സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹീമിന് യാത്രയയപ്പ്‌
27 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹീമിന് യാത്രയയപ്പ്‌.
ദുബായ് രാജഗിരി ഇന്റര്‍നാഷനല്‍ സ്കൂള്‍ അങ്കണത്തില്‍ മാര്‍ച്ച് 19ന് വെള്ളിയാഴ്ച്ച വൈകീട്ട് 5:30ന് ഒരുക്കുന്ന യാത്രയയപ്പ്‌ ചടങ്ങില്‍ twilight എന്ന പേരില്‍ ഒരു സംഗീതവിരുന്നും സംഘടിപ്പിക്കുന്നു.

ഇതോടൊപ്പം മുജീബ്‌ (തബല), ഷൈജു (കീബോര്‍ഡ്‌), ഹരി (ഫ്ലൂട്ട്) അബി (വയലിന്‍)
എന്നിവര്‍ ചേര്‍ന്ന്‍ ഒരുക്കുന്ന instrumental fusion ഉണ്ടായിരിക്കും.

Labels: , , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Sunday, March 14, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ മീഡിയ ഫോറം പദ്മശ്രീ എം. എ. യൂസഫലിയെ ആദരിച്ചു
ma-yousufaliദുബായ്‌ : അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രി യിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായ പദ്മശ്രീ എം. എ. യൂസഫലിക്ക് യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി.
 
പതിനായിര കണക്കിന് മലയാളികള്‍ക്ക്‌ തൊഴില്‍ നല്‍കിയ മനുഷ്യ സ്നേഹിയും ഗള്‍ഫില്‍ ഉടനീളവും ഇന്ത്യയിലും വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന വ്യവസായ പ്രമുഖനായ പദ്മശ്രീ എം. എ. യൂസഫലി യെ ഐ.എം.എഫ്. ന്റെ വേദിയിലേക്ക് സ്വാഗതം ചെയ്യാന്‍ തനിക്ക്‌ അഭിമാനമുണ്ടെന്ന് ഐ.എം.എഫ്. പ്രസിഡണ്ട് ഇ.എം. അഷ്‌റഫ്‌ പറഞ്ഞു. തന്റെ വളര്‍ച്ചയ്ക്ക് കാരണം മലയാളികള്‍ തനിക്ക്‌ നല്‍കിയ സ്നേഹവും, യു.എ.ഇ. യിലെ വിശാല ഹൃദയമുള്ള ഭരണാധികാരികളും ആണെന്ന് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് യൂസഫലി അറിയിച്ചു.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
പ്രവാസികളുടെ ജീവിതത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലിയതാണ്. മുന്‍പ്‌ നാട്ടിലെ വിശേഷങ്ങള്‍ കത്ത് വഴി പത്ത് ദിവസം കഴിഞ്ഞ് അറിഞ്ഞ പ്രവാസിക്ക് ഇന്ന് മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ ഉടനടി അറിയുവാനും നാടുമായി സമ്പര്‍ക്കത്തില്‍ ഇരിക്കുവാനും കഴിയുന്നു. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും പോലുള്ള പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ ഇന്റര്‍നെറ്റ്‌ പത്രങ്ങള്‍ പോലുള്ള നൂതന മാധ്യമങ്ങള്‍ വഴി മലയാളിക്ക്‌ സ്വന്തം നാടുമായി നിരന്തര ബന്ധം പുലര്‍ത്താന്‍ കഴിയുന്നു.
 
ചേംബര്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണ വിജയിച്ച അദ്ദേഹം വ്യവസായികളുടെ പ്രശ്നങ്ങളില്‍ മാത്രമല്ല, മലയാളികളുടെ ഏത് പ്രശ്നങ്ങളിലും താന്‍ സജീവമായി ഇടപെടാറുണ്ട് എന്ന് അറിയിച്ചു.
 
ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളെയും ബാധിച്ചതിന്റെ അലകള്‍ മാത്രമാണ് യു.എ.ഇ യില്‍ ദൃശ്യമായത്. യു.എ.ഇ. യെ സംബന്ധിച്ചേടത്തോളം ഇത് ഒരു ഹ്രസ്വകാല പ്രതിഭാസമാണ്. ഇവിടെ ഒരൊറ്റ ബാങ്ക് പോലും ഇന്ന് വരെ അടച്ച് പൂട്ടേണ്ടി വന്നിട്ടില്ല. ഇവിടെ സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും ശമ്പളം കിട്ടാതിരുന്നിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആര്‍ക്കും ശമ്പള കുടിശിക ലഭിക്കാതിരുന്നിട്ടില്ല. സര്‍ക്കാര്‍ ഈ കാര്യത്തില്‍ നേരിട്ട് ഇടപെട്ട് കുടിശിക കൊടുക്കുന്നു എന്ന് ഉറപ്പ്‌ വരുത്തുന്നുണ്ട്. ഇവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണമുള്ള സാമ്പത്തിക നയങ്ങള്‍ മൂലം 2010 അവസാനത്തോടെ യു.എ.ഇ. യിലെ സാമ്പത്തിക രംഗം ശക്തമായ പുരോഗതി രേഖപ്പെടുത്തും എന്നാണ് തന്റെ കണക്ക്‌ കൂട്ടല്‍ എന്നും യൂസഫലി വെളിപ്പെടുത്തി.
 
ഐ.എം.എഫ്. യു.എ.ഇ. യുടെ പുതിയ വെബ്സൈറ്റ് ഉല്‍ഘാടനം പദ്മശ്രീ യൂസഫലി നിര്‍വ്വഹിച്ചു. വെബ് സൈറ്റ്‌ രൂപകല്‍പ്പന ചെയ്ത, ഐ. എം. എഫ്. ന്റെ ട്രഷറര്‍ കൂടിയായ വി. എം. സതീഷിന് ഐ.എം.എഫ്. ന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി ജോയ്‌ മാത്യു സമ്മാനിച്ചു.
 



Indian Media Forum UAE Honours Padma Shri M.A. Yousuf Ali



 
 

Labels: , ,

  - ജെ. എസ്.
   ( Friday, February 05, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വേണു രാജാമണിക്ക് മഹാരാജാസ് യാത്രയയപ്പ് നല്‍കി
venu-rajamonyദുബായ് : കാലാവധി പൂര്‍ത്തിയാക്കി ദുബായില്‍ നിന്നും സ്ഥലം മാറി പോകുന്ന കോണ്‍സല്‍ ജനറല്‍ വേണു രാജാമണിക്ക് യു.എ.ഇ. യിലെ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍മ (ഓവര്‍സീസ് റീയൂണിയന്‍ ഓഫ് മഹാരാജാസ്‌ ആലുംനി) യാത്രയയപ്പ്‌ നല്‍കി. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് ദുബായ്‌ ദെയ്‌റയിലെ ഫ്ലോറ ക്രീക്ക് ഹോട്ടലില്‍ നടന്ന യാത്രയയപ്പില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും സംബന്ധിച്ചു.
 
കലാലയ ജീവിത കാലത്ത്‌ ഏറണാകുളം മഹാരാജാസ്‌ കോളജ്‌ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു വേണു രാജാമണി.
 
ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
 
- രാം‌മോഹന്‍ പാലിയത്ത്
 
 

Labels: , ,

  - ജെ. എസ്.
   ( Friday, January 29, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ച ഡോ. ആസാദ് മൂപ്പനെ ആദരിച്ചു
dr-asad-moopenഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘത്തിന്റെയും പാം പുസ്തകപ്പുരയുടെയും രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ഗ്ഗ സംഗമം പ്രശസ്ത സിനിമാ സംവിധായകനായ ലാല്‍ ജോസ് നിര്‍വ്വഹിച്ചു. പ്രവാസി ഭാരതീയ പുരസ്കാരത്തിന് അര്‍ഹനായ ഡോ. ആസാദ് മൂപ്പനെ ലാല്‍ ജോസ് പൊന്നാട അണിയിച്ചു കൊണ്ട് ചടങ്ങില്‍ ആദരിക്കുകയുണ്ടായി.
 

lal-jose


 
തുടര്‍ന്ന്, മാതൃഭാഷ നേരിടുന്ന വെല്ലുവിളികളില്‍ എഴുത്തുകാരന്റെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. വിജു സി. പരവൂര്‍ അദ്ധ്യക്ഷനായ ചര്‍ച്ചയില്‍ ബഷീര്‍ തിക്കോടി മോഡറേറ്ററായിരുന്നു. ഷാജഹാന്‍ മാടമ്പാട്ട് വിഷയാവതരണം നടത്തി. ഓരോ എഴുത്തുകാരനും തന്റെ രാജ്യത്തോട് ഏറെ കടപ്പെട്ടവനാണെന്നും, രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും എഴുത്തുകാരന്‍ തന്റെ തൂലിക ചലിപ്പിക്കണമെന്നും ചര്‍ച്ചയില്‍ എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. ഭീകരവാദം, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളില്‍ എഴുത്തുകാര്‍ പക്ഷം ചേരാതെ ജനങ്ങളെ യഥാര്‍ത്ഥ ദിശയിലേക്ക് നയിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, എ. എം. മുഹമ്മദ്, പണിക്കര്‍, ഖുര്‍ഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
 
- വെള്ളിയോടന്‍
 
 

Labels: , , , ,

  - ജെ. എസ്.
   ( Sunday, January 17, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വി.ടി.വി. ദാമോദരന് പ്രവാസി സംസ്കൃതി പുരസ്കാരം
vtv-damodaranഅബുദാബി : പ്രമുഖ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനായ വി. ടി. വി. ദാമോദരന്‍ ഈ വര്‍ഷത്തെ മലയാള ഭാഷാ പാഠശാലയുടെ പ്രവാസി സംസ്കൃതി അവാര്‍ഡിന് അര്‍ഹനായി. സാമൂഹ്യ, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്. വിദേശത്തു ആദ്യമായി പയ്യന്നൂര്‍ കോല്‍ക്കളി അവതരിപ്പിച്ച ദാമോദരനെ കേരള നാടന്‍ കലാ അക്കാദമി പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.
 
വേള്‍ഡ് മലയാളി കൌണ്‍സില്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ബഹുമതിയും, മികച്ച സംഘാടകന്‍ കൂടിയായ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.
 
പ്രവാസികളായ പയ്യന്നൂര്‍ ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അബുദാബി ചാപ്റ്ററിന്റെ സ്ഥാപക സെക്രട്ടറിയായ ദാമോദരന്‍ പിന്നീട് സംഘടനയുടെ പ്രസിഡന്റായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല ക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
പയ്യന്നൂര്‍ ഡോട്ട് കോം കോ - ഓഡിനെറ്റര്‍ കൂടിയായ വി. ടി. വി. ദാമോദരന്‍ നിര്‍മ്മിച്ച പയ്യന്നൂര്‍ കോല്‍ക്കളിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഈയിടെയാണ് പുറത്തി റങ്ങിയത്. മധു കൈതപ്രം സംവിധാനം നിര്‍വഹിച്ച ഈ കലാ സൃഷ്ടി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജാതീയത ക്കെതിരെ പൊട്ടന്‍ തെയ്യത്തിന്റെ ഐതിഹ്യം ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച കഥാ പ്രസംഗം ഗള്‍ഫിലെ വിവിധ വേദികളില്‍ അംഗീകാരം നേടിയിട്ടുണ്ട്. പയ്യന്നൂരിലെ എം. ആര്‍. സി. എച് ഉള്‍പ്പെടെ നിരവധി ജീവ കാരുണ്യ പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഈ പ്രവാസി മലയാളി. ഈയിടെ പുറത്തിറങ്ങിയ മധ്യ വേനല്‍ എന്ന മലയാള ചലച്ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത അദ്ദേഹം അഭിനയ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
 
പ്രമുഖ കോല്‍ക്കളി കലാകാരന്‍ കെ. യു. രാമ പൊതുവാളിന്റെ മകനായ ദാമോദരന്‍ അന്നൂര്‍ സ്വദേശിയാണ്. നിര്‍മ്മലയാണ്‌ ഭാര്യ. ഐശ്വര്യ, വൈശാഖ് എന്നിവര്‍ മക്കളാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , , ,

  - ജെ. എസ്.
   ( Sunday, January 03, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



“സൈകത ഭൂവിലെ സൌമ്യ സപര്യ” - പുസ്തക പ്രകാശനം
jabbarika-bookയു.എ.ഇ. യിലെ മുതിര്‍ന്ന സാംസ്കാരിക മാധ്യമ പ്രവര്‍ത്തകനും, സലഫി ടൈംസ് എഡിറ്ററുമായ കെ. എ. ജബ്ബാരിയെ അടുത്തറിഞ്ഞ ഒരു കൂട്ടം ലേഖകര്‍ തങ്ങള്‍ അറിഞ്ഞ ജബ്ബാരിയെ പറ്റി എഴുതിയ അനുഭവ സാക്ഷ്യങ്ങളുടെ ശേഖരമാണ് “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന പുസ്തകം.
 
ലാളിത്യത്തിന്റെ ഊര്‍ജ്ജത്തോടെ നിസ്വാര്‍ത്ഥനായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ തന്റെ പ്രവാസ ജീവിതം സമൂഹ നന്മയ്ക്കായി അര്‍പ്പിച്ച കര്‍മ്മ നിരതനായ പത്ര പ്രവര്‍ത്തകനായ ജബ്ബാരിയെ പോലെ ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്നത് അടയാളപ്പെടുത്തുകയും, വരും തലമുറയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പുസ്തകത്തിന്റെ ദൌത്യം.
 

jabbari-ka-book

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ബഷീര്‍ തിക്കൊടിയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. കെ. പി. കെ. വെങ്ങര, കെ. കെ. മൊയ്തീന്‍ കോയ, ഇസ്മായില്‍ മേലടി, ഇ. എം. അഷ്‌റഫ്, സബാ ജോസഫ് എന്നിങ്ങനെ യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ ഒട്ടേറെ പ്രഗല്‍ഭര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഈ പുസ്തകം യു.എ.ഇ. യിലെ മലയാളി സമൂഹത്തിന്റെ 30 വര്‍ഷത്തെ ഒരു പരിച്ഛേദം തന്നെ വായനക്കാരന് നല്‍കുന്നു.
 
ഡിസംബര്‍ 24 വ്യാഴാഴ്‌ച്ച രാത്രി 07:30ന് ദുബായിലെ ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ യു.എ.ഇ. യിലെ മാധ്യമ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

Labels: ,

  - ജെ. എസ്.
   ( Wednesday, December 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
yousufaliഅബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പത്മശ്രീ എം.എ. യൂസഫലിക്ക് ഉജ്ജ്വല വിജയം. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്ക പ്പെടുന്നത്. മത്സരിച്ച വിദേശികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് (2256 ) നേടിയാണ്‌ ഇദ്ദേഹം വിജയിച്ചത്.
 
അബുദാബി ഫസ്റ്റ് എന്ന പാനലിലെ മറ്റൊരു വിദേശി സ്ഥാനാര്‍ ത്ഥിയായ ഡോ. കാസിം അലി യാണു തിരഞ്ഞെടുക്കപ്പെട്ട രണ്ടാമന്‍. ഇദ്ദേഹത്തിനു 1715 വോട്ട് ലഭിച്ചു.
 

ma-yousufali-adcci-election


 
തന്റെ വിജയം യു. എ. ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാര മാണെന്നും ഇന്ത്യാ - യു. എ. ഇ. വാണിജ്യ സഹകരണം കൂടുതല്‍ ശക്തമാക്കാനും, ഇവിടെ കൂടുതല്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ ആരംഭിച്ച് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമന്നും പത്മശ്രീ യൂസുഫ് അലി പറഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



Padmasree M.A. Yousufali wins election to the Abu Dhabi Chamber of Commerce and Industry - ADCCI



 
 

Labels: ,

  - ജെ. എസ്.
   ( Tuesday, December 22, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം
Isaac-John-Pattaniparambilഇന്ത്യന്‍ വംശജരുടെ ആഗോള സംഘടനയായ “ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പ്‌ള്‍ ഓഫ് ഇന്‍ഡ്യന്‍ ഒറിജിന്‍” (Global Organization of People of Indian Origin - GOPIO) ഏര്‍പ്പെടുത്തിയ മീഡിയ കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് 2009ന് യു.എ.ഇ. യിലെ ഖലീജ് ടൈംസ് ഡെപ്യൂട്ടി ബിസിനസ് എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അര്‍ഹനായി. ജനുവരി 6ന് ദില്ലിയിലെ അശോക ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി പുരസ്കാര ദാനം നിര്‍വ്വഹിക്കും.
 
ഗള്‍ഫിലെ പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്നങ്ങളില്‍ തന്റേതായ പ്രവര്‍ത്തന മേഖലയില്‍ നിന്നു കൊണ്ട് ഇടപെടുന്ന ഐസക് ജോണ്‍, പ്രവാസി സമൂഹത്തിനോട് കാണിക്കുന്ന പ്രതിബദ്ധതയും അര്‍പ്പണ മനോഭാവവും, ഇന്ത്യന്‍ മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കുവാന്‍ പുരസ്കാര നിര്‍ണ്ണയ സമിതി തീരുമാനിച്ചത് എന്ന് ന്യൂ യോര്‍ക്ക് ആസ്ഥാനമായുള്ള ഗോപിയോ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഇന്ദര്‍ സിംഗ് അറിയിച്ചു.
 
