സാമൂഹ്യ വിരുദ്ധരുടെ പ്രചാരണം മാധ്യമങ്ങള്‍ ഏറ്റുപാടരുത് : പിണറായി
pinarayi-vijayanദുബായ്: മാധ്യമ സമൂഹത്തിന്റെ മറ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിരുദ്ധനെ നല്ല പിള്ളയാക്കാനും അത്തരക്കാരന്‍ പറയുന്നത് പ്രചരിപ്പിക്കാനും തയ്യാറാകുന്ന സമീപനം മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്ന് സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശ നാര്‍ത്ഥം ദുബായില്‍ എത്തിയ അദ്ദേഹം, വാര്‍ത്താ സമ്മേളനത്തില്‍ സംസാരി ക്കുകയായിരുന്നു. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് അഴിമതി കാട്ടിയിട്ടില്ലെന്ന് സി. ബി. ഐ. പ്രത്യേക കോടതി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ കുറിച്ച് പ്രതികരിക്കു കയായിരുന്നു അദ്ദേഹം.
 
മാധ്യമ പ്രവര്‍ത്തനം നമ്മുടെ നാട്ടില്‍ നല്ല തോതില്‍ അംഗീകരി ക്കപ്പെടുന്ന ഒന്നാണ്. അപവാദം പ്രചരിപ്പി ക്കുമെന്ന് ഭീഷണി പ്പെടുത്തി പണം പറ്റുന്ന കശ്മലന്മാര്‍ക്ക് വലിയ പ്രചാരണം കൊടുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ തയ്യാറാകുന്നു. അത് മാധ്യമ ധര്‍മത്തില്‍ പെട്ടതാണോ? സമൂഹത്തിലെ പുഴുക്കുത്തുകളായ അത്തരം വ്യക്തികള്‍ക്ക് വ്യാപകമായി പ്രചാരണം കൊടുക്കുന്നത് ഇതുമായി ബന്ധപ്പെട്ട് നമുക്ക് കാണാന്‍ കഴിയും. ഒരു പാട് ദുഷ്പ്രചാരണങ്ങള്‍ വന്ന ഒരു പ്രശ്നമാണിത്. കേരളത്തില്‍ വൈദ്യുതി വകുപ്പിന്റെ ചുമതല കുറച്ചു കാലം കൈവശം വയ്ക്കുകയും ആകുന്ന രീതിയില്‍ ആ ചുമതല നിറവേറ്റാന്‍ ശ്രദ്ധിക്കുകയും ചെയ്തതിന്റെ തുടര്‍ച്ച യായിട്ടാണ് ഈ പ്രശ്നം ഉയര്‍ന്നു വന്നത്. മന്ത്രി സ്ഥാനത്തു നിന്ന് ഒഴിയുമ്പോള്‍ രാഷ്ട്രീയമായി എതിര്‍ത്തവര്‍ പോലും നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. എങ്കിലും പിന്നീട് വലിയ കോടികളുടെ അഴിമതി ക്കാരനായി എന്നെ ചിത്രീകരിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. ചിലരത് 360 കോടിയില്‍ പരമെന്നും ചിലര്‍ 500 കോടിയില്‍ പരമാണെന്നു മൊക്കെ അവരവരുടെ ഭാവനാ വിലാസ മനുസരിച്ച് പ്രചരിപ്പി ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കേസ് നിയമ പരമായി നേരിടുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്. അതു തന്നെയാണ് തുടര്‍ന്നും സ്വീകരിക്കുന്ന നിലപാടെന്നും പിണറായി പറഞ്ഞു.

Labels:

  - ജെ. എസ്.
   ( Sunday, April 18, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മുല്ലപ്പെരിയാര്‍ : ദുരന്തം ഒഴിവാക്കാന്‍ വിട്ടുവീഴ്‌ച്ച അത്യാവശ്യം - കെ.പി. ധനപാലന്‍ എം.പി.
kp-dhanapalan-mpദുബായ്: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാവുന്ന വന്‍ ദുരന്തം മുന്‍പില്‍ കണ്ട് അത്തരം ഒരു ദുരന്തം ഒഴിവാക്കാനായി സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണം എന്ന് കെ. പി. ധനപാലന്‍ എം. പി. അഭിപ്രായപ്പെട്ടു. ദുബായില്‍ e പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു കൊണ്ട് കൂടുതല്‍ ശക്തമായി ഇടപെടുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
 
പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്നതാണ് ദുരന്തം ഒഴിവാക്കാനുള്ള പരിഹാരം. എന്നാല്‍ പുതിയ അണക്കെട്ട് വരുന്നതോടെ പഴയ കരാര്‍ അസാധുവാകുകയും തങ്ങളുടെ ജല ലഭ്യതയ്ക്ക് ഭീഷണിയാവുകയും ചെയ്യും എന്ന ആശങ്കയാണ് തമിഴ് ജനതയെ ചാവേര്‍ പടയ്ക്ക് പോലും സന്നദ്ധമാക്കുന്നത്. ഈ ആശങ്കയെ ഫലപ്രദമായി നേരിടാനും അവര്‍ക്ക് തുടര്‍ന്നും ജലം ലഭിക്കുമെന്ന് ഉറപ്പു നല്‍കാനും വിട്ടു വീഴ്‌ച്ചാ മനോഭാവത്തോടെ സര്‍ക്കാര്‍ സമീപിക്കണം. എന്നാലേ രമ്യമായ ഒരു പരിഹാരം ഉണ്ടാവൂ എന്നും എം. പി. പറഞ്ഞു.
 
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം താഴെ:
 

kp-dhanapalan-mp

ഫോട്ടോ : അനൂപ് പ്രതാപ് തൈക്കൂട്ടത്തില്‍

 
 
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സജീവമായി ഇടപെടാനുള്ള ഒരുക്കത്തിലാണ് ബൂലോഗവും ബ്ലോഗ്ഗര്‍മാരും. ഇതിനായി ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മകള്‍ ചര്‍ച്ചകളും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എന്തു ചെയ്യണം, ചെയ്യാന്‍ കഴിയും, എന്തു ചെയ്തു?
 
മുല്ലപ്പെരിയാര്‍ നമ്മളെ സംബന്ധിച്ചേടത്തോളം ഒരു ഭീഷണിയായി നില്‍ക്കുകയാണ്. ആ ഭീഷണിയെ തരണം ചെയ്യാന്‍ നമ്മള്‍ ഒരു പുതിയ ഡാം ആണ് പ്ലാന്‍ ചെയ്യുന്നത്. പക്ഷെ, തമിഴ്‌നാട്ടിനുള്ള ആശങ്ക, പുതിയ ഡാം വന്നാല്‍, ആ പഴയ കരാര്‍ പോയി പോകുമെന്നും, അതോടെ ഇപ്പോള്‍ അവര്‍ക്ക് കിട്ടി ക്കൊണ്ടിരിക്കുന്ന വെള്ളം കിട്ടാതാവു മെന്നുമൊ ക്കെയാണ്. പുതിയ കരാര്‍ വരുമ്പോള്‍ ഇത്രയും നാള്‍ അനുഭവിച്ചു കൊണ്ടിരുന്ന വ്യവസ്ഥകളില്‍ നിന്നും മാറ്റം വരില്ലേ എന്ന ആശങ്കയാണ് അവര്‍ക്ക് ഉള്ളത്. പുതിയതായി ഡാം നിര്‍മ്മിക്കാന്‍ അനുവദിച്ചാല്‍, ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അത്രയും വെള്ളം കൊടുക്കാന്‍ നമുക്ക് സമ്മതമാണ് എന്ന് നമ്മള്‍ വാക്കാലാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് ഒരു വ്യവസ്ഥയായി ഒരു കരാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ സമ്മതം അറിയിച്ചാല്‍ ഒരു പക്ഷെ അവര്‍ അതിലേക്ക് കടന്നു വരാന്‍ തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
പക്ഷെ നമ്മുടെ ഇപോഴത്തെ സര്‍ക്കാരിന്റെ ഒരു ചിന്താഗതി അനുസരിച്ച്, അന്ന് അങ്ങനെ കൊടുത്തു എന്നുള്ളത് കൊണ്ട് ഇന്ന് അതേ വ്യവസ്ഥകള്‍ അനുവദിക്കാന്‍ സമ്മതമല്ല എന്നൊരു നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ ഒരു കാരണവശാലും ഒരു പുതിയ ഡാം പണിയാന്‍ പറ്റാത്ത ഒരു കെട്ടുപാടില്‍ വന്ന് കിടക്കുകയാണ്. അതിനെ നമ്മള്‍ ബലം പ്രയോഗിച്ച് പുതിയ ഡാം കെട്ടും എന്ന് പറഞ്ഞാലും അത് പ്രായോഗികമല്ല. പിന്നെ, അവരുമായി ഒരു ഡയലോഗ് നടത്തി, അവരും കൂടി അംഗീകരിക്കുന്ന ഒരു പോയന്റിലേക്ക് കൊണ്ടു വരാനുള്ള ഒരു ശ്രമം നടത്താന്‍ നമ്മള്‍ ശ്രമിച്ചാലും, അവര്‍ വികാര പരമായി നില്‍ക്കുകയാണ്. ആ വികാര പരമായ സമീപനത്തില്‍ നിന്ന് അവരെ മാറ്റണമെങ്കില്‍ അവര്‍ക്ക് നമ്മളില്‍ വിശ്വാസ്യത ഉണ്ടാക്കുന്ന ഒരു സമീപനം ഉണ്ടാകണം.
 
ഞങ്ങള്‍ ചെന്നതിനു ശേഷം തമിഴ്നാടില്‍ നിന്നുമുള്ള എം.പി. മാരുമായി ഡയലോഗ് നടത്തി കൊണ്ടിരിക്കുകയാണ്. അവരെ വിശ്വാസത്തില്‍ എടുക്കാന്‍. പക്ഷെ അത് കൊണ്ട് മാത്രമായില്ല. നേരത്തെ അവര്‍ വളരെ അഡമന്റ് ആയി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കാനൊക്കെ അവര്‍ തയ്യാറുണ്ട്. ലെഷര്‍ ടൈമിലൊക്കെ സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായി തന്നെ എല്ലാ എം.പി. മാരും അതിനായി ഒരു സമീപനം എടുത്തിട്ടുണ്ട്.
 
പക്ഷെ സര്‍ക്കാരുകള്‍ തമ്മിലാണല്ലോ ഈ ഡയലോഗ് വേണ്ടത്. അല്ലാതെ ഞങ്ങള്‍ എം.പി. മാര്‍ തമ്മിലുള്ള സംസാരത്തിന് വലിയ പ്രസക്തിയില്ല. ഇങ്ങനെ സര്‍ക്കാരുകള്‍ തമ്മിലുള്ള ഡയലോഗിന് സഹായകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കി എടുക്കാന്‍ കഴിയും എന്നാണ് ഇപ്പോഴത്തെ സംസാരം തുടങ്ങിയപ്പോള്‍ തോന്നുന്നത്. പക്ഷെ നമുക്കറിയാമല്ലോ, എപ്പോഴും ഒരു തീവ്രവാദത്തിന്റെ സമീപനമുള്ള സംഘടനകളും, വ്യക്തികളും ഉണ്ട്. അവര്‍ ഒരു വിട്ടുവീഴ്‌ച്ചയും ഇല്ലാത്ത സമീപനത്തില്‍ നില്‍ക്കുകയുമാണ്. ഒരു കരാറിലേക്ക് വരത്തക്കവണ്ണമുള്ള സമീപനം എടുത്താല്‍ ഒറ്റപ്പെടുമോ എന്ന ആശങ്കയും പലര്‍ക്കുമുണ്ട്. സര്‍ക്കാരുകള്‍ തമ്മിലുള്ള ഒരു തുറന്ന ചര്‍ച്ചയും അവര്‍ കൂടി അംഗീകരിക്കുന്ന ഒരു കരാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കുകയും ചെയ്തില്ലായെങ്കില്‍ പഴയത് പോലെ തന്നെ കാര്യങ്ങള്‍ നില്‍ക്കും. അതാണ് ഇപ്പോഴത്തെ അവസ്ഥ.
 
ഇത്രയധികം ആളുകളെ നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നം എന്ന നിലയ്ക്ക് കേന്ദ്ര സര്‍ക്കാരിന് ഇതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ ആവില്ലേ?
 
ഞങ്ങള്‍ ഇത് പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയുമായി ഞങ്ങള്‍ എം.പി. മാര്‍ എല്ലാവരും പോയി സംസാരിച്ചു. അങ്ങനെ ഒരു നിലപാട് കേന്ദ്ര സര്‍ക്കാരിന് നിയമപരമായി എടുക്കാനുള്ള ഒരു സാഹചര്യമില്ല. കാരണം നിയമപരമായി അണക്കെട്ട് ഇപ്പോള്‍ അവരുടെ കയ്യിലാണ്. ആ നിയമത്തിനെ മറി കടക്കണമെങ്കില്‍ ഒരു സ്നേഹബുദ്ധിയുള്ള ഒരു സമീപനമേ പറ്റുകയുള്ളൂ.
 
ഒരു ദേശീയ ദുരന്തം ആവാനുള്ള ഒരു സാദ്ധ്യത ഇതിനുണ്ടല്ലോ?
 
അതൊരു വാദഗതിയാണ്. നമ്മള്‍ സത്യം പറഞ്ഞാലും അവര്‍ അവരുടേതായ വാദം കൊണ്ട് അതിനെ എതിര്‍ത്തു കൊണ്ടിരിക്കുകയും തള്ളിക്കളയുകയും ചെയ്യുകയാണ്. അവരുടെ എഞ്ചിനിയര്‍മാരും, അവരുടെ അസംബ്ലി കമ്മിറ്റിയും എല്ലാം വന്ന് പരിശോധിച്ച് അണക്കെട്ടിന് ബലക്കുറവില്ല എന്ന് പറയുകയാണ്. സര്‍ക്കാര്‍ മാത്രമല്ല, അവരുടെ എഞ്ചിനിയറിംഗ് വിംഗും പറയുകയാണ്. അതെന്തൊക്കെയായാലും ഇതൊരു ദുരന്തമായി നില്‍ക്കുകയാണ് എന്നത് നമുക്ക് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ബലം പ്രയോഗിച്ചോ, കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു നിലപാട് എടുക്കുകയോ ചെയ്താല്‍ അവര്‍ അജിറ്റേറ്റഡ് ആവും. ആ അജിറ്റേഷന്‍ വന്ന് നില്‍ക്കുന്നത് നമ്മളെ പോലെയല്ല, എന്തും ചെയ്യാന്‍ തയ്യാറായ, ഒരു ചാവേര്‍ പടയെ പോലെയാണ് അവര്‍ വരുന്നത്. ഡാം പണിയാന്‍ ഒരു കാരണവശാലും അവര്‍ സമ്മതിക്കില്ല എന്നും പറഞ്ഞ്. അപ്പോള്‍ പിന്നെ ഫോഴ്‌സും പട്ടാളവുമൊക്കെ ഇറങ്ങി അവരെ ഒതുക്കി... അങ്ങനെയൊന്നും കാര്യങ്ങള്‍ മുന്‍പോട്ട് കൊണ്ടു പോകാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല.
 
ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി മൂലം ചാലിയാറില്‍ ഉണ്ടാവുന്ന മലിനീകരണം ശാസ്ത്രീയമായി പഠിക്കുകയും, പ്രശ്നം ആദ്യമായി പൊതു ജന ശ്രദ്ധയില്‍ കൊണ്ടു വരികയും ചെയ്ത ഡോ. കെ.ടി. വിജയ മാധവനെ പോലെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കൊണ്ടു വരാന്‍ e പത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്തെ വിദഗ്ദ്ധരുടെ സഹായത്തോടെ അണക്കെട്ടിന്റെ സാങ്കേതികത്വം ശ്രദ്ധാപൂര്‍വ്വം ഇവര്‍ പഠിക്കുന്നുമുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാവുന്ന ആദ്യത്തെ വെള്ളപ്പാച്ചിലില്‍ ഉണ്ടാവുന്ന നഷ്ടം, മനുഷ്യ ജീവനും മൃഗങ്ങള്‍ക്കും, സ്വത്തിനും പ്രകൃതിയ്ക്കും, ഭയാനകമായിരിക്കും എന്നാണ് ഇപ്പോള്‍ നിലവിലുള്ള പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഒരു പക്ഷെ ലോക ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുള്ള ഏറ്റവും ഭീകരമായ ഒരു അണക്കെട്ട് ദുരന്തമായി മാറിയേക്കാമിത്. ഇതിന്റെ ഈ ഭീകരത ശരിക്കും എല്ലാവരും ഉള്‍ക്കൊള്ളുന്നുണ്ടോ? ഇത് ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ പ്രശ്നം പരിഹരിക്കപ്പെടാനുള്ള സാധ്യത തെളിയുമായിരുന്നില്ലേ?
 
ഇതിന്റെ ഭീകരത നമുക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് തമിഴ്നാട് ഉള്‍ക്കൊള്ളുന്നില്ല. ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നാല്‍ പോലും അവര്‍ അത് ഉള്‍ക്കൊള്ളില്ല. അവരുടെ എഞ്ചിനിയര്‍മാരുടെ കൂടി പങ്കാളിത്തത്തോടെ പഠനങ്ങള്‍ നടത്തിയില്ലെങ്കില്‍ അത് വൃഥാവിലാകും. അവര്‍ വല്ലാത്തൊരു നിലപാടില്‍ നില്‍ക്കുകയാണ്. അവരുടെ സംസ്ഥാനത്തിന്റെ വികാരത്തിനുള്ള മുന്‍‌ഗണനയാണ് അവര്‍ കല്‍പ്പിക്കുന്നത്. നമ്മുടെ അവസ്ഥ അവര്‍ക്ക് ബോധ്യപ്പെടുന്നില്ല. അവര്‍ വികാര പരമായ സമീപനം എടുത്തു നില്‍ക്കുകയാണ്. അത് കൊണ്ട്, ഈ പറയുന്നത് പോലെയുള്ള പഠനങ്ങള്‍ നടത്തുമ്പോഴും, അതിന്റെ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് വരുമ്പോഴും ചെയ്യേണ്ടുന്ന കാര്യം, അവരുമായി ഒരു ഡയലോഗിന്റെ പുറത്ത് അവരുടെ എഞ്ചിനിയേഴ്‌സിനെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു പഠനം ആയിരിക്കണം വരേണ്ടത്. അല്ലാതെ നമ്മള്‍ പറയുന്നതിലെ ശരി അവരെ ബോധ്യപ്പെടുത്താനാവില്ല.
 
രാഷ്ട്രീയത്തിനതീതമായാണോ എം.പി. മാര്‍ ഈ പ്രശ്നത്തെ സമീപിക്കുന്നത്?
 
തീര്‍ച്ചയായും. സുപ്രീം കോടതിയില്‍ കെ.ടി. തോമസ് എം.പി. കക്ഷി ചേര്‍ന്നിട്ടുണ്ട്. പാര്‍ലമെന്റില്‍ എല്ലാവരും ഒരുമിച്ച് തന്നെയാണ് ഈ മുന്നേറ്റത്തില്‍ നിലകൊള്ളുന്നത്. അതിലൊന്നും രാഷ്ട്രീയ ഭേദമൊന്നുമില്ല. തമിഴ്‌നാടിനെ പോലെ ഭ്രാന്ത് കാണിക്കുന്നില്ലെങ്കില്‍ പോലും, പാര്‍ലമെന്റിനകത്ത് എടുക്കേണ്ട സമീപനം, വളരെ ശക്തമായിട്ട് തന്നെ നമുക്ക് സ്വീകരിക്കാന്‍ കഴിഞ്ഞു, അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. അത് സഭയെ ഒന്നാകെ തന്നെ ബോധ്യപ്പെടുത്തുവാ‍നും നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും കേട്ടിരിക്കുന്നവര്‍ക്ക് നമ്മള്‍ പറയുന്നത് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നുണ്ട്. തമിഴ്നാടിന്റെ മറു വാദഗതികളും ചര്‍ച്ചകളും ഒക്കെ ഉണ്ടെങ്കില്‍ പോലും, വന്‍ ദുരന്തമാണല്ലോ വന്ന് ഭവിക്കാന്‍ പോകുന്നത്. അത് വന്ന് ഭവിച്ചതിനു ശേഷം പിന്നെ ഒന്നുമില്ലല്ലോ. പാര്‍ലമെന്റില്‍ ഇടപെടുന്നതിനു ഉപരിയായി നമ്മള്‍ ഈ ദുരന്തത്തെ തന്നെയാണ് കാണുന്നത്. ദുരന്തത്തെ അതി ജീവിക്കാന്‍ കഴിയുന്ന ഒരു നിലപാട് ഒരു പരിധി വരെ തമിഴ്നാട് സര്‍ക്കാരിനെ കൊണ്ട് എടുപ്പിക്കാന്‍ അവിടെയുള്ള എം.പി. മാരുടെ സമ്മര്‍ദ്ദം, അതാണ് നമ്മള്‍ നടത്തി ക്കൊണ്ടിരിക്കുന്നത്. പക്ഷെ എന്തൊക്കെയാണെങ്കിലും, അപ്പുറത്ത് തീവ്രവാദപരമായി നില്‍ക്കുന്ന സംഘടനകളും ആളുകളുമൊക്കെ എടുക്കുന്ന നിലപാടുകളെ അതിജീവിച്ച് പറയാനുള്ള ധൈര്യം അവര്‍ക്കില്ല. പറയില്ല അവര്‍. പല സ്ഥലങ്ങളിലും തീവ്രവാദത്തിന്റെ മുന്നേറ്റത്തില്‍ മൌനം പാലിക്കുന്നു എന്ന് പറയുന്നത് പോലെയാണ് പലപ്പോഴും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആളുകള്‍ പോലും ചെയ്തു കൊണ്ടിരിക്കുന്നത്.
 
ഈ ദുരന്തം ബാധിക്കുന്ന പ്രദേശത്തെ ആളുകളില്‍ ബോധവല്‍ക്കരണം നടത്തുന്നത് കൊണ്ട് എന്തെങ്കിലും ഫലമുണ്ടാവുമോ?
 
ഇത്തരം ബോധവല്‍ക്കരണം നടത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഗൌരവമായി ഈ വിഷയം അവര്‍ ഉള്‍ക്കൊണ്ടിട്ടില്ല. കടല്‍ വന്ന് വീടെടുത്ത് കൊണ്ട് പോകും എന്ന ഒരു ഭീഷണി നിലനില്‍ക്കുമ്പോഴും, കടപ്പുറത്ത് ജീവിക്കുന്നത് പോലെ, അങ്ങനെയൊന്നും വരില്ല എന്ന് തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്. ഇത്രയൊക്കെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇപ്പോഴും ആളുകള്‍ അവിടെ നിന്നും മാറി കൊടുക്കുന്നൊന്നുമില്ല. പുറത്ത് നിന്നുള്ള ആളുകള്‍ക്കുള്ള അശങ്ക പോലും ബാധിക്കുന്ന പ്രദേശത്തെ ആളുകള്‍ക്കില്ല എന്നതാണ് വാസ്തവം.
 
ഒരു ജനകീയ മുന്നേറ്റം ഈ കാര്യത്തില്‍ ആവശ്യമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
 
ജനകീയ മുന്നേറ്റം ഉണ്ടായേ പറ്റൂ. സംസ്ഥാനത്തിനകത്ത് ഒരു പ്രതിഷേധം ഉണ്ടായി വരണം. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു തന്നെ വരണം. അത് രാഷ്ട്രീയമോ ഒന്നുമല്ലാതെ ജനങ്ങളില്‍ നിന്നു തന്നെ ഇത് ഉണ്ടായി വരണം. ഇത് ഒരു യഥാര്‍ത്ഥ പ്രശ്നമാണെന്നും, ജീവനെയും നിലനില്‍പ്പിനെ തന്നെയും ബാധിക്കുന്ന വിഷയമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. അത് കഴിയണം.
 
രാഷ്ട്രീയമായി ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും?
 
നമ്മുടെ സര്‍ക്കാര്‍ ഇതില്‍ കുറച്ച് കൂടി വിട്ടു വീഴ്‌ച്ചയ്ക്ക് തയ്യാറാവണം. അവര്‍ പറയുന്നത് സമ്മതിക്കേണ്ടി വന്നാല്‍ പോലും, ജീവനാണല്ലോ വലുത്. അന്ന് ഇത്ര കൊല്ലത്തേക്ക് കൊടുത്തു. ഇനി അങ്ങനെ കൊടുക്കാന്‍ കഴിയില്ല എന്നൊക്കെ പറയുന്നത് ശരിയാണെങ്കില്‍ പോലും, അതിനേക്കാള്‍ വലിയ ഒരു ഭീഷണി നില നില്‍ക്കുന്നത് കൊണ്ട്, അവരോട് ചര്‍ച്ച ചെയ്ത് അവരുടെ കൂടി വിശ്വാസത്തിലെടുത്ത് ഒരു തീരുമാനത്തില്‍ കൊണ്ടു വന്നിട്ടേ കാര്യമുള്ളൂ.
 
കേന്ദ്ര സര്‍ക്കാരിന് ഇടപെടണമെങ്കില്‍, പട്ടാളം ഇറങ്ങിയൊക്കെ ചെയ്യാന്‍ കഴിയും. പക്ഷെ അത് കൊണ്ടൊന്നും ഇത് പരിഹരിക്കാന്‍ കഴിയില്ല. അതിന് എതിര്‍പ്പ് ഭയങ്കരമായിരിക്കും. അതൊരു വന്‍ യുദ്ധം പോലെ നടത്തേണ്ടി വരും. അല്ലാതെയൊന്നും തമിഴ്നാട് സമ്മതിക്കില്ല. അങ്ങനെയൊരു നിലപാടിലാണ് അവര്‍ നില്‍ക്കുന്നത്.
 
അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ആദ്യത്തെ വെള്ളപ്പാച്ചിലില്‍ 40 ലക്ഷം ആളുകള്‍ കൊല്ലപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത്. അത്ര തന്നെ കന്നുകാലികളും മറ്റും കൊല്ലപ്പെടും. 80 ലക്ഷം മൃത ശരീരങ്ങള്‍ സംസ്കരിക്കാനുള്ള അടിസ്ഥാന സൌകര്യമൊന്നും ഇന്ത്യയിലില്ല. ഇത് മൂലം പൊട്ടിപ്പുറപെടാവുന്ന സാംക്രമിക രോഗങ്ങളും മറ്റും കണക്കിലെടുക്കുന്നതോടെ അണക്കെട്ട് പൊട്ടിയാലുണ്ടാവുന്ന ദുരന്തത്തിന്റെ ചിത്രം ഭീതിദമാകുന്നു. സൈനികമായുള്ള ഇടപെടല്‍ പോലും ന്യായീകരിക്കത്തക്ക ഭീകരമായ അവസ്ഥയല്ലേ ഇത്?
 
നമ്മള്‍ ഈ പറയുന്നതിനേക്കാള്‍ അപ്പുറമാണ് ഈ ദുരന്തത്തിന്റെ ഭീകരത. പക്ഷെ എന്തൊക്കെ പറഞ്ഞാലും നമുക്ക് ഡാം കെട്ടണമല്ലൊ. സൈന്യം ഇറങ്ങി, അവര്‍ തടഞ്ഞു, വെടി വെപ്പ് ഉണ്ടായി, മൂന്ന് നാല് ആളുകള്‍ കൊല്ലപ്പെട്ടു... അങ്ങനയല്ലല്ലൊ. ഇതേ ദുരന്തം പോലെ ഒരു ദുരന്തത്തില്‍ നില്‍ക്കുകയാണ് അവരും. ഒരു ചാവേര്‍ പട പോലെ ഒരു ജനത നില്‍ക്കുകയാണ്. അല്ലാതെ ഒരു യുദ്ധ മുന്നണിയില്‍ നില്‍ക്കുന്ന കുറച്ചു പേരല്ല.
 
അത്രയ്ക്ക് സംഘടിതമാണോ തമിഴ് ജനതയുടെ പ്രതിരോധം?
 
ഇപ്പോള്‍ അങ്ങനെ അല്ലെങ്കിലും അത് അങ്ങനെയാക്കി എടുക്കും. അങ്ങനെയൊരു തീവ്രതയുള്ള ജനതയാണത്. അവിടെ ന്യായം പറയാന്‍ പലപ്പോഴും ആരും ഉണ്ടാവില്ല. എന്നാല്‍ എല്ലാവരും അതിനോടൊപ്പം നില്‍ക്കാന്‍ തയ്യാറായെന്നും വരും. പിന്നെ ഇതങ്ങനെ അവരുടെ മസ്തിഷ്ക്കത്തിലേക്ക് അടിച്ചു കയറ്റുകയാണ്. അവരുടെ വെള്ളത്തിന്റെ പ്രശ്നമാണ് അവര്‍ക്കുള്ളത്. നമ്മള്‍ ഇത് വെറുതെ കളിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണ് എന്നാണ് അവര്‍ കരുതുന്നത്.
 
എന്നാല്‍ ഇത് മുന്‍പില്‍ കണ്ട് കൊണ്ട് നമ്മുടെ സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവേണ്ടി വരും. അവര്‍ പറയുന്ന കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ പോലും ഇത്തരമൊരു ദുരന്തം മുന്‍പില്‍ കണ്ട് കൊണ്ട് അതിന് സര്‍ക്കാര്‍ തയ്യാറാവേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത 99 കൊല്ലത്തേയ്ക്ക് പാട്ടത്തിന് കൊടുക്കണം എന്ന് പറഞ്ഞാല്‍ പോലും ഈ വലിയ ദുരന്തം കണക്കിലെടുക്കുമ്പോള്‍ ഒന്നുമല്ലാതെയാവും. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കുന്ന ഉടമ്പടി പോലെയല്ല. അവരെ വിശ്വാസത്തിലെടുക്കാനും ഒരു പരിഹാരത്തിലേക്ക് കൊണ്ടു വരുവാനും നമ്മള്‍ വഴങ്ങി എന്ന് അവര്‍ക്ക് ബോധ്യപ്പെടുക കൂടി വേണം. നിയമപരമായി അണക്കെട്ട് അവരുടെ കയ്യില്‍ ഇരിക്കുകയാണ്. ആ നിലക്ക് ഈ വിഷയത്തില്‍ ഒരു ധാരണയ്ക്ക് വരേണ്ട ആവശ്യം അവര്‍ക്കില്ല എന്ന നിലപാടിലാണ് അവര്‍ ഇരിക്കുന്നത്. നമ്മള്‍ മുന്‍‌കൈ എടുത്ത അവരോട് നമ്മുടെ കാര്യം പറഞ്ഞ് മനസ്സിലാക്കി, അവര്‍ പറയുന്ന വ്യവസ്ഥകള്‍ അതു പോലെ അംഗീകരിച്ചാല്‍ പോലും, അതിന് തയ്യാറായി ഒരു കരാര്‍ നടപ്പിലാക്കണം. പ്രേമചന്ദ്രനൊന്നും അങ്ങനെ നില്‍ക്കാന്‍ തയ്യാറില്ല. അവരുടെ നിലപാട് പ്രശ്നം കൂടുതല്‍ തീവ്രമാക്കാനാണ് ഉതകുന്നത്. ഒരു വലിയ ദുരന്തം ഒഴിവാക്കാനായി വിട്ടു വീഴ്‌ച്ച ചെയ്യുക എന്നതിലേക്ക് വരുന്നില്ല. മന്ത്രിയും സര്‍ക്കാരും ഇത്തരം വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണം.
 
