് സമ്മതിക്കില്ല. അങ്ങനെയൊരു നിലപാടിലാണ് അവര്‍ നില്‍ക്കുന്നത്. അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ആദ്യത്തെ വെള്ളപ്പാച്ചിലില്‍ 40 ലക്ഷം ആളുകള്‍ കൊല്ലപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത്. അത്ര തന്നെ കന്നുകാലികളും മറ്റും കൊല്ലപ്പെടും. 80 ലക്ഷം മൃത ശരീരങ്ങള്‍ സംസ്കരിക്കാനുള്ള അടിസ്ഥാന സൌകര്യമൊന്നും ഇന്ത്യയിലില്ല. ഇത് മൂലം പൊട്ടിപ്പുറപെടാവുന്ന സാംക്രമിക രോഗങ്ങളും മറ്റും കണക്കിലെടുക്കുന്നതോടെ അണക്കെട്ട് പൊട്ടിയാലുണ്ടാവുന്ന ദുരന്തത്തിന്റെ ചിത്രം ഭീതിദമാകുന്നു. സൈനികമായുള്ള ഇടപെടല്‍ പോലും ന്യായീകരിക്കത്തക്ക ഭീകരമായ അവസ്ഥയല്ലേ ഇത്? നമ്മള്‍ ഈ പറയുന്നതിനേക്കാള്‍ അപ്പുറമാണ് ഈ ദുരന്തത്തിന്റെ ഭീകരത. പക്ഷെ എന്തൊക്കെ പറഞ്ഞാലും നമുക്ക് ഡാം കെട്ടണമല്ലൊ. സൈന്യം ഇറങ്ങി, അവര്‍ തടഞ്ഞു, വെടി വെപ്പ് ഉണ്ടായി, മൂന്ന് നാല് ആളുകള്‍ കൊല്ലപ്പെട്ടു... അങ്ങനയല്ലല്ലൊ. ഇതേ ദുരന്തം പോലെ ഒരു ദുരന്തത്തില്‍ നില്‍ക്കുകയാണ് അവരും. ഒരു ചാവേര്‍ പട പോലെ ഒരു ജനത നില്‍ക്കുകയാണ്. അല്ലാതെ ഒരു യുദ്ധ മുന്നണിയില്‍ നില്‍ക്കുന്ന കുറച്ചു പേരല്ല. അത്രയ്ക്ക് സംഘടിതമാണോ തമിഴ് ജനതയുടെ പ്രതിരോധം? ഇപ്പോള്‍ അങ്ങനെ അല്ലെങ്കിലും അത് അങ്ങനെയാക്കി എടുക്കും. അങ്ങനെയൊരു തീവ്രതയുള്ള ജനതയാണത്. അവിടെ ന്യായം പറയാന്‍ പലപ്പോഴും ആരും ഉണ്ടാവില്ല. എന്നാല്‍ എല്ലാവരും അതിനോടൊപ്പം നില്‍ക്കാന്‍ തയ്യാറായെന്നും വരും. പിന്നെ ഇതങ്ങനെ അവരുടെ മസ്തിഷ്ക്കത്തിലേക്ക് അടിച്ചു കയറ്റുകയാണ്. അവരുടെ വെള്ളത്തിന്റെ പ്രശ്നമാണ് അവര്‍ക്കുള്ളത്. നമ്മള്‍ ഇത് വെറുതെ കളിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണ് എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഇത് മുന്‍പില്‍ കണ്ട് കൊണ്ട് നമ്മുടെ സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവേണ്ടി വരും. അവര്‍ പറയുന്ന കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ പോലും ഇത്തരമൊരു ദുരന്തം മുന്‍പില്‍ കണ്ട് കൊണ്ട് അതിന് സര്‍ക്കാര്‍ തയ്യാറാവേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത 99 കൊല്ലത്തേയ്ക്ക് പാട്ടത്തിന് കൊടുക്കണം എന്ന് പറഞ്ഞാല്‍ പോലും ഈ വലിയ ദുരന്തം കണക്കിലെടുക്കുമ്പോള്‍ ഒന്നുമല്ലാതെയാവും. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കുന്ന ഉടമ്പടി പോലെയല്ല. അവരെ വിശ്വാസത്തിലെടുക്കാനും ഒരു പരിഹാരത്തിലേക്ക് കൊണ്ടു വരുവാനും നമ്മള്‍ വഴങ്ങി എന്ന് അവര്‍ക്ക് ബോധ്യപ്പെടുക കൂടി വേണം. നിയമപരമായി അണക്കെട്ട് അവരുടെ കയ്യില്‍ ഇരിക്കുകയാണ്. ആ നിലക്ക് ഈ വിഷയത്തില്‍ ഒരു ധാരണയ്ക്ക് വരേണ്ട ആവശ്യം അവര്‍ക്കില്ല എന്ന നിലപാടിലാണ് അവര്‍ ഇരിക്കുന്നത്. നമ്മള്‍ മുന്‍കൈ എടുത്ത അവരോട് നമ്മുടെ കാര്യം പറഞ്ഞ് മനസ്സിലാക്കി, അവര്‍ പറയുന്ന വ്യവസ്ഥകള്‍ അതു പോലെ അംഗീകരിച്ചാല്‍ പോലും, അതിന് തയ്യാറായി ഒരു കരാര്‍ നടപ്പിലാക്കണം. പ്രേമചന്ദ്രനൊന്നും അങ്ങനെ നില്‍ക്കാന്‍ തയ്യാറില്ല. അവരുടെ നിലപാട് പ്രശ്നം കൂടുതല്‍ തീവ്രമാക്കാനാണ് ഉതകുന്നത്. ഒരു വലിയ ദുരന്തം ഒഴിവാക്കാനായി വിട്ടു വീഴ്‌ച്ച ചെയ്യുക എന്നതിലേക്ക് വരുന്നില്ല. മന്ത്രിയും സര്‍ക്കാരും ഇത്തരം വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണം. ഇത് രാഷ്ട്രീയത്തിന്റെയോ പാര്‍ട്ടിയുടേയോ കാര്യമല്ല. തമിഴ്നാട്ടിലെ കോണ്‍ഗ്രസും ഡി.എം.കെ. യും എ.ഐ. ഡി. എം. കെ. യും ഒക്കെ ഒരുമിച്ച് തന്നെയാണ് ഈ പ്രശ്നത്തില്‍ നില്‍ക്കുന്നത്. അവിടെ ഇത് കോണ്‍ഗ്രസിന്റെയോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേയോ കാര്യമല്ലല്ലോ. അത് പോലെ ഇവിടെയും അങ്ങനെ ആവണം. ഇപ്പോഴും അവരുടെ വെള്ളത്തിന്റെ ആശങ്കയേ അവര്‍ക്ക് പ്രധാനമായുമുള്ളൂ. വെള്ളത്തിന്റെ ആശങ്ക പരിഹരിക്കും എന്ന് നമ്മള്‍ അവരെ വിട്ടുവീഴ്‌ച്ചയോട് കൂടി ബോധ്യപ്പെടുത്തണം. ഭരണ കക്ഷിയായ ഡി. എം. കെയും ഒരു നിലപാടെടുത്താല്‍, ഡാമിന്റെ പതനത്തേക്കാള്‍ അത് കൊണ്ട് വരാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയന്ന്, തീവ്രമായി നിലപാടുകളെടുത്ത്, ജനങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമം പ്രതിപക്ഷമായ എ. ഐ. ഡി. എം. കെ. യുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്. കോണ്‍ഗ്രസും അവരോടൊപ്പം നില്‍ക്കുകയാണ്. അവരോടൊന്നും നമ്മള്‍ സംസാരിക്കുമ്പോള്‍, ഡി. എം. കെ., എ. ഐ. ഡി. എം. കെ. പോയിട്ട് കോണ്‍ഗ്രസ് എം. പി. മാര്‍ക്ക് പോലും നമ്മള്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പ്രധാനപ്പെട്ട കോണ്‍ഗ്രസ് എം. പി. മാരെ സ്വാധീനിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. എന്നാല്‍ അവര്‍ പറയുന്നത് സര്‍ക്കാരുകള്‍ തമ്മില്‍ വിട്ടു വീഴ്‌ച്ചയ്ക്ക് തയ്യാറാവണം എന്നു തന്നെയാണ്. എന്നാല്‍ അതിന് തയ്യാറാവാതെ നമ്മള്‍ ഇപ്പോഴും പഴയത് പോലെ നിലപാടെടുത്താല്‍ പ്രശ്നം പരിഹരിക്കാനാവില്ല.