മുപ്പത് വര്‍ഷത്തോളം യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക വൃത്തങ്ങളില്‍ സജീവ സാന്നിധ്യമായ ഐസക് ജോണിനെ അനേകം ബഹുമതികള്‍ തേടിയെത്തിയിട്ടുണ്ട്. ഗള്‍ഫ് ആര്‍ട്ട്സ് ആന്‍ഡ് ലിറ്റററി അക്കാദമി ചെയര്‍മാനായ അദ്ദേഹം ഓള്‍ കേരള കോളജസ് ആലുംനി ഫോറത്തിന്റെ മുന്‍ പ്രസിഡണ്ടും ആണ്. ഇന്ത്യന്‍ കലയും സംസ്കാരവും വിദേശത്ത് പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കലാഭവന്‍ ഗ്ലോബല്‍ എന്ന സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് കൂടിയാണ് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍.
 
യു.എ.ഇ. യിലെ പ്രമുഖ വ്യവസായിയും എന്‍. എം. സി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ബി. ആര്‍. ഷെട്ടിക്ക് ഗോപിയോ പുരസ്കാരം 2006ല്‍ ലഭിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Tuesday, December 22, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചേംബര്‍ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് അഭിമാനമായി പത്മശ്രീ യൂസഫലി
yousufaliഅബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തെരഞ്ഞെടുപ്പില്‍ മലയാളികളുടെ അഭിമാനമായ യൂസഫലി ഇത്തവണയും മത്സരിക്കുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ചെയര്‍മാനും, ഗള്‍ഫ് രാജ്യങ്ങളില്‍ ഉടനീളവും, ഇന്ത്യയിലും ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുള്ള, അനേകായിരം മലയാളികള്‍ക്ക് തൊഴില്‍ നല്‍കിയ, എന്നും സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നെഞ്ചോടേറ്റിയ യൂസഫലിയെ, രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. യു.എ.ഇ. യുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ചേംബറില്‍ അംഗമായ മലയാളിയായ യൂസഫലി, കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത് എങ്കില്‍ ഇത്തവണ കരുത്തുറ്റ അബുദാബി ഫസ്റ്റ് അലയന്‍സിന്റെ ബാനറിലാണ് മത്സരിക്കുന്നത്.
 
ആകെയുള്ള 15 സീറ്റുകളിലേക്ക് 85 മത്സരാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഇതില്‍ 70 മത്സരാര്‍ത്ഥികള്‍ സ്വദേശികളാണ്. ഇവര്‍ക്കായി 13 സീറ്റാണുള്ളത്. ബാക്കിയുള്ള 2 സീറ്റിലേയ്ക്ക് 15 പ്രവാസികള്‍ മത്സരിക്കുന്നു. രണ്ട് വനിതകള്‍ ഉള്‍പ്പെടെ വേറെ 6 അംഗങ്ങളെ അബുദാബി സര്‍ക്കാര്‍ നേരിട്ട് തെരഞ്ഞെടുക്കും.
 
ഈ മാസം ഏഴിന് നടക്കാനിരുന്ന തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറവായിരു ന്നതിനാല്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 21ലേക്ക് നീക്കി വെയ്ക്കുകയുണ്ടായി. ഏഴാം തിയതി നടന്ന ഇലക്ഷനില്‍ വോട്ടു ചെയ്തവരും, ചെയ്യാത്തവരും നിശ്ചിത പോളിംഗ് സ്റ്റേഷനുകളില്‍ എത്തി വോട്ടുകള്‍ രേഖപ്പെടു ത്തേണ്ടതാണ് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളും അടക്കം മുപ്പതിനാ യിരത്തോളം കച്ചവട ക്കാരാണ് വോട്ടെടുപ്പിന് റെജിസ്ടര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇരുപത്തി അഞ്ചു ശതമാനം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തി ല്ലെങ്കില്‍ തെരഞ്ഞെടുപ്പ് അസാധുവായി കണക്കാക്കപ്പെടും എന്നാണ് ചട്ടം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കും.
 
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മലയാളികളായ നാല് സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ മലയാളി വോട്ടുകള്‍ ഭിന്നിച്ച് ഒരു മലയാളി എങ്കിലും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത മങ്ങാതിരിക്കുവാന്‍ വേണ്ടി ഒരു മലയാളി സ്ഥാനാര്‍ത്ഥി കഴിഞ്ഞ ദിവസം മത്സരത്തില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചു. ഈ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.
 
കേവലം രണ്ടു സീറ്റുകള്‍ക്കായുള്ള മത്സര രംഗത്ത് ഇപ്പോള്‍ മൂന്ന് മലയാളികളും 11 മറുനാട്ടുകാരും ആണ് ഉള്ളത് എന്നിരിക്കെ മലയാളികള്‍ ഒറ്റക്കെട്ടായി നിന്ന് ഒരു മലയാളിയെ വിജയിപ്പിക്കുക എന്ന തന്ത്രം ഇത്തവണ ഫലപ്രദമാകില്ല. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും, മലയാളികള്‍ക്ക് എന്നും താങ്ങും തണലുമായി നിലപാടുകള്‍ എടുക്കുകയും ചെയ്ത യൂസഫലി തന്നെയാണ് മലയാളികളുടെ പ്രതീക്ഷയായി മുന്നിലുള്ളത്.
 
തനിക്ക് എതിര്‍ പാനലുകളില്‍ നിന്നും ക്ഷണം ലഭിച്ചിരുന്നുവെങ്കിലും, അബുദാബി ഫസ്റ്റിനോടൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചത്, അബുദാബിയിലെ വ്യവസായികളുടെ ഉത്തമ താല്പര്യം മുന്‍‌നിര്‍ത്തിയാണ് എന്ന് യൂസഫലി അറിയിച്ചു. എമിറേറ്റിലെ ഏറ്റവും ശക്തരായ സാമ്പത്തിക മുന്നണിയാണ് അബുദാബി ഫസ്റ്റ് എന്നതിനു പുറമെ, ആധുനിക കാഴ്ച്ചപ്പാടുള്ള ഈ മുന്നണിക്ക്, വ്യവസായി സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനാവും എന്ന് യൂസഫലി പറഞ്ഞു.
 
യൂസഫലിയെ തങ്ങളുടെ പാനലില്‍ ചേര്‍ക്കാന്‍ കഴിഞ്ഞത് തങ്ങളുടെ ഏറ്റവും വലിയ നേട്ടമാണ് എന്ന് അബുദാബി ഫസ്റ്റിന്റെ വക്താവും, എസ്കോര്‍പ്പ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ സയീദ് അല്‍ കാബി പറയുന്നു. അബുദാബിയിലെ വ്യവസായി സമൂഹത്തില്‍ സവിശേഷമായ ഒരു സ്ഥാനമാണ് യൂസഫലിയുടേത്. ഗൌരവമേറിയ വീക്ഷണമുള്ള യൂസഫലിയ്ക്ക് ചേംബറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും, തദ്വാരാ വ്യവസായി സമൂഹത്തിന് ആകെ ഗുണകരമായി ചേംബറിന്റെ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കാനും കഴിയും എന്ന് അദ്ദേഹം അറിയിച്ചു.
 



Padmasree M.A. Yousuf Ali to fight the election to the Abu Dhabi Chamber of Commerce and Industry (ADCCI) in the Abu Dhabi First alliance's banner



 
 
 
 

Labels:

  - ജെ. എസ്.
   ( Friday, December 18, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

hnP-b³ ]-c-ky-§Ä-¡p sN-e-h-gn-¨ e-£-§Ä B-cp h-ln-¡pw?

December 21, 2009 11:49 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വര്‍ക്കല സത്യന്‍ 'അറബി ക്കഥ' യില്‍
varkala-sathyanപ്രമുഖ നാടക പ്രവര്‍ത്തകനും സംവിധായകനും, ചലച്ചിത്ര നടനും കൂടിയായ വര്‍ക്കല സത്യന്‍, വെള്ളിയാഴ്ച (ഡിസംബര്‍ 11) രാത്രി 10 മണിക്ക് എന്‍. ടി. വി. യിലെ 'അറബിക്കഥ' യില്‍ തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ തുറക്കുന്നു.
 