ഇത് രാഷ്ട്രീയത്തിന്റെയോ പാര്‍ട്ടിയുടേയോ കാര്യമല്ല. തമിഴ്നാട്ടിലെ കോണ്‍ഗ്രസും ഡി.എം.കെ. യും എ.ഐ. ഡി. എം. കെ. യും ഒക്കെ ഒരുമിച്ച് തന്നെയാണ് ഈ പ്രശ്നത്തില്‍ നില്‍ക്കുന്നത്. അവിടെ ഇത് കോണ്‍ഗ്രസിന്റെയോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേയോ കാര്യമല്ലല്ലോ. അത് പോലെ ഇവിടെയും അങ്ങനെ ആവണം. ഇപ്പോഴും അവരുടെ വെള്ളത്തിന്റെ ആശങ്കയേ അവര്‍ക്ക് പ്രധാനമായുമുള്ളൂ. വെള്ളത്തിന്റെ ആശങ്ക പരിഹരിക്കും എന്ന് നമ്മള്‍ അവരെ വിട്ടുവീഴ്‌ച്ചയോട് കൂടി ബോധ്യപ്പെടുത്തണം. ഭരണ കക്ഷിയായ ഡി. എം. കെയും ഒരു നിലപാടെടുത്താല്‍, ഡാമിന്റെ പതനത്തേക്കാള്‍ അത് കൊണ്ട് വരാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയന്ന്, തീവ്രമായി നിലപാടുകളെടുത്ത്, ജനങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമം പ്രതിപക്ഷമായ എ. ഐ. ഡി. എം. കെ. യുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്. കോണ്‍ഗ്രസും അവരോടൊപ്പം നില്‍ക്കുകയാണ്. അവരോടൊന്നും നമ്മള്‍ സംസാരിക്കുമ്പോള്‍, ഡി. എം. കെ., എ. ഐ. ഡി. എം. കെ. പോയിട്ട് കോണ്‍ഗ്രസ് എം. പി. മാര്‍ക്ക് പോലും നമ്മള്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പ്രധാനപ്പെട്ട കോണ്‍ഗ്രസ് എം. പി. മാരെ സ്വാധീനിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. എന്നാല്‍ അവര്‍ പറയുന്നത് സര്‍ക്കാരുകള്‍ തമ്മില്‍ വിട്ടു വീഴ്‌‌ച്ചയ്ക്ക് തയ്യാറാവണം എന്നു തന്നെയാണ്. എന്നാല്‍ അതിന് തയ്യാറാവാതെ നമ്മള്‍ ഇപ്പോഴും പഴയത് പോലെ നിലപാടെടുത്താല്‍ പ്രശ്നം പരിഹരിക്കാനാവില്ല.
 
 



Interview with K.P. Dhanapalan M.P. on Mullaperiyar Dam Crisis



 
 

Labels: , ,

  - ജെ. എസ്.
   ( Thursday, January 21, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
ea-rajendranഅബുദാബി : സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരന്റെ പ്രത്യേക താല്പര്യ പ്രകാരം പ്രവാസി മലയാളികളുടെ സഹകരണത്തോടു കൂടി കൃഷി വകുപ്പ് ഒരുക്കുന്ന പുതിയ പദ്ധതികള്‍, ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. എ. രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പഴം, പച്ചക്കറി ഉല്‍പാദന - വിപണന രംഗത്തെ ഇട നിലക്കാരന്റെ ചൂഷണങ്ങള്‍ ഒഴിവാക്കി, കര്‍ഷകരേയും ഉപഭോക്താക്കളേയും സഹായിച്ചു കൊണ്ടിരിക്കുന്ന ഹോര്‍ട്ടി കോര്‍പ്പിന്റെ വിപണിയിലെ ഇടപെടലുകള്‍ മൂലം കാര്‍ഷിക രംഗത്തെ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഗ്രാമ പഞ്ചായ ത്തുകളുമായി സഹകരിച്ച് ഹോര്‍ട്ടി കോര്‍പ്പ് ആരംഭിക്കാന്‍ പോകുന്ന '100 മിനി സൂപ്പര്‍ മാര്‍ക്കറ്റു' കളുടെ 25% ഫ്രാഞ്ചെസികള്‍ പ്രവാസി മലയാളികള്‍ക്ക് നല്‍കുമെന്ന് ശ്രീ. ഇ. എ. രാജേന്ദ്രന്‍ പറഞ്ഞു .
 
കൃഷി വകുപ്പ് ആരംഭിച്ചിരിക്കുന്ന 'ആയിരം പച്ചക്കറി ഗ്രാമങ്ങള്‍ ' എന്ന പദ്ധതി മുഖേന പഴം, പച്ചക്കറി ഉത്പാദനം 40 % മുതല്‍ 50 % വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നു.
 
ഇന്ത്യയിലെ ഏറ്റവും വലിയ തേന്‍ സംസ്കരണ ശാല 2010 ഫെബ്രുവരിയില്‍, കൊല്ലം ജില്ലയിലെ ചടയ മംഗലത്ത് ആരംഭിക്കാന്‍ പോവുകയാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്, യു. എ. ഇ യിലെ വ്യാപാര പ്രമുഖരുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു.
 
വില കുറച്ചും ഗുണ നിലവാരം ഉയര്‍ത്തിയും പത്തു തരം തേനുകള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. പ്രവാസി കുടുംബങ്ങള്‍ക്കും, തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും തേന്‍ സംസ്കരണത്തില്‍ പരിശീലനം നല്‍കുകയും, ഉല്‍പാദനത്തിന് ആവശ്യമായ ഉപകരണ ങ്ങള്‍ക്ക് 50% സബ്സിഡിയും നല്‍കുവാന്‍ തീരുമാന മായിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ഹോര്‍ട്ടി കോര്‍പ്പ് സംഭരിച്ച് വിപണിയില്‍ എത്തിക്കും. പ്രവാസികള്‍ക്ക് അവരുടേതായ കര്‍ഷക സം ഘങ്ങള്‍ എല്ലാ ജില്ലകളിലും രൂപീകരിക്കുവാനും അതു വഴി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലും വിദേശ നാടുകളിലും വിപണനം നടത്തുവാനും പദ്ധതിയുണ്ട്.
 
ബസുമതി ഒഴിച്ചുള്ള അരി കയറ്റു മതിയില്‍ കേന്ദ്ര സര്‍ക്കരിന്റെ ചില നിയന്ത്ര ണങ്ങള്‍ ഉള്ളതു കൊണ്ട് മന്ത്രി തല സമ്മര്‍ദ്ദം ചെലുത്തി, കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഒരു 'എക്സിറ്റ് പെര്‍മിറ്റ്' സംഘടി പ്പിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.
 
ഹോര്‍ട്ടി കോര്‍പ്പിന്റെ ഈ സംരംഭവുമായി സഹകരിക്കുവാന്‍ താല്പര്യമുള്ള പ്രവാസി കള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെയുള്ള ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെ ടാവുന്നതാണ് .(earajendran@hotmail.com)
 
അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എം. സുനീര്‍ , പി. സുബൈര്‍, കെ. വി. പ്രേം ലാല്‍, ടി. എ. സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Thursday, December 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
tn-prathapanസൌദിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏറണാകുളത്തെ ട്രാവല്‍ ഏജന്‍സിയുടെ ലൈസന്‍സ് ഉടന്‍ മരവിപ്പിക്കുകയും അവര്‍ നടത്തുന്ന റിക്രൂട്ട്മെന്റിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുകയും ചെയ്യണമെന്ന് സൌദിയില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. ടി. എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു. സൌദിയിലെ ന്യൂ സനയയിലെ ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
 
ഒന്‍പതു മാസം മുന്‍പു വരെ എത്തിയ പലര്‍ക്കും ഇനിയും “ഇക്കാമ” എന്ന തൊഴില്‍ രേഖ ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം കണ്ടെത്തി. ഇക്കാമ ഇല്ലാതെ ഇവര്‍ക്ക് താമസ സ്ഥലത്തു നിന്നും വീട്ടിലേക്ക് പണമയക്കാന്‍ പോലും സാധിക്കില്ല എന്നതിനാല്‍ ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ തങ്ങളുടെ ക്യാമ്പുകളില്‍ തടവില്‍ കഴിയുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി പലര്‍ക്കും ശമ്പളവും ലഭിച്ചിട്ടില്ല. മാത്രമല്ല, ഇക്കാമ ലഭിച്ച് പലരുടേയും ഇക്കാമയുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കി നല്‍കിയിട്ടുമില്ല. ഇവര്‍ക്ക് ഇതു മൂലം വീട്ടില്‍ എന്തെങ്കിലും അത്യാഹിതം നടന്നാല്‍ പോലും നാട്ടില്‍ പോകാനും കഴിയില്ല.
 
ഈ കാര്യത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസി ഇടപെടുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവിയ്ക്കും, വിദേശ കാര്യ സഹ മന്ത്രി ശശി തരൂരിനും, കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയ്ക്കും കത്തെഴുതുകയും ചെയ്തു.

Labels: ,

  - ജെ. എസ്.
   ( Saturday, December 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
thrissur-jilla-pravasiറിയാദ് : ഇന്ത്യന്‍ എംബസി ഹാളില്‍ ഡിസംബര്‍ 12ന് സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മയുടെ ഈദ് സംഗമം നാട്ടിക എം. എല്‍. എ. ടി. എന്‍. പ്രതാപന്‍ ഉല്‍ഘാടനം ചെയ്തു. നാട്ടില്‍ ദിനം തോറും ഉടലെടുക്കുന്ന വൃദ്ധ സദനങ്ങള്‍ നമുക്ക് വലിയ സന്ദേശമാണ് നല്‍കുന്നത് എന്ന് ഉല്‍ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മക്കളുടെ സ്നേഹവും ശ്രുശ്രൂഷയും ലഭിക്കാതെ മാതാ പിതാക്കളെ ഇത്തരം വൃദ്ധ സദനങ്ങളിലേക്ക് അയക്കുന്നത് ഒരു അര്‍ബുദം പോലെ കേരള സംസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്നു. നമ്മിലുള്ള സ്നേഹവും നന്മയും വറ്റി വരളുന്നതിന്റെ ലക്ഷണമാണ് ഇത്. അവസാന കാലത്ത്, തന്റെ മാതാ പിതാക്കള്‍ക്ക് താങ്ങും തണലുമാകാനും അവരുടെ അരക്ഷിതാവസ്ഥ അകറ്റാനും മക്കള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
ഇന്ന് സമൂഹത്തിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഭീകരവാദവും തീവ്ര വാദവും കേരളത്തിലേക്കും പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തൃശ്ശൂര്‍ ജില്ലാ കൂട്ടായ്മകള്‍ പോലുള്ള സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള പ്രമേയം ശ്രീ രാധാകൃഷ്ണന്‍ കളവൂര്‍ അവതരിപ്പിച്ചു.
 

tn-prathapan

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
നാട്ടില്‍ ലീവിനു പോയി അവിടെ വെച്ച് മരണമടഞ്ഞ കൂട്ടായ്മ അംഗം സന്തോഷിന്റെ കുടുംബത്തിനുള്ള മരണ സഹായ ഫണ്ട് ജീവ കാരുണ്യ സെന്‍‌ട്രല്‍ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍ ടി. എന്‍. പ്രതാപനു കൈമാറി.
 
സാംസ്കാരിക സമ്മേളനത്തില്‍ പ്രസിഡണ്ട് ജമാല്‍ കൊടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിക്കുകയും, ജന. സെക്രട്ടറി ലിനോ മുട്ടത്ത് സ്വാഗതവും, സുനില്‍ മേനോന്‍ നന്ദിയും പറഞ്ഞു.
 
തുടര്‍ന്ന് നടന്ന കലാ വിരുന്നിന് ജയനാരായണന്‍, പ്രേമന്‍, സംസ് ഗഫൂര്‍, മുരളി രാമ വര്‍മ്മ പുരം, ബാദുഷ അകലാട്, ഷാജി ചേറ്റുവ എന്നിവര്‍ നേതൃത്വം കൊടുത്തു. പ്രമുഖ വ്യവ്ായിയായ ജോയ് പോള്‍ ആശംസ നേര്‍ന്നു. കലാ വിരുന്നിന് റസാക്ക് ചാവക്കാട് നന്ദി പറഞ്ഞു.

Labels: , ,

  - ജെ. എസ്.
   ( Saturday, December 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആര്യാടന്‍ ഷൌക്കത്തിനു സ്വീകരണവും സ്ത്രീധന വിരുദ്ധ കുടുംബ സംഗമവും
aryadan-shaukkathദുബായ് : സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനത്തില്‍ പ്രശംസനീയമായ മുന്നേറ്റം കൈവരിച്ച നിലമ്പൂര്‍ പഞ്ചായത്ത് സാരഥിയായ ആര്യാടന്‍ ഷൌക്കത്തിനെ അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ദുബായ് ചാപ്റ്റര്‍, ദുബായ് വായനക്കൂട്ടം, സലഫി ടൈംസ് സ്വതന്ത്ര പത്രിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
 
അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ഉത്തര കേരള ഉപാധ്യക്ഷന്‍ നാസര്‍ പരദേശി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് എന്‍. ആര്‍. മാഹീന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ. പി. കെ. വെങ്ങര ആര്യാടന്‍ ഷൌക്കത്തിനെ പൊന്നാട അണിയിച്ചു. ബഷീര്‍ തിക്കോടി സംഗമം നിയന്ത്രിച്ചു.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
സ്ത്രീധന രഹിത ഗ്രാമം എന്ന പദ്ധതിയിലൂടെ നിലമ്പൂര്‍ പഞ്ചായത്തിലെ സ്ത്രീധന വിവാഹങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ അനുസ്യൂതം തുടരുകയാണ് എന്ന് ഷൌക്കത്ത് അറിയിച്ചു. മഹല്ലുകളുടെ മേലധ്യക്ഷന്മാര്‍ ഒന്നിച്ചു നിന്ന് സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്ത് ഈ മഹാ വിപത്തിനെതിരെ പോരാടിയാല്‍ നമ്മുടെ നാട്ടില്‍ നിന്ന് സ്ത്രീധനം എന്ന ദുര്‍ഭൂതത്തെ ഓടിക്കാന്‍ സാധിക്കും എന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് ഷൌക്കത്ത് പറഞ്ഞു.
 