Interview with K.P. Dhanapalan M.P. on Mullaperiyar Dam Crisis Labels: interview, personalities, political-leaders-kerala
- ജെ. എസ്.
( Thursday, January 21, 2010 ) |
കുഴൂര്‍ വിത്സനുമായി അഭിമുഖം തൃശ്ശൂര്‍ ആകാശ വാണിയില്‍
കവിയും വാര്ത്താ അവതാരകനുമായ കുഴൂര്‍ വിത്സനുമായുള്ള അഭിമുഖം ജനുവരി 19 ചൊവ്വ രാവിലെ 7.10നു ത്യശ്ശൂര്‍ ആകാശ വാണിയില്‍ പ്രക്ഷേപണം ചെയ്യും . ഗള്ഫില്‍ കഴിഞ്ഞ 6 വര്ഷമായി റേഡിയോയില്‍ വാര്ത്തകള്‍ അവതരി പ്പിക്കുന്ന കുഴൂര്‍ വിത്സണ്‍ പ്രധാനമായും പ്രക്ഷേപണ അനുഭവങ്ങളാണു പങ്ക് വയ്ക്കുന്നത്. വര്ത്തമാന ത്തിന്റെ രണ്ടാം ഭാഗം അടുത്ത ചൊവ്വാഴ്ച്ചയാണ്.
Labels: personalities
- ജെ. എസ്.
( Monday, January 18, 2010 ) |
പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ച ഡോ. ആസാദ് മൂപ്പനെ ആദരിച്ചു
ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘത്തിന്റെയും പാം പുസ്തകപ്പുരയുടെയും രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ഗ്ഗ സംഗമം പ്രശസ്ത സിനിമാ സംവിധായകനായ ലാല്‍ ജോസ് നിര്‍വ്വഹിച്ചു. പ്രവാസി ഭാരതീയ പുരസ്കാരത്തിന് അര്‍ഹനായ ഡോ. ആസാദ് മൂപ്പനെ ലാല്‍ ജോസ് പൊന്നാട അണിയിച്ചു കൊണ്ട് ചടങ്ങില്‍ ആദരിക്കുകയുണ്ടായി.
തുടര്‍ന്ന്, മാതൃഭാഷ നേരിടുന്ന വെല്ലുവിളികളില്‍ എഴുത്തുകാരന്റെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. വിജു സി. പരവൂര്‍ അദ്ധ്യക്ഷനായ ചര്‍ച്ചയില്‍ ബഷീര്‍ തിക്കോടി മോഡറേറ്ററായിരുന്നു. ഷാജഹാന്‍ മാടമ്പാട്ട് വിഷയാവതരണം നടത്തി. ഓരോ എഴുത്തുകാരനും തന്റെ രാജ്യത്തോട് ഏറെ കടപ്പെട്ടവനാണെന്നും, രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും എഴുത്തുകാരന്‍ തന്റെ തൂലിക ചലിപ്പിക്കണമെന്നും ചര്‍ച്ചയില്‍ എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. ഭീകരവാദം, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളില്‍ എഴുത്തുകാര്‍ പക്ഷം ചേരാതെ ജനങ്ങളെ യഥാര്‍ത്ഥ ദിശയിലേക്ക് നയിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, എ. എം. മുഹമ്മദ്, പണിക്കര്‍, ഖുര്‍ഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു. - വെള്ളിയോടന്‍ Labels: associations, awards, literature, personalities, prominent-nris
- ജെ. എസ്.
( Sunday, January 17, 2010 ) |
വി.ടി.വി. ദാമോദരന് പ്രവാസി സംസ്കൃതി പുരസ്കാരം
അബുദാബി : പ്രമുഖ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനായ വി. ടി. വി. ദാമോദരന്‍ ഈ വര്‍ഷത്തെ മലയാള ഭാഷാ പാഠശാലയുടെ പ്രവാസി സംസ്കൃതി അവാര്‍ഡിന് അര്‍ഹനായി. സാമൂഹ്യ, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്. വിദേശത്തു ആദ്യമായി പയ്യന്നൂര്‍ കോല്‍ക്കളി അവതരിപ്പിച്ച ദാമോദരനെ കേരള നാടന്‍ കലാ അക്കാദമി പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.
വേള്‍ഡ് മലയാളി കൌണ്‍സില്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ബഹുമതിയും, മികച്ച സംഘാടകന്‍ കൂടിയായ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. പ്രവാസികളായ പയ്യന്നൂര്‍ ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അബുദാബി ചാപ്റ്ററിന്റെ സ്ഥാപക സെക്രട്ടറിയായ ദാമോദരന്‍ പിന്നീട് സംഘടനയുടെ പ്രസിഡന്റായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല ക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഡോട്ട് കോം കോ - ഓഡിനെറ്റര്‍ കൂടിയായ വി. ടി. വി. ദാമോദരന്‍ നിര്‍മ്മിച്ച പയ്യന്നൂര്‍ കോല്‍ക്കളിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഈയിടെയാണ് പുറത്തി റങ്ങിയത്. മധു കൈതപ്രം സംവിധാനം നിര്‍വഹിച്ച ഈ കലാ സൃഷ്ടി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജാതീയത ക്കെതിരെ പൊട്ടന്‍ തെയ്യത്തിന്റെ ഐതിഹ്യം ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച കഥാ പ്രസംഗം ഗള്‍ഫിലെ വിവിധ വേദികളില്‍ അംഗീകാരം നേടിയിട്ടുണ്ട്. പയ്യന്നൂരിലെ എം. ആര്‍. സി. എച് ഉള്‍പ്പെടെ നിരവധി ജീവ കാരുണ്യ പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഈ പ്രവാസി മലയാളി. ഈയിടെ പുറത്തിറങ്ങിയ മധ്യ വേനല്‍ എന്ന മലയാള ചലച്ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത അദ്ദേഹം അഭിനയ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രമുഖ കോല്‍ക്കളി കലാകാരന്‍ കെ. യു. രാമ പൊതുവാളിന്റെ മകനായ ദാമോദരന്‍ അന്നൂര്‍ സ്വദേശിയാണ്. നിര്‍മ്മലയാണ് ഭാര്യ. ഐശ്വര്യ, വൈശാഖ് എന്നിവര്‍ മക്കളാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, awards, personalities, prominent-nris
- ജെ. എസ്.
