ഖത്തര്‍ വിസാ നിയമത്തില്‍ മാറ്റങ്ങള്‍
ഖത്തറിലെ ഓണ്‍ അറൈവല്‍ വിസാ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി. പുതിയ നിയമ പ്രകാരം അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ 33 രാജ്യങ്ങളി ലുള്ളവര്‍ക്ക് ഇനി വിസ ലഭിക്കണ മെങ്കില്‍ മുന്‍കൂട്ടി അപേക്ഷിക്കണം. ബ്രിട്ടിഷ് പൌരന്മാര്‍ക്ക് ഇനി മുതല്‍ വിസയുടെ അപേക്ഷ യോടൊപ്പം അവസാന മൂന്നു മാസത്തെ ബാങ്ക് സ്റ്റേറ്റുമെന്റും അക്കൌണ്ടില്‍ കുറഞ്ഞത് 1300 ഡോളര്‍ ഉണ്ടായിരിക്കുകയും വേണം. ഫ്രാന്‍സ്, ഓസ്ട്രേലിയ, സിങ്കപ്പൂര്‍, ഇറ്റലി, ജര്‍മ്മനി, ന്യൂ സിലാന്റ്, ജപ്പാന്‍, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഈ പട്ടികയില്‍ പെടുന്നുണ്ട്. കൂടാതെ ഖത്തറില്‍ ബിസിനസ് ആവശ്യത്തിനായി എത്തുന്നവരും മുന്‍കൂറായി അപേക്ഷിക്കണം. ഇതിന് ഖത്തര്‍ പൌരനായ സ്പോണ്സര്‍ കൂടി ആഭ്യന്തര മന്ത്രാലയത്തില്‍ അപേക്ഷ നല്‍കണം. ഈ നിയമം മെയ് ഒന്നു മുതലാണ് നിലവില്‍ വരിക.
Labels: qatar
- ജെ. എസ്.
( Sunday, April 11, 2010 ) |
‘സംസ്കാര ഖത്തറി'ന് പുതിയ സാരഥികള്‍
ദോഹ: ദോഹ ടോപ് ഫോം റെസ്റ്റോറണ്ടില്‍ ചേര്‍ന്ന സംസ്കാര ഖത്തറിന്റെ പൊതു യോഗം സംഘടനയുടെ 2010 - 11വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ: എ. ജാഫര്‍ഖാന്‍ കേച്ചേരി (പ്രസിഡന്‍റ്റ്), മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ (സെക്രട്ടറി), അഡ്വ: ഇ. എ. അബൂബക്കര്‍ (ട്രഷറര്‍), വി. കെ. എം. കുട്ടി (വൈസ്. പ്രസിഡന്‍റ്റ്), എ. സി. ദിലീപ് (ജോ: സെക്രട്ടറി) എന്നിവരെയും, പ്രവര്‍ത്തക സമതിയിലേക്ക് താഴെ പറയുന്നവരെയും തിരഞ്ഞെടുത്തു.
കെ. പി. എം. മുഹമ്മദ് കോയ, കുഞ്ഞബ്ദുള്ള ചാലപ്പുറം (ജി. പി.), അര്‍ഷാദ് ടി. വി., സതീഷ്. കെ. പറമ്പത്ത്, കെ. പി. ഷംസുദ്ധീന്‍, ശശികുമാര്‍ ജി. പിള്ള. Labels: associations, qatar
- ജെ. എസ്.
( Monday, March 29, 2010 ) |
ബ്ലോഗേര്‍സ് സംഗമം ദോഹയില്‍
ദോഹയിലെ ബ്ലോഗര്‍മാര്‍ ഇന്ന് (വെള്ളിയാഴ്ച്ച) ഒത്തുകൂടുന്നു. മുഖ്യാതിഥിയായി മാധ്യമ പ്രവര്‍ത്തകനും യുവ കവിയും ബ്ലോഗ്ഗറും കൂടിയായ കുഴൂര്‍ വിത്സണ്‍ പങ്കെടുക്കും.
ഉച്ചക്ക് ഒരു മണിക്ക് ദോഹാ ജദീതിലെ അല്‍മാലിക്കി ടവറിലെ എഫ്. സി. സി ഹാളില്‍ വെച്ചാണ് സംഗമം. (വിശദ വിവരങ്ങള്‍ക്ക് മുഹമ്മദ് സഹീര്‍ പണ്ടാരത്തില്‍ +974 51 98 704) Labels: associations, blog, qatar, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്
( Friday, March 26, 2010 ) |
“ഒരു നല്ല നാളേക്കു വേണ്ടി” ദോഹയിലും ബഹറൈനിലും
ദുബായ് : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുമായി ദോഹയിലും ബഹറൈനിലും എത്തുന്നു. ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ദോഹയിലെ ഖത്തര്‍ ചാരിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയിലൂടെ പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിക്കും.
ഫെബ്രുവരി 19 , 20 തിയ്യതികളില്‍ (വെള്ളി, ശനി) ബഹ്‌റൈന്‍ കേരളീയ സമാജത്തിലും വൈകീട്ട് 4 : 30 നും 7 : 30 നും ഈ പരിപാടി അവതരിപ്പിക്കും. പരിപാടിയിലേക്ക് ഖത്തര്‍ - ബഹ്‌റൈന്‍ നിവാസികളായ മലയാളി സുഹൃത്തുക്കളെ ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍: 00971 50 64 67 801 ഇമെയില്‍: kvshams@gmail.com വെബ് സൈറ്റ്: www.pravasibandhu.com - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Tuesday, February 09, 2010 ) |
ഖത്തര്‍ മലയാളിക്ക് പുരസ്‌കാരം
ദോഹ: കേരള ടെലിവിഷന്‍ പ്രേക്ഷക സമിതി പ്രഖ്യാപിച്ച 'എന്‍. പി. സി. കേര സോപ്‌സ് കാഴ്ച' ടെലിവിഷന്‍ പുരസ്കാര ങ്ങളില്‍ മികച്ച ഹോം ഫിലിം സംവിധായകനുള്ള പുരസ്‌കാരം ഖത്തര്‍ മലയാളിയായ സയ്യിദ് ജിഫ്രിക്ക് ലഭിച്ചു. വയനാട് മുട്ടില്‍ പിലാക്കൂട്ട് മുത്തു കോയ തങ്ങള്‍ - ആയിഷ ദമ്പതികളുടെ മകനായ ഇദ്ദേഹം കഴിഞ്ഞ ഒന്നര വര്‍ഷമായി ഖത്തറിലെ എന്‍. ഐ. ജി. പി. യില്‍ സെയില്‍സ് കോ - ഓര്‍ഡിനേറ്ററാണ്. എട്ടു വര്‍ഷത്തോളം കോഴിക്കോട് പരസ്യ ചിത്ര സംവിധാന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.
പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 3ന് കോഴിക്കോട് ടൌണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. 'ഗുലുമാല്‍ കല്ല്യാണം' എന്ന ടെലി ഫിലിം സംവിധാനം ചെയ്‌തതാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: qatar
- ജെ. എസ്.
( Tuesday, January 26, 2010 ) |
ക്യൂമാസ് ഖത്തര്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു
ഖത്തറിലെ മയ്യഴിക്കാരുടെ പ്രമുഖ സാംസ്കാരിക സംഘടനയായ ക്യൂമാസ് (ഖത്തര്‍ മാഹി സൌഹൃദ സംഗമം) ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഐ. സി. സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്തത് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയായ മിസ്സിസ് ദീപാ ഗോപാലന്‍ വാദ്വയായിരുന്നു.
പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും മലയാള നാടിന്റെ ഓര്‍മ്മ പ്പൂക്കാലത്തി ലേക്കുള്ള തിരിച്ചു പോക്കാണ് ഇത്തരം പരിപാടികള്‍ എന്നും, ക്യൂമാസിന്റെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ തൃപ്തി അറിയിക്കുന്നതായും അംബാസിഡര്‍ വ്യക്തമാക്കി. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം ക്യൂമാസ് പ്രസിഡണ്ട് എം. പി. സലീം, അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. അതോടനുബന്ധിച്ച് മഹിളകളുടെ പാചക മത്സരവും, വിദ്യാര്‍ത്ഥികളുടെ പ്രച്ഛന്ന വേഷ മത്സരവും, ചിത്ര രചനാ മത്സരവും, പ്രശ്നോത്തരിയും അരങ്ങേറി. രാജേഷ് കൊല്ലം, ആഷിഖ് മാഹി, നിഷാദ്, മൃദുല മുകുന്ദന്‍ തുടങ്ങിയ അനുഗ്രഹീത കലാകാരന്മാര്‍ നയിച്ച ഗാന സന്ധ്യയും സുരയ്യ സലീം, സീഷാന്‍ സലീം വിദ്യാര്‍ത്ഥി സംഘത്തിന്റെ കണ്ണഞ്ചിക്കുന്ന നൃത്തങ്ങളും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. മന്മഥന്‍ മമ്പള്ളി നന്ദി അറിയിച്ചു. Labels: associations, qatar, കല
- ജെ. എസ്.
( Friday, December 11, 2009 ) |
ഖത്തര്‍ റെയില്‍വേ വികസന കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
ഖത്തര്‍ റെയില്‍വേ വികസന കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ ജര്‍മ്മന്‍ ദേശീയ റെയില്‍വേ കമ്പനിയായ ഡ്യൂഷെ ബാനുമായി കരാര്‍ ഒപ്പു വയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2016 ഓടെ ഖത്തറില്‍ ആദ്യ ട്രെയിന്‍ ഓടി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 2530 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ ത്തിലിരിക്കുന്ന ഖത്തര്‍ - ബഹ്റിന്‍ ക്രോസ് വേയുമായും നിര്‍ദ്ദിഷ്ട ജി.സി.സി. റെയില്‍ ശൃംഖലയുമായും പുതിയ റെയില്‍ പാത ബന്ധിപ്പിക്കും. 2026 ഓടെ മൂന്ന് ഘട്ടവും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Labels: qatar
- സ്വന്തം ലേഖകന്‍
( Monday, November 23, 2009 ) 1 Comments:
Links to this post: |
ഇഫ്താര്‍ സംഗമവും റഹ്‍മത്തുല്ല ഖാസിമിയുടെ റമദാന്‍ പ്രഭാഷണവും
ദോഹ - ഖത്തര്‍ : ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൌണ്ടേഷന്‍ ഫോര്‍ ഹൂമാനിറ്റേറിയന്‍ സര്‍വീസസ്, ഖത്തര്‍ അഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് കേരള കള്‍ച്ചറല്‍ സെന്‍ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ കോഴിക്കോട് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടറും പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനുമായ റഹ്‍മത്തുള്ള ഖാസിമി മുത്തേടം റമദാന്‍ പ്രഭാഷണം നടത്തുന്നു. പരിപാടിയില്‍ അഭ്യന്തര മന്ത്രാലയത്തിന്റെ ബോധവല്‍ക്കരണവും ഫിലിം പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. 10/09/2009 വ്യാഴാഴ്‌ച്ച അല്‍അറബി ക്ലബ്ബില്‍ (ഗേറ്റ് നമ്പര്‍ 4, ബിര്‍ളാ സ്കൂളിന് പിന്‍വശം) വൈകുന്നേരം അഞ്ച് മണി മുതല്‍ പതിനൊന്ന് മണി വരെയാണ് പരിപാടി. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മഗ്‍രിബ്, ഇശാ, തറാവീഹ് നിസ്കാരം എന്നിവ ജമാ അത്തായി നിര്‍വ്വഹിക്കപ്പെടും.
- ഉബൈദ് റഹ്മാനി, റിയാദ് Labels: qatar
- ജെ. എസ്.
( Friday, September 11, 2009 ) |
സ്നേഹ സാന്ത്വനം
ഖത്തര്‍ കെ. എം. സി. സി. സംഘടിപ്പിച്ച 'സ്നേഹ സാന്ത്വനം' പരിപാടിയില്‍ വിവിധ പദ്ധതികളായി 64 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. ആഗസ്റ്റ് 19 ബുധനാഴ്ച രാത്രി എട്ടര മണിക്ക് ഐ. സി. സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീമതി ദീപ ഗോപാലന്‍ വാധ്വ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.
'സാമൂഹ്യ സുരക്ഷാ പദ്ധതി'യില്‍ അംഗമായിരിക്കെ മരണമടഞ്ഞ ആറു പേരുടെ കുടുംബത്തിനു നാല് ലക്ഷം രൂപ വീതവും, 'സ്നേഹപൂര്‍വ്വം കെ. എം. സി. സി' പദ്ധതി പ്രകാരം നാല്‍പതു ലക്ഷം രൂപയും വിതരണം ചെയ്തു. ഖത്തറില്‍ ജോലി ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും എന്ത് വിഷയത്തിലും യാതൊരു തടസ്സവുമില്ലാതെ നേരിട്ട് വരാവുന്ന അത്താണിയായി ഇന്ത്യന്‍ എംബസിയെ മാറ്റി എടുക്കണം എന്നതാണ് തന്റെ ആഗ്രഹമെന്നും, സ്വന്തം മാതാവായി കണ്ടു ഏതു വിഷയവുമായും തന്നെ സമീപിക്കാം എന്നുമുള്ള അംബാസ്സഡറുടെ പ്രസ്താവന കരഘോഷ ത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. കെ. എം. സി. സി. ആക്ടിംഗ് പ്രസിഡന്‍ട് കെ. ടി. എ. ലത്തീഫ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എസ്. എ. എം. ബഷീര്‍ സ്വാഗതം പറഞ്ഞു. കെ. കെ ഉസ്മാന് (ഇന്‍കാസ്), ബാബു രാജ് (സംസ്കൃതി), വര്‍ഗീസ് (ഐ. സി. സി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പാറക്കല്‍ അബ്ദുള്ള, ഇഖ്ബാല്‍ ചേറ്റുവ എന്നിവര്‍ സന്നിഹിതരായിരുന്നു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: qatar
- ജെ. എസ്.
( Friday, August 21, 2009 ) |
മികച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡ് പി.വി.വിവേകാനന്ദിന്
ഖത്തറിലെ കെ.സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡിന് ഗള്‍ഫ് ടുഡേ പത്രാധിപര്‍ പി. വി. വിവേകാനന്ദും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്ക്കാരത്തിന് ഖത്തറിലെ അലി ഇന്‍റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഈസയും അര്‍ഹരായി. പത്മശ്രീ സി. കെ. മേനോന്‍ ചെയര്‍മാനായുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്. ഈ മാസം 31 ന് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് കെ. സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Labels: prominent-nris, qatar
- സ്വന്തം ലേഖകന്‍
( Thursday, July 16, 2009 ) |
പ്രവാസി പ്രയാസങ്ങളുടെ നടുക്കടലില്‍ - ജ. ബാലകൃഷ്ണന്‍
ദോഹ: ഗള്‍ഫുകാരന്‍ എന്നും പ്രയാസങ്ങളുടെ നടുക്കടലില്‍ ആണെന്ന് ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. കുടുംബത്തില്‍ നിന്ന് അകന്ന് മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ച് കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന ഗള്‍ഫുകാര്‍ സ്വദേശത്ത് എത്തിയാല്‍ അവരെ സഹായിക്കാന്‍ സര്‍ക്കാരോ കുടുംബങ്ങളോ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാവുക. ഗള്‍ഫില്‍ നിന്നു സമ്പാദ്യം വാരി കൂട്ടിയ സമ്പന്നനാണെന്ന നിലയ്ക്കാണ് കുടുംബങ്ങള്‍ ശ്രദ്ധിക്കാതെ ഇരിക്കുക എന്ന് അദ്ദേഹം പറഞ്ഞു.
ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര ലോയേഴ്‌സ് ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനെത്തിയ ചീഫ് ജസ്റ്റിസിനും പത്‌നി നിര്‍മലാ ബാലകൃഷ്ണനും തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി ഹോട്ടല്‍ മേരിയട്ടില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു ലോകവും നമ്മുടെ രാജ്യവും താമസിയാതെ കര കയറും. ഇന്ത്യന്‍ ബാങ്കുകളെല്ലാം സുരക്ഷിതമാണ്. ഗള്‍ഫുകാരെ സംഘര്‍ഷ ഭരിതരാക്കുന്നത് അനിശ്ചിതത്വമാണ്. എന്ന് ജോലി നഷ്ടപ്പെടും, എന്ന് കയറ്റി അയയ്ക്കും എന്ന ആശങ്കയില്‍ ആണ് അവര്‍. കേരളീയരെ സംബന്ധിച്ചിടത്തോളം നിഷേധാത്മക നയം സ്വീകരിക്കുന്നവരാണ്. എന്നാല്‍ കേരളത്തിലെ സാംസ്‌കാരിക കേന്ദ്രമായ തൃശ്ശൂര്‍ ജില്ലക്കാര്‍ അവരില്‍ നിന്നു വിഭിന്നരാണ്. സന്തോഷകരമായ ജീവിതം നയിക്കുന്ന ഗള്‍ഫുകാരുമുണ്ട്. സ്വന്തം നാടിന്റെ പ്രശ്‌നങ്ങള്‍ ചിന്തിക്കുന്നത് ആശാവഹമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് പ്രസ്താവിച്ചു. ചടങ്ങില്‍ ഐക്യ രാഷ്ട്ര സഭയിലെ കണ്‍ഡക്ട് ആന്‍ഡ് ഡിസില്ലിന്‍ ടീം മുഖ്യന്‍ രാമവര്‍മ രഘു തമ്പുരാന്‍, ലോയേഴ്‌സ് ഫോറത്തില്‍ പങ്കെടുക്കാനെത്തിയ അഡ്വ. ചന്ദ്രമോഹന്‍ എന്നിവരും പ്രസംഗിച്ചു. രാമവര്‍മ തമ്പുരാന്റെ പത്മി ലക്ഷ്മീ ദേവി തമ്പുരാനും ചടങ്ങില്‍ പങ്കെടുത്തു. സൗഹൃദ വേദി മുഖ്യ രക്ഷാധികാരി അഡ്വ. സി. കെ. മേനോന്‍ അധ്യക്ഷത വഹിച്ചു. സലിം പൊന്നാമ്പത്ത് സ്വാഗതം പറഞ്ഞു. ജസ്റ്റിസ് ബാലകൃഷ്ണന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്വ സൗഹൃദ വേദി വക ഉപഹാരം നല്‍കി. പത്മശ്രീ ലഭിച്ച വാണിജ്യ വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. സി. കെ. മേനോന് ചീഫ് ജസ്റ്റിസ് ഉപഹാരം നല്‍കി. അതിഥികളെ സൗഹൃദ വേദി ട്രഷറര്‍ പി. ടി. തോമസ്, അഷ്‌റഫ് വാടാനപ്പള്ളി, ഗഫൂര്‍ തുടങ്ങിയവര്‍ ബൊക്ക നല്‍കി സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി കെ. എം. അനില്‍ നന്ദി പറഞ്ഞു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Sunday, May 31, 2009 ) |
സമൂഹത്തില്‍ അഗതികള്‍ വര്‍ദ്ധിക്കുന്നു
ദോഹ: സമൂഹത്തില്‍ അനാഥ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്യുന്ന പ്രവണതയാണ് കാണുന്നതെന്ന് മുക്കം മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി വി. ഇ. മോയി ഹാജി പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍ കാലങ്ങളില്‍ അനാഥരുടെ എണ്ണം കൂടി ക്കൂടി വന്നതു കാരണമാണ് അവര്‍ക്കു വേണ്ടി അനാഥാലയങ്ങള്‍ ഉയര്‍ന്നു വന്നത്. ഇന്ന് അനാഥാല യങ്ങളില്‍ അനാഥ ക്കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യമാണ് നില നില്‍ക്കുന്നത്.