ദുബായ് പ്രസ് ക്ലബ് ഉദ്യോഗസ്ഥന്‍ ഷാജഹാന്‍ മാടമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ സൃഷ്ടിക്കുകയും, അത് വഴി സമൂഹത്തിന്റെ ശത്രുക്കളെ നിഷ്ക്കരുണം സംഹരിക്കുകയും ചെയ്യുന്ന ആര്യാടന്‍ ഷൌക്കത്ത്, നിലമ്പൂര്‍ പഞ്ചായത്തിന്റെ സാരഥ്യം ഏറ്റെടുത്ത്, ഭരണപരമായ മികവിലൂടെ സമൂഹ നന്മ ലക്ഷ്യമാക്കി നടപ്പിലാക്കിയ നിരവധി ജന ക്ഷേമ പദ്ധതികളിലൂടെ സൃഷ്ടി സ്ഥിതി സംഹാരമെന്ന ഗുണത്രയങ്ങള്‍ മൂന്നും പ്രകടിപ്പിച്ച അപൂര്‍വ്വ വ്യക്തിത്വമാണ് എന്ന് ഷാജഹാന്‍ മാടമ്പാട്ട് അഭിപ്രായപ്പെട്ടു.
 
ആര്യാടന്‍ ഷൌക്കത്തിനെ കെ.പി.കെ. വെങ്ങര പൊന്നാട ചാര്‍ത്തി ആദരിച്ചു.
 
എന്‍. എസ്. ജ്യോതി കുമാര്‍, നാസര്‍ പരദേശി, നാസര്‍ ബേപ്പൂര്‍, മസ്‌ഹര്‍, ഹബീബ് തലശ്ശേരി, കെ.എ. ജബ്ബാരി, സെയ്ഫ് കൊടുങ്ങല്ലൂര്‍, അബ്ദുള്ളക്കുട്ടി ചേറ്റുവ, ബഷീര്‍ മാമ്പ്ര, പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍, റഫീഖ് മേമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.
 
അഡ്വ. ജയരാജ്, അഡ്വ. മുഹമ്മദ് സാജിദ് പി., അഷ്രഫ് കൊടുങ്ങല്ലൂര്‍, ജിഷി സാമുവല്‍, സി.പി. ജലീല്‍, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, ജമാല്‍ മനയത്ത്, ബാബു പീതാംബരന്‍, ലത്തീഫ് തണ്ടിലം, സുഹറ സൈഫുദ്ദീന്‍, ഷൈബി ജമാല്‍, ബല്‍ഖീസ് മുഹമ്മദ്, കബീര്‍ ഒരുമനയൂര്‍ എന്നിവര്‍ സംബന്ധിച്ചു.
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, December 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പാഠം 1 - കെ. മുരളീധരന്റെ തിരിച്ചു വരവ് കോണ്‍ഗ്രസ്സിന് ഗുണകരമാവില്ല - ആര്യാടന്‍ ഷൌക്കത്ത്
aryadan-shaukathസംഘടനയുടെ അച്ചടക്ക നടപടിക്ക് വിധേയനായി 6 വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ട കെ. മുരളീധരനെ ഇപ്പോള്‍ തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ലെന്ന് ആര്യാടന്‍ ഷൌക്കത്ത് അഭിപ്രായപ്പെട്ടു. സംഘടനയില്‍ നിന്നും പുറത്തു പോയവര്‍ മടങ്ങി വരുന്നത് പോലെയല്ല 6 വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ട ഒരാളെ തിരിച്ചെടുക്കുന്നത്. മുരളീധരന്‍ തിരിച്ചു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാവും എന്ന് താന്‍ കരുതുന്നില്ല. അതു പോലെ തിരിച്ചു വന്നില്ലെങ്കിലും ഒരു നഷ്ടവും ഉണ്ടാകില്ല. എന്തായാലും മുരളീധരന്‍ കോണ്‍ഗ്രസ്സില്‍ ഒരു അനിവാര്യ ഘടകമല്ല എന്ന് ഇതിനോടകം വ്യക്തമായതാണ്. 6 വര്‍ഷം കഴിഞ്ഞിട്ട് വേണമെങ്കില്‍ തിരിച്ചു വരുന്നതില്‍ കുഴപ്പമില്ല എന്നും ഷൌക്കത്ത് കൂട്ടിച്ചേര്‍ത്തു.
 
സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രസിദ്ധമായ നിലമ്പൂര്‍ പഞ്ചായത്തിന്റെ സാരഥിയായ ആര്യാടന്‍ ഷൌക്കത്തിന് അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ദുബായ് ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
 
e പത്രം ആര്യാടന്‍ ഷൌക്കത്തുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ:
 

aryadan-shaukath

ആര്യാടന്‍ ഷൌക്കത്ത്

 
  • താങ്കളുടെ സിനിമകളില്‍ എല്ലാം തന്നെ മതപരവും സാമുദായികവുമായ വിഷയങ്ങള്‍ പ്രമേയമായി തെരഞ്ഞെടുക്കുന്നത് എന്തു കൊണ്ട്?
     
    മതവുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നതല്ല. എന്റെ ചുറ്റുപാടും കാണുന്ന കുറേ സംഭവങ്ങള്‍, അത് കൊണ്ടുണ്ടാവുന്ന കുറേ വേദനകള്‍, പ്രശ്നങ്ങള്... ഇവയെല്ലാമാണ് എന്റെ സിനിമയിലെ പ്രമേയങ്ങളായിട്ട് വന്നിട്ടുള്ളത്. അത് സ്വാഭാവികമായി മതവുമായി ബന്ധപ്പെട്ട വിഷയം ആയി പ്പോയി എന്ന് മാത്രം.

  •  
  • ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് മത സാമുദായിക വിഭാഗങ്ങളുടെ എതിര്‍പ്പിനു കാരണമാകുകയും താങ്കളുടെ രാഷ്ട്രീയ ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യില്ലേ?
     
    ഞാന്‍ ഒരു കാര്യം പറയുമ്പോള്‍, അതു കൊണ്ട് എനിക്കെന്ത് ഗുണം എന്ന് ഞാന്‍ നോക്കിയിട്ടില്ല. അത് പലപ്പോഴും മറ്റാരും പറയാതിരിക്കുകയും, നിര്‍ബന്ധമായും പറയണമെന്ന് തോന്നുകയും ചെയ്തത് കൊണ്ടാണ് എനിക്കത് പറയേണ്ടി വന്നത്. ആര്‍ക്കൊകെ ഇത് കൊണ്ട് അപ്രിയം ആകുന്നു, ആര്‍ക്കൊക്കെ ഇത് പ്രിയം‌കരമാവുന്നു എന്ന കാര്യം ഞാന്‍ ഇതു വരെ ആലോചിച്ചിട്ടില്ല. അത് കൊണ്ട് എനിക്കുണ്ടാവുന്ന നഷ്ടമെന്ത്, എനിക്കുണ്ടാവുന്ന ലാഭമെന്ത് എന്നും ഞാന്‍ ഇതു വരെ അന്വേഷിച്ചിട്ടില്ല. സ്വാഭാവികമായും നിര്‍ബന്ധമായും ഇവ പറയേണ്ടത് കൊണ്ടാണ് ഞാന്‍ അത് പറയാന്‍ ഇടയായത്.

  •  
  • റിലയന്‍സ് പോലുള്ള വന്‍ കിട കുത്തക കമ്പനികള്‍ മലയാള സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നു വരുന്നതിനെ കുറിച്ച്?
     
    ഒരു ഭാഗത്ത് നമ്മള്‍ ഇത്തരം പാരലല്‍ സിനിമകളെ, അല്ലെങ്കില്‍ അക്കാഡമിക് സിനിമകളെ പ്രോത്സാഹിപ്പിയ്ക്കാന്‍ ആരുമില്ല എന്ന് പറഞ്ഞ് നിലവിളിക്കുകയും, അതേ സമയം റിലയന്‍സ് പോലുള്ള കമ്പനികള്‍ ഇതിനു വേണ്ടി രംഗത്ത് വരികയും ചെയ്യുമ്പോള്‍ അത് അധിക്ഷേപിക്കുകയും ചെയ്യുന്നത് ശരിയല്ല.

  •  
  • സിനിമ ഇത്തരത്തില്‍ ഒരു വന്‍‌കിട കോര്‍പ്പൊറേറ്റ് വ്യവസായം ആവുന്നത് ഇവിടത്തെ ചെറുകിട നിര്‍മ്മാതാക്കളെ പ്രതികൂലമായി ബാധിക്കില്ലേ?
     
    ഒരിക്കലുമില്ല. അതെങ്ങനെ ബാധിക്കാനാ? റിലയന്‍സ് അല്ലല്ലോ കഥ എഴുതുന്നത്? ഡയറക്ടര്‍ കൊടുക്കുന്ന കഥ റിലയന്‍സ് പ്രൊഡ്യൂസ് ചെയ്യുക മാത്രമല്ലേ ചെയ്യുന്നുള്ളൂ. ഡയറക്ടര്‍ പറയുന്ന കഥ, ഡയറക്ടര്‍ ചെയ്യുന്ന ഡയറക്ഷന്‍, അതില്‍ റിലയന്‍സിനൊരു പങ്കുമില്ല. റിലയന്‍സിന് ആവശ്യം നല്ല ഒരു ക്ലാസ്സിക് സിനിമ ഉണ്ടാവുക എന്നതാണ്.

  •  
  • ലോ ബഡ്ജറ്റ് സിനിമയാണല്ലോ പലപ്പോഴും സമാന്തര സിനിമയായിട്ടും കലാമൂല്യമുള്ളത് എന്ന് പറയപ്പെടുന്ന സിനിമയായിട്ടും വരുന്നത്. അത്തരമൊരു സിനിമാ ശാഖ തന്നെ ഇല്ലാതാവാന്‍ ഉള്ള ഒരു സാധ്യതയില്ലേ?
     
    ഒരിക്കലുമില്ല. നമുക്ക് നല്ല സാങ്കേതിക വിദഗ്ദ്ധരുണ്ട്, സാങ്കേതിക വിദ്യയുണ്ട്, പക്ഷെ അത്തരം സാങ്കേതിക വിദ്യയും സാങ്കേതിക വിദഗ്ദ്ധരെയും ഉപയോഗിച്ച് നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തത്, ഇത്തരം നല്ല സിനിമകള്‍ക്കുള്ള ബഡ്ജറ്റ് ഇല്ലാത്തത് കൊണ്ടാണ്. അത് തിയേറ്ററില്‍ ഓടുകയില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. സ്വാഭാവികമായും ഇത്തരം സിനിമകള്‍ക്ക് നല്ല ടെക്നോളജിയെയും നല്ല ടെക്നോളജിസ്റ്റിനെയും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പ്രൊഡ്യൂസര്‍ വരുന്നത് രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് വേണ്ടത്.

  •  
  • കലാകാരന്മാരുടെ സംഘടനകളെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനു കീഴില്‍ കൊണ്ടു വരുന്നത് വഴി സിനിമയില്‍ നടക്കുന്ന രാഷ്ട്രീയ വല്‍ക്കരണ ത്തെ പറ്റി?
     
    ട്രേഡ് യൂണിയന്‍ എന്നു പറഞ്ഞാല്‍ തൊഴിലാളികള്‍ സംഘടിക്കുകയും, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്മേളിക്കുകയും, അതിനു വേണ്ടി പോരാടുകയും ചെയ്യുന്നത് എന്ന നിലയില്‍ ഇത് ഏറ്റവും സ്വാഗതാര്‍ഹമാണ്. പക്ഷെ, സിനിമ പോലുള്ള ഒരു വ്യവസായത്തില്‍, ഒരു വ്യവസായം എന്ന് പറയുമ്പോല്‍ അവിടെ ഒരു പ്രോഡക്ട് വേണം, ഒരു മാനുഫാക്ച്ചറിംഗ് വേണം, അതിനൊരു വിതരണം വേണം. ഒരു പ്രോഡക്ട് മാര്‍ക്കറ്റില്‍ ഇറക്കുന്നത് പോലെയല്ല സിനിമ ഇറക്കുന്നത്. ഏത് പ്രോഡക്ട് ഇറക്കുകയാണെങ്കിലും, ഒരു കമ്പനി ഇറക്കുന്ന പ്രോഡക്ടിന് ചില മാര്‍ക്കറ്റുകള്‍ എന്തായാലും ഉണ്ടാവും. എന്നാല്‍ സിനിമ അത്തരം ഒരു വ്യവസായമല്ലല്ലോ. അപ്പോള്‍ സ്വാഭാവികമായും അത്തരം പ്രതിസന്ധികള്‍ ഉള്ള ഒരു വ്യവസായത്തെ പരിരക്ഷിക്കാന്‍ ആണ് ഇത്തരം സംഘടനകളുടെ ആവശ്യമുള്ളത്. അല്ലാതെ ഇതിനെ തകര്‍ക്കാനല്ല. തകര്‍ക്കുന്ന നിലപാടുകള്‍ക്ക് ഈ സംഘടനാ സംവിധാനങ്ങള്‍ പോകുകയാണെങ്കില്‍ അത് ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. അതേ സമയം, സിനിമാ വ്യവസായത്തെ നില നിര്‍ത്താന്‍ ആണ് ഇത്തരം തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ അത് സ്വാഗതാര്‍ഹമാണ്.

  •  
  • സിനിമ എന്നത് വെറും ഒരു വ്യവസായം എന്നതിലുപരി സമൂഹത്തില്‍ അത്രയധികം സ്വാധീനം ചെലുത്തുന്ന ഒരു മാധ്യമം ആണല്ലോ. ആ നിലയ്ക്ക് രാഷ്ട്രീയ സംഘടനകള്‍ സിനിമാ വ്യവസായത്തെ ഏറ്റെടുക്കുക എന്നതില്‍ ഒരു അപകടമില്ലേ?
     
    അതിലൊന്നും കാര്യമില്ല. മദ്രാസില്‍ വളരെ ശക്തമാണ് സിനിമയിലെ സംഘടനാ സംവിധാനം. അത് ഒരിക്കലും അവിടത്തെ സിനിമാ വ്യവസായത്തെ ബാധിച്ചിട്ടില്ലല്ലോ. മലയാളത്തില്‍ കൊടുക്കുന്നതിന്റെ ഇരട്ടി ബാറ്റ കൊടുക്കണം തമിഴില്‍. പക്ഷെ അത് ഒരിക്കലും അവിടെ സിനിമാ സംവിധാനത്തെ ബാധിച്ചിട്ടില്ല.

  •  
  • താങ്കളുടെ സിനിമകള്‍ സാമ്പത്തികമായി വിജയമായിരുന്നുവോ?
     
    എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സാമ്പത്തിക ലാഭം നോക്കിയിട്ടല്ല സിനിമകള്‍ എടുത്തത്. പക്ഷെ എന്റെ മൂന്ന് സിനിമകളും ബ്രേക്ക് ഈവണ്‍ ആയിരുന്നു.

  •  
  • താങ്കളുടെ അടുത്ത ചിത്രത്തെ പറ്റി?
     