യു. എ. ഇ. യിലെ പ്രമുഖ കേബിള്‍ ചാനലായ ഇ - വിഷനില്‍ 144-ആം ചാനലിലാണ് എന്‍. ടി. വി. സംപ്രേക്ഷണം നടത്തുന്നത്. രണ്ടു ഭാഗങ്ങളിലായി അവതരി പ്പിക്കുന്ന ഈ അഭിമുഖത്തിന്റെ ബാക്കി ഭാഗം ഞായറാഴ്ച (ഡിസംബര്‍ 13) രാത്രി 10 മണിക്ക് കാണാം. കൂടാതെ ഇതേ ആഴ്ചയില്‍ (ശനിയാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉച്ചക്കു ശേഷം 2 മണിക്കും, തിങ്കളാഴ്ച രാവിലെ 9 മണിക്കും) ഈ രണ്ടു ഭാഗങ്ങളും പുനഃ സംപ്രേക്ഷണവും ഉണ്ടായിരിക്കും.
 
കോഴിക്കോട് ആകാശ വാണിയിലൂടെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച വര്‍ക്കല സത്യന്‍, എഴുപതുകളില്‍ പ്രവാസിയായി യു. എ. ഇ. യില്‍ എത്തി ച്ചേര്‍ന്നു. അബുദാബി റേഡിയോ, ടെലിവിഷന്‍ സ്റ്റേഷനുകളില്‍ സീനിയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്തു വന്നു. പിന്നീട് ദുബായ് ഏഷ്യാനെറ്റ് റേഡിയോ ടെക്നിക്കല്‍ അഡ്വൈ സറായിരുന്നു. ഇപ്പോള്‍ ഗള്‍ഫ് ന്യൂസ് റേഡിയോ എഫ്. എം. ചാനലിന്റെ സങ്കേതിക ഉപദേഷ്ടാവ് ആയി ജോലി ചെയ്യുന്നു. യു. എ. ഇ. യിലെ ആദ്യ കാല നാടക പ്രവര്‍ത്തകന്‍ കൂടിയായ വര്‍ക്കല സത്യന്‍, പ്രമുഖരായ സംവിധായകരുടെ നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള കലാകാരനാണ്.
 
ഇദ്ദേഹത്തിന്റെ വെബ്സൈറ്റ്
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, December 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സാധാരണക്കാരുടെ പ്രതിനിധിയായി തട്ടത്താഴത്ത് ഹുസ്സൈന്‍ ചേംബറിലേക്ക് മത്സരിക്കുന്നു
hussainഅബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്റ്റര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ്, ഡിസംബര്‍ 7 തിങ്കളാഴ്ച നടക്കുകയാണ്. വിദേശ പൌരന്‍മാര്‍ക്ക് തീര്‍ത്തും ജനാധിപത്യ രീതിയില്‍ മല്‍സരിക്കാനും, തിരഞ്ഞെടുക്ക പ്പെടാനുമുള്ള ഈ അസുലഭ അവസരം മിഡില്‍ ഈസ്റ്റില്‍ ലഭ്യമായ ഏക രാജ്യം യു. എ. ഇ. യിലാണ്. അബുദാബി എമിറേറ്റിലെ വ്യാപാരികളില്‍ മലയാളി കളായി നാലു പേര്‍ മല്‍സര രംഗത്തുണ്ട്.
 
ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ തട്ടത്താഴത്ത് ഹുസ്സൈന്‍ എന്ന ഹുസ്സൈന്‍ ഞാങ്ങാട്ടി രിയുമായി e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.
  • ഈ തിരഞ്ഞെടുപ്പില്‍ തട്ടത്താഴത്ത് ഹുസ്സൈന്‍ മല്‍സരിക്കാന്‍ ഉള്ള കാരണം വ്യക്തമാക്കാമോ?
     
    ചേംബറില്‍ മെംബര്‍ മാരായ എല്ലാ കച്ചവടക്കാര്‍ക്കും - അത് ചെറുകിട സ്ഥാപനമെന്നോ, വന്‍ കിട സ്ഥാപനമെന്നോ വേര്‍ തിരിവില്ലാതെ - ഈ മല്‍സരത്തില്‍ ഭാഗമാവാനുള്ള അവകാശം ഇവിടുത്തെ ബഹുമാന്യരായ ഭരണാധി കാരികള്‍ നമുക്കു നല്കുന്നുണ്ട്. ചേംബറില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും എസ്. എം. എസ്. വഴിയും ഇമെയില്‍ വഴിയും അവിടെ നിന്നും സന്ദേശങ്ങള്‍ വരുന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ ഷമായി ഇവിടെ ബിസിനസ്സ് ചെയ്തു വരുന്ന എനിക്കും ചേംബറില്‍ നിന്നും ലഭിച്ച ഒരു സന്ദേശം അനുസരിച്ച് ഞാനും പത്രിക സമര്‍പ്പി ക്കുകയാണ് ഉണ്ടായത്.

  • ശക്തമായ ഒരു മല്‍സര മാണല്ലൊ ഇപ്രാവശ്യം രൂപപ്പെട്ടു വന്നിരി ക്കുന്നത്? എതിര്‍ പക്ഷത്ത് ശക്തനായ സ്ഥാനാ ര്‍ത്ഥിയും. മലയാളത്തിലെ പത്ര - ശ്രവ്യ മാധ്യമങ്ങള്‍ എല്ലാം നിറഞ്ഞു നില്ക്കുന്ന പരസ്യ പ്രചരണങ്ങളും. ഇതിനിടെ താങ്കള്‍ക്ക് വിജയം പ്രതീക്ഷിക്കാമോ?
     
    ഇവിടെ പരസ്‌പരം മല്‍സരി ക്കുകയല്ല. ചേംബറിലെ വാലീഡ് മെംബറായ ഏതൊരാള്‍ക്കും ഈ മല്‍സരത്തില്‍ ഭാഗമാവാം. ആകെയുള്ള 15 സീറ്റുകളില്‍ പതിമൂന്ന് സീറ്റുകള്‍ യു. എ. ഇ. സ്വദേശി കള്‍ക്കാണ്. രണ്ടു സീറ്റുകളാണ് വിദേശി കള്‍ക്കുള്ളത്. ഈ രണ്ടു സീറ്റിലേക്ക് 13 പേര്‍ മല്‍സര രംഗത്തുണ്ട്. അതില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 7 പേര്‍ മറ്റു വിവിധ അറബ് രാജ്യക്കാരാണ്. ബാക്കിയുള്ള ആറു പേരില്‍ നാലു പേര്‍ മലയാളികളും.
     
    വിദേശികളായ നമുക്ക് യു. എ. ഇ. ഗവണ്‍മെന്റ് ചെയ്തു തരുന്ന മഹത്തായ സൌകര്യങ്ങളില്‍ വളരെ പ്രാധാന്യ മേറിയ ഒരു കാര്യമാണ്, ചേംബറിലെ ഈ രണ്ട് സീറ്റുകള്‍. ജനാധിപത്യ രീതിയില്‍ മല്‍സരിക്കാനും, തിരഞ്ഞെടു ക്കപ്പെടാനും ഉള്ള ഒരു സുവര്‍ണ്ണാ വസരം കൂടിയാണല്ലോ ഇത്.
     
    ഈ അവസരം എല്ലാ മെംബര്‍ മാര്‍ക്കും ഉപയോഗിക്കാന്‍, ബഹുമാന്യരായ ഭരണാധി കാരികള്‍ സൌകര്യം ചെയ്തു തരുമ്പോള്‍, അതു കൊണ്ടുള്ള പ്രയോജനങ്ങള്‍ സാധാരണ ക്കാരായ നമ്മുടെ സഹോദര ന്‍മാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ഒരു പൊതു പ്രവര്‍ത്തകന്റെ മനസ്സോടെ ഞാന്‍ മുന്നിട്ടിറങ്ങി എന്നു മാത്രം. ഞാന്‍ ആരെയെങ്കിലും തോല്‍ പ്പിക്കാന്‍ വേണ്ടി രംഗത്തു വന്നതല്ല. ഓരോരു ത്തര്‍ക്കും വിനിയോ ഗിക്കാവുന്ന രണ്ടു വോട്ടുകളില്‍ ഒരു വോട്ട് എനിക്കു തരണം എന്നു മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ. മാത്രമല്ല ചേംബറിന്റെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ ഞാനും പരസ്യ പ്രചരണം ചെയ്തിട്ടുള്ളൂ. ചേംബറിന്റെ ഈ സൈറ്റില്‍ സന്ദര്‍ ശിച്ചാല്‍ അതിന്റെ വിശദ വിവരങ്ങള്‍ അറിയാം. സാധാരണക്കാരായ, ചെറുകിട കച്ചവടക്കാരായ നമ്മുടെ സഹോദരങ്ങളുടെ സഹായത്താല്‍ വിജയം ഉണ്ടാവും എന്നുള്ള ശുഭ പ്രതീക്ഷ യില്‍ തന്നെയാണു ഞാന്‍.