മുക്കം ഓര്‍ഫനേജില്‍ 1400 കുട്ടികളില്‍ 400 കുട്ടികള്‍ മാത്രമാണ് അനാഥര്‍. ശ്രദ്ധിക്കപ്പെടാതെ നടക്കുന്ന വിവാഹം കാരണമാണ് അഗതികളുടെ എണ്ണം കൂടിവരുന്നത്. പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളെ ആര്‍ക്കെങ്കിലും കല്യാണം കഴിച്ചു കൊടുക്കണമെന്ന വേവലാതി കാരണം നടക്കുന്ന കല്യാണങ്ങള്‍ പലപ്പോഴും പെണ്‍കുട്ടികളുടെ ഭാവി തന്നെ തകര്‍ക്കുന്നു. അത്തരം ബന്ധങ്ങളില്‍ കുട്ടികള്‍ ഉണ്ടായ ശേഷം ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്നു. അങ്ങനെയാണ് അഗതി ക്കുട്ടികളുടെ എണ്ണം കൂടുന്നത്. ഇതു തടയാന്‍ കഴിയാത്ത പ്രതിഭാസമായി മാറി ക്കൊണ്ടിരി ക്കുകയാണെന്ന് സന്ദര്‍ശനാര്‍ഥ മെത്തിയ മോയി ഹാജി ചൂണ്ടിക്കാട്ടി. മുക്കം ഓര്‍ഫനേജ് വിദ്യാര്‍ഥികളുടെ ഭാവി പഠനത്തിനായി നിരവധി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നു. ബി. എഡ്. കോളേജിന് 50 ലക്ഷം രൂപയും എന്‍ജിനീയറിങ് കോളേജിന് 10 കോടി രൂപയും ചെലവ് വരുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നത്. മണാശ്ശേരിയിലുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പള്ളിക്ക് എട്ടര ലക്ഷം രൂപയും പെണ്‍കുട്ടികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പള്ളിക്ക് 5 ലക്ഷം രൂപയും ചെലവ് വരും. ആണ്‍കുട്ടി കളുടെയും പെണ്‍കുട്ടി കളുടെയും ഹോസ്റ്റലുകള്‍ക്ക് 75 ലക്ഷം രൂപയും 45 ലക്ഷം രൂപയും ചെലവ് കണക്കാക്കുന്നു. ആംബുലന്‍സ് അടക്കമുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും വന്‍ ചെലവ് കണക്കാ ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പത്ര സമ്മേളനത്തില്‍ കേരള ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് എ. വി. അബൂബക്കര്‍ ഖാസിമി, എസ്. കെ. ഹാശിം തങ്ങള്‍, മുസ്തഫ ബേപ്പൂര്‍, കെ. ഇക്ബാല്‍ എന്നിവരും പങ്കെടുത്തു. (അയച്ചു തന്നത് : മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍)
- ജെ. എസ്.
( Tuesday, May 26, 2009 ) |
തൈക്കടവ് വെല്‍ഫെയര്‍ കമ്മിറ്റി
ദോഹ: ഒരുമനയൂര്‍ തൈക്കടവ് മഹല്‍ നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ തൈക്കടവ് വെല്ഫെയര്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി വി. അബ്ദുല്‍ നാസിര്‍ (പ്രസിഡണ്ട്), വി. കെ. ഷഹീന്‍ (സിക്രട്ടറി), ആര്‍. ഒ. അഷറഫ് (ട്രഷറര്‍), എം. വി. സലീം (വൈസ് പ്രസിഡണ്ട്), എന്‍. ടി. അബ്ദു റഹീം ബാബു (ജോയിന്റ് സിക്രട്ടറി ), എ. വി. നൂറുദ്ദീന്‍ (അഡ്വൈസര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ദോഹ ടോപ് ഹോം ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ എന്‍. റ്റി. കലീല്‍, പി. വി. സെയ്തു, എ. വി. നൂറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Monday, May 18, 2009 ) |
താളം തെറ്റാത്ത കുടുംബം
ദോഹ: തലമുറകളെ വാര്‍ത്തെടുക്കേണ്ട ആദ്യ വിദ്യാലയമായ വീടുകളിലെ അന്തരീക്ഷം രക്ഷിതാക്കള്‍ മാതൃകാപരം ആക്കുകയാണെങ്കില്‍ നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക് പ്രധാന ചാലകമായി അതു മാറുമെന്ന് ഡോ. റസീന പത്മം അഭിപ്രായപ്പെട്ടു. 'താളം തെറ്റാത്ത കുടുംബം' എന്ന പേരില്‍ ഫ്രന്‍ഡ്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്. സി. സി.) സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
നല്ല ഗാര്‍ഹികാ ന്തരീക്ഷത്തില്‍ വളരുന്ന തലമുറ സൃഷ്ടി പരമായ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക പങ്കു വഹിക്കും. കുടുംബത്തിലെ വ്യക്തികളുടെ സ്വഭാവ വ്യത്യാസങ്ങള്‍ പരസ്പരം അംഗീകരി ക്കേണ്ടതുണ്ട്. അതു മാറ്റാന്‍ ശാഠ്യം പിടിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് ഹേതുവാകും - ഡോ. റസീന പത്മം പറഞ്ഞു. എന്‍. കെ. എം. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷമീന ശാഹു സ്വാഗതവും എഫ്. സി. സി. കുടുംബ വേദി കണ്‍വീനര്‍ അബാസ് വടകര നന്ദിയും പറഞ്ഞു. ബിന്ദു സലീമും പങ്കെടുത്തു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: associations, qatar
- ജെ. എസ്.
( Sunday, May 17, 2009 ) |
ഒന്നാം റാങ്ക് ദോഹാ മദ്രസയ്ക്ക്
ദോഹ: ജമാ അത്തെ ഇസ്‌ലാമി കേരളയുടെ വിദ്യാഭ്യാസ വിഭാഗമായ മജ്‌ലിസുത്ത അ്‌ലീമില്‍ ഇസ്‌ലാമി ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ നടത്തിയ 2008-09 വിദ്യാഭ്യാസ വര്‍ഷത്തെ സംസ്ഥാന പൊതു പരീക്ഷയില്‍ പ്രൈമറി വിഭാഗത്തില്‍ ദോഹ അല്‍മദ്രസ അല്‍ ഇസ്‌ലാമിയിലെ ഫാത്വിമ ഹനാന്‍ ഒന്നാം റാങ്ക് നേടി. 500ല്‍ 469 മാര്‍ക്ക് നേടിയാണ് ഒന്നാം റാങ്ക് നേടിയത്. മദ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ദമ്പതിമാരായ ജഅ്ഫറിന്റെയും സഈദയുടെയും മകളാണ്.
ഒന്നാം റാങ്കിന് പുറമെ നാല്, അഞ്ച് റാങ്കുകളും ദോഹ മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കു തന്നെയാണ്. ക്യുകെമ്മില്‍ ജീവനക്കാരനായ അബ്ദുല്‍ ലത്വീഫിന്റെ മകന്‍ തസ്‌നീം, ഖത്തര്‍ പെട്രോളിയത്തിലെ ജീവനക്കാരനായ അബാസ് വടകരയുടെ മകന്‍ ഫുആദ് എന്നിവരാണ് യഥാക്രമം 4, 5 റാങ്ക് ജേതാക്കള്‍. തസ്‌നിം അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ വക്‌റയിലെ വിദ്യാര്‍ഥിയാണ്. മൊത്തം 92 പേര്‍ പരീക്ഷയെഴുതിയ ദോഹ മദ്‌റസയ്ക്ക് ഇത്തവണ 15 ഡിസ്റ്റിങ്ഷനും 31 ഫസ്റ്റ് ക്ലാസ്സും 17 സെക്കന്‍ഡ് ക്ലാസ്സും 25 തേഡ് ക്ലാസ്സുമുണ്ട്. ഇത് മൂന്നാം തവണയാണ് ദോഹ മദ്രസ ഒന്നാം റാങ്ക് നേടുന്നത്. 2005 -06 വര്‍ഷത്തില്‍ ഹുദാ ഹംസയും 2007-08ല്‍ യാസ്മിന്‍ യൂസഫും ഇതിനു മുമ്പ് റാങ്ക് ജേതാക്കളായിട്ടുണ്ട്. ഈ മാസം 15ന് വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ 23-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന മദ്രസയ്ക്ക് ഇത്തവണത്തെ റാങ്ക് നേട്ടം ഇരട്ടി മധുരമായി. റാങ്ക് ജേതാക്കളെയും വിജയികളെയും ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി. ടി. അബ്ദുല്ല ക്കോയ, മദ്രസ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് അബ്ദു റഹ്മാന്‍ പുറക്കാട്, പ്രധാനാ ധ്യാപകന്‍ അബ്ദുല്‍ വാഹിദ് നദ്‌വി എന്നിവര്‍ അഭിനന്ദിച്ചു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Wednesday, May 13, 2009 ) |
അഡ്വ. സി.കെ. മേനോന് സ്വീകരണം
ദോഹ: ഈ വര്‍ഷത്തെ പദ്മശ്രീ അവാര്‍ഡ് നേടിയ ഖത്തറിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. സി.കെ. മേനോന് ദോഹയില്‍ തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദി സ്വീകരണം നല്‍കി. തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദി മുഖ്യ രക്ഷാധികാരി കൂടിയായ അഡ്വ. സി.കെ. മേനോന് മെയ് എട്ടിന് വൈകുന്നേരം എം. ഇ. എസ്. ഇന്ത്യന്‍ സ്‌കൂളില്‍ സ്വീകരണം ഒരുക്കി. കേന്ദ്ര പ്രവാസി കാര്യ വകുപ്പു മന്ത്രി വയലാര്‍ രവി, മേഘാലയ ഗവര്‍ണര്‍ ശങ്കര നാരായണന്‍, കേരള വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം, വനം മന്ത്രി ബിനോയ് വിശ്വം, എം. കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം. എ. യൂസഫ് അലി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, സിനിമാ നടന്‍ ജഗദീഷ്, ബി. ജെ. പി. നേതാവ് അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള, കോണ്‍ഗ്രസ് നേതാവ് എം. എം. ഹസ്സന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രശസ്ത പിന്നണി ഗായകന്‍ വിനീത് ശ്രീനിവാസനും ഗായിക ശ്വേതയും അവതരിപ്പിച്ച ഗാന മേള ചടങ്ങിന് മാറ്റു കൂട്ടി.
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: prominent-nris, qatar
- ജെ. എസ്.
( Saturday, May 09, 2009 ) |
പഠന സംസ്‌കാരം വീണ്ടെടുക്കണം - ആര്‍. യൂസുഫ്
ദോഹ: ചരിത്രത്തിന്റെ വഴിയില്‍ എവിടെയോ നമുക്ക് കൈ മോശം വന്ന പഠന സംസ്‌കാരം വീണ്ടെടുക്കാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കണമെന്ന് കോലാലമ്പൂര്‍ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ് സിറ്റിയിലെ റിസര്‍ച്ച് സ്‌കോളര്‍ ആര്‍. യൂസുഫ് അഭിപ്രായപ്പെട്ടു.
'മദ്രസ്സാ വിദ്യാഭ്യാസം, പ്രതീക്ഷകള്‍, പ്രതിസന്ധികള്‍' എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് ഗുരു മുഖത്തു നിന്നും ലഭിക്കുന്നത് രണ്ടു തരം വിദ്യാഭ്യാസമാണ്. ഒന്ന് അക്ഷരങ്ങളിലൂടെയും മറ്റൊന്ന് ഗുരുവിന്റെ ജീവിത മാതൃകയില്‍ നിന്നും. ആദ്യ കാല വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം രണ്ടാമത് സൂചിപ്പിച്ച കാര്യത്തില്‍ നിന്നായിരുന്നു. പ്രവാചകന്റെ അനുപമമായ പാഠ ശാലയില്‍ നിന്നും പുറത്തു വന്നവര്‍ നിസ്തുലരായ പ്രതിഭാ ശാലികളായത് അങ്ങനെ യായിരു ന്നുവെന്ന് അദ്ദേഹം ചൂണ്ടി ക്കാട്ടി. ഇസ്‌ലാമിക ലോകത്തിന്റെ പഠന സംസ്‌കാരത്തിന് സ്വതഃ സ്സിദ്ധമായ സാമൂഹിക പരതയുണ്ടായിരുന്നു. ലക്ഷ ക്കണക്കിന് ഗ്രന്ഥങ്ങ ളുണ്ടായിരുന്ന ലൈബ്രറികളും പുസ്തക വിപണന ശാലകളുമെല്ലാം അങ്ങാടി മധ്യത്തി ലായിരു ന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരൂരങ്ങാടി പി. എസ്. എം. ഒ. കോളേജ് ഇംഗ്ലീഷ് വിഭാഗം തലവന്‍ പ്രൊഫ. എ. പി. അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഹാറൂണ്‍ ഖാന്‍, മദ്രസാ പി. ടി. എ. പ്രസിഡന്റ് ഷംസുദ്ദീന്‍ ഒളകര, ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി മുനീര്‍ മങ്കട, ഇസ്‌ലാമിക അസോസിയേഷന്‍ സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ പുറക്കാട്, ഹാദിയാ ഖത്തര്‍ പ്രതിനിധി അബ്ദുള്‍ മജീദ് ഹുദവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അസോസിയേഷന്‍ പ്രസിഡന്റ് വി. ടി. അബ്ദുല്ല ക്കോയ അധ്യക്ഷത വഹിച്ചു. അല്‍താബ് അഹമ്മദ് ഗാനം ആലപിച്ചു. ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ വഹിദ് നദ്‌വി സ്വാഗതവും എം. എസ്. എ. റസാഖ് നന്ദിയും പറഞ്ഞു. - മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Tuesday, May 05, 2009 ) |
യാത്രയയപ്പ് നല്‍കി
ദോഹ: കൊച്ചിയിലേക്ക് സ്ഥലം മാറി പോകുന്ന 'മാധ്യമം' ദോഹ ബ്യൂറോ ചീഫ് കെ. എ. ഹുസൈന് ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം ഹൃദ്യമായ യാത്രയയപ്പ് നല്കി. ഹോട്ടല്‍ ഷാലിമാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഷ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. ആര്‍. പ്രവീണ്‍ സ്വാഗതം പറഞ്ഞു. പി. എന്‍. ബാബുരാജ് (കൈരളി), അഹമ്മദ് പാതിരിപ്പറ്റ (മാതൃഭൂമി), കക്കുളത്ത് അബ്ദുല്‍ ഖാദര്‍ (മംഗളം), പി. എ. മുബാറക് (ചന്ദ്രിക), പി. വി. നാസര്‍, സാദിഖ് ചെന്നാടന്‍ (മലയാളം ന്യൂസ്), രണ്‍ജിത്ത് (ജീവന്‍ ടി. വി.), റഫീഖ് വടക്കേക്കാട് (കേരള ശബ്ദം), പ്രദീപ് മേനോന്‍ (അമൃത), സി. സി. സന്തോഷ് (ഖത്തര്‍ ട്രിബ്യൂണ്‍) എന്നിവര്‍ ആശംസിച്ചു. ട്രഷറര്‍ രാധാകൃഷ്ണന്‍ (മനോരമ ടി. വി.) നന്ദി പറഞ്ഞു.
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Tuesday, May 05, 2009 ) |
ഖത്തര്‍ മന്ത്രി അപകടത്തില്‍ മരിച്ചു
ദോഹ: ഖത്തര്‍ വ്യാപാര, വാണിജ്യ മന്ത്രി ശൈഖ് ഫഹദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി (40) അന്തരിച്ചു. വ്യാഴാഴ്ച രാത്രി വൈകിയുണ്ടായ വാഹനാ പകടത്തിലാണ് മരണം. അല്‍ വുഖൈര്‍ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കി. മന്ത്രിമാര്‍ ഉള്‍പ്പെടെ ഒട്ടേറെ ഉന്നതര്‍ അന്തിമോ പചാര മര്‍പ്പിച്ചു.