    എന്റെ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ടി. വി. ചന്ദ്രനും ഒരു ചിത്രം സംവിധാനം ചെയ്തത് ജയരാജും ആണ്. അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് പുതിയ ഒരാളാണ്. രണ്ട് തീം മനസ്സിലുണ്ട്. ഒന്ന് ഒരു ഇന്റര്‍നാഷണല്‍ സബ്ജക്ട് ആണ്. ഒന്ന് സ്ത്രീധനവുമായി ബന്ധപെട്ട, പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട ഒരു സബ്ജക്ട് ആണ്. പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട ഡൌറി ഇഷ്യു ആണെങ്കില്‍ സ്വാഭാവികമായിട്ടും അതിന്റെ ഒരു ഭാഗം പ്രധാനമായും പ്രവാസികളെ പറ്റി തന്നെയാണ് പരാമര്‍ശിക്കുന്നത്. അതിന്റെ ഒരു വലിയ ഭാഗം യു.എ.ഇ. യില്‍ വെച്ചു തന്നെ ഷൂട്ട് ചെയ്യണം എന്നാണ് വിചാരിക്കുന്നത്.

  •  
  • സ്ത്രീധന രഹിത ഗ്രാമമായി നിലമ്പൂര്‍ പ്രഖ്യാപിക്കപ്പെട്ടല്ലോ. എന്നാല്‍ വാസ്തവത്തില്‍ സ്ത്രീധന വിരുദ്ധ മുന്നേറ്റം എത്രത്തോളം ഫലവത്താണ്? കേരളത്തിലെ സാക്ഷരതാ മുന്നേറ്റത്തിന്റെ ഫലമായി എല്ലാവരും സ്വന്തം പേര് എഴുതാന്‍ പഠിച്ചു എന്ന് പറയുന്നത് പോലെ ഉപരിപ്ലവമായ ഒരു മുന്നേറ്റം മാത്രമായി ഒതുങ്ങുകയായിരുന്നുവോ നിലമ്പൂരിലെ സ്ത്രീധന വിരുദ്ധ മുന്നേറ്റം?
     
    ഒരിക്കലും സ്ത്രീധന രഹിത ഗ്രാമമായി എന്റെ ഗ്രാമം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ലോകത്തില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്ന സ്ത്രീധനം ഒരു ഗ്രാമത്തില്‍ മാത്രം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയും എന്ന് യാതൊരു വ്യാമോഹവും ഞങ്ങള്‍ക്കില്ല. പക്ഷെ, എന്റെ ഗ്രാമത്തില്‍ 97 ശതമാനം വിവാഹങ്ങളും സ്ത്രീധന വിവാഹങ്ങള്‍ ആയിരുന്നത് കൊണ്ട് ഒരു വര്‍ഷം 25 കോടി രൂപയുടെ കടബാധ്യത സാധാരണക്കാരന് വരുന്നു. ഇതില്‍ നിന്നും ഇവനെ രക്ഷിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ എന്ന ആലോചനയുടെ ഭാഗമായിട്ടാണ് സ്ത്രീ ധന രഹിത ഗ്രാമം എന്ന പദ്ധതി ഉണ്ടായത്. അതിന്റെ റിസള്‍ട്ട് ഉണ്ടായിട്ടുമുണ്ട്. 97 ശതമാനം സ്ത്രീധന വിവാഹങ്ങള്‍ ആയിരുന്നത് ഇപ്പോള്‍ 62 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇനിയും ഇത് തുടരുവാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്.

  •  
  • നിലമ്പൂര്‍ പോലുള്ള സഥലങ്ങളില്‍ ഭൂ മാഫിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
     
    മാഫിയയൊന്നും നിലമ്പൂരില്‍ ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ പുതിയ കാലഘട്ടത്തിലെ ഒരു പ്രയോഗമാണ് എന്തു പറഞ്ഞാലും അതിനോട് കൂടെ ഒരു മാഫിയ എന്ന്‍ കൂട്ടി ചേര്‍ക്കുന്നത്. അത്തരം വ്യാപകമായ ഒരു മാഫിയ ഇവിടെ ഭൂമി കച്ചവട രംഗത്ത് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം, മാഫിയ എന്ന് പറയുന്നത് ഇപ്പോള്‍ ദുബായില്‍ ഒക്കെ സംഭവിച്ചത് പോലെ കൃത്രിമമായി റിയല്‍ എസ്റ്റേറ്റ് വില സൃഷ്ടിക്കുകയും, അതിലൂടെ ഒരു ബൂമിംഗും ഉണ്ടാക്കുന്ന ഒരു സംഭവമാണ്.

  •  
  • അത്തരത്തില്‍ ഉള്ള ഒരു ബൂമിംഗ് കേരളത്തിലും ഉണ്ടായിട്ടില്ലേ?
     
    കേരളത്തില്‍ ഉണ്ടായിട്ടില്ല. കേരളത്തിലെ ഗ്രാമങ്ങളില്‍ ഇല്ല. കൊച്ചിയിലൊക്കെ ഉണ്ട് എന്ന് കേള്‍ക്കുന്നുണ്ട്.

  •  
  • സാധാരണക്കാരന് താങ്ങാന്‍ ആവുന്നതിലധികമായി ഭൂമി വില ഉയര്‍ന്നിട്ടുണ്ടല്ലോ?
     
    ഗ്രാമങ്ങളിലൊന്നും ഇങ്ങനെയൊരു ബൂമിംഗ് ഉണ്ടായിട്ടില്ല.

  •  
  • കെ. മുരളീധരന്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചു വരുന്നതിനെ പറ്റി?
     
    മുരളീധരന്‍ കോണ്‍ഗ്രസ്സിന് അനിവാര്യനല്ല എന്നു മാത്രമല്ല, മുരളീധരന്‍ തിരിച്ചു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് ഒരു നേട്ടവും ഉണ്ടാവാന്‍ പോകുന്നുമില്ല. അത് പോലെ, മുരളീധരന്‍ തിരിച്ചു വന്നില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. കോണ്‍ഗ്രസ്സിന് ഒരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ല.

  •  
  • മുരളീധരന്റെ തിരിച്ചു വരവിനെ സംഘടനയില്‍ നിന്നും പുറത്തു പോയവരുടെ തിരിച്ചു വരവിനെ പോലെ സാമാന്യവല്‍ക്കരിക്കാന്‍ കഴിയുമോ?
     
    തീര്‍ച്ചയായും ഇത് സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. കാരണം, കോണ്‍ഗ്രസ്സ് 6 വര്‍ഷത്തേയ്ക്ക് നടപടി എടുത്ത ഒരാളാണ് മുരളീധരന്‍. സംഘടനയില്‍ നിന്നും പുറത്തു പോയവര്‍ തിരികെ വരുന്നത് പോലെയല്ല മുരളീധരന്റെ തിരിച്ചു വരവ്. 6 വര്‍ഷം കഴിഞ്ഞിട്ട് വേണമെങ്കില്‍ വന്നോട്ടെ. യാതൊരു കുഴപ്പവുമില്ല.

  •  
  • ജനാധിപത്യ സംവിധാനത്തില്‍ സാമുദായിക മത നേതൃത്വം ഇടപെടുന്നതിനെ പറ്റി താങ്കളുടെ അഭിപ്രായം?
     
    ഒരിക്കലും ഇടപെടാന്‍ പാടില്ല. മതത്തെ പൂര്‍ണ്ണമായും ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതാണ് സെക്കുലറിസം എന്ന കാഴ്‌ച്ചപ്പാട്. മതം ഒരുവന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്, അവന്റെ വ്യക്തി നിഷ്ഠയുമായി ബന്ധപ്പെട്ട കാര്യമാണ് മതം. ഭരണകൂടം എന്ന് പറയുന്നത്, രാജ്യത്തെ ഭരണഘടനയുമായി ബന്ധപ്പെട്ട്, പൊതുവായി മനുഷ്യരെല്ലാവര്‍ക്കും ജീവിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു സംവിധാനമാണ്. മതം തികച്ചും വ്യക്തിപരമാണ്. അത് വ്യക്തി നിഷ്ഠമാണ്.

  •  
  • ചരിത്രപരമായി ഇന്ത്യയില്‍ ജനങ്ങളെ ഒരു പൊതു ആശയത്തിനു കീഴില്‍ കൂട്ടായി നിര്‍ത്തിയ ഒരു സംവിധാനമാണ് മതം എന്ന നിലക്ക് ജനാധിപത്യത്തില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് പ്രസക്തിയില്ലേ?
     
    ജനാധിപത്യത്തില്‍ മതത്തിന്റെ പേരിലുള്ള കൂട്ടായ്മയേക്കാള്‍, മതത്തിനപ്പുറത്ത്, മതേതരത്വത്തില്‍ അധിഷ്ഠിതമായ ഒരു കൂട്ടായ്മയാണ് വേണ്ടത്. എല്ലാ മതങ്ങളുടെയും കൂട്ടായ്മയാണ് ഉണ്ടാവേണ്ടത്. ഒരു പ്രത്യേക മതത്തിന്റെ പേരില്‍ ആളുകള്‍ സംഘടിക്കുന്നതിനേക്കാള്‍, എല്ലാ മതങ്ങളും ഒരുമിച്ച് പരസ്പരം സഹിഷ്ണുതയോട് കൂടി ജീവിക്കുന്ന ഒരു സംവിധാനം ഉണ്ടാവണമെങ്കില്‍, എല്ലാ മതങ്ങളെയും ഒരുമിച്ച് നിര്‍ത്തുന്ന ഒരു രേഖയാണ് ഉണ്ടാവേണ്ടത്. അതാണ് മതേതരത്വം.


 

  • ഫോട്ടോ : പകല്‍‌കിനാവന്‍
  • ഗവേഷണം : എസ്. കുമാര്‍


Interview with Aryadan Shaukkath



 
 

Labels: , ,

  - ജെ. എസ്.
   ( Wednesday, December 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ.എം.സി.സി. യു.എ.ഇ. ദേശീയ ദിനം ആഘോഷിച്ചു
ma-yousufaliയു.എ.ഇ. യുടെ 38-‍ാമത് ദേശീയ ദിന ആഘോഷങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് ദുബായ് കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ അല്‍ മക്തൂം നഗറില്‍ (ഗര്‍ഹൂദ് എന്‍. ഐ. മോഡല്‍ സ്ക്കൂള്‍) അത്യുജ്ജ്വല ദേശീയ ദിന സമ്മേളനം സംഘടിപ്പിച്ചു. പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡ് അംഗവുമായ പദ്മശ്രീ യൂസഫലി എം. എ. സമ്മേളനം ഉല്‍ഘാടനം ചെയ്തു. അറബ് നാടും കേരളവുമായി പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന സൌഹൃദ ബന്ധം എടുത്തു പറഞ്ഞ അദ്ദേഹം കടല്‍ കടന്നു വന്ന പ്രവാസി മലയാളിയെ കൈ പിടിച്ചു കര കയറ്റിയ കാരുണ്യത്തിന്റെ പ്രതിരൂപമായ അറബ് സമൂഹത്തെ കൃതജ്ഞതയോടെ സ്മരിക്കുകയും തങ്ങള്‍ക്ക് ലഭിച്ച സ്നേഹത്തിന് സ്നേഹത്തിന്റെ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്നും ഓര്‍മ്മിപ്പിച്ചു.
 

kmcc-uae-national-day-audience

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ചടങ്ങില്‍ കെ. സുധാകരന്‍ എം. പി. മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം എളേറ്റില്‍, എ. പി. ഷംസുദ്ദീന്‍ മുഹ്‌യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്‌മാന്‍, എം. ഐ. ഷാനവാസ് എം. പി., ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഗോപ കുമാര്‍, അബ്ദുല്ലാ ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു.
 
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍
 
 

Labels: , , ,

  - ജെ. എസ്.
   ( Sunday, December 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ. സുധാകരന് സ്വീകരണം
WAKE reception for K Sudhakaran MPദുബായില്‍ എത്തിയ കെ. സുധാകരന്‍ എം. പി. യെ കണ്ണൂര്‍ പ്രവാസി സംഘടനയായ വെയ്കിന്റെ (WAKE) പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ പനങ്ങാട്ട്, മുന്‍ പ്രസിഡണ്ടും വെയ്ക് ലീഗല്‍ അഡ്വൈസറുമായ അഡ്വ. ഹാഷിക് എന്നിവര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ബൊക്കെ നല്‍കി സ്വീകരിക്കുന്നു.
 
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍
(ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

Labels: ,

  - ജെ. എസ്.
   ( Friday, December 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബാഫഖി തങ്ങള്‍ : സൌമ്യ സാഗരത്തിലെ സ്നേഹ നൌക
bafakhi-thangalരാഷ്ട്രീയത്തിലെ ആത്മീയതയും, ആത്മീയതയുടെ രാഷ്ട്രീയവും ആയിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളെ ക്കുറിച്ചുള്ള ഡോക്യുമെന്ററി, "സൌമ്യ സാഗരത്തിലെ സ്നേഹ നൌക" അറഫാ ദിനമായ ഇന്ന് (വ്യാഴാഴ്ച) രാത്രി യു. എ. ഇ. സമയം 10മണിക്ക് ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യും.
 
പരിശുദ്ധ ഹജ്ജ് കര്‍മ്മ ത്തിനിടെ മക്കയില്‍ വെച്ച് നിര്യാതനായ ബാഫഖി തങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ ഉതകുന്ന ഈ ഡോക്യുമെന്റ റിയുടെ രചന നിര്‍വ്വഹി ച്ചിരിക്കുന്നത് പത്ര പ്രവര്‍ത്തകന്‍ കൂടിയായ ജലീല്‍ രാമന്തളിയാണ്.
 
അവതരണം കെ. കെ. മൊയ്ദീന്‍ കോയ . സംവിധാനം താഹിര്‍ ഇസ്മായീല്‍ ചങ്ങരംകുളം.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Thursday, November 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രവാസി മലയാളികള്‍ ആത്മാര്‍ഥ സ്നേഹത്തിന്റെ ഉദാത്ത മാതൃക : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
munawar-ali-shihab-thangalദുബായ് : ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ വേണ്ടി മണലാര ണ്യത്തില്‍ കഷ്ടപ്പെടുന്ന പ്രവാസി മലയാളികള്‍ ആത്മാര്‍ത്ഥ സ്നേഹത്തിന്റെ ഉദാത്ത മാതൃക യാണെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. രാപകല്‍ വ്യത്യാസ മില്ലാതെ ഒഴിവു ദിനങ്ങള്‍ പോലും അവഗണിച്ച് അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ നാട്ടില്‍ നിന്നും എത്തുന്ന തന്നെ പോലുള്ളവരെ കാണാനും സംസാരിക്കുവാനും കാണിക്കുന്ന ഉത്സാഹം തികച്ചും ശ്ലാഖനീയമാണ്.‍
 
തന്റെ പിതാവിനോടും, മുന്‍ഗാമികളോടും പ്രവാസി സുഹൃത്തുക്കള്‍ കാണിക്കുന്ന ഈ സ്നേഹത്തിന് പകരം നല്‍കാന്‍ പ്രാര്‍ത്ഥന യല്ലാതെ മറ്റൊന്നുമില്ല - മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരി പ്പിക്കുമാറ് വശ്യമായ പുഞ്ചിരി വിടര്‍ത്തി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അബ്ദുള്ള ക്കുട്ടി ചേറ്റുവയുമായി സംസാരിക്കു കയായിരുന്നു അദ്ദേഹം. കെ. എം. സി. സി. നേതാവ് ഇബ്രാഹീം മുറിച്ചാണ്ടി, റോയല്‍ പാരീസ് ഹോട്ടല്‍ മാനേജര്‍ അസീസ് പാലേരി, നൌഫല്‍ പുല്ലൂക്കര എന്നിവരും സംബന്ധിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



Munawar Ali Shihab Thangal in Dubai



 
 

Labels:

  - ജെ. എസ്.
   ( Monday, November 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ടെക്സാസ് യു.എ.ഇ. മുഖാമുഖം
shashi-tharoorതിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്സാസ് യു. എ. ഇ. കമ്മിറ്റി ദുബായ് മാര്‍ക്കോ പോളോ ഹോട്ടലില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ സംസാരിക്കുന്നു.
 

texas-uae-shashi-tharoor

audience-texas-uae

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍, ദുബായ്

 
ഇന്ത്യന്‍ അംബാസിദര്‍ തല്‍മീസ് അഹമ്മദ്, കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, ടെക്സാസ് പ്രസിഡന്റ് ആര്‍ നൌഷാദ് തുടങ്ങിയവര്‍ സമീപം.