  •  
  • ചെറുകിട ക്കാരായ വ്യാപാരി വ്യവസാ യികള്‍ക്കു വേണ്ടി ചേംബറില്‍ എന്തൊക്കെയാണു താങ്കള്‍ക്കു ചെയ്യാനാവുക? ഒന്നു വിശദീകരിക്കാമോ?
     
    അനുദിനം വളര്‍ന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പദ് ശക്തിയാണു യു. എ. ഇ. ബഹുമാന്യരായ ഇവിടുത്തെ ഭരണാധി കാരികള്‍, എല്ലാ വിധ സൌകര്യങ്ങളും നമുക്ക് ചെയ്തു തരുന്നു. സമ്പദ് ഘടനയെ വളര്‍ത്തി ക്കൊണ്ടു വരുന്നതില്‍ അബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് വലിയ സംഭാവനകളാണു നല്കി വരുന്നത്. വലിപ്പ ച്ചെറുപ്പമില്ലാതെ, ഏതു വിധത്തിലുള്ള കച്ചവടക്കാരെയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു, അവര്‍ക്കു സുഗമമായി പ്രവര്‍ത്തിക്കാന്‍ വേണ്ടുന്ന സഹായ സഹകരണങ്ങള്‍ നല്കി വരുന്നു. നമ്മുടെ ചെറുകിട വ്യാപാരി വ്യവസായികള്‍ അതു വേണ്ട വിധത്തില്‍ ഉപയോഗ പ്പെടുത്തുന്നുണ്ടൊ എന്നു വരെ എനിക്കു തോന്നിയ പ്പോഴാണ്, സാധാരണക്കാരുടെ പ്രതിനിധിയായി, ഇവിടത്തെ നിയമം അനുശാസിക്കുന്ന എല്ലാ സൌകര്യങ്ങളും അവര്‍ക്കു ലഭ്യമാക്കാന്‍ എന്നാല്‍ കഴിയുന്നതു ചെയ്യണം എന്നുള്ള ആഗ്രഹവും എനിക്കുണ്ട്.
     
    കാലാനു സൃതമായ മാറ്റങ്ങള്‍ ക്ക് നമ്മുടെ ചെറുകിട കച്ചവടക്കാര്‍ പലപ്പോഴും തയ്യാറാവുന്നില്ല. ഏതു രീതിയില്‍ തുടങ്ങിയോ, അവിടെ തന്നെ വര്‍ഷങ്ങളായി നിലച്ചു പോയിരിക്കുന്ന നിരവധി പേരെ എനിക്കറിയാം. ഇവിടെ നമുക്കായി നല്കി വരുന്ന നിരവധി ആനുകൂല്യങ്ങള്‍ ഞങ്ങളെ പ്പോലുള്ള സാധാരണ കച്ചവട ക്കാരിലേക്ക് എത്തി പ്പെടാതെ പോകുന്നത് സാധാരണ ക്കാരുടെ ഒരു പ്രതിനിധിയുടെ അഭാവം കൊണ്ടാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതു കൊണ്ടു തന്നെ അവരുടെ പ്രതിനിധി യായിട്ടാണു ഞാന്‍ മല്‍സര രംഗത്തുള്ളത്. ചെറുകിട ക്കാര്‍ അഭിമുഖീ കരിക്കുന്ന പ്രശ്നങ്ങളെ ക്കുറിച്ച് അന്വേഷി ക്കാനും, ചേംബറിനും കച്ചവടക്കാര്‍ക്കും ഇടയില്‍ ഒരു മീഡിയേറ്റര്‍ ആയി നില്ക്കാനും എനിക്കു കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തീര്‍ത്തും സൌഹൃദ പരമായ ഒരു മല്‍സരമാണ് ഇവിടെ നടക്കുന്നത്.

 
ഡിസംബര്‍ 7 തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന " ഇലക്ഷന്‍ 2010 " ന്റെ പോളിംഗ് സ്റ്റേഷനുകള്‍ അബു ദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ അല്‍ ഖുബൈസി എക്സിബിഷന്‍ സെന്റര്‍, ബദാ സായിദിലെ അല്‍ ദഫറാ സ്പോര്‍ട്സ് ക്ളബ്ബ് എന്നിവിട ങ്ങളിലാണ്. എല്ലാ പ്രതിസന്ധികളേയും അതി ജീവിച്ച് മുന്നോട്ട് കുതിക്കുന്ന യു. എ. ഇ. യുടെ സമ്പദ് ഘടനയില്‍ സ്വദേശി കളോടൊപ്പം, വിദേശികളും കൈയ്യോടു കൈ ചേര്‍ന്ന് നില്‍ക്കണം. നമ്മുടെ പോറ്റമ്മയായ ഈ രാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി കഠിന പ്രയത്നം ചെയ്യുവാന്‍ ഓരോ പ്രവാസി സഹോദരങ്ങളും തയ്യാറാവ ണമെന്നും എല്ലാ വ്യാപാരി വ്യവസായി കളും സമയത്തു തന്നെ വോട്ടു ചെയ്ത് നമ്മുടെ കടമ നിറവേറ്റ ണമെന്നും തട്ടത്താഴത്ത് ഹുസ്സൈന്‍ അഭ്യാര്‍ത്ഥിച്ചു.
 
മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഹുസ്സൈന്‍, അബു ദാബിയിലെ പൊതു രംഗത്ത്, വിശിഷ്യാ ആതുര സേവന രംഗത്തെ ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളുമായ് സഹകരിച്ചു വന്നതിന്റെ പശ്ചാത്തലത്തില്‍ ഇവിടുത്തെ സാധാരണ ക്കാരന്റെ ഹൃദയ മിടിപ്പ് തൊട്ടറിഞ്ഞ അനുഭവങ്ങളില്‍ നിന്നും തനിക്കു വിജയം നേടാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



Thatta Thazhath Hussain - Representing the small scale businessmen in the U.A.E.



 
 

Labels: , , , , ,

  - ജെ. എസ്.
   ( Sunday, December 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ.എം.സി.സി. യു.എ.ഇ. ദേശീയ ദിനം ആഘോഷിച്ചു
ma-yousufaliയു.എ.ഇ. യുടെ 38-‍ാമത് ദേശീയ ദിന ആഘോഷങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് ദുബായ് കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ അല്‍ മക്തൂം നഗറില്‍ (ഗര്‍ഹൂദ് എന്‍. ഐ. മോഡല്‍ സ്ക്കൂള്‍) അത്യുജ്ജ്വല ദേശീയ ദിന സമ്മേളനം സംഘടിപ്പിച്ചു. പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡ് അംഗവുമായ പദ്മശ്രീ യൂസഫലി എം. എ. സമ്മേളനം ഉല്‍ഘാടനം ചെയ്തു. അറബ് നാടും കേരളവുമായി പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന സൌഹൃദ ബന്ധം എടുത്തു പറഞ്ഞ അദ്ദേഹം കടല്‍ കടന്നു വന്ന പ്രവാസി മലയാളിയെ കൈ പിടിച്ചു കര കയറ്റിയ കാരുണ്യത്തിന്റെ പ്രതിരൂപമായ അറബ് സമൂഹത്തെ കൃതജ്ഞതയോടെ സ്മരിക്കുകയും തങ്ങള്‍ക്ക് ലഭിച്ച സ്നേഹത്തിന് സ്നേഹത്തിന്റെ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്നും ഓര്‍മ്മിപ്പിച്ചു.
 

kmcc-uae-national-day-audience

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ചടങ്ങില്‍ കെ. സുധാകരന്‍ എം. പി. മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം എളേറ്റില്‍, എ. പി. ഷംസുദ്ദീന്‍ മുഹ്‌യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്‌മാന്‍, എം. ഐ. ഷാനവാസ് എം. പി., ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഗോപ കുമാര്‍, അബ്ദുല്ലാ ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു.
 