അല്‍ വഖ്റ ഹൈവേയില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഒരു ലാന്റ് ക്രൂയിസര്‍ മന്ത്രിയുടെ വാഹനം സഞ്ചരിച്ച ട്രാക്കിലേക്ക് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ മന്ത്രി തല്‍ക്ഷണം മരിച്ചു. കൂടെ ഉണ്ടായിരു ന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലാന്റ് ക്രൂയിസര്‍ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. ബ്രിട്ടനിലെ കെന്റ് സര്‍വകലാ ശാലയില്‍ നിന്ന് ടെലി കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശൈഖ് ഫഹദ് ബിന്‍ ജാസിം, 1997ല്‍ ഖത്തര്‍ ടെലി കോമില്‍ (ക്യൂടെല്‍) ചേര്‍ന്നു. ക്യൂടെലിന്റെ ഓപറേഷന്‍സ് ഡയറക്ടര്‍ തസ്തിക അദ്ദേഹം വഹിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് മന്ത്രി സഭാംഗമായത്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ദോഹ സ്റ്റോക്ക് മാര്‍ക്കറ്റ് എന്നിവയുടെ ഡയറക്ടര്‍ പദവിയും വഹിച്ചിരുന്നു. അദ്ദേഹം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസി ക്കപ്പെട്ടിരുന്നു. - മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Sunday, May 03, 2009 ) |
പുതിയ ഭാരവാഹികള്‍
ദോഹ: ഒരുമനയൂര്‍ തെക്കേ തലക്കല്‍ മഹല്‍ നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ ഇസ്ലാമിക് സര്‍വീസ് സൊസൈറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി എ. വി. ബക്കര്‍ പ്രസിഡണ്ട്, പി. കെ. മന്‍സൂര്‍ സിക്രട്ടറി, വി. സി. കാസീന്‍ ട്രഷറര്‍, വൈസ് പ്രസിഡ ണ്ട്മാരായി പി. കെ. ഹസ്സന്‍ കുട്ടി, ആര്‍. എസ്. മഹബൂബ്, വി. റ്റി. ഖലീല്‍, ജോയിന്റ് സിക്രട്ടറിമരായി എ. വി. അബ്ദു റഹിമാന്‍ കുട്ടി, യൂനസ് പടുങ്ങല്‍, എ. വി. നിസാം എന്നിവരെ തിരഞ്ഞെടുത്തു. ദോഹ ബ്ലുസ്റ്റാര്‍ ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ നാസര്‍ വയനാട് സമ്പാദ്യവും സക്കാത്തും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സലീം പൊന്നമ്പത്ത്, എ. വി. കുഞ്ഞി മൊഹമദ് ഹാജി, എ. റ്റി. മൂസ, എന്‍. കെ. കുഞ്ഞി മോന്‍, പി. കെ. അഷ്റഫ് എന്നിവര്‍ പങ്കെടുത്തു. - മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: associations, qatar
- ജെ. എസ്.
( Saturday, May 02, 2009 ) |
ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ ഷിപ്പ് നിയമം
ദോഹ: ഖത്തറിലേക്കുള്ള പ്രവേശനം, പുറത്തു പോകല്‍, താമസം തുടങ്ങി വിദേശികളെ ബാധിക്കുന്ന നിയമങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള 2009ലെ നാലാം നമ്പര്‍ നിയമമാണ് പുതുതായി പ്രാബല്യത്തില്‍ വന്നത്. നിയമം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവായി രുന്നുവെങ്കിലും നടപ്പിലാ യിരുന്നില്ല. നിയമം പാലിച്ചില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് മന്ത്രി കാര്യാലയം സ്‌പോണ്‍സര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
വിദേശ തൊഴിലാളികളോ കുടുംബങ്ങളോ ദോഹയി ലെത്തിയാല്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യുകയും ആരോഗ്യ പരിശോധനയും വിരലടയാളവും വിസയടിക്കലും പൂര്‍ത്തിയാക്കുകയും ചെയ്യണ മെന്നതാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഏഴു ദിവസത്തിനകം മെഡിക്കല്‍ കമ്മീഷനില്‍ ആരോഗ്യ പരിശോധനയ്ക്കും ക്രിമിനല്‍ എവിഡന്‍സ് വകുപ്പില്‍ വിരലടയാളം നല്‍കുന്നതിനും എമിഗ്രേഷന്‍ വകുപ്പില്‍ വിസയടി ക്കുന്നതിനും എത്തിച്ചേരണം. സ്‌പോണ്‍സര്‍ക്കും തൊഴിലാളികള്‍ക്കും നിയമം പാലിക്കുന്നതില്‍ തുല്യ ഉത്തരവാദി ത്വമുണ്ടായിരിക്കും. വീഴ്ച വരുത്തിയാല്‍ നിയമത്തില്‍ പറയുന്ന പിഴയടക്കേണ്ടി വരും. ബന്ധപ്പെട്ട വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ഏഴു ദിവസം കഴിഞ്ഞാലുള്ള ഓരോ ദിവസവും 30 റിയാല്‍ എന്ന തോതില്‍ പിഴ അടക്കേണ്ടി വരും. എന്നാല്‍ മൊത്തം പിഴ സംഖ്യ 6000 റിയാലില്‍ കവിയില്ല. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Saturday, May 02, 2009 ) |
ഇന്ത്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം - 2009
ദോഹ: ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സ് എഡുസില്‍ (ഇന്ത്യ) ലിമിറ്റഡ് ദോഹയില്‍ 'ഇന്ത്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം - 2009' സംഘടിപ്പിക്കുന്നു. അഡ്‌വന്റ് വേള്‍ഡ് വൈഡിന്റെയും ബിര്‍ളാ പബ്ലിക് സ്‌കൂളിന്റെയും സഹകരണത്തോടെ ഏപ്രില്‍ 23 മുതല്‍ 25 വരെ ബിര്‍ളാ പബ്ലിക് സ്‌കൂളിലാണ് പ്രദര്‍ശനം.
ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങളെ ക്കുറിച്ച് വിദേശ രാജ്യങ്ങളില്‍ പ്രചാരണം നടത്താനുള്ള ലക്ഷ്യത്തോടെ ആണ് ഈ പ്രദര്‍ശനം എന്ന് ഇഡിസില്‍ ഇന്ത്യാ ലിമിറ്റഡ് ചെയര്‍ പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ അന്‍ജു ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുത്താനും ചര്‍ച്ചകള്‍ നടന്നതായി അന്‍ജു ബാനര്‍ജി പറഞ്ഞു. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഖത്തറില്‍ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രദര്‍ശനമാണിത്. എന്‍ജിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി, നഴ്‌സിങ്, കമ്പ്യൂട്ടേഴ്‌സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, ബയോ ടെക്‌നോളജി തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യമുള്ള സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതെന്നും അന്‍ജു പറഞ്ഞു. പത്ര സമ്മേളനത്തില്‍ ബിര്‍ളാ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. കെ. ശ്രീവാസ്തവ, സ്‌കൂള്‍ ഡയറക്ടര്‍ ആരതി ഒബറോയ്, ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ് എന്നിവരും പങ്കെടുത്തു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Friday, April 24, 2009 ) |
അല്‍ ജസീറാ ചലച്ചിത്രോത്സവം തുടങ്ങി
ദോഹ: നാലു ദിവസം നീണ്ടു നില്‍ക്കുന്ന അല്‍ജസീറാ അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്ര മേളയ്ക്ക് ദോഹാ ഷെറാട്ടണിലെ അല്‍മജ്‌ലിസ് ഹാളില്‍ തുടക്കമായി. ഖത്തര്‍ ടെലിവിഷന്‍ ആന്‍ഡ് റേഡിയോവിന്റെയും അല്‍ജസീറയുടെയും ചെയര്‍മാനായ ശൈഖ് ഹമദ് ബിന്‍ താമര്‍ അല്‍ത്താനിയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്.
കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ സംവിധായകരും തിരക്കഥാ കൃത്തുക്കളും നടീ നടന്മാരുമടങ്ങുന്ന വന്‍ സദസ്സിന്റെ സാന്നിധ്യത്തിലാണ് പലസ്തീനികളുടെ കണ്ണീരിന്റെ കഥകള്‍ പറയുന്നതും മൃഗങ്ങളോടുള്ള മനുഷ്യരുടെ ക്രൂരതകളുടെ കഥകള്‍ പറയുന്നതുമായ രണ്ട് ലഘു ചിത്രങ്ങളോടെ പരിപാടിക്ക് തിരശ്ശീല ഉയര്‍ന്നത്. അല്‍ ജസീറാ ചലച്ചിത്രോ ത്സവത്തിന്റെ ചരിത്രത്തി ലാദ്യമായി ഒരു മലയാളിയുടെ ഡോക്യുമെന്ററി പ്രദര്‍ശന ത്തിനെത്തിയത് ശ്രദ്ധേയമായി. ഷാജി പട്ടണത്തിന്റെ 'ദി ഹണ്ടഡ്' (വേട്ടയാട പ്പെടുന്നവന്‍) ആണ് പ്രദര്‍ശിപ്പിക്കപ്പെടുക. നവാസ് കാര്‍ക്കാസ് എന്ന തുര്‍ക്കി സംവിധായകന്റെ 'ബിയര്‍ ഡ്രീംസ്' എന്ന കൊച്ചു ചിത്രമാണ് കരടികളോടും പരിസ്ഥിതി ക്കുമെതിരെയുള്ള ക്രൂരതകളുടെ നേര്‍ക്കാഴ്ചകള്‍ അഭ്ര പാളികളിലൂടെ അനാവരണം ചെയ്തത്. ഇന്ത്യ, പാകിസ്താന്‍, തുര്‍ക്കി, റഷ്യ, ചൈന എന്നിവിടങ്ങ ളില്‍നി ന്നാണീ രംഗങ്ങള്‍ പകര്‍ത്തിയത്. ലോകത്ത് പലയിടങ്ങളില്‍ മൃഗങ്ങ ള്‍ക്കെതിരെ മനുഷ്യര്‍ നടത്തുന്ന ക്രൂരതകളാണ് ചിത്രത്തിലെ പ്രധാന പ്രമേയം. ഇന്ത്യയിലെ സര്‍ക്കസ് കൂടാരങ്ങളിലെ മൃഗങ്ങ ളോടുള്ള ക്രൂരതക ള്‍പോലും ചിത്രത്തിലാ വിഷ്‌കരിച്ചിട്ടുണ്ട്. ലോകത്തിലെ 39 രാഷ്ട്രങ്ങളി ല്‍നിന്നുള്ള ലഘു, മധ്യ, നീളന്‍ വിഭാഗങ്ങ ളിലായുള്ള 99 ഡോക്യുമെ ന്ററികളാണ് പ്രദര്‍ശനത്തി നെത്തിയത്. അണ്‍നോണ്‍ സിങ്ങേഴ്‌സ് (അറിയപ്പെടാത്ത ഗായകര്‍) എന്ന ഡോക്യു മെന്ററിയിലൂടെ പലസ്തീനിന്റെ രണ്ടു ഭാഗങ്ങളിലുള്ള രണ്ട് ഗായകരുടെ കഥകളി ലൂടെയാണ് പലസ്തീന്റെ കഥകള്‍ ലോകത്തോടു പറയുന്നത്. അമ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലൂടെ ഇസ്രായേലി അധിനിവേശം തങ്ങളിലെ സംഗീതത്തിനു പോലും വെളിച്ചം കാണാനുള്ള സാഹചര്യം നിഷേധിക്കപ്പെടുന്ന ദുഃഖത്തിന്റെ കഥകളാണ് പറയുന്നത്. ചിത്രത്തിന്റെ അവസാനം സിനിമയിലെ ഗായകരുടെ വേഷമിട്ടവര്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട് ഗാനങ്ങളാലപിച്ച് ജനങ്ങളെ വിസ്മയ ഭരിതരാക്കി. മുത്തങ്ങ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷാജി പട്ടണം കേരളത്തിലെ ആദിവാസികളുടെ ദുരിത കഥകളാണ് ലോകത്തിനു മുമ്പിലവത രിപ്പിക്കുന്നത്. മുത്തങ്ങ സംഭവം കഴിഞ്ഞിട്ടും ആദിവാസികളുടെ ദുരിതങ്ങ ള്‍ക്കറുതി വന്നിട്ടില്ല. 45, 29 മിനിറ്റുകളിലായി രണ്ട് പ്രമേയങ്ങളാണീ ചിത്രത്തിലൂടെ ഷാജി അവതരിപ്പിക്കുന്നത്.
- ജെ. എസ്.
( Friday, April 17, 2009 ) |
ചിറകുള്ള ചങ്ങാതി ഒരുങ്ങുന്നു
പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി ദോഹയില്‍ ടെലി ഫിലിം ഒരുങ്ങുന്നു. ചിറകുള്ള ചങ്ങാതി എന്ന ടെലി ഫിലിമിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മുഹമ്മദ് ഷഫീക്കാണ്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറള്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. എം. വര്‍ഗീസ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ദോഹയിലെ സഹ് ല ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗിന്‍റെ ബാനറില്‍ ബിന്‍സ് കമ്യൂണിക്കേഷനാണ് ടെലി ഫിലിം നിര്‍മ്മിക്കുന്നത്
- സ്വന്തം ലേഖകന്‍
( Monday, April 13, 2009 ) |
ദീപ ഗോപാലന് അമീറിന്റെ ആശംസകള്‍
ദോഹ: ഖത്തറിലെ മലയാളിയായ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ദീപ ഗോപാലന്‍ വാദ്വ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയ്ക്ക് തന്റെ നിയമന ഉത്തരവ് കൈമാറി ചുമതലയേറ്റു. അമീറുമായി നടത്തിയ കൂടി ക്കാഴ്ചയില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ആശംസകള്‍ അംബാസിഡര്‍ അമീറിന് കൈമാറി. ലോകത്തെ വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് ഖത്തര്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ഈ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അമീര്‍ അംബാസിഡര്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു.
ചടങ്ങില്‍ ദീവാന്‍ അമീരി ഡയറക്ടര്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ ബിന്‍ സഊദ് ആല്‍താനി, അമിറിന്റെ ഓഫീസ് ഡയറക്ടര്‍ ശൈഖ ഹിന്ത് ബിന്‍ത് ഹമദ് ആല്‍താനി, അമീറിന്റെ ഫോളോവപ്പ് കാര്യ സെക്രട്ടറി സഅദ് മുഹമ്മദ് ആല്‍റുമേഹി, അസിസ്റ്റന്റ് വിദേശ കാര്യ മന്ത്രി സൈഫ് മുഖദ്ദം ആല്‍ബൂ ഐനൈന്‍, വിദേശ കാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍ ആഫ്രിക്കന്‍ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ അബ്ദുല്ല ഹുസൈന്‍ ആല്‍ജാബിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നേരത്തെ വിദേശ കാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോള്‍ ഡയറക്ടര്‍ മുഹമ്മദ് ഖാത്തര്‍ ആല്‍ഖാത്തറിന്റെ അകമ്പടിയോടെ ദീവാന്‍ അമീരിയിലെത്തിയ ഇന്ത്യന്‍ അംബാസിഡറെ ആചാര പരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: prominent-nris, qatar
- ജെ. എസ്.
( Friday, April 10, 2009 ) |
ഖത്തറില്‍ സാധന വിലകള്‍ക്ക് നിയന്ത്രണം
ദോഹ: രാജ്യത്ത് ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തുന്ന തിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്. യാതൊരു കാരണ വശാലും രാജ്യത്തെ വന്‍ ഷോപ്പിംഗ് മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍ക്കുന്ന സാധനങ്ങളുടെ വില ഉയര്‍ത്തരുതെന്ന് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതു കാരണത്തിന്റെ പേരിലായാലും സാധനങ്ങളുടെ വില ഉയര്‍ത്തുവാന്‍ വിതരണക്കാര്‍ ശ്രമിക്കുക യാണെങ്കില്‍ അതിന് വഴങ്ങരുതെന്ന് ഈ മുന്നറിയിപ്പില്‍ പറയുന്നു.
ഇതു സംബന്ധിച്ച് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പ്രത്യേക യോഗം വിളിച്ചിരുന്നു. രാജ്യത്ത് 104 ഉപഭോഗ വസ്തുക്കളുടെ വില സ്ഥിരത ഉറപ്പു വരുത്താന്‍ സമ്മതിച്ച 10 വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തിലാണ് ഇക്കാര്യം അവരെ അറിയിച്ചത്. വില ഉയര്‍ത്തുന്ന തിനെതിരെ വിതരണക്കാര്‍ക്കും അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വില ഉയര്‍ത്തുന്നതിന് മുമ്പായി വിതരണക്കാര്‍ ഉപഭോക്തൃ സംരക്ഷണ വകുപ്പിന് വ്യക്തമായ കാരണം കാണിച്ച് അക്കാര്യം അറിയിക്കണം. ഇത് പരിശോധിച്ച് അനുവാദം ലഭിച്ചാല്‍ മാത്രമേ വില ഉയര്‍ത്താന്‍ അനുവദിക്കുകയുള്ളു. വന്‍ ഷോപ്പിംഗ് മാളുകളിലായും മറ്റു സൂപ്പര്‍ മാര്‍ക്കറ്റുക ളിലായാലും രാജ്യത്ത് വില്‍ക്കുന്ന ഏതെങ്കിലും ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തിയതായി ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ അറിയിക്കാന്‍ പൊതു ജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍മിറ, കാര്‍ഫോര്‍, ജയന്റ് സ്റ്റോര്‍, ലൂലു, ദസ്മാന്‍, മെഗാ മാര്‍ട്ട്, അല്‍ സഫീര്‍, സഫാരി, ദഹ്ല്‍, ഫാമിലി ഫുഡ് സെന്റര്‍ എന്നീ വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്. രാജ്യത്തെ സര്‍ക്കാര്‍ സര്‍വീസില്‍ വന്‍ തോതില്‍ ശംബളവും അലവന്‍സുകളും ഉയര്‍ത്തിയ പുതിയ മാനവ വിഭവ നിയമം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തി ലായതോടെ സാധനങ്ങളുടെ വില വീണ്ടും ഉയര്‍ന്നേക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് കരുതപ്പെടുന്നത്. കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശമ്പള വര്‍ധന മൂലം ലഭിക്കുന്ന അധിക വരുമാനം വിലക്കയറ്റം അപഹരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ അറബി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Thursday, April 09, 2009 ) |
ഖത്തറില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന
ദോഹ: ഖത്തറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഈ വര്‍ഷത്തെ ബജറ്റില്‍ കൂടുതല്‍ സംഖ്യ വകയിരുത്തും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ വന്‍ വിലയിടിവ് കാരണം ചെറിയൊരു കമ്മി ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുക.