Labels: ,

  - ജെ. എസ്.
   ( Wednesday, October 07, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇസ്ലാമിന് എതിരെയുള്ള രഹസ്യ അജണ്ടകള്‍ കരുതിയിരിക്കുക - ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി.
ET-Muhammad-Basheerജിദ്ദ: ശാന്തിയുടെയും സമാധാന ത്തിന്റെയും സന്ദേശമായ ഇസ്ലാമിനെ ലോകത്തിന് മുമ്പില്‍ ഭീകര വല്‍കരിച്ച് പ്രദര്‍ശിപ്പി ക്കാനുള്ള രഹസ്യ അജണ്ടകളും ഗൂഢ നീക്കങ്ങളുമാണ് ശത്രുക്കള്‍ ആസൂത്രണം ചെയ്ത് കൊണ്ടിരി ക്കുന്നതെന്നും അവയെ ന്യായീ കരിക്കുന്ന പ്രവര്‍ത്ത നങ്ങളില്‍ നിന്ന് മുസ്ലിംകള്‍ അകന്ന് ഇസ്ലാമിക ദര്‍ശനങ്ങളുടെ പ്രതി രൂപങ്ങളായി പ്രവര്‍ത്തി ക്കേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യ മാണെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി. അഭിപ്രായപ്പെട്ടു. ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പീസ് പബ്ളിക് സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ഈദ് സൌഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
 
ഉത്തരേന്ത്യന്‍ സംസ്ഥാന ങ്ങളിലെ മുസ്ലിംകള്‍ സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക മേഖല കളിലെല്ലാം ദളിത രേക്കാള്‍ ബഹുദൂരം പിന്‍തള്ളപ്പെട്ട് പോയ ദുരവസ്ഥ യാണുള്ളത്. സച്ചാര്‍ കമ്മീഷന്‍ തന്റെ റിപ്പോര്‍ട്ടില്‍ അക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളാ മുസ്ലിംകളുടെ അവസ്ഥ ഇതില്‍ നിന്നും വിഭിന്നമാണ്. സഹോദര സമുദായ ങ്ങളോട് കിടപിടി ക്കത്തക്ക വിധത്തില്‍ ഈ മേഖല കളിലെല്ലാം അതിശയ കരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. ബഹുമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിജയ കരമായി അവര്‍ നടത്തി ക്കൊണ്ടു വരുന്നു. കേരള മുസ്ലിംകളുടെ മാതൃകാ പരമായ ഈ അഭിവൃദ്ധിയില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ സാന്നിധ്യവും സ്വാധീനവും അവഗണി ക്കാനാവാത്ത താണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഇ.ടി. കൂട്ടിച്ചേര്‍ത്തു.
 

jiddah-indian-islahi-centre


 
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളും സേവനങ്ങളും അടുത്തറിയാന്‍ സാധിച്ചി ട്ടുണ്ടെന്നും വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയ വല്‍ക്കരിക്കു ന്നതിന് നേതൃത്വം നല്‍കിയതിലൂടെ സമുദായത്തിന് വലിയ നേട്ടമാണ് കൈവന്നതെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി കായിക വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു. സൌദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് കൊടുവള്ളി അധ്യക്ഷം വഹിച്ചു. കെ. മോയിന്‍ കുട്ടി മദനി ഈദ് സന്ദേശം കൈമാറി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എന്‍. മുഹമ്മദ് കുട്ടി മാസ്റര്‍, അബ്ബാസ് ചെമ്പന്‍, ശക്കീര്‍ എടവണ്ണ, അബ്ദുല്‍ ജലീല്‍ പീച്ചിമണ്ണില്‍, ഇസ്മാന്‍ ഇരുമ്പഴി, മജീദ് പുകയൂര്‍, ഫൈസല്‍ മുസ്ലിയാര്‍ ആശംസ പ്രസംഗം നടത്തി. സൈതലവി അരിപ്ര സ്വാഗതവും മുഹമ്മദ് കുട്ടി കുന്നുംപുറം നന്ദിയും പറഞ്ഞു.
 
നേരത്തെ നടന്ന കായിക മത്സരങ്ങള്‍ കെ. എന്‍. എം. സംസ്ഥാന സെക്രട്ടറി എം. അബ്ദു റഹിമാന്‍ സലഫി ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് പരപ്പനങ്ങാടി അധ്യക്ഷം വഹിച്ചു. ലെമണ്‍ സ്പൂണ്‍, ബലൂണ്‍ പ്ളെ, ഫ്രോഗ് ജംബ്, കസേരക്കളി, പഞ്ച ഗുസ്തി എന്നീ മത്സരങ്ങളാണ് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങ ള്‍ക്കായി നടന്നത്. കെ. മോയിന്‍ കുട്ടി മദനി, ഫൈസല്‍ പുതുപ്പറമ്പ്, സഈദ് പുളിക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു. മുഹമ്മദ് നീരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാജഹാന്‍ എളങ്കൂര്‍ നന്ദിയും പറഞ്ഞു.
 
- സക്കറിയാ മൊഹമ്മദ് അബ്ദുറഹിമാന്‍
 
 

Labels: ,

  - ജെ. എസ്.
   ( Friday, September 25, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ വായനക്കൂട്ടം അനുശോചിച്ചു
pk-gopalakrishnanദുബായ് : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, കേരള നിയമ സഭ മുന്‍ ഡപ്യൂട്ടി സ്പീക്കറും, ചരിത്രകാരനുമായിരുന്ന പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. തിങ്കളാഴ്‌ച്ച രാവിലെ 10ന് ഇനിങ്ങാലക്കുടയിലെ മകളുടെ വസതിയില്‍ വെച്ച് വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് മരിച്ചത്. 86 വയസ്സായിരുന്നു. ശവസംസ്ക്കാരം ഇന്നലെ രാവിലെ 10 മണിയ്ക്ക് ശ്രീനാരായണ പുരം പൂവത്തും കടവിലെ തറവാട്ട് വളപ്പില്‍ വെച്ച് നടന്നു.
 
പ്രമുഖ സി.പി.ഐ. നേതാവായിരുന്ന അദ്ദേഹം 1967ല്‍ കൊടുങ്ങല്ലൂര് നിന്നാണ് ആദ്യമായി നിയമ സഭയില്‍ എത്തിയത്. പിന്നീട് 77ലും 80ലും നാട്ടികയില്‍ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 77ലാണ് അദ്ദേഹം നിയമ സഭയില്‍ ഡപ്യൂട്ടി സ്പീക്കര്‍ ആയത്.
 
നവജീവന്‍, നവയുഗം, കാരണം എന്നീ പത്ര മാസികകളുടെ പത്രാധിപരായിരുന്നു. അനേകം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു ചരിത്രകാരനും കൂടിയായിരുന്ന ഇദ്ദേഹം ദീര്‍ഘകാലം കേരള ഹിസ്റ്ററി അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. ഇദ്ദേഹം രചിച്ച ‘കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രം’ എന്ന പുസ്തകം ബിരുദാനന്തര ബിരുദ പാഠ പുസ്തകമാണ്.
 
ശ്രീനാരായണ ഗുരു വിശ്വ മാനവികതയുടെ പ്രവാചകന്‍, ജൈന മതം കേരളത്തില്‍, പുരോഗമന സാഹിത്യ പ്രസ്ഥാനം, കലയും സാഹിത്യവും ഒരു പഠനം, ഒ. ചന്തുമേനോന്‍, സംസ്ക്കാര ധാര, നിഴലും വെളിച്ചവും എന്നിങ്ങനെ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
 
പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. പി. കെ. ഗോപാലകൃഷ്ണന്‍ ചീഫ് എഡിറ്ററായി തൃശ്ശൂരില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ ജഗത് സാക്ഷി എന്ന പത്രത്തില്‍ സ്റ്റുഡന്‍സ് കോര്‍ണര്‍ എന്ന പംക്തി കൈകാര്യം ചെയ്ത കെ. എ. ജെബ്ബാരി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു. പ്രമുഖ പ്രവാസി വ്യവസായിയും ദുബായിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിന്ന സാന്നിധ്യവുമായിരുന്ന മുഹമ്മദലി പടിയത്തിന്റെ കൊടുങ്ങല്ലൂരിലുള്ള സിനിമാ തിയേറ്റര്‍ ഉല്‍ഘാടന വേളയില്‍ പങ്കെടുത്തു കൊണ്ട് പി. കെ. ഗോപാലകൃഷ്ണന്‍ കൊടുങ്ങലൂരിന്റെ ചരിത്രത്തെ പറ്റി ദീര്‍ഘ നേരം സംസാരിച്ച് തന്റെ അറിവ് പങ്കു വെച്ചത് സദസ്യരെ കോള്‍മയിര്‍ കൊള്ളിച്ചതായി അദ്ദേഹം ഓര്‍മ്മിച്ചു.

Labels: , , ,

  - ജെ. എസ്.
   ( Wednesday, September 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ലോക സാക്ഷരതാ ദിന സംഗമം ഇ.ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും
ET-Muhammed-Basheerഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ UNESCO, വര്‍ഷാവര്‍ഷം അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8ന് കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, സലഫി ടൈംസ് സ്വതന്ത്ര പത്രിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍, അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നു.
 
ദുബായ് ദെയ്‌റയിലെ (റിഗ്ഗ സ്ട്രീറ്റ് ) ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലില്‍, സെപ്റ്റംബര്‍ എട്ട് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് മുന്‍ വിദ്യാഭ്യാസ മന്ത്രിയും, ലോക് സഭാ മെമ്പറുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന 'ലോക സാക്ഷരതാ ദിന - ഇഫ്താര്‍ സംഗമ'ത്തില്‍, സലഫി ടൈംസ് രജത ജൂബിലി സഹൃദയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ സുറാബ്, സാദിഖ് കാവില്‍, സത്യന്‍ മാടാക്കര, ഫൈസല്‍ ബാവ (കോളമിസ്റ്റ്, e പത്രം-പച്ച), പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം അബുദാബി കറസ്പോണ്ടന്റ്), കെ. വി. എ. ഷുക്കൂര്‍, കെ. ഷാജഹാന്‍, മുഹമ്മദ് വെട്ടുകാട്, ജനാര്‍ദ്ദനന്‍ പഴയങ്ങാടി തുടങ്ങിയ പുരസ്കാര ജേതാക്കള്‍ക്ക്, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി 'സഹൃദയ പുരസ്ക്കാരങ്ങള്‍‍' സമ്മാനിക്കും.
 
സബാ ജോസഫ്, ഐസക്ക് ജോണ്‍ എന്നിവര്‍ സന്ദേശം നല്‍കും. പൊളിറ്റിക്കല്‍ കുട്ടി, പി.വി.വിവേകാനന്ദ്, മോനി ദുബായ് എന്നിവര്‍ക്ക് സ്വീകരണം നല്‍കും.
 
റ്മദാന്റെ 18‍-ാം ദിവസമായ അന്ന് ചടങ്ങുകളോടനുബന്ധിച്ച് ഒരു ഇഫ്‌താര്‍ വിരുന്നും ഒരുക്കിയിട്ടുണ്ട്.
 
ഇഫ്താര്‍ സംഗമത്തില്‍ മൌലവി ഹുസൈന്‍ കക്കാട്‌ പ്രഭാഷണം നടത്തും.
 
സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടെ (www.salafitimes.com) ഓണ്‍ ലൈന്‍ എഡിഷന്‍ പ്രകാശനം അന്നേ ദിവസം ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പി. വി. വിവേകാനന്ദ്‌ നിര്‍വ്വഹിക്കും.
 
മാധ്യമ സമൂഹ്യ സാംസ്കാരിക പൊതുരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
 
ബഷീര്‍ തിക്കോടി പരിപാടികള്‍ നിയന്ത്രിക്കും.
 
ആള്‍ ഇന്ത്യാ ആന്റി ഡൌറി മൂവ്മെന്റ് നടത്തി വരുന്ന സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി, ബിജു ആബേല്‍ ജേക്കബ്ബ് സംവിധാനം ചെയ്ത ലഘു ചിത്ര പ്രദര്‍ശനവും നടക്കും.
 
വിശദ വിവരങ്ങള്‍ക്ക് 050 584 2001, 04 22 333 44 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 



International literacy day celebrations in Dubai - Inauguration by E T Muhammed Basheer



 
 

Labels: ,

  - ജെ. എസ്.
   ( Tuesday, September 08, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മന്ത്രി ഇ. അഹമദ് രാജി വെക്കണം പി.സി.എഫ്.
ദുബായ് : പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് സര്‍ക്കാര്‍ അനുവദിച്ച ക്വോട്ടയില്‍ കൈകടത്തി സ്വന്തം വ്യക്തികള്‍ക്ക് കൂടുതല്‍ ക്വോട്ട അനുവദിച്ചു അഴിമതി നടത്തുകയും, അന്വേഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ആറ്റോപണ വിധേയനായ സഹ മന്ത്രി ഇ. അഹമദ് മന്ത്രി സ്ഥാനം രാജി വെയ്ക്കണം എന്ന് പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ ഊര്‍ജ്ജിതമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നും അവര്‍ പറഞ്ഞു.
 
യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ പട്ടാമ്പി, അസീസ് സേഠ്, റഫീഖ് തലശ്ശേരി, അഷ്‌റഫ് ബദിയടുക്ക, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. അസീസ് ബാവ സ്വാഗതവും, ഹസ്സന്‍ നന്ദിയും പറഞ്ഞു.
 
- ബള്ളൂര്‍ മണി
 
 

Labels:

  - ജെ. എസ്.
   ( Saturday, August 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തങ്ങള്‍ക്ക് ആദരാഞ്ജലികള്‍
Shihab-Thangalകേരള മുസ്ലിങ്ങളുടെ ആത്മീയ ആചാര്യന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ റിയാദ് എസ്. വൈ. എസ്. കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പ്രസിഡണ്ട് ശാഫി ദാരിമി, സെക്രട്ടറി നൌഷാദ് അന്‍‌വരി, ട്രഷറര്‍ മജീദ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
 
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ എമിറേറ്റ്സ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അനുശോചനം രേഖപ്പെടുത്തി. മത സാമൂഹിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ അവിസ്മരണീ യമായിരുന്നുവെന്ന് അനുശോചന യോഗത്തില്‍ അറിയിച്ചു. അഡ്വ. ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. എ. എം. ഫിറോസ്, മൊയ്തു മൌലവി, സ‌അദുള്ള തിരൂര്‍ എന്നിവര്‍ പങ്കെടുത്തു.
 