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍
 
 

Labels: , , ,

  - ജെ. എസ്.
   ( Sunday, December 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാലിഡോണിയന്‍ എഞ്ചിനീയറിംഗ് കോളജിന്‍റെ 15-ാമത് ബിരുദ ദാന ചടങ്ങ്
caledonian-college-of-engineeringമസ്കറ്റിലെ കാലിഡോണിയന്‍ എഞ്ചിനീയറിംഗ് കോളജിന്‍റെ 15-ാമത് ബിരുദ ദാന ചടങ്ങ് നടന്നു. ഒമാന്‍ ഗതാഗത മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സലീം മൊഹമ്മദ് മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും, കോളജ് സ്ഥാപകനും ചെയര്‍മാനുമായ ഡോക്ടര്‍ പി. മുഹമ്മദ് അലിയും പങ്കെടുത്തു. 400 ഓളം വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങളിലായി ബിരുദം ഏറ്റുവാങ്ങി.

Labels: , ,

  - സ്വന്തം ലേഖകന്‍
   ( Sunday, November 08, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ സാക്ഷരതാ ദിനം ആചരിച്ചു
venu-rajamonyകേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (വായനക്കൂട്ടം) ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ UNESCO ആഹ്വാനം ചെയ്ത അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായില്‍ ആചരിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണിയാണ് പരിപാടി ഉല്‍ഘാടനം ചെയ്തത്. ഇത്തരം ഒരു സാമൂഹിക പ്രസക്തവും പ്രാധാന്യവുമുള്ള ഒരു ദിനാചരണം സംഘടിപ്പിക്കുകയും അതു വഴി ഈ ദിനാചരണത്തിനു പിന്നിലെ ഐക്യ രാഷ്ട്ര സഭയുടെ ഉദ്ദ്യേശ ലക്ഷ്യം സാര്‍ത്ഥകം ആക്കുകയും ചെയ്യുവാന്‍ യു.എ.ഇ. യില്‍ മുന്നിട്ടിറങ്ങിയ ഒരേ ഒരു സംഘടന വായനക്കൂട്ടമാണ് എന്ന് ശ്രീ രാജാമണി ഓര്‍മ്മിപ്പിച്ചു.
 

venu-rajamony
സാക്ഷരതാ ദിന ഉല്‍ഘാടനം ശ്രീ വേണു രാജാമണി നിര്‍വ്വഹിക്കുന്നു

 
സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുവാന്‍ നിതാന്തം ശ്രദ്ധാലുവായ ശ്രീ കെ. എ. ജബ്ബാരിയെ അദ്ദേഹം അനുമോദിച്ചു. പ്രവാസി സമൂഹത്തിലെ നിരക്ഷരത ഇല്ലാതാക്കുവാന്‍ എന്തു ചെയ്യാനാവും എന്ന് പ്രവാസി സംഘടനകളും, കൂട്ടായ്മകളും, വ്യവസായ സ്ഥാപനങ്ങളും മറ്റും കൂട്ടായി ചിന്തിയ്ക്കണം എന്നും കോണ്‍സല്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
 

saba-joseph
സബാ ജോസഫ്

 
വ്യവസായ പ്രമുഖനും ദുബായിലെ കലാ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ശ്രീ സബാ ജോസഫ് സാക്ഷരതാ ദിന സന്ദേശം നല്‍കി. ജ്ഞാനം ദൈവം തന്നെയാണെന്നും അതിനാല്‍ സാക്ഷരത ദൈവീകമാണെന്നും എല്ലാ മതങ്ങളും പറയുന്നു എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.
 

salafitimes-inauguration
സലഫി ടൈംസ് ഓണ്‍ലൈന്‍ പതിപ്പ് ഉല്‍ഘാടനം

 
സലഫി ടൈംസ് സൌജന്യ പത്രികയുടെ ഓണ്‍ലൈന്‍ പതിപ്പിന്റെ ഔപചാരിക ഉല്‍ഘടനം ഡോ ഹുസൈന്‍ നിര്‍വ്വഹിച്ചു. വര്‍ഷങ്ങളായി ഈ സൌജന്യ പ്രസിദ്ധീകരണം അച്ചടിക്കുകയും അത് വായനക്കാര്‍ക്ക് നടന്ന് വിതരണം ചെയ്യുകയും ചെയ്തു വന്ന പത്രാധിപരും പ്രസാധകനുമായ കെ. എ. ജബ്ബാരിയുടെ ചിരകാല സ്വപ്നമായിരുന്നു ഈ ജേണലിന്റെ ഓണ്‍ലൈന്‍ എഡിഷന്‍. ഇതിലൂടെ സലഫി ടൈംസ് ഇനി ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് www.salafitimes.com എന്ന വിലാസത്തില്‍ ലഭ്യമാകും. മാസാമാസം അച്ചടിച്ച പത്രിക പുറത്തിറങ്ങു ന്നതിനോടൊപ്പം തന്നെ ഇനി മുതല്‍ ഓണ്‍ലൈന്‍ പതിപ്പും പ്രസിദ്ധീകരിക്കും.
 

maulavi-hussain-kakkad
മൌലവി ഹുസ്സൈന്‍ കക്കാട്

 
അറിവ് നേടുന്നതിന് ഏറെ ക്ഷമ ആവശ്യമാണ്. ക്ഷമയില്ലാത്തവന് അറിവ് നേടാന്‍ കഴിയില്ല. പുസ്തകങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും മാത്രമല്ല, ജീവിതാനുഭവങ്ങളിലൂടെയും അറിവ് ആവാഹിച്ചെടുക്കുവാന്‍ കഴിയണം. അപ്പോള്‍ മാത്രമേ ജ്ഞാനം സമ്പൂര്‍ണ്ണമാവൂ എന്ന് മൌലവി ഹുസൈന്‍ കക്കാട് തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു. പുണ്യ മാസമായ റമദാനില്‍ നടക്കുന്ന ഈ സാക്ഷരതാ ഉദ്യമത്തിന്റെ ഭാഗമായി, താല്‍പ്പര്യം ഉള്ളവര്‍ക്ക് അറബി ഭാഷ സൌജന്യമായി പഠിപ്പിക്കുവാന്‍ താന്‍ സന്നദ്ധനാണ് എന്നും അദ്ദേഹം അറിയിച്ചു.
 
സലഫി ടൈംസ് രജത ജൂബിലിയോടനുബന്ധിച്ചു നടത്തിയ സഹൃദയ പുരസ്ക്കാര ദാന ചടങ്ങില്‍ അവധിയായതിനാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പുരസ്ക്കാര ജേതാക്കള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി.
 

muhammed-vettukaad-sheela-paul sathyan-madakkara

shajahan pm-abdul-rahiman-jabbari-ka

pm-abdul-rahiman-narayanan-veliyancode
മികച്ച സൈബര്‍ ജേണലിസ്റ്റിനുള്ള പുരസ്ക്കാരം e പത്രം കറസ്പോണ്ടന്റ് പി.എം. അബ്ദുല്‍ റഹിമാന്‍, നാരായണന്‍ വെളിയന്‍‌കോടില്‍ നിന്നും ഏറ്റു വാങ്ങുന്നു
cyber-journalism-award

pm-abdul-rahiman-award kva-shukkur-asmo-puthenchira

shaji-haneef international-literacy-day

 
മുഹമ്മദ് വെട്ടുകാട്, സത്യന്‍ മാടാക്കര, കെ. ഷാജഹാന്‍, പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം അബുദാബി കറസ്പോണ്ടന്റ്), കെ. വി. എ. ഷുക്കൂര്‍ എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റു വാങ്ങി. സുറാബിനു വേണ്ടി ഷാജി ഹനീഫ് പുരസ്ക്കാരം എറ്റു വാങ്ങി.
 

sheela-paul narayanan-veliancode

punnakkan-muhammadali basheer-thikkodi

 
ഷീലാ പോള്‍, നാരായണന്‍ വെളിയംകോട്, പുന്നക്കന്‍ മുഹമ്മദലി, ബഷീര്‍ തിക്കൊടി തുടങ്ങിയവര്‍ സംസാരിച്ചു.
 