( Sunday, January 03, 2010 ) |
“സൈകത ഭൂവിലെ സൌമ്യ സപര്യ” - പുസ്തക പ്രകാശനം
യു.എ.ഇ. യിലെ മുതിര്‍ന്ന സാംസ്കാരിക മാധ്യമ പ്രവര്‍ത്തകനും, സലഫി ടൈംസ് എഡിറ്ററുമായ കെ. എ. ജബ്ബാരിയെ അടുത്തറിഞ്ഞ ഒരു കൂട്ടം ലേഖകര്‍ തങ്ങള്‍ അറിഞ്ഞ ജബ്ബാരിയെ പറ്റി എഴുതിയ അനുഭവ സാക്ഷ്യങ്ങളുടെ ശേഖരമാണ് “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന പുസ്തകം.
ലാളിത്യത്തിന്റെ ഊര്‍ജ്ജത്തോടെ നിസ്വാര്‍ത്ഥനായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ തന്റെ പ്രവാസ ജീവിതം സമൂഹ നന്മയ്ക്കായി അര്‍പ്പിച്ച കര്‍മ്മ നിരതനായ പത്ര പ്രവര്‍ത്തകനായ ജബ്ബാരിയെ പോലെ ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്നത് അടയാളപ്പെടുത്തുകയും, വരും തലമുറയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പുസ്തകത്തിന്റെ ദൌത്യം. ബഷീര്‍ തിക്കൊടിയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. കെ. പി. കെ. വെങ്ങര, കെ. കെ. മൊയ്തീന്‍ കോയ, ഇസ്മായില്‍ മേലടി, ഇ. എം. അഷ്‌റഫ്, സബാ ജോസഫ് എന്നിങ്ങനെ യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ ഒട്ടേറെ പ്രഗല്‍ഭര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഈ പുസ്തകം യു.എ.ഇ. യിലെ മലയാളി സമൂഹത്തിന്റെ 30 വര്‍ഷത്തെ ഒരു പരിച്ഛേദം തന്നെ വായനക്കാരന് നല്‍കുന്നു. ഡിസംബര്‍ 24 വ്യാഴാഴ്‌ച്ച രാത്രി 07:30ന് ദുബായിലെ ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ യു.എ.ഇ. യിലെ മാധ്യമ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. Labels: personalities, prominent-nris
- ജെ. എസ്.
( Wednesday, December 23, 2009 ) |
പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
അബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പത്മശ്രീ എം.എ. യൂസഫലിക്ക് ഉജ്ജ്വല വിജയം. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്ക പ്പെടുന്നത്. മത്സരിച്ച വിദേശികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് (2256 ) നേടിയാണ് ഇദ്ദേഹം വിജയിച്ചത്.
അബുദാബി ഫസ്റ്റ് എന്ന പാനലിലെ മറ്റൊരു വിദേശി സ്ഥാനാര്‍ ത്ഥിയായ ഡോ. കാസിം അലി യാണു തിരഞ്ഞെടുക്കപ്പെട്ട രണ്ടാമന്‍. ഇദ്ദേഹത്തിനു 1715 വോട്ട് ലഭിച്ചു. തന്റെ വിജയം യു. എ. ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാര മാണെന്നും ഇന്ത്യാ - യു. എ. ഇ. വാണിജ്യ സഹകരണം കൂടുതല്‍ ശക്തമാക്കാനും, ഇവിടെ കൂടുതല്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ ആരംഭിച്ച് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമന്നും പത്മശ്രീ യൂസുഫ് അലി പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Padmasree M.A. Yousufali wins election to the Abu Dhabi Chamber of Commerce and Industry - ADCCI Labels: personalities, prominent-nris
- ജെ. എസ്.
( Tuesday, December 22, 2009 ) |
അബ്ദുള്‍ റഹിമാന്‍ അറബിക്കഥയില്‍
eപത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍, എന്‍. ടി. വി. യിലെ 'അറബിക്കഥ' യില്‍ തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ പങ്കു വെയ്ക്കുന്നു. യു. എ. ഇ. യിലെ പ്രമുഖ കേബിള്‍ ചാനലായ ഇ - വിഷനില്‍ 144-ആം ചാനലിലാണ് എന്‍. ടി. വി. സംപ്രേഷണം നടത്തുന്നത്. ഡിസംബര്‍ 16 ബുധനാഴ്ച രാത്രി 10 മണിക്ക് ഈ അഭിമുഖം കാണാം. പിന്നീട് വ്യാഴാഴ്ച രാവിലെ 9 മണിക്കും, ഞായറാഴ്ച ഉച്ചക്ക് 2 മണിക്കും അറബിക്കഥ യുടെ പുനഃ സംപ്രേഷണവും ഉണ്ടായിരിക്കും.
“ചിങ്ങത്തില്‍ പെയ്ത മഴയില്‍” - മദ്യ ദുരന്തത്തിനെതിരെ അബുദാബി ശക്തി തിയേറ്റേഴ്‌സ് അവതരിപ്പിച്ച ലഖു നാടകം അബുദാബിയിലെ സാംസ്കാരിക രംഗത്ത് സജീവമായി നില്‍ക്കുന്ന ഇദ്ദേഹം നാടക പ്രവര്‍ത്തകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. മികച്ച സൈബര്‍ ജേണലിസ്റ്റിനുള്ള പുരസ്ക്കാരം e പത്രം കറസ്പോണ്ടന്റ് പി.എം. അബ്ദുല്‍ റഹിമാന്‍, നാരായണന്‍ വെളിയന്‍കോടില്‍ നിന്നും ഏറ്റു വാങ്ങുന്നു e പത്ര ത്തിലെ പ്രവര്‍ത്ത നങ്ങളെ മുന്‍ നിറുത്തി, ദുബായ് വായനാക്കൂട്ടം ഏര്‍പ്പെടുത്തിയ സഹൃദയ പുരസ്കാര ങ്ങളില്‍, മികച്ച സൈബര്‍ ജേര്‍ണ്ണലി സ്റ്റിനുള്ള ഈ വര്‍ഷത്തെ സഹൃദയ പുരസ്കാര ജേതാവ് കൂടിയാണ്. കലാ സാംസ്കാരിക രംഗങ്ങളിലെ സംഭാവനകളെ മുന്‍ നിറുത്തി പ്രാദേശിക കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ആദരിച്ചു. പി. എം. അബ്ദുല്‍ റഹിമാനെ ക്കുറിച്ച് കൂടുതല്‍ ഇവിടെ വായിക്കുക. Labels: personalities
- ജെ. എസ്.
( Wednesday, December 16, 2009 ) 2 Comments:
Links to this post: |
വര്‍ക്കല സത്യന്‍ 'അറബി ക്കഥ' യില്‍
പ്രമുഖ നാടക പ്രവര്‍ത്തകനും സംവിധായകനും, ചലച്ചിത്ര നടനും കൂടിയായ വര്‍ക്കല സത്യന്‍, വെള്ളിയാഴ്ച (ഡിസംബര്‍ 11) രാത്രി 10 മണിക്ക് എന്‍. ടി. വി. യിലെ 'അറബിക്കഥ' യില്‍ തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ തുറക്കുന്നു.