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം മുന്‍ ദുബായ് കമ്മിറ്റി സെക്രട്ടറി ആലൂര്‍ ടി. എ. മഹ്മൂദ് ഹാജി അനുശോചനം രേഖപ്പെടുത്തി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തിലൂടെ കേരള മുസ്ലിം ന്യൂന പക്ഷത്തിന്റെ അത്താണിയെയാണ് ഇന്ത്യന്‍ ജനതക്ക് നഷ്ടപ്പെട്ടതെന്ന് സമസ്ത കേരള സുന്നി യുവജന സംഘം മുന്‍ ദുബായ്‌ കമ്മിറ്റി സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി ദുബായില്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
 

Panakkad-Shihab-Thangal-Aloor-Haji

ദുബായില്‍ വെച്ച് ശിഹാബ്‌ തങ്ങളെ ആലൂര്‍ ടി.എ.മഹമൂദ്‌ ഹാജി സ്വീകരിച്ചപ്പോള്‍

 
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ എസ്. വൈ. എസ്. യു.എ.ഇ. നാഷണല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
 
സംശുദ്ധ രാഷ്ട്രീയത്തിന്റെ അനശ്വരനായ പ്രതീകമായിരുന്നു ശിഹാബ് തങ്ങള്‍. അധികാര രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്താതെ സൌമ്യതയും വിശുദ്ധിയും പുലര്‍ത്തിയ അപൂര്‍വം രാഷ്ട്രീയ നേതാക്കളിലെ അവസാനത്തെ കണ്ണിയെയാണ് ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായത്. ന്യൂനപക്ഷ ങ്ങളിലെ വലിയൊരു വിഭാഗത്തിന് ദിശാ ബോധം നല്‍കാന്‍ തങ്ങളുടെ പക്വമായ പ്രവര്‍ത്തന ത്തിലൂടെ സാധിച്ചു. സാമുദായിക ഐക്യത്തിനായി ശിഹാബ് തങ്ങള്‍ ശ്രദ്ധേയമായ നീക്കം നടത്തിയതായും കമ്മിറ്റി പറഞ്ഞു.
 
ശിഹാബ് തങ്ങള്‍ക്കു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രത്യേകം പ്രാര്‍ത്ഥന നടത്താനും കമ്മിറ്റി ആവശ്യപ്പെട്ടു.
 
വിയോഗത്തില്‍ എസ്. വൈ. എസ്. ദുബായ് സെന്‍‌ട്രല്‍ കമ്മിറ്റി, ദുബായ് മര്‍കസ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
 
ഇതര മതസ്ഥരുമായി രാഷ്ട്രീയ പരമായും വ്യക്തി പരമായും വളരെ നല്ല ബന്ധം വെച്ചു പുലര്‍ത്തിയിരുന്ന മഹാനായ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അദ്ദേഹം തീവ്രവാദ പ്രവര്‍ത്തന ങ്ങള്‍ക്കും കലാപങ്ങള്‍ക്കും എതിരായി നിലയുറപ്പിച്ച നേതാവായിരുന്നു എന്നും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ് എന്നും മലയാള സാഹിത്യ വേദിക്ക് വേണ്ടി പ്രസിഡണ്ട് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ ദുബായില്‍ നിന്നും അറിയിച്ചു.
 
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ആകസ്മിക നിര്യാണത്തില്‍ മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റി അനുശോചിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ്‌ നേടിയ വ്യക്തിത്വമായിരുന്നു ശിഹാബ്‌ തങ്ങളുടേതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രസിഡണ്ട്‌ ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന. സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅദി ഈശ്വര മംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു.
 
2/08/2009 ഞായറാഴ്ച മുസ്വഫ ഐകാഡ്‌ സിറ്റി വലിയ പള്ളിയില്‍ ഇശാ നിസ്കാര ശേഷം നടക്കുന്ന ദിക്‌ ര്‍ മജ്‌ ലിസില്‍ ശിഹാബ്‌ തങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും മയ്യിത്ത്‌ നിസ്കാരവും സംഘടിപ്പിക്കുന്നതാണ്‌.
 
മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും മുസ്ലിം മത പണ്ഡിതനുമായ ജനാബ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തില്‍ കറ പുരളാത്ത ഒരു നേതാവും മുസ്ലിം പണ്ഡിത സദസ്സുകള്‍ക്ക് തന്നെ മാതൃകാ പുരുഷനാണ് അദ്ദേഹമെന്നും, മുസ്ലിം സമുദായത്തിനു തന്നെ ഒരു തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കുണ്ട് ഉണ്ടായതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ദുബായ് ദേരയില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്മായില്‍ ആരിക്കടി, ബഷീര്‍ പട്ടാമ്പി, അബ്ദുള്ള പൊന്നാനി, മന്‍സൂര്‍ പൂക്കോട്ടൂര്‍, നസീര്‍, റഫീക്ക് തലശ്ശേരി, അസീസ് സേഠ്, അഷ്‌റഫ് ബദിയടുക്ക, ഹകീം വാഴക്കലയില്‍ തുടങ്ങിയവര്‍ അനുശോചന പ്രസംഗം നടത്തി. അസീസ് ബാവ സ്വാഗതവും ഹസ്സന്‍ കൊട്ട്യാടി നന്ദിയും പറഞ്ഞു.

Labels:

  - ജെ. എസ്.
   ( Sunday, August 02, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Shihab Thangal returned to almighty Allah, leaving us as “orphans”. Express your experiences and condolences Here
http://www.tributetoshihabthangal.com/tribute-to-muhammed-ali-shihab-thangal.html#comments

August 2, 2009 5:32 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇ.എം.എസ്. ജന്മ ശതാബ്ദി
E-M-S-Namboodiripadഅബുദാബി : കേരള സോഷ്യല്‍ സെന്റര്‍, അബുദാബിയുടെ ആഭിമുഖ്യത്തില്‍ ‘ഇ. എം. എസ്. ജന്മ ശതാബ്ദി ആഘോഷം’ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 1, ശനിയാഴ്ച വൈകീട്ട് 08:30ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ചാണ് പരിപാടി. ടി. പി. ഭാസ്കര പൊതുവാള്‍, രാജ ശേഖരന്‍ നായര്‍, ഉദയന്‍ കുണ്ടം കുഴി, നജീം കെ. സുല്‍ത്താന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിക്കും. സാംസ്കാരിക സമ്മേളനം, കാവ്യ മേള, നാടന്‍ പാട്ട്, വാര്‍ത്ത - ചിത്ര - പുസ്തക പ്രദര്‍ശനം, ഡോക്യുമെന്ററി എന്നിവയാണ് കാര്യ പരിപാടികള്‍.

Labels: , ,

  - ജെ. എസ്.
   ( Saturday, August 01, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തെരഞ്ഞെടുപ്പിന് വിദേശ പണം ഒഴുകിയെന്ന വാര്‍ത്ത അന്വേഷിക്കണം - പി. സി. എഫ്.
election-indiaദുബായ് : കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ്സിന് വിദേശത്തു നിന്നും കോടി കണക്കിന് രൂപ കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ടെന്ന വാര്‍ത്ത അന്വേഷണ വിധേയം ആക്കണം എന്ന് പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യു. ഡി. എഫിലെ പ്രബല കക്ഷിയിലെ നേതാക്കള്‍ തന്നെ ഈ കാര്യം വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇത് അന്വേഷിക്കേണ്ട ചുമതല സര്‍ക്കാരിന് ഉണ്ടെന്നും, ഉടന്‍ അന്വേഷണം ആരംഭിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
 
കേന്ദ്ര ബജറ്റില്‍ പ്രവാസികളെ അവഗണിച്ചത് കൊണ്ട് പ്രവാസികള്‍ക്കുള്ള മുറിവ് ഉണക്കാനുള്ള സാന്ത്വന വാക്കുകളും ആയിട്ടാണ് രമേഷ് ചെന്നിത്തല ഇപ്പോള്‍ ദുബായില്‍ എത്തിയത് എന്നും ഇതില്‍ പ്രവാസികള്‍ വഞ്ചിതര്‍ ആകരുത് അവര്‍ മുന്നറിയിപ്പ് നല്‍കി. ഇത് പോലുള്ള സാന്ത്വന വാക്കുകള്‍ ഇതിനു മുന്‍പും ഇവിടെ വന്ന് പോയ പല കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തിയതാണ് എന്നും അവര്‍ പറഞ്ഞു.
 
യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ പട്ടാമ്പി, അസീസ് സേഠ്, റഫീഖ് തലശ്ശേരി, അഷ്രഫ് ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. അഴീസ് ബാവ സ്വാഗതവും ഹസ്സന്‍ കൊട്ട്യാടി നന്ദിയും പറഞ്ഞു.
 
- മുഹമ്മദ് ബള്ളൂര്‍
 
 

Labels: ,

  - ജെ. എസ്.
   ( Monday, July 27, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇടം മസ്കറ്റ് നായനാരെ അനുസ്മരിച്ചു.
ek-nayanarമസ്കറ്റിലെ സാംസ്ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇടം മസ്കറ്റ് ഇ. കെ. നായനാരുടെ അഞ്ചാം ചരമ വാര്‍ഷികം പ്രമാണിച്ച് നായനാരെ അനുസ്മരിച്ചു. നമ്മുടെ പൊതു ജീവിതത്തിലും രാഷ്ട്രീയ മണ്ഡലങ്ങളിലുമെല്ലാം ഇന്ന് അന്യമായി ക്കൊണ്ടിരിക്കുന്ന നിഷ്കളങ്കത, സുതാര്യത തുടങ്ങിയ മൂല്യങ്ങളായിരുന്നു നാ‍യനാരുടെ പ്രത്യേകത എന്നും അദ്ദേഹത്തിന്റെ സ്മരണ ഈ മൂല്യങ്ങളെ തിരിച്ചു പിടിക്കാന്‍ നമുക്കു പ്രചോദനം ആകട്ടെ എന്നും അനുസ്മരണ പ്രമേയം അവതരിപ്പിച്ചു കൊണ്ട് സുനില്‍ മുട്ടാര്‍ പറഞ്ഞു.
 
യോഗത്തില്‍ എ. കെ. മജീദ്, കെ. എം. ഗഫൂര്‍ തുടങ്ങിയവരും സംസാരിച്ചു.
 
 

Labels: ,

  - സ്വന്തം ലേഖകന്‍
   ( Saturday, May 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പി.ടി. കുഞ്ഞു മുഹമ്മദിന് സ്വീകരണം
p-t-kunhu-muhammedയു. എ. ഇ. യില്‍ സന്ദര്‍ശനത്തിന് എത്തിയ ഗുരുവായൂര്‍ മുന്‍ എം. എല്‍. എ. യും കേരള പ്രവാസി സംഘം പ്രസിഡന്റുമായ പ്രസിദ്ധ സിനിമാ സം വിധായകന്‍ പി. ടി. കുഞ്ഞു മുഹമ്മദിന് ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. കമ്മിറ്റി സ്വീകരണം നല്‍കി.
 
ഷാര്‍ജ ഏഷ്യാ മ്യൂസിക്കില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി. എം. ഷാഫിര്‍ അലി അദ്ധ്യക്ഷത വഹിച്ചു. സുജ അരവിന്ദന്‍ (ഗുരുവായൂര്‍ മുനിസിപ്പല്‍ കൌണ്‍സിലര്‍), മുഹമ്മദ് യാസീന്‍ (ചേമ്പര്‍ പ്രസിഡന്റ്) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
 

p-t-kunhumuhammed

 
ജനറല്‍ സെക്രട്ടറി കബീര്‍ ബാബു സ്വാഗതവും, ട്രഷറര്‍ സുനില്‍ കരുമത്തില്‍ നന്ദിയും പറഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, May 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഞങ്ങള്‍ക്കും പറയാനുണ്ട്
പൊതു തിരഞ്ഞെടുപ്പി നോടനുബന്ധിച്ചു ജീവന്‍ ടി വി തയ്യാറാക്കി ഇന്ത്യയിലെയും കേരളത്തിലേയും രാഷ്ട്രീയ നേതൃത്ത്വത്തിനു മുന്‍പില്‍ സമര്‍പ്പിക്കുന്ന ഗള്‍ഫ് മാനിഫെസ്റ്റോയുടെ പ്രകാശനം ഇന്ന് ദുബായില്‍ നടക്കും. ഗിസൈസില്‍ ഇന്നു (ഏപ്രില്‍ 11 ശനി) രാവിലെ പതിനൊന്നിനു നടക്കുന്ന ചടങ്ങില്‍ പത്മശ്രീ എം എ യൂസഫലിയായിരിക്കും പ്രകാശനം നിര്‍വഹിക്കുക.
 
വോട്ടവകാശം നടപ്പാക്കണ മെന്നതുള്‍പ്പെടെ ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട നിരവധി ആവശ്യങ്ങള്‍ അടങ്ങുന്ന മാനിഫെസ്റ്റോ ഡി വി ഡി രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ജീവന്‍ ടി വി ചിത്രീകരിച്ച ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന ടോക് ഷോയില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായങ്ങളാണ് ഗള്‍ഫ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനായ ബിജു ആബേല്‍ ജേക്കബാണ് ഗള്‍ഫ് മാനിഫെസ്റ്റോ തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്റ്റാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും ഗള്‍ഫ് മാനിഫെസ്റ്റോ എത്തിച്ചു നല്‍കുമെന്നു ബിജു ആബേല്‍ ജേക്കബ് അറിയിച്ചു.

Labels: , , ,

  - സ്വന്തം ലേഖകന്‍
   ( Saturday, April 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇടതു പക്ഷ പ്രസക്തി വര്‍ദ്ധിക്കും - ഡി. രാജ
വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്സിനും, ബി. ജെ. പി. ക്കും ബദലായി ശക്തമായ മൂന്നാം ചേരി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുമെന്ന് സി. പി. ഐ. ദേശീയ സിക്രട്ടറിയും, പാര്‍ലിമെന്‍റ് മെംബറുമായ ഡി. രാജ പ്രസ്താവിച്ചു. അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ മൂന്നാമതു ഇന്തോ അറബ് സാംസ്കാരികോത്സവ ത്തിനോടനു ബന്ധിച്ച് യുവ കലാ സാഹിതി സംഘടിപ്പിച്ച ‘ഇന്‍ഡ്യന്‍ രാഷ്ട്രീയവും പൊതു തിരഞ്ഞെടുപ്പും’ എന്ന സംവാദത്തില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.




ചരിത്ര ത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാ ത്തതാണ് കോണ്‍ഗ്രസ്സിന്‍റെ ശാപം. ബാങ്ക് ദേശസാല്‍കരണവും ചേരി ചേരാ നയവും ഉയര്‍ത്തി പ്പിടിച്ചവര്‍ ഇന്നു സാമ്രാജ്യത്വ നിയോലിബറല്‍ ദാസ്യ പ്രവര്‍ത്തിയാണ് നടത്തി ക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഒരു കോടി ആളുകള്‍ക്കാണ് ഇന്‍ഡ്യയില്‍ തൊഴില്‍ നഷ്ടം ഉണ്ടായിരിക്കുന്നത്. കാര്‍ഷിക മേഖലക്ക് കൂടുതല്‍ സാമ്പത്തിക സഹായം ചെയ്തു കൊണ്ടും അടിസ്ഥാന മേഖലയെ വികസിപ്പിച്ചു കൊണ്ടും മാത്രമേ പുതിയ ലോക ക്രമത്തില്‍ രാജ്യത്തിനു മുന്നോട്ട് പോകുവാന്‍ സാധിക്കുകയുള്ളൂ.