എണ്ണ വില ബാരലിന് 40 ഡോളര്‍ കണക്കാക്കിയാണ് ഈ വര്‍ഷത്തെ ബജറ്റ് തയ്യാറാക്കിയത്. വാതക സമ്പന്ന രാജ്യമായ ഖത്തര്‍ 2001നു ശേഷം ആദ്യമായിട്ടാണ് ചെറിയൊരു കമ്മി ബജറ്റ് അവതരിപ്പിക്കുന്നത്. എണ്ണ വിലയില്‍ വന്‍ തോതിലുണ്ടായ ഇടിവാണ് ഇതിനു കാരണം. പുതിയ വര്‍ഷത്തിലെ ചെലവ് 94.5 ബില്യണ്‍ റിയാലായിരിക്കും. 2008 - 09 വര്‍ഷത്തെ ചെലവ് 95.9 ബില്യണ്‍ റിയാലായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യ ശക്തി വികസനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ തുക അനുവദിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് 37.5 ബില്യണ്‍ റിയാല്‍ അനുവദിച്ചു. ധനകാര്യ, സാമ്പത്തിക മന്ത്രി യൂസുഫ് ഹുസൈന്‍ കമാലിനെ ഉദ്ധരിച്ചാണ് ഖത്തര്‍ ന്യൂസ് ഏജന്‍സി ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ആഗോള സാമ്പത്തിക മാന്ദ്യം കാരണമാണ് എണ്ണ വിലയില്‍ ഇടിവുണ്ടായത്. അത് ബജറ്റിനെ ചെറിയ തോതിലെങ്കിലും ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി ഹുസൈന്‍ കമാല്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കു ന്നതിന്നായി വന്‍കിട പദ്ധതികള്‍ക്കാണ് കൂടുതല്‍ തുകകള്‍ നീക്കി വെച്ചിട്ടുള്ളത്. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Tuesday, April 07, 2009 ) |
അല്‍ ജസീറ ഫിലിം ഫെസ്റ്റിവല്‍
ദോഹ: അഞ്ചാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിന് ഏപ്രില്‍ 13 ന് തുടക്കമാവും. ഏപ്രില്‍ 16 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ ദോഹ ഷെറാട്ടണിലാണ് നടക്കുന്നത്. ഫെസ്റ്റിവല്‍ അല്‍ജസീറ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമര്‍ ആല്‍താനിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രമുഖ സംവിധായകരും മാധ്യമ പ്രവര്‍ത്തകരും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. അല്‍ജസീറ ഉപഗ്രഹ ചാനല്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ മദ്ധ്യ പൌരസ്ത്യ നാടുകളിലെ സുപ്രധാന ടെലിവിഷന്‍ ഫിലിം ഫെസ്റ്റുകളി ലൊന്നാണ്. ഫെസ്റ്റിവലി നോടനുബന്ധിച്ച് ചിത്ര നിര്‍മ്മാണത്തെ കുറിച്ചും പ്രമുഖ സംവിധായകരുടെ സംഭാവനകളെ കുറിച്ചും മാധ്യമ രംഗം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പ്രത്യേക ചര്‍ച്ചകളുണ്ടാവും. വിവിധ സ്ഥാപനങ്ങളുടേയും ടെലിവിഷന്‍ കമ്പനികളുടേയും സ്റ്റാളുകളും പുസ്തക ഫോട്ടോ പ്രദര്‍ശനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
ലോകത്തെ വിവിധ ടെലിവിഷന്‍ ചാനലുകളും ടെലിഫിലിം നിര്‍മ്മാതാക്കളും സാംസ്കാരിക സംഘടനകളും വ്യക്തികളും നിര്‍മ്മിച്ച ചിത്രങ്ങള്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ അന്താരാഷ്ട്ര ഫെസ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഒരു മണിക്കൂറി ലധികമുളള ദീര്‍ഘ ചിത്രങ്ങള്‍, അര മണിക്കൂറിനും ഒരു മണിക്കൂറിനു മിടയില്‍ ദൈര്‍ഘ്യമുളള ഇടത്തരം ചിത്രങ്ങള്‍, അര മണിക്കൂറില്‍ താഴെയുളള ഹൃസ്വ ചിത്രങ്ങള്‍ തുടങ്ങി മൂന്നു വിഭാഗങ്ങളിലാണ് മേളയില്‍ ചിത്രങ്ങള്‍ മത്സരിക്കാ നെത്തുന്നത്. കൂടാതെ 'ന്യൂ ഹൊറൈസണ്‍' എന്ന വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടേയും തുടക്കക്കാരുടേയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ മൂന്നു വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മൂന്നു വിഭാങ്ങളിലായി മത്സരിക്കുന്ന ചിത്രങ്ങള്‍ക്ക് അല്‍ജസീറ ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കുന്നതാണ്. ദീര്‍ഘ ചിത്രങ്ങള്‍ക്ക് അമ്പതിനായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് നാല്‍പതിനായിരം റിയാലും ഹൃസ്വ ചിത്രങ്ങള്‍ക്ക് മുപ്പതിനായിരം റിയാലുമാണ് അവാര്‍ഡായി നല്‍കുന്നത്. ഇതിനു പുറമേ പ്രത്യേക ജൂറി അവാര്‍ഡ് നേടുന്ന ദീര്‍ഘ ചിത്രങ്ങള്‍ക്ക് ഇരുപത്തി അയ്യായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് ഇരുപതിനായിരം റിയാലും ഹൃസ്വ ചിത്രങ്ങള്‍ക്ക് പതിനയ്യായിരം റിയാലും സമ്മാനം ലഭിക്കും.വിദ്യാര്‍ത്ഥികളുടെയും കൌമാരക്കാരുടേയും ചിത്രങ്ങള്‍ മത്സരിക്കുന്ന 'ന്യൂ ഹൊറൈസണ്‍' വിഭാഗത്തില്‍ ഒന്നാമതെത്തുന്ന ചിത്രത്തിന് പതിനയ്യായിരം റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് പതിനായിരം റിയാലും സമ്മാനമായി ലഭിക്കും. ഇതു കൂടാതെ കുടുംബത്തേയും കുട്ടികളേയും കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍ക്ക് രണ്ട് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ജസീറയുടെ കുട്ടികളുടെ ചാനലാണ് ഈ അവാര്‍ഡിന്റെ പ്രായോജകര്‍. - മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Tuesday, April 07, 2009 ) |
ഖത്തര്‍ ഗ്യാസ് 2 രാജ്യത്തിനു സമര്‍പ്പിച്ചു
ദോഹ: ലോകത്തെ ഏറ്റവും വലിയ ആദ്യത്തെ സമഗ്രമായ ദ്രവീകൃത പ്രകൃതി വാതക പദ്ധതിയായ ഖത്തര്‍ ഗ്യാസ് 2 അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയും പത്നി ശൈഖ മൌസ ബിന്‍ത് നാസര്‍ ആല്‍മിസ്നദും രാഷ്ട്രത്തിന് സമര്‍പ്പിച്ചു. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇന്ന് നടന്ന പ്രൌഢമായ ഉദ്ഘാടന ചടങ്ങില്‍ ഒട്ടേറെ വിശിഷ്ടാതിഥികള്‍ സംബന്ധിച്ചു. 13.2 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉത്പാദന ട്രെയിന്‍, ടെര്‍മിനല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ പദ്ധതിയിലൂടെ പ്രതിവര്‍ഷം 7.8 ദശലക്ഷം ടണ്‍ പ്രകൃതി വാതകം ഉത്പാദിപ്പിക്കും. ഇതോടെ ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി ക്കാരെന്ന സ്ഥാനം ഖത്തര്‍ ഒന്നു കൂടി ഉറപ്പിക്കും. ഇവിടെ നിന്ന് പ്രകൃതി വാതകം ബ്രിട്ടണിലെ വെയില്‍സിലെ മില്‍ഫോര്‍ഡ് ഹാവെന്‍ തുറമുഖത്തെ സൌത്ത് ഹുക്ക് വാതക ടെര്‍മിന ലിലേക്കാണ് കയറ്റു മതി ചെയ്യുക. ബ്രിട്ടന്റെ പ്രകൃതി വാതകാ വശ്യത്തിന്റെ 20 ശതമാനം ഈ ബൃഹദ് പദ്ധതിയലൂടെ ലഭ്യമാകും. സൌത്ത് ഹുക്ക് ടെര്‍മിനലിന്റെ ഔപചാരിക ഉദ്ഘാടനം അടുത്ത മാസം അവസാനം അമീറും എലിസബത്ത് രാജ്ഞിയുടെ നിര്‍വ്വഹിക്കും. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Tuesday, April 07, 2009 ) |
ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നു
ദോഹ: ഖത്തറിലെ വീടുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കുറിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍ പഠനം നടത്തുന്നു. ഖത്തറിലെ വീടുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ജീവിത സൗകര്യങ്ങള്‍, കുടുംബ പരിസ്ഥിതി, വേതന വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള പഠനമാണ് നടത്തുന്നത്. വീടുകളില്‍ ആയമാരായി ജോലി ചെയ്യുന്നവര്‍, ഹെല്‍പ്പര്‍മാര്‍, ഡ്രൈവര്‍മാര്‍, പാചക വിദഗ്ധര്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങളെ ക്കുറിച്ചാണ് സമിതി പഠനം നടത്തുക.
പ്രയാസങ്ങളും പീഡനങ്ങളു മനുഭവിക്കുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികളുടെ നിരവധി പരാതികള്‍ എംബസികള്‍ക്കും മറ്റും ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ സംരക്ഷണമെന്ന നിലയില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കാനും കുടുംബാംഗങ്ങളെ ബോധവത്ക രിക്കാനുമുള്ള ഒരു വിഭാഗത്തിന് ഖത്തറിലെ സംഘടന രൂപം നല്കിയത്. പ്രസ്തുത തൊഴിലാളി കള്‍ക്കിടയില്‍ ചോദ്യാവലി വിതരണം ചെയ്തു കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കാനാണ് പരിപാടി. വീട്ടു വേലക്കാരുടെയും വേലക്കാരികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ദോഹയില്‍ നടന്നിരുന്നു. തൊഴിലാളികള്‍ വീടുകളില്‍ നിന്ന് പീഡനങ്ങള്‍ സഹിക്ക വയ്യാതെ ഒളിച്ചോടുന്നതും പീഡനങ്ങ ള്‍ക്കിരയായി ആശുപത്രികളില്‍ പ്രവേശിപ്പി ക്കപ്പെടുന്ന തുമെല്ലാം സാധാരണമാണ്. ഏറെയും സ്ത്രീ തൊഴിലാളികളാണ് വേദനിപ്പിക്കുന്ന അനുഭവങ്ങളുമായി വീടുകളില്‍ നിന്നും ഒളിച്ചോടുന്നത്. മോശമായ പെരുമാറ്റമാണ് വീട്ടു വേലക്കാരെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്‌നം. ഖത്തറില്‍ വീട്ടു വേലക്കാരികളെ സംബന്ധിച്ചിടത്തോളം തൊഴില്‍ നിയമം ബാധകമല്ല. അതു കൊണ്ടു തന്നെ ശമ്പളം കൃത്യമായി കിട്ടാത്തതിനും മറ്റും നിയമപരമായ ആനുകൂല്യം ലഭിക്കുകയില്ല. വീട്ടു വേലക്കാരികളുടെ പരാതികളുടെ ആധിക്യം അനിയന്ത്രിത മായപ്പോഴാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി വീട്ടു ജോലിക്കുള്ള വിസയ്ക്ക് അനുമതി നല്കുന്നത് താത്കാലികമായി നിര്‍ത്തി വെച്ചത്. പിന്നീട് ഇതിനെതിരെ പരാതികളു യര്‍ന്നപ്പോഴാണ് വീണ്ടും അനുമതി നല്കിയത്. ഖത്തറിലെ ജനങ്ങളെ ബോധവത്കരിക്കാനും മനുഷ്യാവ കാശത്തെ ക്കുറിച്ച് ബോധ്യപ്പെടു ത്താനുമാണ് ഖത്തര്‍ ഫൗണ്ടേഷന്‍ പരിപാടി കളാവി ഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Saturday, April 04, 2009 ) |
കള്ള നോട്ടു സംഘത്തെ അറസ്റ്റ് ചെയ്തു
ദോഹ: ഖത്തറില്‍ കുറ്റാന്വേഷണ വകുപ്പ് നാലംഗ കള്ള നോട്ടു സംഘത്തെ അറസ്റ്റ് ചെയ്തു. കള്ള നോട്ട് നല്‍കി ഒരാള്‍ പ്രീ പെയ്ഡ് കാര്‍ഡ് വാങ്ങിയെന്ന ഷോപ്പിങ് സെന്ററുകാരുടെ പരാതിയെ ത്തുടര്‍ന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. ജീവനക്കാരുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാ ചിത്രം തയാറാക്കി. വൈകാതെ അറസ്റ്റിലായ പ്രതിയുടെ മൊഴി അനുസരിച്ചാണ് സംഘത്തിലെ മറ്റുള്ളവരെ കള്ള നോട്ടുകളുമായി പിടി കൂടിയത്. പ്രതികളെല്ലാം സ്വദേശികളാണ്. കള്ള നോട്ടുകള്‍ മറ്റൊരു അറബ് രാജ്യത്ത് അച്ചടിച്ച ശേഷം ഖത്തറിലേക്കു കടത്തു കയായിരു ന്നുവെന്നു പ്രതികള്‍ മൊഴി നല്‍കി.
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Friday, April 03, 2009 ) |
ഖത്തറിലെ ജനസംഖ്യ 16.47 ലക്ഷം
ദോഹ: ഖത്തറിലെ ജനസംഖ്യ 16.47 ലക്ഷമായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ 16.25 ലക്ഷമായിരുന്നു. രാജ്യത്തുള്ള പ്രവാസികളുടെയും സ്വദേശികളുടെയും ആകെ എണ്ണമാണിത്. ജന സംഖ്യയില്‍ മുന്‍പില്‍ പുരുഷന്‍മാരാണ് (12.70 ലക്ഷം). ഫെബ്രുവരിയില്‍ ഇത് 12.50 ലക്ഷമായിരുന്നു. സ്ത്രീകള്‍ 3.72 ലക്ഷമാണ്. ഫെബ്രുവരിയില്‍ സ്ത്രീകളുടെ എണ്ണം 3.68 ലക്ഷം ആയിരുന്നു.
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Friday, April 03, 2009 ) |
സി. കെ. മേനോന് പത്മശ്രീ സമ്മാനിച്ചു
ദോഹ: പ്രവാസ ലോകത്തും നാട്ടിലും സ്തുത്യര്‍ഹമായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും വ്യാവസായിക പ്രമുഖനുമായ അഡ്വ. സി. കെ. മേനോനുള്ള പത്മശ്രീ പുരസ്കാരം ചൊവ്വാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സമ്മാനിച്ചു.
ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മേനോന്‍ വിപുലമായ പ്രവര്‍ത്തനങ്ങളിലൂടെ സ്വദേശികളിലും വിദേശികളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മേനോന്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ മനുഷ്യ സ്നേഹിയാണ്. വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ രക്ഷാധികാരിയും വഴികാട്ടിയുമായ മേനോന്‍ ജന സേവനത്തിനായി ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. ജാതി മത ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ ഏക മാനവികതയുടെ നിറവില്‍ സന്തോഷത്തോടെ എല്ലാവര്‍ക്കും സഹായ സഹകരണങ്ങളുടെ അത്താണിയായ മേനോന്‍ പ്രവാസി സമൂഹത്തിലെ മാതൃകാ പുരുഷനാണ്. നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനകം തന്നെ മേനോനെ തേടിയെത്തിയിട്ടുണ്ട്. അംഗീകാരങ്ങളും പുരസ്കാരങ്ങളും മേനോനെ കൂടുതല്‍ വിനയാന്വിതനും കര്‍മോല്‍സു കനുമാക്കുക യായിരുന്നു വെന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതോടൊപ്പം നാട്ടിലും വിദേശത്തും മാതൃകാ പരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പരിഗണിച്ച് കേന്ദ്ര ഗവണ്‍മെന്റ് പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെ ടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും തന്റെ എല്ലാ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളേയും പിന്തുണക്കുകയും പ്രോല്‍സാ ഹിപ്പിക്കുകയും ചെയ്യുന്ന പ്രവാസി സമൂഹത്തിനുള്ള അംഗീകാരമായാണ് ഇതിനെ താന്‍ കാണുന്നതെന്നും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് കൂടിയായ അഡ്വ. സി. കെ. മോനോന്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാവസായ സാമ്രാജ്യം പടുത്തു യര്‍ത്തുമ്പോഴും സമൂഹത്തിലെ കഷ്ടത യനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുവാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ജീവ കാരുണ്യ സേവന മേഖലകളിലെ ഇടപെടലുകളും പങ്കാളിത്തവും തന്റെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു തന്റെ ശ്രമങ്ങളും സേവനങ്ങളും അംഗീകരിക്കപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഈ അംഗീകാരങ്ങളും സ്ഥാനമാന ങ്ങളുമൊക്കെ സേവന മേഖലകളില്‍ തന്നെ കൂടുതല്‍ ഊര്‍ജസ്വല നാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാഖില്‍ വ്യവസായിക സംരംഭം തുടങ്ങാനും പ്രവാസികളുടെ പുനരധി വാസത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുവാനും താന്‍ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യം താല്‍ക്കാലിക പ്രതിഭാസമാണെന്നും ഇതില്‍ ആരും പേടിക്കരുതെന്നും പറഞ്ഞ മേനോന്‍ എന്ത് മാന്ദ്യം വന്നാലും ജീവ കാരുണ്യ സേവന മേഖലകളിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു കുറവും വരുത്താതെ കൊണ്ടു പോകുമെന്ന് പറഞ്ഞു. ഗള്‍ഫ് മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ യെടുക്കുന്ന തോടൊപ്പം സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലെ മാതൃകാ പരമായ സംഭാവനകളാണ് മേനോനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഗള്‍ഫിലും യൂറോപ്പിലും നിരവധി വ്യാവസായിക സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മേനോന്‍ സ്വദേശത്തും വിദേശത്തും കറ കളഞ്ഞ മതേതതര മനസോടെ സാമൂഹ്യ സൌഹാര്‍ദ്ദം ഊട്ടി യുറപ്പിക്കുന്നതിലും ജീവ കാരുണ്യ സംരംഭങ്ങളെ പ്രോല്‍സാഹി പ്പിക്കുന്നതിലും മാതൃകാ പരമായ പങ്കാണ് വഹിക്കുന്നത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ സാമൂഹ്യ സാംസ്കാരിക സംരംഭങ്ങളുമായും പൂര്‍ണമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന മേനോന്‍ മാനവികതക്ക് നല്‍കുന്ന നിസ്സീമമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണിത്. ഖത്തറില്‍ നിന്നും പ്രവാസി ഭാരതീയ സമ്മാനം നേടിയ ഏക സാമൂഹ്യ പ്രവര്‍ത്തകനായ മേനോന്‍ ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട നൂറ് ശ്രദ്ധേയരായ ഗ്ളോബല്‍ ഇന്ത്യക്കാരില്‍ സ്ഥാനം നേടിയിരുന്നു. നോര്‍ക്ക റൂട്സ് ഡയറക്ടറും നിരവധി സംരംഭങ്ങളുടെ നിര്‍വാഹക സമിതി അംഗവുമായ മേനോന്‍ ബഹ്സാദ് ഗ്രൂപ്പടക്കം ധാരാളം സ്ഥാപനങ്ങളുടെ സാരഥിയാണ്. പ്രധാന മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി രൂപീകരിച്ച ഇന്ത്യാ ഡവലപ്മെന്റ് ഫൌണ്ടേഷനിലെ ട്രസ്റ്റി കൂടിയാണ് മേനോന്‍. നാട്ടില്‍ നിന്ന് വളരെ അകന്ന് കഴിയുമ്പോഴും നാടിനേയും സംസ്കാരത്തേയും നാട്ടുകാരേയും ഓര്‍ക്കുന്നതും അവരുടെ ക്ഷേമത്തിനായി യത്നിക്കുന്നതും മഹത്തായ കാര്യമാണ് . ഈ രംഗത്ത് മാതൃകാ പരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് മേനോന്‍ നടത്തുന്നത്. നേരിട്ടറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും യാതൊരു മുന്‍വിധിയും കൂടാതെ തുറന്ന മനസോടെയും സന്തോഷത്തോടെയും വാരിക്കോരി നല്‍കുന്ന മേനോന്‍ ഉദാരതയുടേയും മനുഷ്യ സ്നേഹത്തിന്റേയും മകുടോ ദാഹരണമാണ്. ജാതി മത രാഷ്ട്രീയ പരിഗണന കള്‍ക്കതീതമായി ആയിര ക്കണക്കിന് ധര്‍മ്മ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ മനുഷ്യ സ്നേഹിയുടെ സഹായം സ്ഥിരമായി ലഭിച്ചു കൊണ്ടിരിക്കുന്നു. തനിക്ക് ദൈവം നല്‍കിയ സ്വത്തിന്റെ ഒരു വിഹിതം സമൂഹത്തിലെ താഴെക്കിട യിലുള്ളവരുടെ ഉന്നമനത്തിനായി ചിലവഴിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയും സന്തോഷവുമാണ് കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പ്രേരകമെന്നാണ് മേനോന്‍ വിശദീകരിക്കുന്നത്. ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ചിലവഴിക്കും തോറും തന്റെ സമ്പാദ്യവും നേട്ടങ്ങളും അക്ഷരാ ര്‍ത്ഥത്തില്‍ തന്നെ വര്‍ദ്ധിക്കുകയാണെന്ന് മേനോന്‍ അനുസ്മരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വ്യാവസായിക സംരംഭങ്ങളുള്ള അഡ്വ. സി. കെ. മേനോന്‍ പ്രവാസികള്‍ക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണ്. ഖത്തറിലെ ബഹ്സാദ് ഗ്രൂപ്പ് ഉടമയായ മേനോന് സൌദി അറേബ്യയിലും യു. എ. ഇ. യിലും കുവൈത്തിലും യു. കെ. യിലും യു. എസിലുമെല്ലാം സ്ഥാപനങ്ങളുണ്ട്. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് വെറിട്ടൊരു ശബ്ദമായ സി. കെ. മേനോന്‍ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തും പൊതുജന ക്ഷേമ രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. പ്രവാസി ഭാരതീയ സമ്മാന്‍ ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ ഇതിനകം മേനോനെ തേടിയെത്തി. എല്ലാ അംഗീകാരങ്ങള്‍ക്കും മുന്നില്‍ വിനയാ ന്വിതനാവുകയും കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങളുമായി എല്ലാ സാമൂഹ്യ പ്രവര്‍ത്തകരേയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന മഹദ് വ്യക്തിത്വമാണ് മോനോന്റേത്. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: prominent-nris, qatar
- ജെ. എസ്.
( Thursday, April 02, 2009 ) 1 Comments:
Links to this post: |
അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയി
ഖത്തറില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ നിന്നും സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയി. ലിബിയന്‍ നേതാവ് ഗദ്ദാഫിയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയത്. സമ്മേളനത്തില്‍ നിന്ന് ഗദ്ദാഫിയും പിന്നീട് ഇറങ്ങി പ്പോയി. എന്നാല്‍ ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ മധ്യസ്ഥതയില്‍ പിന്നീട് നടന്ന ചര്‍ച്ചയില്‍ അബ്ദുല്ല രാജാവും ഗദ്ദാഫിയും പങ്കെടുത്തു. സൌദി അറേബ്യയുമായി ആറ് വര്‍ഷമായി നില നില്‍ക്കുന്ന വഷളായ ബന്ധം ഉള്ള ലിബിയന്‍ നേതാവ് താന്‍ അബ്ദുള്ള രാജാവിന് തന്റെ സന്ദേശം എത്തിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത് എന്ന് ചര്‍ച്ചയില്‍ അറിയിച്ചു. അറബ് രാജ്യങ്ങള്‍ തമ്മില്‍ നില നില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഈ ഉച്ചകോടി ഒരു വേദിയാവും എന്ന ശുഭ പ്രതീക്ഷ ഇതോടെ വീണ്ടും സജീവമായിട്ടുണ്ട്.
Labels: qatar, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Tuesday, March 31, 2009 ) |
ഖത്തറിലെ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം
ദോഹ: മത സൗഹാര്‍ദ ത്തിന്റെയും സമുദായ സ്‌നേഹത്തിന്റെയും വിളനിലമാണ് കേരളമെന്ന് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയ പ്രസ്താവിച്ചു. കേരളവുമായി പ്രത്യേകിച്ച് മലബാറുമായി ഖത്തറിന് പൗരാണിക കാലം മുതല്‍ക്കേ ബന്ധമുണ്ട്. അത് ചരിത്ര പരമാണ്. ഖത്തറില്‍ മലയാളികള്‍ പതിനായിര ക്കണക്കിലുണ്ട്. അവരുടെ സേവനവും സത്യ സന്ധതയും ഞങ്ങള്‍ക്കെന്നും അവരോടുള്ള മതിപ്പ് വര്‍ധിപ്പി ച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മിസൈമീറില്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു മന്ത്രി.
പ്രകൃതി വാതക കരാറുമായി ബന്ധപ്പെട്ട് രണ്ടു തവണ ഇന്ത്യ സന്ദര്‍ശിച്ചു. ഒരിക്കല്‍ കേരളവും സന്ദര്‍ശി ച്ചിട്ടുണ്ടെന്ന് ഊര്‍ജ മന്ത്രി പറഞ്ഞു. ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ അത്തിയയുടെ ഉദാര മനസ്‌കതയും സഹോദര സമുദായങ്ങളോടുള്ള ബഹുമാനവും സ്‌നേഹവുമാണ് ഖത്തര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സൗജന്യമായി സ്ഥലം അനുവദിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അല്‍ അത്തിയ പറഞ്ഞു. 40 ലക്ഷം ഖത്തര്‍ റിയാല്‍ ചെലവഴിച്ചു നിര്‍മിച്ച ഇന്റര്‍ഡിനോ മിനേഷന്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം അല്‍ അത്തിയ നിര്‍വഹിച്ചു. ഊര്‍ജ വ്യവസായ സഹ മന്ത്രി ഡോ. മുഹമ്മദ് അല്‍സാദാ, ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്‌വ എന്നിവര്‍ പ്രസംഗിച്ചു. ഐ. ഡി. സി. ചീഫ് കോ ഓര്‍ഡിനേറ്റര്‍ സിബി മാത്യു സ്വാഗതം പറഞ്ഞു. ഐ. ഡി. സി. സി. ചീഫ് കോ ഓര്‍ഡിനേറ്റര്‍ എന്‍. ഒ. ഇടിക്കുള പ്രാര്‍ത്ഥിച്ചു. കെ. എം. ചെറിയാന്‍ ഉപ പ്രധാന മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ഊര്‍ജ വ്യവസായ സഹ മന്ത്രിക്ക് പി. കെ. മാത്യുവും ഇന്ത്യന്‍ അംബാസഡര്‍ക്ക് സൂസന്‍ ഡേവിസും ഉപഹാരങ്ങള്‍ സമ്മാനിച്ചു. മാത്യു കുര്യന്‍ പദ്ധതി വിശദീകരിച്ചു. ജോര്‍ജ് പോത്തന്‍ നന്ദി പറഞ്ഞു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Tuesday, March 31, 2009 ) |
ഹ്യൂഗോ ഷാവേസ് ഖത്തറിലേക്ക്
ദോഹ: മാര്‍ച്ച് 31ന് ഖത്തറില്‍ നടക്കുന്ന അറബ്, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വെനിസുല പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ് ഖത്തറില്‍ എത്തുന്നു. ഈജിപ്ത്, ജോര്‍ദ്ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം തുടരുമ്പോഴും കുട്ടികളടക്കം 1300 പേരെ ഗാസയില്‍ കൂട്ട കൊല നടത്തിയ ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള ബന്ധം വേര്‍പെടുത്തിയ വെനിസുലന്‍ പ്രസിഡണ്ടിനെ ഏറെ ബഹുമാനത്തോടെയാണ് അറബ് സമൂഹം നോക്കി കാണുന്നത്. വെനിസുലയുമായി നല്ല സൌഹൃദ ബന്ധമുള്ള രാജ്യമായ ഇറാനിലും അദ്ദേഹം പര്യടനം നടത്തും.
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Monday, March 30, 2009 ) |
ഖത്തറില്‍ അനധികൃത വിസാ കച്ചവടം
ദോഹ: അനധികൃത വിസ കച്ചവടം ഖത്തറില്‍ ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്. 12,000 റിയാല്‍ മുതല്‍ 14,000 റിയാല്‍ വരെയാണ് (ഏകദേശം 1.68 ലക്ഷം രൂപ മുതല്‍ 1.96 ലക്ഷം രൂപ വരെ) ഇപ്പോള്‍ വില്‍പന നടക്കുന്ന തെന്നാണ് പ്രാദേശിക പത്രം വെളിപ്പെടുത്തുന്നത്.
ഒരു തൊഴില്‍ വിസയ്ക്കായി ഒരു കമ്പനി മാനേജര്‍ക്ക് 12500 റിയാല്‍ നല്‍കിയതിന്റെ രേഖകളുണ്ടെന്ന്‍ റിപ്പോര്‍ട്ട് അവകാശപ്പെട്ടു. താമസ അലവന്‍സോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ പ്രതിമാസം 800 റിയാലാണ് (11,200 രൂപ) കമ്പനി വാഗ്ദാനം ചെയ്യുന്നതെന്നും വെളിപ്പെടുത്തി. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Monday, March 30, 2009 ) |
അറബ് ഉച്ചകോടി ഇന്നാരംഭിക്കും
ദോഹ: അറബ് രാജ്യങ്ങള്‍ക്ക് ഇടയിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കു ന്നതിനായി 16 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി ദോഹയില്‍ തിങ്കളാഴ്ച ആരംഭിക്കും.
ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനിയും അറബ് ലീഗ് സെക്രട്ടറിയായ അമര്‍ മൂസയും പത്ര സമ്മേളനത്തില്‍ ഉച്ചകോടിയുടെ മുഖ്യ അജന്‍ഡ വിശദീകരിച്ചു. കുവൈത്ത് സാമ്പത്തിക ഉച്ചകോടിയോടെ അറബ് രാജ്യങ്ങള്‍ ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കുറഞ്ഞു വന്നിട്ടുണ്ട്. വാക്കുകളില്‍ മാത്രം ഒതുങ്ങാതെ അറബ് ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക രിക്കുന്നതിനുള്ള ഐക്യം പ്രാവര്‍ത്തി കമാക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്ന് ഖത്തര്‍ പ്രധാന മന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി പ്രസ്താവിച്ചു. പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രായോഗിക പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ പ്രശ്‌നങ്ങള്‍, സുഡാനിലെ സ്ഥിതി ഗതികള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉച്ചകോടി ഗൗരവത്തോടെ ചര്‍ച്ച ചെയ്യുക. ഇറാഖില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിനും ഇറാഖിന്റെ സുരക്ഷയും അഖണ്ഡതയും ഉറപ്പു വരുത്തുന്ന തിനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണ യുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ നിന്നും 16 അംഗ പ്രതിനിധി സംഘമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക് പങ്കെടുക്കുകയില്ല. അന്താരാഷ്ട്ര കോടതിയുടെ സുഡാന്‍ പ്രസിഡന്റി നെതിരെയുള്ള നീക്കങ്ങള്‍ക്ക് അറബ് ലോകത്തിന്റെ പിന്തുണ യുണ്ടാവില്ല. അന്താരാഷ്ട്ര കോടതി സ്വീകരിച്ച നടപടികള്‍ അവസാനിപ്പി ക്കണമെന്നാണ് ഉച്ചകോടിക്കു മുമ്പില്‍ ചര്‍ച്ചയ്ക്കു വരുന്ന കരടു പ്രമേയം ആവശ്യപ്പെടുന്നത്. ദോഹാ ഷെറാട്ടണിലാണ് ഉച്ചകോടിക്ക് വേദി ഒരുക്കിയത്. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: gulf, qatar, അറബിനാടുകള്‍
- ജെ. എസ്.
( Monday, March 30, 2009 ) |
ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു
ദോഹ: എട്ടാമത് ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയമാണ് അസാധാരണമായ ഈ തീരുമാനമെടുത്തത്.
ഏപ്രില്‍ 16 മുതല്‍ 22 വരെ നീണ്ടു നില്‍ക്കുന്ന സാംസ്കാരിക ഉത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍ എത്തിയ സന്ദര്‍ഭത്തിലുണ്ടായ ഈ തീരുമാനം രാജ്യത്തെ സാംസ്കാരിക നേതാക്കളെ ദുഃഖത്തിലാഴ്ത്തി. ജനുവരിയില്‍ നടക്കേണ്ടി യിരുന്ന സാംസ്കാരിക ഉത്സവം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഏപ്രില്‍ മാസത്തേക്ക് നീട്ടി വച്ചത്. സാംസ്കാരിക ഉത്സവം ഉപേക്ഷി ച്ചേക്കുമെന്ന് ഏതാനും ദിവസങ്ങളായി ഖത്തറി മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയവും ധന കാര്യ മന്ത്രാലയവും തമ്മില്‍ ഫണ്ടിനെ പറ്റിയുള്ള ഭിന്നതയാണ് ഇതിന് കാരണമായി ചൂണ്ടി ക്കാണിക്കപ്പെടുന്നത്. ഫണ്ട് ബജറ്റില്‍ ഏതു സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തിലാണ് തര്‍ക്കം ഉടലെടുത്ത തെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. സാംസ്കാരിക ഉത്സവം ഉപേക്ഷിച്ച മന്ത്രാലയത്തിന്റെ തീരുമാനം രാജ്യത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും വന്‍ നഷ്ടം രാജ്യത്തിനു ണ്ടാവുമെന്നും അറബ് മാധ്യമങ്ങള്‍ പറയുന്നു. ആരുടെ വീഴ്ച കാരണമായാലും ദശ ലക്ഷ ക്കണക്കിന് റിയാലാണ് സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചതിലൂടെ രാജ്യത്തിന് നഷ്ടമായ തെന്നാണ് വാര്‍ത്ത. 2010 'ദോഹ അറബ് സംസ്കാരിക തലസ്ഥാനം' എന്ന പ്രമേയത്തില്‍ ആഘോഷിക്കാന്‍ രാജ്യം നടത്തുന്ന തയ്യാറെടുപ്പിനേയും ഇത് ബാധിക്കുമെന്നും സാംസ്കാരിക വൃത്തങ്ങളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Saturday, March 28, 2009 ) |
ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ഇന്റര്‍ സ്കൂള്‍ മത്സരം
ദോഹ: ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കലാ സാംസ്കാരിക സംഘടനയായ 'ഫ്രണ്ട്സ് ഓഫ് തൃശൂര്‍' (എഫ്.ഒ.ടി.) നാലാമത് ഇന്‍ര്‍ സ്കൂള്‍ പെയിന്റിങ് മത്സരം പ്രഖ്യാപിച്ചു.