international-literacy-day jabbari-k-a

 
സാമൂഹിക, മാധ്യമ, കലാ സാംസ്ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കി വരുന്ന സ്നേഹോപാഹരമാണ് സഹൃദയ പുരസ്ക്കാരം എന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗം കൂടിയായ ബഷീര്‍ തിക്കൊടി പറഞ്ഞു. സലഫി ടൈംസിന്റെ 25-‍ാം വാര്‍ഷികം പ്രമാണിച്ച് 25 പുരസ്ക്കാരങ്ങളാണ് നല്‍കിയത്. പുരസ്ക്കാരങ്ങളുടെ എണ്ണം കൂടുതല്‍ ആണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ ഇത് തങ്ങളുടെ പ്രവര്‍ത്തനത്തിനു ലഭിച്ച സ്നേഹോപഹാരമാണ് എന്ന് ഓര്‍ക്കണം. ഇത്തരം ഒരു സംരംഭം വിജയകരമായി നടത്തി വരുന്ന ശ്രീ ജബ്ബാരിയെ പോലുള്ള നിസ്വാര്‍ത്ഥ സേവകര്‍ സമൂഹത്തില്‍ വിരളമായി കൊണ്ടിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്രു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോള്‍ ഒരു മൂലക്കിരുന്നു ഷെഹനായി വായിച്ച “ചുക്കി ചുളിഞ്ഞ” ഉസ്താദ് ബിസ്മില്ലാഹ് ഖാനോട് അദ്ദേഹം ജബ്ബാരിയെ ഉപമിച്ചു. സാക്ഷരതാ ദൌത്യം എന്ന പരമപ്രധാന ലക്ഷ്യത്തെ ഇത്തരത്തില്‍ ഓര്‍മ്മിപ്പിക്കുവാന്‍, നേരത്തേ പുകവലി വിരുദ്ധ ദിനം, ശിശു ദിനം എന്നിങ്ങനെയുള്ള ഇത്തരം നിരവധി ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയ ഈ ചുക്കി ചുളിഞ്ഞ മനുഷ്യന്‍ നമ്മുടെ ഇടയില്‍ ഉള്ളത് നമ്മുടെ പുണ്യമാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 

political-ahamed-kutty
പൊളിറ്റിക്കല്‍ കുട്ടി

 
1953ല്‍ യു.എ.ഇ. യില്‍ എത്തുകയും അന്നത്തെ ഭരണാധികാരികളോടൊപ്പം യു.എ.ഇ. കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തന്റെ പങ്ക് നിര്‍വ്വഹിക്കുകയും ചെയ്ത “പൊളിറ്റിക്കല്‍ കുട്ടി” എന്നറിയപ്പെടുന്ന ശ്രീ അഹമ്മദ് കുട്ടിയെ ചടങ്ങില്‍ പൊന്നാട അണിയിച്ചു ആദരിച്ചു. ഇവിടത്തെ ഭരണാധികാരികളുടെ കളി ത്തോഴനായിരുന്ന ഒരുമനയൂര്‍ സ്വദേശിയായ പൊളിറ്റിക്കല്‍ കുട്ടി എല്ലാ വര്‍ഷത്തേയും പോലെ റമദാനില്‍ തന്റെ അറബി സുഹൃത്തുക്കളെ സന്ദര്‍ശിക്കുവാന്‍ യു.എ.ഇ. യില്‍ എത്തിയതാണ്.
 
ദുബായ് ദെയ്‌റയിലെ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലിലെ ചടങ്ങിനോട് അനുബന്ധിച്ചു ഇഫ്താര്‍ വിരുന്നും നടന്നു.
 



International literacy day in Dubai



 
 

Labels: , ,

  - ജെ. എസ്.
   ( Wednesday, September 09, 2009 )    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

from rafi pavaratty:
സുഹൃത്തേ,
അന്താരാഷ്ട്ര സാക്ഷരതാ ദിനതോടനുബന്ധിച്ചു നടന്ന പുരസ്ക്കാര ചടങ്ങുകളുടെ വാര്‍ത്തകളും, ഫോട്ടോസും കണ്ടു, അഭിനന്ദനങ്ങള്‍.
സസ്നേഹം,
റാഫി പാവറട്ടി

September 13, 2009 11:04 PM  

Congratulations PM... rahimanikka... shine always like this..

we are proud about you.

April 13, 2010 3:35 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ സാക്ഷരതാ ദിനം ആചരിക്കുന്നു
venu-rajamaniദുബായ് : ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ UNESCO, വര്‍ഷാവര്‍ഷം അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8ന് കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, സലഫി ടൈംസ് സ്വതന്ത്ര പത്രിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍, അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നു.
 
ദുബായ് ദെയ്‌റയിലെ (റിഗ്ഗ സ്ട്രീറ്റ് ) ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലില്‍, സെപ്റ്റംബര്‍ എട്ട് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കുന്ന
ലോക സാക്ഷരതാ ദിനാചാരണ ത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പങ്കെടുക്കും. റ്മദാന്റെ 18‍-ാം ദിവസമായ അന്ന് ചടങ്ങുകളോടനുബന്ധിച്ച് ഒരു ഇഫ്‌താര്‍ വിരുന്നും ഒരുക്കിയിട്ടുണ്ട് എന്ന് സലഫി ടൈംസ് പത്രാധിപരായ കെ. എ. ജെബ്ബാരി അറിയിച്ചു.
 
ഈ വര്‍ഷത്തെ സലഫി ടൈംസ് വായനക്കൂട്ടം രജത ജൂബിലി (വായനാ വര്‍ഷം) സഹൃദയ പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹരായി പ്രഖ്യാപിച്ചിരുന്നവരില്‍, നേരത്തേ നടന്ന പുരസ്ക്കാര ദാന ചടങ്ങില്‍, അവധിക്ക് നാട്ടില്‍ പോയത് മൂലം പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക്, തദവസരത്തില്‍ ശ്രീ വേണു രാജാമണി 'സഹൃദയ പുരസ്കാരങ്ങള്‍' സമ്മാനിക്കും.
 
ഇഫ്താര്‍ സംഗമത്തില്‍ മൌലവി ഹുസൈന്‍ കക്കാട്‌ പ്രഭാഷണം നടത്തും.
 
സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടെ (www.salafitimes.com) ഓണ്‍ ലൈന്‍ എഡിഷന്‍ പ്രകാശനം അന്നേ ദിവസം ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പി. വി. വിവേകാനന്ദ്‌ നിര്‍വ്വഹിക്കും.
 
ആള്‍ ഇന്ത്യാ ആന്റി ഡൌറി മൂവ്മെന്റ് നടത്തി വരുന്ന സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി, ബിജു ആബേല്‍ ജേക്കബ്ബ് സംവിധാനം ചെയ്ത ലഘു ചിത്ര പ്രദര്‍ശനവും നടക്കും.
 
വിശദ വിവരങ്ങള്‍ക്ക് 050 584 2001, 04 22 333 44 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

 
 

Labels: , , ,

  - ജെ. എസ്.
   ( Monday, August 24, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സഹൃദയ പുരസ്കാരങ്ങള്‍ സമ്മാനിച്ചു
moideenkoyaദുബായ് : സലഫി ടൈംസ്‌ സ്വതന്ത്ര പത്രികയുടെ ഇരുപത്തി യഞ്ചാം വാര്‍ഷികത്തോ ടനുബന്ധിച്ച് സഹൃദയ അവാര്‍ഡ്‌ ദാനവും സ്നേഹ സംഗമവും ദുബായ് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലിലെ നിറഞ്ഞ സദസ്സില്‍ നടന്നു. പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെ, വിവിധ വിഭാഗങ്ങളിലായി, 25 പേര്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കിയത്. കേരള റീഡേഴ്സ്‌ ആന്‍ഡ്‌ റൈറ്റേഴ്സ്‌ സര്‍ക്കിള്‍ (വായനക്കൂട്ടം) ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. ഓള്‍ ഇന്ത്യ ആന്റി ഡൗറി മൂവ്മെന്‍റ്റ് സ്ഥാപക അധ്യക്ഷനും, പ്രവാസി എഴുത്തു കാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം ചരമ വാര്‍ഷിക ത്തോടനു ബന്ധിച്ചാണ്‌ അവാര്‍ഡ് ദാനം നടത്തിയത്. യു. എ. ഇ. യിലെ മാധ്യമ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 
ഖലീജ് ടൈംസ് ഡപ്യൂട്ടി എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ സഹൃദയ പുരസ്കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി സ്വാഗതം പറഞ്ഞു.
 
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ റിലേഷന്‍സ് മാനേജറുമായ കെ. കെ. മൊയ്തീന്‍ കോയ, മുഹമ്മദലി പടിയത്ത് അനുസ്മരണ പ്രഭാഷണം നടത്തി. അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ പ്രസ്ഥാനത്തിന്റെ സ്ഥാപക അധ്യക്ഷനും, ഒട്ടേറെ സ്ത്രീധന രഹിത വിവാഹങ്ങള്‍ സ്വന്തം ചിലവില്‍ നടത്തുകയും ചെയ്ത് ആ രംഗത്ത് ബോധവല്‍ക്കരണ മാതൃക ആയിരുന്നു മുഹമ്മദലി പടിയത്ത്. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും, ആദ്യ കാല വാണിജ്യ പ്രവാസി പ്രമുഖനും ഗ്രന്ഥകാരനുമായ മുഹമ്മദലി പടിയത്തിനെ സംബന്ധിച്ചുള്ള ഓര്‍മ്മകള്‍ മൊയ്തീന്‍ കോയ സദസ്സുമായി പങ്കു വെച്ചു.
 