യു. എ. ഇ. യിലെ പ്രമുഖ കേബിള്‍ ചാനലായ ഇ - വിഷനില്‍ 144-ആം ചാനലിലാണ് എന്‍. ടി. വി. സംപ്രേക്ഷണം നടത്തുന്നത്. രണ്ടു ഭാഗങ്ങളിലായി അവതരി പ്പിക്കുന്ന ഈ അഭിമുഖത്തിന്റെ ബാക്കി ഭാഗം ഞായറാഴ്ച (ഡിസംബര്‍ 13) രാത്രി 10 മണിക്ക് കാണാം. കൂടാതെ ഇതേ ആഴ്ചയില്‍ (ശനിയാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉച്ചക്കു ശേഷം 2 മണിക്കും, തിങ്കളാഴ്ച രാവിലെ 9 മണിക്കും) ഈ രണ്ടു ഭാഗങ്ങളും പുനഃ സംപ്രേക്ഷണവും ഉണ്ടായിരിക്കും. കോഴിക്കോട് ആകാശ വാണിയിലൂടെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച വര്‍ക്കല സത്യന്‍, എഴുപതുകളില്‍ പ്രവാസിയായി യു. എ. ഇ. യില്‍ എത്തി ച്ചേര്‍ന്നു. അബുദാബി റേഡിയോ, ടെലിവിഷന്‍ സ്റ്റേഷനുകളില്‍ സീനിയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്തു വന്നു. പിന്നീട് ദുബായ് ഏഷ്യാനെറ്റ് റേഡിയോ ടെക്നിക്കല്‍ അഡ്വൈ സറായിരുന്നു. ഇപ്പോള്‍ ഗള്‍ഫ് ന്യൂസ് റേഡിയോ എഫ്. എം. ചാനലിന്റെ സങ്കേതിക ഉപദേഷ്ടാവ് ആയി ജോലി ചെയ്യുന്നു. യു. എ. ഇ. യിലെ ആദ്യ കാല നാടക പ്രവര്‍ത്തകന്‍ കൂടിയായ വര്‍ക്കല സത്യന്‍, പ്രമുഖരായ സംവിധായകരുടെ നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള കലാകാരനാണ്. ഇദ്ദേഹത്തിന്റെ വെബ്സൈറ്റ് - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: personalities, prominent-nris
- ജെ. എസ്.
( Wednesday, December 09, 2009 ) |
പാഠം 1 - കെ. മുരളീധരന്റെ തിരിച്ചു വരവ് കോണ്‍ഗ്രസ്സിന് ഗുണകരമാവില്ല - ആര്യാടന്‍ ഷൌക്കത്ത്
സംഘടനയുടെ അച്ചടക്ക നടപടിക്ക് വിധേയനായി 6 വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ട കെ. മുരളീധരനെ ഇപ്പോള്‍ തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ലെന്ന് ആര്യാടന്‍ ഷൌക്കത്ത് അഭിപ്രായപ്പെട്ടു. സംഘടനയില്‍ നിന്നും പുറത്തു പോയവര്‍ മടങ്ങി വരുന്നത് പോലെയല്ല 6 വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ട ഒരാളെ തിരിച്ചെടുക്കുന്നത്. മുരളീധരന്‍ തിരിച്ചു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാവും എന്ന് താന്‍ കരുതുന്നില്ല. അതു പോലെ തിരിച്ചു വന്നില്ലെങ്കിലും ഒരു നഷ്ടവും ഉണ്ടാകില്ല. എന്തായാലും മുരളീധരന്‍ കോണ്‍ഗ്രസ്സില്‍ ഒരു അനിവാര്യ ഘടകമല്ല എന്ന് ഇതിനോടകം വ്യക്തമായതാണ്. 6 വര്‍ഷം കഴിഞ്ഞിട്ട് വേണമെങ്കില്‍ തിരിച്ചു വരുന്നതില്‍ കുഴപ്പമില്ല എന്നും ഷൌക്കത്ത് കൂട്ടിച്ചേര്‍ത്തു.
സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രസിദ്ധമായ നിലമ്പൂര്‍ പഞ്ചായത്തിന്റെ സാരഥിയായ ആര്യാടന്‍ ഷൌക്കത്തിന് അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ദുബായ് ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. e പത്രം ആര്യാടന്‍ ഷൌക്കത്തുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ: ആര്യാടന്‍ ഷൌക്കത്ത്
Interview with Aryadan Shaukkath Labels: interview, personalities, political-leaders-kerala
- ജെ. എസ്.
( Wednesday, December 09, 2009 ) |
സാധാരണക്കാരുടെ പ്രതിനിധിയായി തട്ടത്താഴത്ത് ഹുസ്സൈന്‍ ചേംബറിലേക്ക് മത്സരിക്കുന്നു
അബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്റ്റര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ്, ഡിസംബര്‍ 7 തിങ്കളാഴ്ച നടക്കുകയാണ്. വിദേശ പൌരന്‍മാര്‍ക്ക് തീര്‍ത്തും ജനാധിപത്യ രീതിയില്‍ മല്‍സരിക്കാനും, തിരഞ്ഞെടുക്ക പ്പെടാനുമുള്ള ഈ അസുലഭ അവസരം മിഡില്‍ ഈസ്റ്റില്‍ ലഭ്യമായ ഏക രാജ്യം യു. എ. ഇ. യിലാണ്. അബുദാബി എമിറേറ്റിലെ വ്യാപാരികളില്‍ മലയാളി കളായി നാലു പേര്‍ മല്‍സര രംഗത്തുണ്ട്.
ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ തട്ടത്താഴത്ത് ഹുസ്സൈന്‍ എന്ന ഹുസ്സൈന്‍ ഞാങ്ങാട്ടി രിയുമായി e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.
ഡിസംബര്‍ 7 തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന " ഇലക്ഷന്‍ 2010 " ന്റെ പോളിംഗ് സ്റ്റേഷനുകള്‍ അബു ദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ അല്‍ ഖുബൈസി എക്സിബിഷന്‍ സെന്റര്‍, ബദാ സായിദിലെ അല്‍ ദഫറാ സ്പോര്‍ട്സ് ക്ളബ്ബ് എന്നിവിട ങ്ങളിലാണ്. എല്ലാ പ്രതിസന്ധികളേയും അതി ജീവിച്ച് മുന്നോട്ട് കുതിക്കുന്ന യു. എ. ഇ. യുടെ സമ്പദ് ഘടനയില്‍ സ്വദേശി കളോടൊപ്പം, വിദേശികളും കൈയ്യോടു കൈ ചേര്‍ന്ന് നില്‍ക്കണം. നമ്മുടെ പോറ്റമ്മയായ ഈ രാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി കഠിന പ്രയത്നം ചെയ്യുവാന്‍ ഓരോ പ്രവാസി സഹോദരങ്ങളും തയ്യാറാവ ണമെന്നും എല്ലാ വ്യാപാരി വ്യവസായി കളും സമയത്തു തന്നെ വോട്ടു ചെയ്ത് നമ്മുടെ കടമ നിറവേറ്റ ണമെന്നും തട്ടത്താഴത്ത് ഹുസ്സൈന്‍ അഭ്യാര്‍ത്ഥിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഹുസ്സൈന്‍, അബു ദാബിയിലെ പൊതു രംഗത്ത്, വിശിഷ്യാ ആതുര സേവന രംഗത്തെ ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളുമായ് സഹകരിച്ചു വന്നതിന്റെ പശ്ചാത്തലത്തില്‍ ഇവിടുത്തെ സാധാരണ ക്കാരന്റെ ഹൃദയ മിടിപ്പ് തൊട്ടറിഞ്ഞ അനുഭവങ്ങളില്‍ നിന്നും തനിക്കു വിജയം നേടാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Thatta Thazhath Hussain - Representing the small scale businessmen in the U.A.E. Labels: abudhabi, expat, interview, personalities, prominent-nris, uae
- ജെ. എസ്.