ഖത്തറിലെ 7 ഇന്ത്യന്‍ സ്കൂളുകളെയും പങ്കെടുപ്പിച്ചാണ് ഏപ്രില്‍ 17 ന് മത്സരം സംഘടിപ്പിക്കുന്നത്. ബിര്‍ള പബ്ളിക് സ്കൂളിലായിരിക്കും മത്സരം നടക്കുന്നത്. ഒമ്പതംഗ ജൂറി കമ്മിറ്റി മത്സര ഫലം അന്നു തന്നെ ബിര്‍ള സ്കൂളില്‍ നടക്കുന്ന സാംസ്കാരിക സന്ധ്യയില്‍ പ്രഖ്യാപിക്കുകയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. മത്സരാ ര്‍ത്ഥികള്‍ക്കു പുറമേ സംഘാടക മികവു പുലര്‍ത്തുന്ന സ്കൂളിനും പ്രത്യേക സമ്മാനമുണ്ട്. വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പായി തിരിച്ചായിരിക്കും മത്സരം. മത്സരത്തിനുള്ള അപേക്ഷാ ഫോറങ്ങളും നിബന്ധനകളും അതാതു സ്കൂളുകളില്‍ നിന്ന് ലഭിക്കും. സ്കൂള്‍ അധികൃതരുടെ ഒപ്പും സീലും ഉള്ള പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 7 ന് മുമ്പ് എഫ്.ഒ.ടി. ഓഫീസില്‍ ലഭിച്ചിരിക്കണം. ഫോട് ഓഫീസില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുമെന്ന് ഫോട് പുറത്തിക്കിയ വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു. മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Saturday, March 28, 2009 ) |
ദോഹയില്‍ വനിതാ സുരക്ഷാ കാര്യാലയം
ദോഹ: അക്രമത്തിന് ഇരയാവുന്ന വനിതകളുടേയും കുട്ടികളുടേയും പരാതികള്‍ സ്വീകരിക്കാനും പരിഹാരം കണ്ടെത്താനും ആഭ്യന്തര മന്ത്രാലയം പ്രത്യേക ഓഫീസ് ആരംഭിച്ചു.
കാപിറ്റല്‍ പോലീസ് സ്റ്റേഷനിലാണ് ഇതിനായി പ്രത്യേക ഓഫീസ് ആരംഭി ച്ചിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷ നല്‍കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പരിപാടിയുടെ ഭാഗമാണിത്. ഓഫീസിന്റെ ഉദ്ഘാടനം കാപ്പിറ്റല്‍ പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ നസ്ര്‍ ജബര്‍ ആല്‍ നുഐമി നിര്‍വ്വഹിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ ചടങ്ങില്‍ സംബന്ധിച്ചു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Saturday, March 28, 2009 ) |
ഖത്തറിലെ ഇന്ത്യന്‍ ചര്‍ച്ച് സമുച്ഛയം : ഉദ്ഘാടനം ഇന്ന്
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ക്രൈസ്തവ വിശ്വാസികളുടെ പള്ളി സമുച്ഛയത്തിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ്ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ അത്തിയ്യ നിര്‍വഹിക്കും.
സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ ചര്‍ച്ച്, ബ്രദറന്റ് അസംബ്ളി, സെന്റ് മേരീസ് മലങ്കര ചര്‍ച്ച്, പെന്തക്കോസ്റ്റല്‍ അസംബ്ളി തുടങ്ങിയവയുടെ വിവിധ പ്രാര്‍ത്ഥനാ ലയങ്ങളാണ് ഈ സമുച്ഛയ ത്തിലുള്ളത്. വിവിധ മത നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Saturday, March 28, 2009 ) |
ഖത്തറില്‍ ടിവിക്കും റേഡിയോവിനും കൂടുതല്‍ സ്വാതന്ത്ര്യം
ദോഹ: ഖത്തര്‍ ടിവി ആന്‍ഡ് റേഡിയോ കോര്‍പറേഷനു കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു. ഗ്ലോബല്‍ ടിവി ചാനലുകളും റേഡിയോ സ്റ്റേഷനുകളും സ്ഥാപിച്ചു ലാഭകരമായി നടത്താന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി അനുവാദം നല്‍കി. ഖത്തര്‍ ടിവി ആന്‍ഡ് റേഡിയോ കോര്‍പറേഷന്റെ പേര് ഖത്തര്‍ ഇന്‍ഫര്‍മേഷന്‍ ഫൌണ്ടേഷന്‍ എന്നാക്കി മാറ്റിയിട്ടുണ്ട്. ഖത്തറില്‍ നടക്കുന്ന പ്രധാന കായിക സംരംഭങ്ങളുടെയും മറ്റും സംപ്രേഷ ണാവകാശം ഫൌണ്ടേഷനു വാങ്ങാനാകും. ഷെയ്ഖ് ഹമദ് ബിന്‍ തമീര്‍ അല്‍താനിയെ ചെയര്‍മാനായും ഷെയ്ഖ് ജാബര്‍ ബിന്‍ യൂസഫ് അല്‍താനിയെ വൈസ് ചെയര്‍മാനായും അമീര്‍ നിയമിച്ചു.
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Friday, March 27, 2009 ) |
'ശുചിത്വം, ആരോഗ്യം' കാമ്പയിന്‍
ദോഹ: ആരോഗ്യ സംരക്ഷണത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് പ്രവാസി സമൂഹത്തെ ബോധവല്‍കരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ 'ശുചിത്വം ആരോഗ്യം' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 17 മുതല്‍ ഒരു മാസം നീളുന്ന കാമ്പയിന്‍ സംഘടിപ്പിക്കും. കാമ്പയിന്റെ ഓപചാരിക ഉല്‍ഘാടനം വെള്ളിയാഴ്ച ഖത്തര്‍ ചാരിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡിയില്‍ ഖത്തര്‍ ഫ്രണ്ട്സ് എന്‍വയണ്‍മെന്റ് സെന്റര്‍ ഡയറക്ടര്‍ ആദില്‍ അല്‍തിജാനി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ ജന സേവന വകുപ്പ് അധ്യക്ഷന്‍ പി. എം. അബൂബക്കര്‍ മാസ്റ്റര്‍ കാമ്പയിനിന്റെ ഉദ്ദേശ്യങ്ങള്‍ വിശദീകരിച്ചു.
കാമ്പയിനോ ടനുബന്ധിച്ച് അസോസിയേഷന്‍ പുറത്തിറക്കിയ 'ശുചിത്വം നിറ ഭേദങ്ങള്‍' എന്ന ഡിജിറ്റല്‍ ഡോക്യുമെന്ററി ആദില്‍ പ്രകാശനം ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഡോക്ടര്‍ മൊയ്തു ഏറ്റു വാങ്ങി. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ. സി. അബ്ദുല്‍ ലത്തീഫ് പ്രസംഗിച്ചു. പ്രസിഡന്റ് വി. ടി. അബ്ദുല്ല ക്കോയ അധ്യക്ഷത വഹിച്ചു. കാമ്പയിനില്‍ വിവിധ ബോധവല്‍കരണ പരിപാടികള്‍ക്ക് പുറമെ ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ജന സേവന വകുപ്പ് അധ്യക്ഷന്‍ അറിയിച്ചു. ബോധവല്‍കരണ പൊതു ക്ലാസുകള്‍, പള്ളി ക്ലാസുകള്‍, ഗൃഹ യോഗങ്ങള്‍, ഫ്ളാറ്റ് മീറ്റുകള്‍, കുട്ടികള്‍ക്കായി പ്രബന്ധ ചിത്ര രചനാ മത്സരങ്ങള്‍, സ്ക്വാഡുകള്‍, വ്യക്തി സംഭാഷണങ്ങള്‍, ലഘു ലേഖ, ഡോക്യുമെന്ററി, സ്റ്റിക്കറുകള്‍ എന്നിവയുടെ വ്യാപകമായ വിതരണം, ബീച്ച് ശുചീകരണം, പൊതു ജന പങ്കാളിത്തത്തോടെ താമസ സ്ഥലങ്ങളും പരിസരങ്ങളും വൃത്തിയാക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: associations, qatar
- ജെ. എസ്.
( Thursday, March 26, 2009 ) |
ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ബിഎഡ്
ദോഹ: ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഖത്തര്‍ യൂണിവേഴ്സിറ്റി ബിഎഡ് പ്രോഗ്രാം ആരംഭിക്കുന്നു. 1999ല്‍ നിര്‍ത്തലാക്കിയ ബാച്ചലേഴ്സ് പ്രോഗ്രാം ഇന്‍ എജ്യൂക്കേഷന്‍ അടുത്ത അധ്യയന വര്‍ഷം പുനരാരംഭിക്കും. നിലവില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍, ആര്‍ട് എജ്യൂക്കേഷന്‍ എന്നിവയില്‍ ബാച്ചലേഴ്സ് കോഴ്സ് യൂണിവേഴ്സിറ്റിക്കുണ്ട്.
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Tuesday, March 24, 2009 ) |
ഖത്തര്‍ എയര്‍വെയ്‌സ് ഹൂസ്റ്റണ്‍ സര്‍വീസ് തുടങ്ങുന്നു
ഖത്തര്‍ : ഖത്തര്‍ എയര്‍വെയ്‌സ് മാര്‍ച്ച് 30 മുതല്‍ ദോഹയില്‍ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് സര്‍വീസ് തുടങ്ങുന്നു. ന്യൂയോര്‍ക്ക്, വാഷിങ്‌ടണ്‍ നഗരങ്ങള്‍ക്കു ശേഷം അമേരിക്കയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ മൂന്നാമത്തെ സര്‍വീസാണിത്.
ഈ സര്‍വീസ് ആരംഭിക്കുന്നതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി ഹൂസ്റ്റണിലെത്താന്‍ കഴിയുമെന്ന് കമ്പനിയുടെ ഇന്ത്യ റീജനല്‍ മാനേജര്‍ നവീന്‍ ചൗള പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഈ പ്രതിദിന നോണ്‍സ്റ്റോപ്പ് സര്‍വീസ് 17 മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ട് ദോഹയില്‍ നിന്ന് ഹൂസ്റ്റണിലെത്തും. ഖത്തര്‍ എയര്‍വെയ്‌സിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ സര്‍വീസിന് ബോയിങ് 777200 വിമാനമാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദോഹയിലെത്തി മൂന്നു മണിക്കൂറിനുള്ളില്‍ ഹൂസ്റ്റണിലേക്കുള്ള കണക്ഷന്‍ ഫൈ്‌ളറ്റ് ലഭ്യമാവുന്ന രീതിയിലാണ് ഷെഡ്യൂള്‍. ഇന്ത്യയില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി ഒമ്പത് നഗരങ്ങളില്‍ നിന്നായി ഖത്തര്‍ എയര്‍വെയ്‌സ് ആഴ്‌ചയില്‍ 8 സര്‍വീസുകള്‍ ദോഹയിലേക്ക് നടത്തുന്നുണ്ട്. 68 വിമാനങ്ങളുള്ള ഖത്തര്‍ എയര്‍വെയ്‌സ് 83 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. നടപ്പു വര്‍ഷം ആറ് പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കും. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Tuesday, March 24, 2009 ) |
ഒളിച്ചോടുന്ന തൊഴിലാളികളെ കുറ്റവാളികളായി കാണാറില്ല : ഖത്തര്‍
ദോഹ : ഖത്തറില്‍ നിര്‍ബന്ധിത തിരിച്ചയക്കല്‍ ഇല്ലെന്നു മന്ത്രി സഭയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്നതു നിയമ ലംഘനമാണെങ്കിലും അത്തരക്കാരെ കുറ്റവാളികളായി കരുതാറില്ല. തിരിച്ചയയ്ക്കല്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് എല്ലാ അവകാശങ്ങളും ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നു പണം ലഭിക്കാനുണ്ടെങ്കില്‍ അതും കൃത്യമായി കൊടുക്കും. ഇവിടെ നിന്നു പോകാന്‍ ഏറ്റവും കുറഞ്ഞ വിമാന നിരക്കുകള്‍ ലഭ്യമാക്കണമെന്നു വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിവതും തിരിച്ചയയ്ക്കല്‍ കേന്ദ്രത്തിലെ താമസ കാലാവധി കുറയ്ക്കാനാണു ശ്രമം. തടങ്കലില്‍ കഴിയുന്നവരെ അതിഥികളെ പോലെയാണു കരുതുന്നത്. കരാര്‍ കാലാവധി കഴിയും മുമ്പേ ജോലിയില്‍ നിന്നു പിരിച്ചു വിട്ട ഒട്ടേറെ പേര്‍ പാസ്പോര്‍ട്ടും കിട്ടാനുള്ള പണവും ആവശ്യപ്പെട്ടു വരാറുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Monday, March 23, 2009 ) |
രിസാല വിജ്ഞാന പരീക്ഷ
ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്റര്‍ മീലാദ് കാമ്പയിനോ ടനുബന്ധിച്ച് മാര്‍ച്ച് 27ന് ഗള്‍ഫിലെ പ്രവാസികള്‍ക്ക് വേണ്ടി വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നു. കോഴിക്കോട് ഇസ്ലാമിക് പബ്ളിംഷിംഗ് ബ്യൂറോ പ്രസിദ്ധീകരിച്ച 'നിങ്ങളുടെ പ്രവാചകന്‍' എന്ന ലഘു പുസ്തകം അടിസ്ഥാന മാക്കിയാണ് പരീക്ഷ. സൌദി അറേബ്യ, യു. എ. ഇ., ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളി ലുള്ളവര്‍ക്ക് പങ്കെടുക്കാം.
ഒരു മണിക്കൂര്‍ സമയത്തെ എഴുത്തു പരീക്ഷക്ക് ആറ് ജി. സി. സി. രാജ്യങ്ങളിലായി സോണല്‍ തലത്തില്‍ അമ്പതോളം കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 20 വരെ രജിസ്ട്രേഷന് അവസരം ലഭിക്കും. ശരീഫ് കാരശ്ശേരി കണ്‍ട്രോളറും എം. മുഹമ്മദ് സാദിഖ്, വി. പി. എം. ബഷീര്‍, അശ്റഫ് മ, ലുഖ്മാന്‍ പാഴൂര്‍ എന്നിവര്‍ അംഗങ്ങളുമായ എക്സാം ബോര്‍ഡാണ് പരീക്ഷക്കു നേതൃത്വം നല്‍കുന്നത്. ഏകോപനത്തിനായി ഓരോ രാജ്യങ്ങളിലും നാഷണല്‍ എക്സാം ചീഫും, സോണല്‍ കോ - ഓഡിനേറ്റര്‍മാരും പ്രവര്‍ത്തിക്കും. പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള എക്സാമിനര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ആര്‍. എസ്. സി. പ്രവര്‍ത്തകര്‍ നേരിട്ടു സമീപിച്ചാണ് പരീക്ഷാര്‍ഥികളെ കണ്ടെത്തുക. ഓണ്‍ലൈന്‍ വഴിയും രജിസ്ട്രേഷനു സൌകര്യമൊ രുക്കിയിട്ടുണ്ട്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങളും രിസാല വെബ്സൈറ്റില്‍ (www.risalaonline.com) ലഭിക്കും. പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് ജി. സി. സി., നാഷണല്‍ തലങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും. കഴിഞ്ഞ വര്‍ഷവും മീലാദ് പരിപാടികളോ ടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് തലത്തില്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചിരുന്നു. (കഴിഞ്ഞ വര്‍ഷത്തെ വിജ്ഞാന പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ എഞ്ചിനീയര്‍ അബ് ദുസ്സമദ് കാക്കോവ് അവാര്‍ഡ് സ്വീകരിക്കുന്നത് ഫോട്ടോയില്‍ കാണാം) ഖത്തറില്‍ വിജ്ഞാന പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പരീക്ഷ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 5654123 / 5263001 / 6611672 എന്നീ നമ്പറുകളിലും ഈ ഈമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്: rscqatar at gmail dot com - മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ Labels: associations, culture, qatar
- ജെ. എസ്.
( Thursday, March 19, 2009 ) |
ഡിസൈനിംഗ് : മലയാളി വിദ്യാര്‍ത്ഥിനിക്ക് രണ്ടാം സ്ഥാനം
ദോഹ: ഖത്തര്‍ വെര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഡിസൈനിംഗ് മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. എം. ഇ. എസ്. ഇന്ത്യന്‍ സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ത്ഥിനി ഹെന നജീബിനാണ് വി. സി. ക്യു. ഡിസൈനിംഗ് മത്സരത്തില്‍ സമ്മാനം ലഭിച്ചത്. ഖത്തറിലെ സ്വദേശി സ്കൂളുകളിലേയും വിദേശി സ്കൂളുകളിലേയും 250ല്‍ പരം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. തൃശൂര്‍ നാട്ടിക ചിറക്കുഴി കുടുംബാംഗവും ഫ്രണ്ട്സ് ഓഫ് തൃശൂര്‍ കേന്ദ്ര നിര്‍വ്വാഹക സമിതി അംഗവുമായ സി എ നജീബിന്റേയും നസീം ബാനുവിന്റേയും മകളാണ് ഹെന നജീബ്.
- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ
- ജെ. എസ്.
( Thursday, March 19, 2009 ) |
ഖത്തറില്‍ പുതിയ ദേവാലയങ്ങള്‍
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ക്രൈസ്തവ വിശ്വാസികളുടെ ദേവാലയ സമുച്ഛയത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 28 ശനിയാഴ്ച കാലത്ത് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ്ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ അത്തിയ്യ നിര്‍വഹിക്കും. സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ ചര്‍ച്ച്, ബ്രദറന്റ് അസംബ്ളി, സെന്റ് മേരീസ് മലങ്കര ചര്‍ച്ച്, പെന്തക്കോസ്റ്റല്‍ അസംബ്ളി തുടങ്ങിയവയുടെ വിവിധ പ്രാര്‍ത്ഥനാ ലയങ്ങളാണ് ഈ സമുച്ഛയത്തില്‍ ഉള്ളത്. വിവിധ മത നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.
- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ
- ജെ. എസ്.