പടിയത്തിന്റെ ഓര്‍മ്മകള്‍ അനശ്വരമാക്കി കൊണ്ട്, അദ്ദേഹത്തിന്റെ പേരില്‍ ഈ പുരസ്കാര സമര്‍പ്പണം വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, സലഫി ടൈംസ് പത്രാധിപരുമായ കെ. എ. ജബ്ബാരി യുടെ നിസ്വാര്‍ത്ഥ സേവനം പ്രശംസനീയമാണ്. ഇത്ര അധികം പുരസ്കാരങ്ങള്‍ നല്‍കുന്നതിന് എതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നപ്പോഴും, നിശ്ചയ ദാര്‍ഡ്യത്തോടെ, എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്, പുരസ്കാര ദാനം വിജയകരമായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് ഉദ്ദേശ ശുദ്ധിയില്‍ ഉള്ള തന്റെ അചഞ്ചലമായ വിശ്വാസം ഒന്നു കൊണ്ട് മാത്രമാണ്. കുറേ ഏറെ പേര്‍ക്ക് ലഭിക്കുന്നതില്‍ ഒന്ന് മാത്രമായി പോകുന്ന പുരസ്കാരം, തങ്ങളുടെ വില കുറയാന്‍ ഇടയാക്കും എന്ന് ഭയക്കുന്നവര്‍, പക്ഷെ, ഈ പുരസ്കാര ദാനത്തിന്റെ ഉദ്ദേശ ലക്ഷ്യം, വിവിധ രംഗങ്ങളില്‍ ഉള്ള പ്രവര്‍ത്തനത്തിനുള്ള സ്നേഹാദര പൂര്‍വമായ അംഗീകാരമാണ് എന്നത് ഓര്‍ക്കണം.
 
ഈ സ്നേഹവും സദുദ്ദേശവും മനസ്സിലാക്കിയാണ് താന്‍ ഈ പുരസ്കാരം സന്തോഷപൂര്‍വം ഏറ്റു വാങ്ങുന്നത് എന്ന് ഗള്‍ഫിലെ മാധ്യമ രംഗത്ത് സുദീര്‍ഘമായ സാന്നിധ്യവും, മാധ്യമ രംഗത്തെ സമഗ്രമായ സംഭാവനക്കുള്ള പുരസ്കാര ജേതാവുമായ കെ. പി. കെ. വേങ്ങര ചൂണ്ടിക്കാട്ടി.
 
മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള 2009 ലെ സഹൃദയ പുരസ്കാരം e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന് ലഭിച്ചു. മികച്ച പരിസ്ഥിതി പത്ര പ്രവര്‍ത്തന ത്തിനുള്ള പുരസ്കാരം e പത്രം കോളമിസ്റ്റായ ഫൈസല്‍ ബാവക്കാണ് ലഭിച്ചത്. ഫൈസല്‍ ബാവയുടെ അതിരപ്പള്ളി പദ്ധതിയെ കുറിച്ചുള്ള ലേഖനത്തിന്, കഴിഞ്ഞ മാസം കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു. ഈ ലേഖനം e പത്രത്തില്‍ ഫൈസല്‍ ബാവയുടെ പച്ച കോളത്തില്‍ “അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാ‍ലക്കുടി പുഴയും” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

 
പ്രശസ്ത സിനിമാ തിരക്കഥാ രചയിതാവും എഴുത്തുകാരനുമായ ഇക്ബാല്‍ കുറ്റിപ്പുറം, സ്വര്‍ണം സുരേന്ദ്രന്‍, പ്രീത ജിഷി, സബാ ജോസഫ്, ജ്യോതി കുമാര്‍, എന്‍. പി. രാമചന്ദ്രന്‍ എന്നിവരാണ് പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ചത്.
 
ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി കൃതജ്ഞത അര്‍പ്പിച്ചു.
 


Labels: , ,

  - ജെ. എസ്.
   ( Friday, July 31, 2009 )    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

ഹുസൈൻ സലഫിക്ക് എന്തിനുള്ള അവാ‍ർഡാണ് ..ഏറ്റവും വലിയ നുണയനുള്ള അവാർഡിനർഹനാണാദേഹം..
നുണ പറയൽ മത്സരം സംഘടിപ്പിച്ച് വിജയികൾക്ക് റെക്സോണ സോപ്പും സോപ്പുപെട്ടിയു വിതരണം ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ സംഘടനയുടേ നേതാവണല്ലോ (തെളിവുകൾ ആവശ്യമുണ്ടെങ്കിൽ അയക്കാവുന്നതാണ് )

August 1, 2009 10:48 AM  

വഹാബിസം എന്ന ഭീകരപ്രസ്ഥാനത്തിന്റെ കാപട്യം മറച്ചു വെക്കാൻ ഓരോ പരിപാടികൾ.ജനം തിരിച്ചറിയണം

August 1, 2009 10:51 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സഹൃദയ പുരസ്കാര ദാനം വ്യാഴാഴ്ച
ദുബൈ : സലഫി ടൈംസ്‌ സ്വതന്ത്ര പത്രികയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സഹൃദയ അവാര്‍ഡ്‌ ദാനവും സ്നേഹ സംഗമവും വ്യാഴാഴ്ച (ജൂലൈ 30) നടക്കും. ദുബൈ ഖിസൈസിലെ റോയല്‍ പാലസ്‌ ഹോട്ടലില്‍ രാത്രി ഏഴിനാണ്‌ പരിപാടി.
 
പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെ, വിവിധ വിഭാഗങ്ങളിലായി 25 പേര്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌. കേരള റീഡേഴ്സ്‌ ആന്‍ഡ്‌ റൈറ്റേഴ്സ്‌ സര്‍ക്കിളാണ്‌ (വായനക്കൂട്ടം) പരിപാടിയുടെ സംഘാടകര്‍. ഓള്‍ ഇന്ത്യ ആന്റി ഡൗറി മൂവ്മെന്‍റ്റ് സ്ഥാപക അധ്യക്ഷനും പ്രവാസി എഴുത്തുകാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ അവാര്‍ഡ് ദാനം നടത്തുന്നത്.
 
കെ. കെ. മൊയ്തീന്‍ കോയ പടിയത്ത് അനുസ്മരണ പ്രഭാഷണം നടത്തും. സംഗമത്തില്‍ അംബിക സുധന്‍ മാങ്ങാട്, സന്തോഷ്‌ എച്ചിക്കാനം, സ്വര്‍ണം സുരേന്ദ്രന്‍, ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം, സബാ ജോസഫ്‌, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജിഷി സാമുവല്‍ എന്നിവര്‍ പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കുമെന്ന് ചീഫ്‌ കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി അറിയിച്ചു. ആദര ഫലകവും കീര്‍ത്തി പത്രവും പൊന്നാടയും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്‌.
 


Labels: , ,

  - ജെ. എസ്.
   ( Wednesday, July 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മികച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡ് പി.വി.വിവേകാനന്ദിന്
p-v-vivekanandഖത്തറിലെ കെ.സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡിന് ഗള്‍ഫ് ടുഡേ പത്രാധിപര്‍ പി. വി. വിവേകാനന്ദും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്ക്കാരത്തിന് ഖത്തറിലെ അലി ഇന്‍റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഈസയും അര്‍ഹരായി. പത്മശ്രീ സി. കെ. മേനോന്‍ ചെയര്‍മാനായുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്. ഈ മാസം 31 ന് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് കെ. സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Thursday, July 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സഹൃദയ അവാര്‍ഡ് ലോഗോ പ്രകാശനം
sahrudaya-award-logoദുബായ് : കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിളിന്റെ (വായനക്കൂട്ടം) സലഫി ടൈംസ് - സഹൃദയ അവാര്‍ഡ് സമര്‍പ്പണത്തിന്റെ ലോഗോ പ്രകാശനം ഇന്ന് 14 ജൂലൈ 2009 ദുബായില്‍ നടക്കും. വൈകീട്ട് ഏഴിന് ദുബായ് ലാംസി പ്ലാസയിലെ ഫുഡ് കോര്‍ട്ടിലാണ് പരിപാടി. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി പ്രകാശന കര്‍മ്മം നിര്‍വഹിക്കും.
 
ഈ മാസം 30-ന് ദുബായ് ഖിസൈസ് റോയല്‍ പാലസ് ഹോട്ടലിലാണ് അവാര്‍ഡ് ദാനം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
 


Labels: ,

  - ജെ. എസ്.
   ( Tuesday, July 14, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്