( Sunday, December 06, 2009 ) |
കെ.എം.സി.സി. യു.എ.ഇ. ദേശീയ ദിനം ആഘോഷിച്ചു
യു.എ.ഇ. യുടെ 38-ാമത് ദേശീയ ദിന ആഘോഷങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് ദുബായ് കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ അല്‍ മക്തൂം നഗറില്‍ (ഗര്‍ഹൂദ് എന്‍. ഐ. മോഡല്‍ സ്ക്കൂള്‍) അത്യുജ്ജ്വല ദേശീയ ദിന സമ്മേളനം സംഘടിപ്പിച്ചു. പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡ് അംഗവുമായ പദ്മശ്രീ യൂസഫലി എം. എ. സമ്മേളനം ഉല്‍ഘാടനം ചെയ്തു. അറബ് നാടും കേരളവുമായി പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന സൌഹൃദ ബന്ധം എടുത്തു പറഞ്ഞ അദ്ദേഹം കടല്‍ കടന്നു വന്ന പ്രവാസി മലയാളിയെ കൈ പിടിച്ചു കര കയറ്റിയ കാരുണ്യത്തിന്റെ പ്രതിരൂപമായ അറബ് സമൂഹത്തെ കൃതജ്ഞതയോടെ സ്മരിക്കുകയും തങ്ങള്‍ക്ക് ലഭിച്ച സ്നേഹത്തിന് സ്നേഹത്തിന്റെ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്നും ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ കെ. സുധാകരന്‍ എം. പി. മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം എളേറ്റില്‍, എ. പി. ഷംസുദ്ദീന്‍ മുഹ്‌യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്‌മാന്‍, എം. ഐ. ഷാനവാസ് എം. പി., ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഗോപ കുമാര്‍, അബ്ദുല്ലാ ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍ Labels: associations, personalities, political-leaders-kerala, prominent-nris
- ജെ. എസ്.
( Sunday, December 06, 2009 ) |
മാധ്യമ പ്രവര്‍ത്തകന്‍ പി. പി. മാത്യു അറബി ക്കഥയില്‍
പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഗള്‍ഫ് ടുഡേ എഡിറ്ററുമായ പി. പി. മാത്യുവുമായുള്ള അഭിമുഖം എന്‍. ടി. വി. സംപ്രേക്ഷണം ചെയ്തു. യു. എ. ഇ. ദേശിയ ദിനം പ്രമാണിച്ച് രാത്രി 10 മണിക്കാണ് അറബിക്കഥ എന്ന പരമ്പരയില്‍ ഈ അഭിമുഖം വന്നത്. ഇ വിഷനില്‍ 144-ആം ചാനലിലാണ് എന്‍. ടി. വി. സംപ്രേക്ഷണം നടത്തുന്നത്.
മലയാള മനോരമയില്‍ ദീര്‍ഘ കാലം വിദേശ കാര്യം, സിനിമ തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്തിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് പി. പി. മാത്യു. കഴിഞ്ഞ 9 വര്‍ഷമായി ഗള്‍ഫ് ടുഡെയില്‍ പ്രവര്‍ത്തിക്കുന്നു. Labels: personalities
- സ്വന്തം ലേഖകന്‍
( Wednesday, December 02, 2009 ) |
അഭിവന്ദ്യ മാര്‍ ബസേലിയസ് തോമസ് ബാവക്ക് സ്വീകരണം
ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ അഭിവന്ദ്യ മാര്‍ ബസേലിയസ് തോമസ് ബാവക്ക് എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വീകരണം നല്‍കി. നവംബര്‍ 28 ശനിയാഴ്‌ച്ച വൈകീട്ട് 8 മണിക്ക് അജ്മാന്‍ ബീച്ച് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ചീഫ് പാട്രനും ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സ് ഗ്രൂപ്പ് ചെയര്‍മാനും ആയ ശ്രീ. ഇസ്മയില്‍ റാവുത്തര്‍, എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡെന്റ് ശ്രീ. വി. കെ. ബേബി, എറണാകുളം പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ശ്രീ. ഇബ്രാഹീം കുട്ടി, ശ്രീ. മുഹമ്മദ് സെയ്ദ്, ശ്രീ. എബി ബേബി എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ : പകല്‍കിനാവന്‍ - പകല്‍കിനാവന്‍ | daYdreaMer Labels: associations, personalities
- ജെ. എസ്.
( Sunday, November 29, 2009 ) |
നവംബറിലെ നഷ്ടം
ശൈഖ് സായിദ് വിട പറഞ്ഞിട്ട് അഞ്ചു വര്‍ഷം തികയുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ തന്റെ നാടിനും നാട്ടുകാര്‍ക്കും മാത്രമല്ല, സഹായം തേടി എത്തിയവര്‍ക്കും സ്നേഹവും സഹാനുഭൂതിയും കാരുണ്യവും നല്കി, മരുഭൂമിയില്‍ മലര്‍ വാടി വിരിയിച്ച സ്നേഹത്തിന്റെ സുല്‍ത്താന്‍ ആയിരുന്നു യു. എ. ഇ. യുടെ രാഷ്ട്ര പിതാവും അബുദാബിയുടെ ഭരണാധികാരി യുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍.
രാജ്യം നിശ്ചലമായ നിമിഷമായിരുന്നു അത്... ഔദ്യോഗിക വാര്‍ത്താ ഏജന്‍സി , ആ ദേഹ വിയോഗം ലോകത്തെ അറിയിച്ച നിമിഷം - റമദാനിലെ രാത്രിയില്‍- ലോകത്തിന്റെ പരിഛേദമായ ഈ രാജ്യം തേങ്ങി. 'ബാബാ സായിദ് 'എന്നു സ്നേഹ പുരസ്സരം വിളിച്ച് ആദരിച്ച രാഷ്ട്ര നായകന്റെ വേര്‍പാട് ഉള്‍ക്കൊള്ളാ നാവാതെ രാജ്യം വിറങ്ങലിച്ചു നിന്നു. പാവങ്ങളുടെ പ്രതീക്ഷയായിരുന്ന, കരിന്തിരി കത്തി ത്തുടങ്ങിയ അനേകായിരം കുടുംബങ്ങളില്‍ ഐശ്വര്യത്തിന്റെ വെള്ളി വെളിച്ചം പരത്തിയ ആ സൂര്യ തേജസ്സ്, നേതൃ സിദ്ധി കൊണ്ടും ഭരണ വൈഭവം കൊണ്ടും ലോകത്തിനു മാതൃക യായി മാറിയ വഴി കാട്ടിയും ഗുരുനാഥനുമായ ശൈഖ് സായിദ് വിട ചൊല്ലിയപ്പോള്‍, ആ മഹാനുഭാവനെ അടുത്തറിഞ്ഞ ലോക ജനത യുടെ മനസ്സ് വേദന കൊണ്ട് പിടഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Remembering Shaikh Zayed Labels: personalities
- ജെ. എസ്.