( Wednesday, March 18, 2009 ) |
ഖത്തര്‍ മലയാളികള്‍ക്ക് റോഡ് സുരക്ഷാ ക്ലാസ്
ദോഹ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനു മലയാളി സമൂഹത്തെയും ബോധവത്ക രിക്കുന്നതിനായി മലയാളികളുടെ കലാ വേദിയിലും ഖത്തറിലെ ഗതാഗത വകുപ്പ് ഉദ്യോഗ സ്ഥരെത്തി. രാജ്യത്തെ പ്രവാസി സമൂഹത്തെയും ഖത്തറിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണീ പുതിയ നീക്കം.
പുതിയ ഗതാഗത നിയയമത്തിന്റെ വെളിച്ചത്തില്‍ മലയാളി ഡ്രൈവര്‍മാരെയും മലയാളികളെയും ബോധവത്ക രിക്കുന്നതിനു വേണ്ടിയാണ് ഈ ബോധവത്കരണ പരിപാടി ഗള്‍ഫ് സിനിമയിലെ കലാ വേദിയിലും സംഘടിപ്പിച്ചത്. 'സുല്‍ത്താന്മാരുടെ പോരാട്ടം' എന്ന കലാ വേദിയില്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഗതാഗത വകുപ്പിലെ ഫസ്റ്റ് വാറന്റ് ഓഫീസറായ ഫഹദ് മുബാറക് അല്‍ അബ്ദുല്ലയാണ് ക്ലാസ്സിനു തുടക്കമിട്ടത്. ആഭ്യന്തര വകുപ്പിലെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ മലയാളിയായ ഫൈസല്‍ ഹുദവി മലയാളത്തില്‍ ബോധവത്കരണ ക്ലാസ്സെടുത്തു. രാജ്യത്തിലെ ഏറ്റവും വലിയ ജന വിഭാഗമായ വിദേശികളുമായി ഇടപഴകാന്‍ സമൂഹ നേതാക്കളിലൂടെ ബന്ധമു ണ്ടാക്കാനുള്ള പരിപാടികള്‍ക്ക് സമീപ കാലത്താണ് ആഭ്യന്തര വകുപ്പു തുടക്കമിട്ടത്. തങ്ങള്‍ വസിക്കുന്ന രാജ്യത്തിലെ നിയമം പാലിക്കാന്‍ വിദേശ തൊഴിലാളി കള്‍ക്കുള്ള ബാധ്യതയാണ് വിദേശികളായ സാമൂഹിക നേതാക്കളിലൂടെ ആഭ്യന്തര വകുപ്പ് സാധാരണക്കാരില്‍ എത്തിക്കുന്നത്. - മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ
- ജെ. എസ്.
( Wednesday, March 18, 2009 ) |
പൊതു ജന സുരക്ഷക്കായ് ഇനി അല്‍ ഫസ
ദോഹ: പൊതുജനങ്ങളെ സഹായിക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി കാര്യാലയം ഒരു പുതിയ പോലീസ് സേനയ്ക്ക് കൂടി രൂപം നല്‍കി. 'അല്‍ ഫസ' എന്ന ഈ പോലീസ് സേന അവശ്യ ഘട്ടങ്ങളില്‍ അടിയന്തര സഹായത്തിനായി കുതിച്ചെത്തും. 'അല്‍ ഫസ'യുടെ കടും നീലയും വെള്ളയും കലര്‍ന്ന ഫോര്‍വീല്‍ ഡ്രൈവ് ലാന്റ് ക്രൂസറുകള്‍ കഴിഞ്ഞ ദിവസം മുതല്‍ റോഡിലിറങ്ങി.
സാമൂഹിക സേവനങ്ങളും മാനുഷിക പ്രവര്‍ത്തനങ്ങളും പുതിയ പോലീസ് വിഭാഗത്തിന്റെ ചുമതലയില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്തര വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തിന്റെ എല്ലാ കോണുകളിലും സുരക്ഷ ഉറപ്പാക്കാനും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണീ വിഭാഗത്തിന് രൂപം നല്‍കിയത്. ഹൈവേകളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നീക്കാനും ഗതാഗതം നിയന്ത്രിക്കാനും സാധാരണ പോലീസിന്റെ ചുമതലകള്‍ നിര്‍വഹിക്കാനും ഈ വിഭാഗത്തിന് അധികാരം നല്‍കിയിട്ടുണ്ട്. കുറ്റ കൃത്യങ്ങ ള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തുന്ന ഈ പോലീസ് വിഭാഗം സദാ പട്രോളിങ്ങിലായിരിക്കും. സുരക്ഷാ സംവിധാന ങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്ക് സഹായമെ ത്തിക്കാനുള്ള സംവിധാനങ്ങളും 'അല്‍ ഫസ'യുടെ നിയന്ത്രണത്തി ലായിരിക്കുമെന്നും പത്ര ക്കുറിപ്പില്‍ പറയുന്നു. - മൊഹമ്മദ് യാസീന്‍ ഒരുമനയൂര്‍, ദോഹ Labels: crime, qatar, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, March 17, 2009 ) |
സൌജന്യ വൈദ്യ പരിശോധന
ദോഹ : ഗള്‍ഫിലെ ആതുര സേവന രംഗത്ത് വിപ്ലവകരമായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഷിഫാ അല്‍ ജസീറ ഗ്രൂപ്പിന്റെ ഖത്തറിലെ പുതിയ സംരംഭമായ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഗള്‍ഫാര്‍ മുഹമ്മദലി നിര്‍വഹിച്ചു.
ഡി റിംഗ് റോഡില്‍ ബിര്‍ള പബ്ളിക് സ്ക്കൂളിന് എതിര്‍ വശത്തായി പ്രവര്‍ത്തനമാരംഭിച്ച നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വ്യാവസായിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. ഖത്തറിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ എം. ഇ. എസ്. ഇന്ത്യന്‍ സ്ക്കൂള്‍ മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് കെ. പി. അബ്ദുല്‍ ഹമീദ് , ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റീജ്യനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് വി. ടി. അബ്ദുല്ല ക്കോയ തങ്ങള്‍, കെ. എം. സി. സി. ജനറല്‍ സെക്രട്ടറി എസ്. എ. എം. ബഷീര്‍, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് അഷ്റഫ് തൂണേരി, ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു. അമിത വാടകയും താങ്ങാനാവാത്ത ചെലവും കാരണം ഖത്തറിലെ ചികിത്സാ രംഗത്ത് ഒരു വലിയ മാറ്റമുണ്ടാക്കാന്‍ പരിമിതികളുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ ചെലവില്‍ സാധാരണക്കാരായ പ്രവാസി സമൂഹത്തിനും വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഏറ്റവും നല്ല വൈദ്യ സഹായ മെത്തിക്കാനുള്ള ശ്രമങ്ങളാണ് നസീം അല്‍ റബീഹിന്റെ ലക്ഷ്യമെന്ന് ഗ്രൂപ്പ് സാരഥികള്‍ അറിയിച്ചു. ലാഭേച്ഛയില്ലാതെ ദൈനം ദിന പ്രവര്‍ത്തനത്തിനുള്ള ചെലവ് മാത്രം പ്രതീക്ഷിച്ചു കൊണ്ടാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും വിവിധ വിഭാഗങ്ങളിലായി 20 ഡോക്ടര്‍മാരും പരിചയ സമ്പന്നരായ പാരാ മെഡിക്കല്‍ വിഭാഗവുമാണ് സേവന രംഗത്തുണ്ടാവുക എന്നും ഖത്തറിലെ നസീം അല്‍ റബീഹ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ അബ്ദു സ്സമദ് അറിയിച്ചു. അത്യാധുനിക ഉപകരണങ്ങളാണ് ക്ലിനിക്കിന്റെ ചികില്‍സാ വിഭാഗങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ഖത്തറില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന അഞ്ച് ലക്ഷം ഡിസ്കൌണ്ട് കാര്‍ഡ് സാധാരണക്കാരന്റെ പ്രതീക്ഷകള്‍ക്ക നുസൃതമായാണ് രൂപപ്പെടുത്തി യതെന്നും ഡോ സമദ് വിശദീകരിച്ചു. ഖത്തറിന്റെ നഗരാ തിര്‍ത്തികളില്‍ മാത്രമല്ല ഗ്രാമങ്ങളി ലുള്ളവര്‍ക്കും കാര്‍ഡ് ലഭ്യമാക്കാനുള്ള ഞങ്ങളുടെ ശ്രമം തുടരുകയാണ്. ഒരു ആഴ്ച മാത്രം എണ്ണായിരത്തി അഞ്ഞൂറ് കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള കാര്‍ഡിന്റെ ഗുണഭോക്താക്കള്‍ കുറഞ്ഞ ശമ്പളം പറ്റുന്നവരും സാധാരണ ക്കാരുമായിരിക്കും. ലേബര്‍ ക്യാമ്പുകളിലും തൊഴില്‍ ശാലകളിലും കാര്‍ഡുകള്‍ എത്തിക്കാന്‍ സംവിധാനമുണ്ട്. ജനറല്‍ - ദന്തല്‍ ഡോക്ടര്‍മാര്‍ക്ക് 20 ഖത്തര്‍ റിയാലും സ്പെഷ്യലിസ്റ് ഡോക്ടര്‍മാരെ കാണാന്‍ 30 ഖത്തര്‍ റിയാലുമാണ് കാര്‍ഡുമാ യെത്തുന്നവര്‍ക്കുള്ള പരിശാധനാ ആനുകൂല്യം. മറ്റെല്ലാ വിഭാഗങ്ങളിലും വലിയൊരു ശതമാനം കിഴിവുകളാണ് നിശ്ചയിച്ചിട്ടു ള്ളതെന്നും വിശദീകരിച്ചു. ഗ്രൂപ്പ് മേധാവിയും സാമൂഹ്യ സേവനകനുമായ കെ. ടി. റബീയുള്ള, നസീം അല്‍ റബീഹ്, അസിസ്റന്റ് ജനറല്‍ മാനേജര്‍ ഡോ. അബ്ദു സ്സമദ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ രവീന്ദ്രന്‍ നായര്‍, റിയാദ് ഷിഫാ അല്‍ ജസീറാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അഷ്റഫ് വേങ്ങാട്ട്, കുവൈറ്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഇബ്രാഹിം കുട്ടി പി. കെ., ദോഹയിലെ ഡെര്‍മറ്റോളജിസ്റ്റ് ഡോ ഫഹദ് മുഹമ്മദ്, ജി സി സി ഫിനാന്‍സ് ജനറല്‍ മാനേജര്‍ മുജീബൂര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സൌദിയിലെ വിവിധ നഗരങ്ങളില്‍ നിരവധി ബ്രാഞ്ചുകളും ബഹ്റൈന്‍, കുവൈത്ത്, മസ്കത്ത് തുടങ്ങിയ രാജ്യങ്ങളിലായി ഒട്ടേറെ ശാഖകളുമായി പ്രവര്‍ത്തിക്കുന്ന ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് പ്രവാസി സമൂഹത്തി നൊന്നടങ്കം ആതുര സേവന രംഗത്തെ ആശാ കേന്ദ്രമാണ്. ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്‍കിയ ഗ്രൂപ്പ് മേധാവിയും സാമൂഹ്യ സേവനകനുമായ കെ. ടി. റബീയുള്ള വിനയത്തിന്റേയും സ്നേഹത്തിന്റേയും മൂര്‍ത്തീ ഭാവമായി എല്ലാവരേയും വാരി പ്പുണരുമ്പോള്‍ എളിമയിലാണ് തന്റെ ഗരിമയെന്ന്‍ അദ്ദേഹം തെളിയിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ആരോഗ്യ പരിരക്ഷക്ക് സഹായകമായ ക്ലിനിക്കുകളും മെഡിക്കല്‍ സെന്ററുകളും ആരംഭിക്കുകയും സ്വയം സമര്‍പ്പിത ഭാവത്തില്‍ സുസ്മേര വദനനായി സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃത നാവുകയും ചെയ്യുന്ന റബീയുള്ള മാതൃകാ പുരുഷനാണെന്ന് ചടങ്ങില്‍ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു. 1980 ല്‍ സൌദി അറേബ്യയിലെ ജിദ്ദയില്‍ 100 റിയാല്‍ കസല്‍ട്ടേഷന്‍ ചാര്‍ജുണ്ടായിരുന്ന സാഹചര്യത്തിലാണ് സാധാരണക്കാരുടെ ആശാ കേന്ദ്രമായി കേവലം 15 റിയാല്‍ കസല്‍ട്ടേഷന്‍ ചാര്‍ജ് നിശ്ചയിച്ച് റബീയുള്ള ആതുര സേവന രംഗത്തേക്ക് കടന്നു വന്നത്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിപ്ളവം സൃഷ്ടിച്ച നടപടി ആയിരുന്നു അത്. നാല്‍പത് മലയാളി ഡോക്ടര്‍മാരുമായി പോളി ക്ലിനിക് ആരംഭിച്ച റബീയുളളയുടെ പ്രസ്ഥാനം പെട്ടെന്ന് ജന പ്രീതി നേടുകയും സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന് പന്തലിക്കുകയും ചെയ്തു. ദൈവാനുഗ്രഹവും ആത്മാര്‍ഥമായ പരിശ്രമങ്ങളും കൂടിയായപ്പോള്‍ സൌദിയുടെ അതിര്‍ വരമ്പുകള്‍ കടന്ന് ഖത്തറിലും ബഹറൈനിലും കുവൈത്തിലും മസ്കത്തിലുമെല്ലാം സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2005 ലാണ് റബീയുള്ള ഖത്തറില്‍ ക്ലിനിക്ക് ആരംഭിച്ചത്. കേവലം 15 റിയാല്‍ കസല്‍ട്ടേഷന്‍ ചാര്‍ജ് നിശ്ചയിച്ച് നാഷണല്‍ പാനാസോണിക്കിന് എതിര്‍ വശം തുടങ്ങിയ ഡെന്റല്‍ സെന്റര്‍ വാടകയും മറ്റു ചിലവുകളും കൂടിയിട്ടും പരിശോധനാ നിരക്ക് കൂട്ടിയില്ല എത് പ്രത്യേകം ശ്രദ്ധേയമാണ്. - മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Wednesday, March 04, 2009 ) |
വിദ്യാഭ്യാസ പദ്ധതികളുമായി സിജി രംഗത്ത്
ദോഹ : പ്രവാസി രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടുന്നതിനുള്ള കാര്യക്ഷമമായ പദ്ധതികളുമായി സിജി രംഗത്ത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ പരിശീലന രംഗത്തും സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ ഗള്‍ഫിലെ ശാഖകളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ പരിശീലന പരിപാടികള്‍ നടത്തുമെന്ന് സിജി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സിജി നടത്തുന്ന മോട്ടിവേഷന്‍ ആക്ടിവേഷന്‍ പ്രോഗ്രാം, പാരന്റ്സ് ഇഫക്ടീവ്നെസ് ട്രെയിനിംഗ്, റിമോട്ട് പാരന്റിംഗ് എന്നീ പരിപാടികള്‍ കുട്ടികളിലും രക്ഷിതാക്കളിലും വമ്പിച്ച സ്വീധീനമുണ്ടാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സിജി ഭാരവാഹികളായ എന്‍. വി. കബീര്‍, അമീര്‍ തയ്യില്‍, കെ. പി. ശംസുദ്ധീന്‍, റഷീദ് അഹ്മദ്, ഫിറോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. - മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Wednesday, March 04, 2009 ) |
ഗാര്‍ഡന്‍ ഫുഡ് ഫെസ്റ്റിവല്‍ തുടങ്ങി
ദോഹ : ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ റസ്റ്റോറന്റ് ശൃംഖലയായ ഗാര്‍ഡന്‍ ഗ്രൂപ്പ് ഒരുക്കുന്ന പ്രഥമ പ്രീ സമ്മര്‍ ഫുഡ് ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം. വിവിധ തരം ബിരിയാണികളും ഖബാബുകളും ഭക്ഷണ പ്രിയരുടെ താല്‍പര്യത്തി നനുസരിച്ച് സംവിധാനം ചെയ്ത ഗാര്‍ഡന്‍ അധികൃതര്‍ ഉദ്ഘാടന ചടങ്ങിനെത്തിയ മുഴുവന്‍ ആളുകളുടേയും പ്രശംസ പിടിച്ചു പറ്റി. ഖത്തറില്‍ മുശൈരിബ് സ്ട്രീറ്റിലെ ലീ മരേജ് എക്സിക്യൂട്ടീവ് റസിഡന്‍സിയിലുള്ള ഗാര്‍ഡന്‍ ഹൈദറാബാദിയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസും ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ് മാനേജിംഗ് ഡയറക്ടര്‍ യൂനുസ് സലീം വാപ്പാട്ടും സംയുക്തമായി നിര്‍വഹിച്ചു.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആധികാരികമായ ഇന്ത്യന്‍ ഭക്ഷണ വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ സൌകര്യപ്പെടുന്ന രീതിയിലാണ് ഫുഡ് ഫെസ്റ്റിവല്‍ സംവിധാനം ചെയ്തിരിക്കുന്നതെ എന്ന് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ് മാനേജിംഗ് ഡയറക്ടര്‍ യൂനുസ് സലീം വാപ്പാട്ട് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി വേനലവധി സമയത്ത് ഗാര്‍ഡന്‍ നടത്തി വരുന്ന സമ്മര്‍ ഇന്‍ ഗാര്‍ഡന്റെ ഓരോ എഡിഷനും ധാരാളം സ്വദേശികളേയും വിദേശികളേയും ആകര്‍ഷിച്ചിട്ടുണ്ട്. പ്രീ സമ്മര്‍ ഫെസ്റ്റിവലും ഭക്ഷണ പ്രിയരുടെ പിന്തുണ നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂനുസ് പറഞ്ഞു. നിത്യവും വൈകുന്നേരം 6.30 മുതല്‍ 11.30 വരെ ഗുണ നിലവാരമുള്ള ഇന്ത്യന്‍ ഭക്ഷണ വൈവിധ്യം ആസ്വദിക്കാനുള്ള അവസരമാണ് ഈ ഭക്ഷണ മേള നല്‍കുക. ഇന്ത്യയിലും ഗള്‍ഫിലും വിവിധ റസ്റ്റോറന്റുകളില്‍ മികച്ച സേവനം കാഴ്ച വെച്ച ലക്നോ സ്വദേശി കലീമുദ്ധീന്‍ ശൈഖാണ് ഫെസ്റ്റിവലിന്റെ പാചകങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഭക്ഷോല്‍സവം രണ്ട് ഭാഗങ്ങളായാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യത്തെ പതിനഞ്ച് ദിവസങ്ങളില്‍ ലീ മരേജില്‍ കബാബ്, ബിരിയാണി ഫെസ്റ്റിവലായിരിക്കും. ഈ സമയത്ത് അല്‍ ഖോറില്‍ തട്ടു കട (കേരള ഫുഡ് ) ഫെസ്റ്റിവലാണ് നടക്കുക. രണ്ടാം പകുതിയില്‍ ലീ മരേജില്‍ കേരള ഫുഡ് ഫെസ്റ്റിവലും അല്‍ ഖോറില്‍ കബാബ്, ബിരിയാണി ഫെസ്റ്റിവലുമായിരിക്കും. കൂട്ടുകാരുമൊത്തും കുടുംബ സമേതവും സ്നേഹ വായ്പുകള്‍ വിനിമയം നടത്താനും ഒന്നിച്ച് ആഹാരം കഴിക്കുവാനും സൌകര്യപ്പെടുത്തി കുടുംബ സംഗമ വേദിയായി മാറിയ ഗാര്‍ഡന്‍ റസ്റ്റോറന്റ് മലയാളികളുടെ മാത്രമല്ല ഖത്തരികളും വിദേശികളുമടങ്ങുന്ന നിരവധി ഉപഭോക്താക്കളുടെ മനസില്‍ ഇടം നേടിയ സ്ഥാപനമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഗാര്‍ഡന്‍ റസ്റോറന്റ നടത്തിയ ഭക്ഷ്യ മേളകളില്‍ നിന്നും പാഠം ഉള്‍കൊണ്ടും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്തും കൂടുതല്‍ തയ്യാറെടുപ്പു കളോടെയാണ് ഈ വര്‍ഷത്തെ ഭക്ഷ്യ മേള സംവിധാനം ചെയ്തിരിക്കുന്നതെന്ന് ഗാര്‍ഡന്‍ ഓപറേഷന്‍സ് മാനേജര്‍ ജെഫ്രി തോംസണ്‍ പറഞ്ഞു. ഔദ്യോഗികമായി ഇന്ത്യന്‍ ഭക്ഷണങ്ങള്‍ മാത്രം വിതരണം ചെയ്യുന്നതിലൂടെ ഖ്യാതി നേടിയ ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ഭക്ഷ്യ മേള ഓരോരുത്തര്‍ക്കും വേറിട്ട ഒരു അനുഭവമായിരിക്കും. ജനങ്ങള്‍ നല്‍കിയ അംഗീകാരങ്ങളും സ്വീകാര്യതയും വിനയാന്വിതം സ്വീകരിച്ച് കൂടുതല്‍ മികച്ച ഭക്ഷ്യ മേളയാണ് ഈ വര്‍ഷം ഗാര്‍ഡന്‍ റസ്റ്റോറന്റ് തയ്യാറാക്കിയിട്ടുള്ളത്. - മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Wednesday, March 04, 2009 ) |
ജര്‍മന്‍ ടൂറിസ്റ്റ് കപ്പലിന് വരവേല്‍പ്പ്
ദോഹ : ഖത്തറിലെ ടൂറിസം സാധ്യതകള്‍ വിപുലീകരിക്കുകയും മികച്ച കപ്പലുകള്‍ക്ക് ഖത്തറില്‍ വന്നു പോകുന്നതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നാനൂറോളം ടൂറിസ്റ്റുകളുമായി ദോഹാ തുറമുഖത്തെത്തിയ പടുകൂറ്റന്‍ ജര്‍മന്‍ ടൂറിസ്റ്റ് കപ്പലിന് ഖത്തര്‍ അധികൃതര്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. ടൂറിസ്റ്റുകളുടെ സുരക്ഷിതത്വവും ടൂറിസം വികസന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും കണക്കിലെടുത്ത് ഖത്തര്‍ സന്ദര്‍ശിക്കുന്നതിനുള്ള ജര്‍മന്‍ കപ്പലിന്റെ ആഗ്രഹം അറിയിച്ച ഉടനെ തന്നെ അതിര്‍ത്തി പാസ്പോര്‍ട്ട് മേധാവി ലഫ്റ്റനന്റ് കേണല്‍ നാസര്‍ അല്‍ ഥാനി, ടൂറിസം വകുപ്പ് അധികൃതര്‍ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കപ്പലിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.