എന്നാല്‍ ഈ മേഖലകളില്‍ എല്ലാം യു. പി. എ. ഗവണ്മെന്‍റ് പരാജയ പ്പെട്ടിരിക്കുന്നു. രാജ്യത്തെ ശിഥിലീക രണത്തിന്‍റേയും വിഭാഗീയതയുടേയും പാതയിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സംഘ പരിവാറും ബി. ജെ. പി. യും നടത്തി ക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന്‍റെ അടിസ്ഥാന ശിലയായ മതേ തരത്വത്തിനേയും ജനാധി പത്യത്തിനേയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി. ജെ. പി. മോഡലിനെ ജനങ്ങള്‍ തിരിച്ചറിയുകയും ശരിയായ മറുപടി നല്‍കുമെന്നും ഡി. രാജ പറഞ്ഞു.




വിവിധ സംസ്ഥാനങ്ങളില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി വിശാല സഖ്യം രൂപീകരി ക്കുവാ‍നുള്ള ശ്രമങ്ങള്‍ ഇടതു പക്ഷം നടത്തി ക്കൊണ്ടിരി ക്കുകയാണ്. പ്രവാസികളുടെ പിന്തുണയും ആ ശ്രമങ്ങള്‍ക്ക് ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.




കെ. വി. പ്രേം ലാല്‍ അധ്യക്ഷ നായിരുന്നു. കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, എം. സുനീര്‍, മുഗള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. കെ. എം. എം. ഷറീഫ് സ്വാഗതവും ഹാഫിസ് ബാബു നന്ദിയും പറഞ്ഞു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.
   ( Saturday, February 28, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജനങ്ങളുടെ കണ്ണീരൊപ്പുക - മുല്ലക്കര രത്നാകരന്‍
കറുത്തവര്‍ കെട്ടി പ്പടുത്ത വെള്ള ക്കൊട്ടാരത്തില്‍, ആദ്യമായി ഒരു കറുത്തവന്‍ കയറി യിരുന്നത്, ലോകത്തിന്‍റെ മുഴുവന്‍ പിന്തുണ യോടെയാണ്. യുദ്ധ ക്കൊതിയ ന്‍മാരായ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ തൊട്ടിട്ടുള്ള ബൈബിളില്‍ തൊട്ടല്ലാ ഒബാമ പ്രതിജ്ഞ എടുത്തത്, എബ്രഹം ലിങ്കണ്‍ തൊട്ട വിശുദ്ധ തയിലാണ് സ്പര്‍ശിച്ചത് എന്നത് ആശ്വാസ കരമാണ്. അധികാര ത്തിന്‍റെ മുഷ്ടി ചുരുട്ടിയല്ലാ, നിവര്‍ത്തിയ കയ്യുമായാണ് ലോകത്തെയും പശ്ചിമേഷ്യന്‍ പ്രശ്നങ്ങളേയും ഒബാമ അഭിമുഖീകരിച്ചത്. ജനങ്ങളുടെ കണ്ണീരൊ പ്പുകയാണ് ഓരോ ഭരണാധി കാരിയുടേയും കര്‍ത്തവ്യം. സംസ്ഥാന ക്യഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകരന്‍റെ താണ് ഈ വാക്കുകള്‍.




അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തിലെ നിറഞ്ഞു കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി, യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ വാര്‍ഷികാ ഘോഷം 'യുവ കലാ സന്ധ്യ' ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ബാബു വടകര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എ. കെ. ബീരാന്‍ കുട്ടി, ബാവാ ഹാജി, പള്ളിക്കല്‍ ഷുജാഹി, കെ. കെ. മൊയ്തീന്‍ കോയ, ജീവന്‍ നായര്‍, ജമിനി ബാബു, ചിറയിന്‍കീഴ് അന്‍സാര്‍, അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, യു. അബ്ദുല്ല ഫാറൂഖി, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു.




സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനക്ക് യുവ കലാ സാഹിതി യുടെ 'കാമ്പിശ്ശേരി അവാര്‍ഡ്' സുപ്രസിദ്ധ പിന്നണി ഗായകന്‍ വി. ടി. മുരളിക്ക് പ്രഖ്യാപിച്ചു. 'വയലാര്‍ ബാലവേദി' യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര രചനാ മത്സര ത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോഷി സ്വാഗതവും അബൂബക്കര്‍ നന്ദിയും പറഞ്ഞു.







തുടര്‍ന്ന് നാടക സൌഹ്യദത്തിനു വേണ്ടി മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത മുരുകന്‍ കാട്ടാക്കടയുടെ 'രക്തസാക്ഷി' കവിതാ വിഷ്ക്‍ാരവും, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ്ഗാ വിശ്വനാഥ്, പാര്‍വ്വതി, ഹിഷാം അബ്ദുല്‍ വഹാബ് എന്നിവരുടെ നേത്യത്വത്തില്‍ ഗാന മേളയും, വിവിധങ്ങളായ നൃത്തങ്ങളും അരങ്ങേറി.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Tuesday, February 17, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫാര്‍മ മീറ്റ് 2009
അബുദാബി എമിറേറ്റില്‍ ജോലി ചെയ്യുന്നവരും, കേരളാ സ്റ്റേറ്റ് ഫാര്‍മസി കൌണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള വരുമായ ഫാര്‍മ സിസ്റ്റുകളുടെ സംഗമ വേദിയായ "ഫോറം ഓഫ് എക്സ്പാ ട്രിയേറ്റ് ഫാര്‍മ സിസ്റ്റ്സ്" വാര്‍ഷിക യോഗവും കുടുംബ സംഗമവും ഫെബ്രുവരി 14 ശനിയാഴ്ച കേരളാ സോഷ്യല്‍ സെന്‍ററില്‍ ക്യഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യും.

Labels: ,

  - ജെ. എസ്.
   ( Friday, February 13, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഏകദിന പഠന ക്യാമ്പ്
ബാബറി മസ്ജിദിന്റെ തകര്‍ച്ചയോട് കൂടി അരക്ഷിതരായ, വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ക്ക് ദിശാ ബോധം നല്‍കാന്‍ കഴിഞ്ഞു എന്നതാണ് സുലൈമാന്‍ സേട്ടു സാഹിബ് രൂ‍പം നല്കിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേട്ടം എന്ന് ഐ. എന്‍. എല്‍. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഹംസ ഹാജി പ്രസ്താവിച്ചു. അബുദാബി ഐ. എം. സി. സി. പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഏക ദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.




വിവിധ മതങ്ങള്‍ തമ്മില്‍ സാഹോദര്യത്തോടെ കഴിയാനും പരസ്പരം ബഹുമാനിക്കാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.




കേരള സോഷ്യല്‍ സെന്ററില്‍ മര്‍ഹൂം. പി. എം. അബ്ദുല്‍ മജീദ്‌ നഗറില്‍ നടന്ന ചടങ്ങില്‍ ബി. പി. ഉമ്മര്‍ (കണ്ണൂര്‍ സിറ്റി) അധ്യക്ഷത വഹിച്ചു.




ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി ജന. സിക്രട്ടറി എം. എ. ലതീഫ്, മനുഷ്യാവാകാശ കമ്മീഷന്‍ അംഗം ഡോ. മൂസ പാലക്കല്‍, മാധ്യമം ബ്യൂറോ ചീഫ് അബ്ദു ശിവപുരം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.




വിവിധ പരിപാടികളില്‍ പങ്കെടുത്ത് വിജയികള്‍ ആയവര്‍ക്ക് ഇ. കെ. മൊയ്തീന്‍ കുഞ്ഞി സമ്മാനങ്ങള്‍ വിതരണം ചെയ്തു. എന്‍. എസ്. ഹാഷിം (തിരുവനന്തപുരം) സ്വാഗതവും, റ്റി. എസ്. ഗഫൂര്‍ നന്ദിയും പറഞ്ഞു.




- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.
   ( Tuesday, February 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ.വി. അബ്ദുല്‍ ഖാദറിന് ഒരുമയുടെ സ്വീകരണം
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ ഗുരുവായൂര്‍ എം. എല്‍. എ. യും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദറിന് 'ഒരുമ ഒരുമനയൂര്‍' സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ദുബായ് കരാമയിലെ സൈവ് സ്റ്റാര്‍ റെസ്റ്റൊറന്‍റില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ പ്രസിഡന്‍റ് പി. പി. അന്‍വര്‍ അദ്ധ്യക്ഷനായിരുന്നു. വിശിഷ്ടാ തിഥിയായി എത്തിയിരുന്ന ഗുരുവായൂര്‍ ചേമ്പര്‍ പ്രസിഡന്‍റ് യാസീന്‍, റസ്സാഖ് ഒരുമനയൂര്‍, ഹംസു, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. ഒരുമയുടെ മൊമന്‍റൊ പ്രസിഡന്‍റ് അന്‍വര്‍ എം. എല്‍. എ. ക്ക് നല്‍കി.




ഒരുമനയൂര്‍ പഞ്ചായത്തിലെ പൊതുവായ പ്രശ്നങ്ങളോടൊപ്പം, ഒരുമ നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയം, കനോലി കനാല്‍ ജല പാത വികസനം , നിയമ നടപടികളില്‍ നാട്ടിലെ സര്‍ക്കാ‍ര്‍ ഓഫീസുകളില്‍ പ്രവാസികള്‍ നേരിടുന്ന കാല വിളംബം തുടങ്ങിയ വിഷയങ്ങള്‍ എം. എല്‍. എ. യുടെ ശ്രദ്ധയില്‍ പ്പെടുത്തുകയും ഒരു നിവേദനം നല്‍കുകയും ചെയ്തു.




സെന്‍ട്രല്‍ കമ്മിറ്റി സിക്രട്ടറി ബീരാന്‍ കുട്ടി സ്വാഗതവും, വൈസ് പ്രസിഡന്‍റ് ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.
   ( Tuesday, February 03, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാനു മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചനം
ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സിക്രട്ടറിയും മുശാവറ അംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്‍റ് സിക്രട്ടറിയുമായ പ്രമുഖ പണ്ഡിതന്‍ കെ. ടി. മാനു മുസ്ലിയാരുടെ നിര്യാണത്തില്‍ ദുബായ് ത്യശ്ശൂര്‍ ജില്ലാ കെ. എം. സി. സി. കമ്മിറ്റി അനുശോചനം അറിയിച്ചു.

കെ. എം. സി. സി. അടക്കമുള്ള പ്രവാസി സംഘടനകള്‍ക്ക് മാനു മുസ്ലിയാരുടെ വേര്‍പാട് തീരാ നഷ്ടമാണെന്നും പ്രവാസികളുടെ അത്മീയ സാമീപ്യമായിരുന്ന അദ്ദേഹം, ജീവിത സുരക്ഷക്കായി നല്‍കിയിരുന്ന ഉപദേശങ്ങള്‍ വിലപ്പെട്ടതാണെന്നും അനുശോചന സന്ദേശത്തില്‍ സംസ്ഥാന കെ. എം. സി. സി. നേതാക്കള്‍ അറിയിച്ചു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - Jishi Samuel
   ( Monday, February 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇ. ബാലാനന്ദന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു
ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സമുന്നതനായ നേതാവും, സി. പി. എം. പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന സഖാവ് ഇ. ബാലാനന്ദന്‍റെ നിര്യാണത്തില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സ് അനുശോചനം രേഖപ്പെടുത്തി. കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ അബുദാബി ശക്തി പ്രസിഡന്‍റ് ബഷീര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറി സിയാദ്, വൈസ് പ്രസിഡന്‍റ് മാമ്മന്‍ കെ. രാജന്‍, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, പ്രകാശ് പല്ലിക്കാട്ടില്‍, സുരേഷ് പാടൂര്‍, എം. സുനീര്‍, ഷെറിന്‍ കൊറ്റിക്കല്‍, അയൂബ് കടല്‍മാട് എന്നിവര്‍ സംസാരിച്ചു.




ഏതു വര്‍ഗ്ഗത്തിന്‍റെ താല്പര്യത്തെ ആണോ സംരക്ഷിക്കേണ്ടത്, അതില്‍ നിന്നും വ്യതിചലിച്ച് സുഖ സൌഭാഗ്യങ്ങളില്‍ ലയിച്ചു
പോകുന്ന സമകാലിക തൊഴിലാളി പ്രസ്ഥാന നേതാക്കളും, പ്രവര്‍ത്തകരും സ. ഇ. ബാലാനന്ദന്‍റെ ജീവിതം മാത്യക ആക്കണം എന്നും, താഴേക്കിടയില്‍ നിന്നും പ്രവര്‍ത്തിച്ചു മുന്നേറി വന്ന, ത്യാഗ പൂര്‍ണ്ണമായ അദ്ദേഹത്തിന്‍റെ ജീവിതം വിശകലനം ചെയ്തു കൊണ്ട് ശക്തി പ്രവര്‍ത്തകര്‍ സംസാരിച്ചു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , ,

  - ജെ. എസ്.
   ( Tuesday, January 20, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് സഃ ഇ ബാലാനന്ദന്റെ നിര്യാണം . മാര്‍ക്സിയന്‍ പ്രത്യശാസ്ത്രത്തിന്റെ ദീര്‍ഘ വിക്ഷണവും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ കരുത്തും ഉള്‍ക്കൊണ്ട ശക്തനായ നേതാവിന്റെ വിയോഗം തൊഴിലാളി വര്‍ഗ്ഗത്തിന്നും പ്രസ്ഥാത്തിന്നും ഉണ്ടാക്കിയിരിക്കുന്നത് കനത്ത നഷ്ടമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയും തുടര്‍ന്ന് സിപിഐ എമ്മും കെട്ടിപ്പടുക്കുന്നതിന് ആത്മാര്‍ത്ഥവും ത്യാഗപൂര്‍ണ്ണവുമായി പ്രവര്‍ത്തിച്ച ധീര വിപ്ളവകാരിയുടെ വീരസ്മരണക്കുമുന്നില്‍ ഒരു പിടി രക്തപുഷ്പങള്‍ അര്‍പ്പിക്കുന്നു.ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ സാമ്രാജിത്ത ശക്തികള്‍ക്കെതിരെ എല്ലാവിധ ജനവിഭാഗങ്ങളുടെ സമരൈക്യവും ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയും കെട്ടിപ്പടുക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രം എന്നും ഓര്‍ക്കപ്പെടൂം. . ആഗോളവല്‍ക്കരണത്തിന്റെ നാനവിധ അധിനിവേശ തന്ത്രങ്ങള്‍ക്കെതിരെ തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച് മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുകയും ശക്തമായ സമരങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത ധീരസഖാവിന്റെ വീരസ്മരണക്കുമുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. നാരായണന്‍ വെളിയംകോട്. ദുബായ്
Narayanan Veliamcode , dubai

January 20, 2009 5:54 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എ. വിജയ രാഘവന്‍ എം. പി. അബുദാബിയില്‍
അബുദാബി ശക്തി തിയ്യറ്റേഴ്സ് മുന്‍ ജനറല്‍ സിക്രട്ടറി ഇടയത്ത് രവിക്ക് ഒരുക്കുന്ന യാത്രയയപ്പ് യോഗത്തില്‍ എ. വിജയ രാഘവന്‍ എം. പി. പങ്കെടുക്കുന്നു. ജനുവരി 16 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് സുഡാനീസ് സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.

Labels:

  - ജെ. എസ്.
   ( Friday, January 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്