( Tuesday, November 03, 2009 ) 3 Comments:
Links to this post: |
തെരുവത്ത് രാമനെ അനുസ്മരിച്ചു
ദുബായ് : മലയാളത്തിലെ ആദ്യത്തെ സായാഹ്ന പത്രമായ പ്രദീപ ത്തിന്റെ സ്ഥാപകനും മലയാള പത്ര പ്രവര്‍ത്തന രംഗത്ത് ആചാര്യ സ്ഥാനീയനുമായ തെരുവത്ത് രാമനെ ദുബായില്‍ അനുസ്മരിച്ചു. സലഫി ടൈംസ് സ്വതന്ത്ര പത്രിക, കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്‌സ് ഫോറം (ദുബായ് വായനക്കൂട്ടം), മലയാള സാഹിത്യ വേദി, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന അനുസ്മരണ യോഗത്തില്‍ സലഫി ടൈംസ് പത്രാധിപര്‍ കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു.
ഭാസ്ക്കര പൊതുവാള്‍ തെരുവത്ത് രാമന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു. കെ.എ. ജബ്ബാരി, പുന്നക്കന്‍ മുഹമ്മദലി, ജാനകിയമ്മ, ബഷീര്‍ തിക്കൊടി, നാസര്‍ പരദേശി, സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ വേദിയില്‍. (ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം) യു. എ. ഇ. സന്ദര്‍ശിക്കുന്ന മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ഭാസ്കര പൊതുവാള്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ചിലരുടെ അസാന്നിദ്ധ്യം സാന്നിദ്ധ്യമാണെന്നും, ആ അസാന്നിദ്ധ്യമാണ് മലയാള പത്ര പ്രവര്‍ത്തന രംഗത്ത് തെരുവത്ത് രാമന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്ര പ്രവര്‍ത്തനത്തെ ജീര്‍ണ്ണത യിലേക്ക് നയിച്ച പുതിയ കാലത്തെ കോട്ടുധാരികളായ പത്ര - മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപവാദമാണ്, ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച രാമനെ പോലുള്ളവരുടെ പത്ര പ്രവര്‍ത്തനം. “പ്രദീപം” പോലുള്ള സായഹ്ന പത്രങ്ങള്‍ ഉയര്‍ത്തി വിട്ട സാമൂഹ്യ മാറ്റത്തിന്റെയും സാംസ്ക്കാരിക ജീര്‍ണ്ണതക്ക് എതിരെയും ഉള്ള കാഹളം, എന്നും മലയാള പത്ര - മാധ്യമ പ്രവര്‍ത്തനത്തിന് വഴി കാട്ടി ആയിരുന്നു എന്ന് ഭാസ്ക്കര പൊതുവാള്‍ പറഞ്ഞു. ചിരന്തന സാംസ്ക്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി, പ്രമുഖ സാഹിത്യകാരനും വാഗ്മിയുമായ ബഷീര്‍ തിക്കൊടി, സാമൂഹ്യ സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായ സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം, കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, കെ. എം. സി. സി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ് കുഞ്ഞ്, ദുബായ് വയനക്കൂട്ടം സെക്രട്ടറി ഹബീബ് തലശ്ശേരി, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് നാസര്‍ പരദേശി എന്നിവര്‍ തെരുവത്ത് രാമനെ അനുസ്മരിച്ച് സംസാരിച്ചു. മലയാള സാഹിത്യ വേദി പ്രസിഡണ്ടും എഴുത്തുകാരനുമായ സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം സ്വാഗതം പറഞ്ഞു. പ്രവാസ കവി മധു കാനായി കൈപ്രവം രചിച്ച “രാമേട്ടന്ന് ആദരാഞ്ജലി” എന്ന കവിത കവി തന്നെ ആലപിച്ചത് പുതുമയുള്ള അനുഭവമായി. ഓള്‍ കേരള ബാല ജന സഖ്യം എക്സ് ലീഡേഴ്‌സ് ഫോറം പ്രസിഡണ്ട് പി. യു. പ്രകാശന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജലീല്‍ പട്ടാമ്പി, കെ. എം. സി. സി. കൈപ്പമംഗലം മണ്ഡലം ജന. സെക്രട്ടറി ഉബൈദ് കൈപ്പമംഗലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം സെക്രട്ടറി മുഹമ്മദ് ബഷീര്‍ മാമ്പ്ര നന്ദി പറഞ്ഞു. യു.എ.ഇ. യില്‍ ഹ്രസ്വ കാല സന്ദര്‍ശനത്തിനായി എത്തി മലയാളി സദസ്സുകളെ ഏറെ പരിപോഷിപ്പിക്കുകയും ഇപ്പോള്‍ തിരികെ നാട്ടിലേക്ക് മടങ്ങുവാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഭാസ്ക്കര പൊതുവാളിനെ ചടങ്ങിനോട നുബന്ധിച്ച് ബഷീര്‍ തിക്കൊടി പൊന്നാട അണിയിക്കുകയും സ്നേഹ നിര്‍ഭരമായ യാത്രയയപ്പു നല്‍കുകയും ചെയ്തു. - ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ് Labels: associations, personalities
- ജെ. എസ്.
( Monday, October 26, 2009 ) |
പൂക്കള മത്സര വിജയവുമായി ശ്രീനിവാസന്‍ വീണ്ടും
ദുബായ് : ഈ വര്‍ഷം അക്കാഫ് ദുബായില്‍ സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം സമ്മാനം നേടി. 34 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ക്രൈസ്റ്റ് കോളേജിനു വേണ്ടി സമ്മാനാര്‍ഹമായ പൂക്കളം തയ്യാറാക്കിയത് തൃശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി കെ. ബി. ശ്രീനിവാസനാണ്. കഴിഞ്ഞ വര്‍ഷം മലയാള മനോരമ യു. എ. ഇ. അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചിരുന്ന പൂക്കള മത്സരത്തിലും ഒന്നാം സ്ഥാനം നേടിയത് കെ. ബി. ശ്രീനിവാസന്‍ ഒരുക്കിയ പൂക്കളമായിരുന്നു.