176 മീറ്റര്‍ നീളവും ഏഴ് നിലകളിലായി ഇരുനൂറോളം ജീവനക്കാരും 500 ആഡംബര ഹോട്ടല്‍ മുറികളും 25 ദേശക്കാരായ നാനൂറ് ടൂറിസ്റ്റുകളുമുള്ള ഈ കപ്പല്‍ ആദ്യമായാണ് ഖത്തറിലെത്തുത്. കപ്പലിനും ടൂറിസ്റ്റുകള്‍ക്കും അനായാസം ഖത്തറിലിറങ്ങുന്നതിനുള്ള എല്ലാവിധ സൌകര്യങ്ങളുമൊരുക്കിയ ഖത്തര്‍ അധികൃതര്‍ക്ക് ഏവരുടേയും പ്രശംസ ലഭിച്ചു. - മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Wednesday, March 04, 2009 ) |
പ്രവാസി സമൂഹത്തിന് വോട്ടവകാശം, സുപ്രീം കോടതിയെ സമീപിക്കണം : ഒ. അബ്ദു റഹിമാന്‍
ദോഹ : പ്രവാസി സമൂഹത്തിന് ന്യായമായും ലഭിക്കേണ്ട വോട്ടവകാശം നേടി എടുക്കുവാന്‍ മാറി മാറി വരുന്ന സര്‍ക്കാറുകളൊക്കെ നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ പ്രഗല്‍ഭരായ അഭിഭാഷകരെ വെച്ച് സുപ്രീം കോടതിയെ സമീപിക്കുവാന്‍ പ്രവാസി സംഘടനകള്‍ ശ്രമിക്കണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആയ ഒ. അബ്ദു റഹിമാന്‍ അഭിപ്രായപ്പെട്ടു. ദോഹയിലെ പ്രസ്റ്റീജ് റസ്റോറന്റില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ക്ക് വേണ്ടി ചെറുവിരല്‍ അനക്കുവാന്‍ പോലും രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നില്ല എന്നത് സങ്കടകരമാണ്. എല്ലാവരും തെരഞ്ഞെടുപ്പ് ഫണ്ടിനായി പ്രവാസികളെ സമീപിക്കാറുണ്ടെങ്കിലും അവര്‍ക്ക് വേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ല എന്ന അവസ്ഥ മാറണം. തെരഞ്ഞെടുപ്പുകള്‍ വ്യക്തി അധിഷ്ഠിതമോ പാര്‍ട്ടി അധിഷ്ഠിതമോ ആവാതെ വിഷയാധിഷ്ഠിതം ആകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികളുടെ വോട്ടവകാശം നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. പല രാജ്യങ്ങളും തങ്ങളുടെ പൌരന്മാര്‍ ലോകത്തിന്റെ ഏത് ഭാഗത്തായാലും സമ്മതി ദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൌകര്യമൊരുക്കാറുണ്ട്. എന്നാല്‍ ഇന്ത്യാ ഗവര്‍മെന്റ് ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പ്രവാസികളുടെ അവകാശം നിഷേധിക്കുകയാണ്, അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് സ്വയം അംഗീകരിക്കുന്ന പെരുമാറ്റ ചട്ടമുണ്ടാകുന്നത് ഗുണകരമാകും എന്നും സമകാലിക മാധ്യമ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് അഷ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു. അഹ്മദ് പാതിരിപ്പറ്റ, ഒ. അബ്ദു റഹിമാന് സംഘടനയുടെ ഉപഹാരം സമര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി പി. ആര്‍. പ്രവീണ്‍ സ്വാഗതവും ട്രഷറര്‍ എം. പി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. - മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Tuesday, March 03, 2009 ) |
ഖത്തറിന് പുതിയ മലയാളി അംബാസഡര്‍
ദോഹ : മലയാളിയായ ദീപാ ഗോപാലന്‍ വദ്‌വ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി ചുമതല ഏല്‍ക്കാനായി ഇന്ന് ഖത്തറിലെത്തി. ഗള്‍ഫില്‍ അംബാസഡറായി നിയമിതയാവുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് കണ്ണൂര്‍ സ്വദേശിനി ദീപാ ഗോപാലന്‍. ഭര്‍ത്താവ് അനില്‍ വാദ്വ ഒമാനിലെ ഇന്ത്യന്‍ അംബാസഡറാണ്.
അംബാസഡറാകുന്നതിനു മുമ്പുള്ള പരിശീലന കാലത്താണ് ഇരുവരും പരിചയപ്പെട്ടതും വിവാഹിതരായതും. ഹോങ്‌കോങ്, ചൈന, സ്വിറ്റ്‌സര്‍ലന്റ്, ജനീവ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇരുവരും അംബാസഡര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടുതലും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും ഇരുവരും ഓര്‍ക്കുന്നു. 'അംബാസഡര്‍' ദമ്പതിമാരായ ഇവര്‍ക്ക് വിദേശത്ത് ജോലിയുള്ള രണ്ട് ആണ്‍മക്കളാണുള്ളത്. പ്രദ്യുമ്‌നും വിദ്യുതും. ഖത്തറില്‍ അംബാസഡറായിരുന്ന മലയാളിയായ ജോര്‍ജ് ജോസഫ് ബഹ്‌റൈനില്‍ ഇന്ത്യന്‍ അംബാസഡറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് ദീപ സ്ഥാനമേല്‍ക്കുന്നത്. ജനവരി അവസാനം പുതിയ അംബാസഡര്‍ ചുമതല ഏല്‍ക്കുമെന്ന് ആയിരുന്നു ഖത്തറിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് മാര്‍ച്ച് മാസത്തിലേക്ക് നീട്ടുകയായിരുന്നു. - മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Tuesday, March 03, 2009 ) |
പുതിയ സ്പോണ്‍സര്‍ഷിപ് നിയമത്തില്‍ കടുത്ത ശിക്ഷകള്‍
ദോഹ: ഖത്തറിലെ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ വിസ, താമസം, ജോലി നിബന്ധനകള്‍ എന്നിവ ലംഘിക്കുന്ന വിദേശി സ്പോണ്‍സര്‍മാര്‍ക്കു തടവും കനത്ത പിഴയും നല്‍കാന്‍ നിര്‍ദേശം. വീസ നടപടികള്‍ പൂര്‍ത്തിയായ ശേഷം തൊഴിലാളിയുടെ പാസ്പോര്‍ട്ടോ യാത്രാ രേഖകളോ പിടിച്ചു വച്ചാല്‍, സ്പോണ്‍സര്‍ പിഴ നല്‍കേണ്ടി വരും. തന്റെ സ്പോണ്‍സ ര്‍ഷിപ്പിലല്ലാത്ത ഒരാളെ ജോലി ക്കെടുത്താല്‍ കനത്ത പിഴയോ തടവോ ലഭിക്കും.
30 ദിവസത്തെ സന്ദര്‍ശക വീസയില്‍ വരുന്നവര്‍ അതിനു ശേഷവും തങ്ങിയാല്‍ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കുകയോ 50,000 ഖത്തര്‍ റിയാല്‍(ഉദ്ദേശം 6.65 ലക്ഷം രൂപ) പിഴ നല്‍കുകയോ വേണ്ടി വരും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം റിയാല്‍ വരെയായി (ഉദ്ദേശം 13.3 ലക്ഷം രൂപ) കൂടും. വീസ രേഖയില്‍ പറയുന്നതല്ലാത്ത ജോലി ചെയ്താലും സ്പോണ്‍സറുടെ പരിധിയിലല്ലാത്ത സ്ഥാപനത്തില്‍ ജോലി ചെയ്താലും സമാനമായ ശിക്ഷ ലഭിക്കും. പ്രത്യേക കാലയളവിലേക്ക് താമസാ നുമതിയുമായി ജോലി ക്കെത്തുന്നവര്‍ 90 ദിവസത്തിനകം രാജ്യം വിടുകയോ താമസാനുമതി രേഖ പുതുക്കുകയോ ചെയ്തില്ലെങ്കില്‍ 10,000 റിയാല്‍ (ഉദ്ദേശം 1.33 ലക്ഷം രൂപ) പിഴ നല്‍കണം. നവ ജാത ശിശുവിന് 60 ദിവസത്തിനകം വീസയ്ക്ക് അപേക്ഷ നല്‍കിയില്ലെങ്കിലും ഇതേ തുക പിഴയൊടുക്കേണ്ടി വരും. - മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Tuesday, March 03, 2009 ) |
ഖത്തര്‍ എയര്‍വെയ്‌സിന്റെ പുതിയ വിമാനം ഗാസ
ദോഹ : ഖത്തര്‍ എയര്‍ വേയ്‌സ് പുതുതായി വാങ്ങിയ ബോയിംഗ് 777-200 വിമാനത്തിന് ഗാസയെന്ന് പേര് നല്‍കി. ഖത്തര്‍ എയര്‍ വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ബേക്കര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിരപരാധികളായ പിഞ്ചുകുട്ടികളുടെ വേദനകള്‍ ലോക മനസ്സാക്ഷിക്കു മുമ്പില്‍ സമര്‍പ്പിക്കാനാണ് പ്രതീകാത്മകമായി വിമാനത്തിന് ഗാസയെന്ന് പേരിട്ടതെന്നും ഇദ്ദേഹം പറഞ്ഞു. ഖത്തര്‍ എയര്‍ വേയ്‌സ് ലോകം മുഴുവന്‍ സര്‍വീസ് നടത്തുമ്പോള്‍ ഗാസയുടെ വേദന പുരണ്ട സന്ദേശം ലോകത്തുടനീളം പ്രചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഷിങ്ടണില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 3.40 നാണ് ഈ വിമാനം ദോഹയിലെത്തിയത്. - മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Tuesday, March 03, 2009 ) |
എ.സി. മിലാന്‍ ദോഹയില്‍
ദോഹ : ലോകത്തിലെ എട്ടു പ്രമുഖ ക്ലബുകളില്‍ ഒന്നായ എ. സി. മിലാന്‍ ദോഹയില്‍ ടെസ്റ്റിമോണിയല്‍ മാച്ചില്‍ കളിക്കുന്നു. അടുത്ത മാസം അല്‍സദ് സ്‌പോര്‍ട്‌സ് ക്ലബ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 2002 ഡിസംബറില്‍ എ. സി. മിലാന്‍ ഖത്തറില്‍ സെലക്ട് ടീമായ ഖത്തര്‍ ഇലവനുമായി സൗഹൃദ മത്സരത്തില്‍ കളിച്ചിരുന്നു. ഖത്തര്‍ മുന്‍ കളിക്കാരനും ഇപ്പോള്‍ അല്‍സദ് ക്ലബിലെ കളിക്കാരനുമായ ജഫാല്‍ റാഷിദിന്റെ ആദര സൂചകമായാണീ മത്സരം സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് നാലിന് ജാസ്സിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഏഴു മണിക്കാണ് കിക്കോഫ് എന്ന് അല്‍സദ് ക്ലബ് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ റബാന്‍ പറഞ്ഞു. പ്രഗല്‍ഭ കളിക്കാരനായ ജഫാലിന്റെ ആദര പൂര്‍വകമായി എ. സി. മിലാനുമായി കളിക്കാന്‍ ലഭിക്കുന്ന ആദ്യത്തെ അവസരമാണി തെന്നദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച തന്നെ ടിക്കറ്റ് വില്പന തുടങ്ങും. എ. സി. മിലാന്റെ കളിക്കാരെല്ലാം ദോഹയില്‍ എത്തി ക്കഴിഞ്ഞു. പോളോ മാല്‍ദിനി, കാക, റൊണാള്‍ഡീന്യോ, ഫിലിപ്പോ ഇന്‍ഷാഗി, ക്ലാരന്‍സ് സീഡോര്‍ഫ് എന്നിവരാണ് കളിക്കളത്തില്‍ ഇറങ്ങുന്നത്. ഡേവിഡ് ബെക്കാമും കളിക്കാന്‍ എത്തും. - മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍
- ജെ. എസ്.
( Thursday, February 26, 2009 ) |
ബജറ്റ്: ഖത്തറില്‍ സമ്മിശ്ര പ്രതികരണം
ദോഹ: സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെ ക്കുറിച്ച് ഖത്തറില്‍ സമ്മിശ്ര പ്രതികരണം. സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളായി മാറി ക്കൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും പുനരധിവാസത്തിനും പ്രത്യേക തുക നീക്കി വെച്ച കേരള സര്‍ക്കാരിനെ പ്രതീക്ഷയോടെയാണ് നോക്കി ക്കാണുന്നതെന്ന് സര്‍ക്കാറിനോട് ചായ്‌വുള്ള സംഘടനയിലെ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്കായി പദ്ധതിയെന്ന പ്രഖ്യാപനം ശ്ലാഘനീയമെങ്കിലും പ്രയോഗ വല്‍കരണം സംശയാ സ്പദമാണെന്നും, കെ എഫ് സി വഴി വായ്പ എന്നത് ആര്‍ക്കും എപ്പോഴും ലഭിക്കുന്ന സംവിധാനമാണെന്നും, പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കുന്ന ഒരു നിര്‍ദേശവും ബജറ്റില്‍ ഇല്ലെന്നും പ്രതിപക്ഷ സംഘടനയിലെ അംഗങ്ങള്‍ കുറ്റപ്പെടുത്തി.
- മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
( Sunday, February 22, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്