പാഴ് വസ്തുക്കളില്‍ നിന്നും ആകര്‍ഷകങ്ങളായ ശില്പങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രാവീണ്യം നേടിയിട്ടുള്ള അദ്ദേഹം നിര്‍മ്മിച്ച ഒട്ടേറെ ശില്പങ്ങളില്‍, കടലാസും കമ്പിയും ഉപയോഗിച്ച് നിര്‍മ്മിച്ച ചലിക്കുന്ന ദിനോസര്‍ (20 അടി നീളത്തിലും 10 അടി ഉയരത്തിലും), ആന (15 അടി ഉയരത്തില്‍), പീലിക്കാവടി (50 അടി ഉയരത്തില്‍) എന്നിവ ഏറെ പ്രശംസ നേടിയിരുന്നു. പൂക്കള മത്സരങ്ങളില്‍ പങ്കെടുത്ത് അഞ്ഞൂറില്‍ അധികം സമ്മാനങ്ങള്‍ നേടിയിട്ടുള്ള ശ്രീനിവാസന്‍, അറിയപ്പെടുന്ന ഒരു ജ്യോത്സ്യന്‍ കൂടിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇദ്ദേഹം ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: personalities
- ജെ. എസ്.
( Wednesday, October 07, 2009 ) |
പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ വായനക്കൂട്ടം അനുശോചിച്ചു
ദുബായ് : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, കേരള നിയമ സഭ മുന്‍ ഡപ്യൂട്ടി സ്പീക്കറും, ചരിത്രകാരനുമായിരുന്ന പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. തിങ്കളാഴ്‌ച്ച രാവിലെ 10ന് ഇനിങ്ങാലക്കുടയിലെ മകളുടെ വസതിയില്‍ വെച്ച് വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് മരിച്ചത്. 86 വയസ്സായിരുന്നു. ശവസംസ്ക്കാരം ഇന്നലെ രാവിലെ 10 മണിയ്ക്ക് ശ്രീനാരായണ പുരം പൂവത്തും കടവിലെ തറവാട്ട് വളപ്പില്‍ വെച്ച് നടന്നു.
പ്രമുഖ സി.പി.ഐ. നേതാവായിരുന്ന അദ്ദേഹം 1967ല്‍ കൊടുങ്ങല്ലൂര് നിന്നാണ് ആദ്യമായി നിയമ സഭയില്‍ എത്തിയത്. പിന്നീട് 77ലും 80ലും നാട്ടികയില്‍ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 77ലാണ് അദ്ദേഹം നിയമ സഭയില്‍ ഡപ്യൂട്ടി സ്പീക്കര്‍ ആയത്. നവജീവന്‍, നവയുഗം, കാരണം എന്നീ പത്ര മാസികകളുടെ പത്രാധിപരായിരുന്നു. അനേകം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു ചരിത്രകാരനും കൂടിയായിരുന്ന ഇദ്ദേഹം ദീര്‍ഘകാലം കേരള ഹിസ്റ്ററി അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. ഇദ്ദേഹം രചിച്ച ‘കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രം’ എന്ന പുസ്തകം ബിരുദാനന്തര ബിരുദ പാഠ പുസ്തകമാണ്. ശ്രീനാരായണ ഗുരു വിശ്വ മാനവികതയുടെ പ്രവാചകന്‍, ജൈന മതം കേരളത്തില്‍, പുരോഗമന സാഹിത്യ പ്രസ്ഥാനം, കലയും സാഹിത്യവും ഒരു പഠനം, ഒ. ചന്തുമേനോന്‍, സംസ്ക്കാര ധാര, നിഴലും വെളിച്ചവും എന്നിങ്ങനെ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. പി. കെ. ഗോപാലകൃഷ്ണന്‍ ചീഫ് എഡിറ്ററായി തൃശ്ശൂരില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ ജഗത് സാക്ഷി എന്ന പത്രത്തില്‍ സ്റ്റുഡന്‍സ് കോര്‍ണര്‍ എന്ന പംക്തി കൈകാര്യം ചെയ്ത കെ. എ. ജെബ്ബാരി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു. പ്രമുഖ പ്രവാസി വ്യവസായിയും ദുബായിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിന്ന സാന്നിധ്യവുമായിരുന്ന മുഹമ്മദലി പടിയത്തിന്റെ കൊടുങ്ങല്ലൂരിലുള്ള സിനിമാ തിയേറ്റര്‍ ഉല്‍ഘാടന വേളയില്‍ പങ്കെടുത്തു കൊണ്ട് പി. കെ. ഗോപാലകൃഷ്ണന്‍ കൊടുങ്ങലൂരിന്റെ ചരിത്രത്തെ പറ്റി ദീര്‍ഘ നേരം സംസാരിച്ച് തന്റെ അറിവ് പങ്കു വെച്ചത് സദസ്യരെ കോള്‍മയിര്‍ കൊള്ളിച്ചതായി അദ്ദേഹം ഓര്‍മ്മിച്ചു. Labels: associations, obituary, personalities, political-leaders-kerala
- ജെ. എസ്.
( Wednesday, September 16, 2009 ) |
ദുബായില്‍ സാക്ഷരതാ ദിനം ആചരിച്ചു
കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ UNESCO ആഹ്വാനം ചെയ്ത അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായില്‍ ആചരിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണിയാണ് പരിപാടി ഉല്‍ഘാടനം ചെയ്തത്. ഇത്തരം ഒരു സാമൂഹിക പ്രസക്തവും പ്രാധാന്യവുമുള്ള ഒരു ദിനാചരണം സംഘടിപ്പിക്കുകയും അതു വഴി ഈ ദിനാചരണത്തിനു പിന്നിലെ ഐക്യ രാഷ്ട്ര സഭയുടെ ഉദ്ദ്യേശ ലക്ഷ്യം സാര്‍ത്ഥകം ആക്കുകയും ചെയ്യുവാന്‍ യു.എ.ഇ. യില്‍ മുന്നിട്ടിറങ്ങിയ ഒരേ ഒരു സംഘടന വായനക്കൂട്ടമാണ് എന്ന് ശ്രീ രാജാമണി ഓര്‍മ്മിപ്പിച്ചു.
സാക്ഷരതാ ദിന ഉല്‍ഘാടനം ശ്രീ വേണു രാജാമണി നിര്‍വ്വഹിക്കുന്നു സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുവാന്‍ നിതാന്തം ശ്രദ്ധാലുവായ ശ്രീ കെ. എ. ജബ്ബാരിയെ അദ്ദേഹം അനുമോദിച്ചു. പ്രവാസി സമൂഹത്തിലെ നിരക്ഷരത ഇല്ലാതാക്കുവാന്‍ എന്തു ചെയ്യാനാവും എന്ന് പ്രവാസി സംഘടനകളും, കൂട്ടായ്മകളും, വ്യവസായ സ്ഥാപനങ്ങളും മറ്റും കൂട്ടായി ചിന്തിയ്ക്കണം എന്നും കോണ്‍സല്‍ ജനറല്‍ അഭിപ്രായപ്പെട്ടു. സബാ ജോസഫ് വ്യവസായ പ്രമുഖനും ദുബായിലെ കലാ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ശ്രീ സബാ ജോസഫ് സാക്ഷരതാ ദിന സന്ദേശം നല്‍കി. ജ്ഞാനം ദൈവം തന്നെയാണെന്നും അതിനാല്‍ സാക്ഷരത ദൈവീകമാണെന്നും എല്ലാ മതങ്ങളും പറയുന്നു എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. സലഫി ടൈംസ് ഓണ്‍ലൈന്‍ പതിപ്പ് ഉല്‍ഘാടനം സലഫി ടൈംസ് സൌജന്യ പത്രികയുടെ ഓണ്‍ലൈന്‍ പതിപ്പിന്റെ ഔപചാരിക ഉല്‍ഘടനം ഡോ ഹുസൈന്‍ നിര്‍വ്വഹിച്ചു. വര്‍ഷങ്ങളായി ഈ സൌജന്യ പ്രസിദ്ധീകരണം അച്ചടിക്കുകയും അത് വായനക്കാര്‍ക്ക് നടന്ന് വിതരണം ചെയ്യുകയും ചെയ്തു വന്ന പത്രാധിപരും പ്രസാധകനുമായ കെ. എ. ജബ്ബാരിയുടെ ചിരകാല സ്വപ്നമായിരുന്നു ഈ ജേണലിന്റെ ഓണ്‍ലൈന്‍ എഡിഷന്‍. ഇതിലൂടെ സലഫി ടൈംസ് ഇനി ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് www.salafitimes.com എന്ന വിലാസത്തില്‍ ലഭ്യമാകും. മാസാമാസം അച്ചടിച്ച പത്രിക പുറത്തിറങ്ങു ന്നതിനോടൊപ്പം തന്നെ ഇനി മുതല്‍ ഓണ്‍ലൈന്‍ പതിപ്പും പ്രസിദ്ധീകരിക്കും. മൌലവി ഹുസ്സൈന്‍ കക്കാട് അറിവ് നേടുന്നതിന് ഏറെ ക്ഷമ ആവശ്യമാണ്. ക്ഷമയില്ലാത്തവന് അറിവ് നേടാന്‍ കഴിയില്ല. പുസ്തകങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും മാത്രമല്ല, ജീവിതാനുഭവങ്ങളിലൂടെയും അറിവ് ആവാഹിച്ചെടുക്കുവാന്‍ കഴിയണം. അപ്പോള്‍ മാത്രമേ ജ്ഞാനം സമ്പൂര്‍ണ്ണമാവൂ എന്ന് മൌലവി ഹുസൈന്‍ കക്കാട് തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു. പുണ്യ മാസമായ റമദാനില്‍ നടക്കുന്ന ഈ സാക്ഷരതാ ഉദ്യമത്തിന്റെ ഭാഗമായി, താല്‍പ്പര്യം ഉള്ളവര്‍ക്ക് അറബി ഭാഷ സൌജന്യമായി പഠിപ്പിക്കുവാന്‍ താന്‍ സന്നദ്ധനാണ് എന്നും അദ്ദേഹം അറിയിച്ചു. സലഫി ടൈംസ് രജത ജൂബിലിയോടനുബന്ധിച്ചു നടത്തിയ സഹൃദയ പുരസ്ക്കാര ദാന ചടങ്ങില്‍ അവധിയായതിനാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പുരസ്ക്കാര ജേതാക്കള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി. മികച്ച സൈബര്‍ ജേണലിസ്റ്റിനുള്ള പുരസ്ക്കാരം e പത്രം കറസ്പോണ്ടന്റ് പി.എം. അബ്ദുല്‍ റഹിമാന്‍, നാരായണന്‍ വെളിയന്‍കോടില്‍ നിന്നും ഏറ്റു വാങ്ങുന്നു മുഹമ്മദ് വെട്ടുകാട്, സത്യന്‍ മാടാക്കര, കെ. ഷാജഹാന്‍, പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം അബുദാബി കറസ്പോണ്ടന്റ്), കെ. വി. എ. ഷുക്കൂര്‍ എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റു വാങ്ങി. സുറാബിനു വേണ്ടി ഷാജി ഹനീഫ് പുരസ്ക്കാരം എറ്റു വാങ്ങി. ഷീലാ പോള്‍, നാരായണന്‍ വെളിയംകോട്, പുന്നക്കന്‍ മുഹമ്മദലി, ബഷീര്‍ തിക്കൊടി തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹിക, മാധ്യമ, കലാ സാംസ്ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കി വരുന്ന സ്നേഹോപാഹരമാണ് സഹൃദയ പുരസ്ക്കാരം എന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗം കൂടിയായ ബഷീര്‍ തിക്കൊടി പറഞ്ഞു. സലഫി ടൈംസിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ച് 25 പുരസ്ക്കാരങ്ങളാണ് നല്‍കിയത്. പുരസ്ക്കാരങ്ങളുടെ എണ്ണം കൂടുതല്‍ ആണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ ഇത് തങ്ങളുടെ പ്രവര്‍ത്തനത്തിനു ലഭിച്ച സ്നേഹോപഹാരമാണ് എന്ന് ഓര്‍ക്കണം. ഇത്തരം ഒരു സംരംഭം വിജയകരമായി നടത്തി വരുന്ന ശ്രീ ജബ്ബാരിയെ പോലുള്ള നിസ്വാര്‍ത്ഥ സേവകര്‍ സമൂഹത്തില്‍ വിരളമായി കൊണ്ടിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്രു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോള്‍ ഒരു മൂലക്കിരുന്നു ഷെഹനായി വായിച്ച “ചുക്കി ചുളിഞ്ഞ” ഉസ്താദ് ബിസ്മില്ലാഹ് ഖാനോട് അദ്ദേഹം ജബ്ബാരിയെ ഉപമിച്ചു. സാക്ഷരതാ ദൌത്യം എന്ന പരമപ്രധാന ലക്ഷ്യത്തെ ഇത്തരത്തില്‍ ഓര്‍മ്മിപ്പിക്കുവാന്‍, നേരത്തേ പുകവലി വിരുദ്ധ ദിനം, ശിശു ദിനം എന്നിങ്ങനെയുള്ള ഇത്തരം നിരവധി ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയ ഈ ചുക്കി ചുളിഞ്ഞ മനുഷ്യന്‍ നമ്മുടെ ഇടയില്‍ ഉള്ളത് നമ്മുടെ പുണ്യമാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പൊളിറ്റിക്കല്‍ കുട്ടി 1953ല്‍ യു.എ.ഇ. യില്‍ എത്തുകയും അന്നത്തെ ഭരണാധികാരികളോടൊപ്പം യു.എ.ഇ. കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തന്റെ പങ്ക് നിര്‍വ്വഹിക്കുകയും ചെയ്ത “പൊളിറ്റിക്കല്‍ കുട്ടി” എന്നറിയപ്പെടുന്ന ശ്രീ അഹമ്മദ് കുട്ടിയെ ചടങ്ങില്‍ പൊന്നാട അണിയിച്ചു ആദരിച്ചു. ഇവിടത്തെ ഭരണാധികാരികളുടെ കളി ത്തോഴനായിരുന്ന ഒരുമനയൂര്‍ സ്വദേശിയായ പൊളിറ്റിക്കല്‍ കുട്ടി എല്ലാ വര്‍ഷത്തേയും പോലെ റമദാനില്‍ തന്റെ അറബി സുഹൃത്തുക്കളെ സന്ദര്‍ശിക്കുവാന്‍ യു.എ.ഇ. യില്‍ എത്തിയതാണ്. ദുബായ് ദെയ്‌റയിലെ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലിലെ ചടങ്ങിനോട് അനുബന്ധിച്ചു ഇഫ്താര്‍ വിരുന്നും നടന്നു. International literacy day in Dubai Labels: associations, personalities, prominent-nris
- ജെ. എസ്.
( Wednesday, September 09, 2009 ) 2 Comments:
Links to this post: |
1 Comments:
ങ്ഹെ ?
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്