വീണപൂവ് നാടകം അബുദാബിയില്‍
മഹാ കവി കുമാരനാശാന്റെ വീണപൂവ് എന്ന വിശ്വ പ്രസിദ്ധ കവിതയെ അടിസ്ഥാനമാക്കി പ്രൊഫ. ഗോപാല കൃഷ്ണന്‍ എഴുതി, അജയ ഘോഷ് സംവിധാനം ചെയ്ത "ശ്രീഭുവിലസ്ഥിര" എന്ന നൃത്ത സംഗീത നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്റര് അങ്കണത്തില്‍ ഇന്ന് (ഏപ്രില്‍ 16 വെള്ളിയാഴ്ച) രാത്രി 9 മണിക്ക് അവതരിപ്പിക്കും. 1974 ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'ശ്രീഭുവിലസ്ഥിര' എന്ന നാടകം, അബുദാബി സോഷ്യല്‍ ഫോറം ആണ് സംഘടിപ്പിക്കുന്നത്.
പ്രവേശനം സൌജന്യമായിരിക്കും. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Friday, April 16, 2010 ) |
പ്രേരണ യു.എ.ഇ. നാടകോത്സവം
ഷാര്‍ജ : പ്രേരണ യു.എ.ഇ. യുടെ ആഭിമുഖ്യത്തില്‍ ഒരു ഏക ദിന നാടകോത്സവം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 30ന് നടത്തുവാന്‍ തീരുമാനിച്ച ഇന്‍ഡോ എമിരാത്തി നാടക ഉത്സവത്തില്‍ ഒരു അറബിക് നാടകവും, മൂന്നു മലയാള നാടകങ്ങളും അരങ്ങേറും. ഇന്നലെ (വെള്ളിയാഴ്ച) ഷാര്‍ജ സബാ ഹാളില്‍ നടന്ന യോഗത്തില്‍ നാടക ഉത്സവത്തിന്റെ സംഘാടക സമിതി രൂപീകരിക്കുകയും പരിപാടികളുടെ രൂപ രേഖ തയ്യാറാക്കുകയും ചെയ്തു.
- ജെ. എസ്.
( Saturday, April 10, 2010 ) |
അബുദാബി നാടക സൌഹൃദം യാത്രയയപ്പ്
അബുദാബി : അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009 ല്‍ മികച്ച രണ്ടാമത്തെ നാടകമായി തിരഞ്ഞെടുക്കപ്പെട്ട് നാല് അവാര്‍ഡുകള്‍ നേടിയ അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ‘അവള്‍’ എന്ന നാടകത്തിലെ പ്രകടനത്തിലൂടെ വിജയിക ളായവര്‍ക്കും, പിന്നണി പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്കി.
നാടക അവതരണ ത്തിനായി ഇവിടെ എത്തി ച്ചേര്‍ന്ന രചയിതാവും സംവിധാ യകനുമായ സതീഷ് കെ. സതീഷിന് അബുദാബി നാടക സൌഹൃദം പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ രാജേഷ് ഗോപിനാഥ് ( എം. ഡി. മള്‍ട്ടി മെക്ക് ഹെവി എക്യുപ്മെന്റ് ) മുഖ്യാതിഥി ആയിരുന്നു. കെ. എസ്. സി. പ്രസിഡന്റ്റ് കെ. ബി. മുരളി, ജന. സിക്രട്ടറി ലായിനാ മുഹമ്മദ്, സമാജം സിക്രട്ടറി യേശു ശീലന്‍, അബുദാബി ശക്തി പ്രസിഡണ്ട് എ. യു. വാസു, യുവ കലാ സാഹിതി സിക്രട്ടറി എം. സുനീര്‍, കല അബുദാബി യുടെ സിക്രട്ടറി സുരേഷ് കാടാച്ചിറ തുടങ്ങിയ സംഘടനാ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു. സതീഷ് കെ. സതീഷിനുള്ള ഉപഹാരം മുഖ്യാതിഥി രാജേഷ് ഗോപിനാഥ്, കെ. ബി. മുരളി എന്നിവര്‍ സമ്മാനിച്ചു. നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച അന്‍പതില്‍ പരം കലാകാ രന്മാര്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ‘അവള്‍’ എന്ന നാടകത്തില്‍ മേരി, ആന്‍ മേരി, മേരി ജെയിന്‍, അപര്‍ണ്ണ എന്നീ നാലു വേഷങ്ങളില്‍ അഭിനയിച്ച് മികച്ച നടി യായി തിരഞ്ഞെടുക്കപ്പെട്ട അനന്ത ലക്ഷ്മി, അവളിലെ കുഞ്ഞാടിനെ ആകര്‍ഷകമായി അവതരി പ്പിച്ചതിലൂടെ മികച്ച ബാല താരമായി തെരഞ്ഞെ ടുക്കപ്പെട്ട ഐശ്വര്യ ഗൌരീ നാരായണന്‍, അവളിലെ പ്രതി നായകനായി അഭിനയിച്ച ജാഫര്‍ കുറ്റിപ്പുറം, അവളിലെ റോസ് മേരിയെ ഹൃദ്യമായി രംഗത്ത് അവതരി പ്പിച്ചതിലൂടെ മികച്ച ഭാവി വാഗ്ദാനമായി ജൂറി തിരഞ്ഞെടുത്ത ഷദാ ഗഫൂര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റു വാങ്ങിയപ്പോള്‍ ഹാളില്‍ നിന്നുയര്‍ന്ന കരഘോഷം, അവര്‍ അവതരിപ്പിച്ച കഥാ പാത്രങ്ങളെ കാണികള്‍ ഹൃദയത്തിലേറ്റി എന്നതിന് തെളിവായിരുന്നു. മലയാള ഭാഷാ പാഠ ശാലയുടെ ഈ വര്‍ഷത്തെ പ്രവാസി സംസ്കൃതി അവാര്‍ഡിന് അര്‍ഹനായ വി. ടി. വി. ദാമോദരന് നാടക സൌഹൃദം സ്നേഹോപഹാരം സതീഷ് കെ. സതീഷ് സമ്മാനിച്ചു. മികച്ച സൈബര്‍ പത്ര പ്രവര്‍ത്ത കനുള്ള 2009 ലെ സഹൃദയ പുരസ്കാരം നേടിയ ഈ കൂട്ടായ്മയുടെ സംഘാടകനും, സ്ഥാപക മെംബറുമായ e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാനേയും ഇതേ വേദിയില്‍, ഉപഹാരം നല്കി ആദരിച്ചു. കെ. എസ്. സി. മിനി ഹാളില്‍ ഒരുക്കിയ പരിപാടികള്‍ ഏ. പി. ഗഫൂര്‍, കെ. എം. എം. ഷറീഫ്, മാമ്മന്‍ കെ. രാജന്‍, റോബിന്‍ സേവ്യര്‍, ഇ. ആര്‍. ജോഷി, ജാഫര്‍ എന്നിവര്‍ നിയന്ത്രിച്ചു. ഈ കൂട്ടായ്മയിലെ ഗായകര്‍ അവതരിപ്പിച്ച നാടക ഗാനങ്ങള്‍ പരിപാടിക്കു മാറ്റു കൂട്ടി. ഫോട്ടോ : വികാസ് അടിയോടി
- ജെ. എസ്.
( Saturday, January 16, 2010 ) |
മനോജ് കാനയുടെ ഏകാഭിനയ നാടകം
പ്രേരണ യു. എ. ഇ. യുടെ വിഷ്വല്‍ ആന്റ് പെര്‍ഫോര്‍മിംഗ് ആര്‍ട്ട്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍, ജനുവരി 8 വെള്ളിയാഴ്ച, വൈകീട്ട് 5.30 ന്, റോളയിലെ നാഷണല്‍ തിയേറ്ററില്‍ വെച്ച്, പ്രമുഖ നാടക രചയിതാവും സംവിധായകനുമായ മനോജ് കാനയുടെ Dotcom എന്ന ഏകാഭിനയ നാടകാവതരണം (Solo Drama Performance) ഉണ്ടായിരിക്കുന്നതാണ്.
2005-ലെയും 2007-ലെയും നാടകത്തിനുള്ള സംഗീത നാടക അക്കാഡമി പുരസ്ക്കാരം ലഭിച്ച മനോജ് കാന ഒരുക്കുന്ന, തീര്‍ത്തും വ്യത്യസ്തമായ ഈ നാടകാ നുഭവത്തിലേക്ക് ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രദോഷ് കുമാര്‍ (055-7624314), അനൂപ് ചന്ദ്രന്‍ (050-5595 790) എന്നിവരുമായി ബന്ധപ്പെടുക.
- ജെ. എസ്.
( Thursday, January 07, 2010 ) |
അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009 ന്റെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച നാടകമായി തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച യെര്‍മ യും, ഈ നാടകം സംവിധാനം ചെയ്ത സുവീരന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച രണ്ടാമത്തെ നാടകം : അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച, സതീഷ് കെ. സതീഷ് രചനയും സംവിധാനവും നിര്‍വഹിച്ച ‘അവള്‍’. മികച്ച നടി : അവള്‍ എന്ന നാടകത്തില്‍ മേരി, ആന്‍ മേരി, മേരി ജെയിന്‍, അപര്‍ണ്ണ എന്നീ നാലു വേഷങ്ങളില്‍ തിളങ്ങിയ അനന്ത ലക്ഷ്മി. മികച്ച നടന്‍ : അബുദാബി ശക്തി തിയ്യറ്റെഴ്സിന്റെ പുലി ജന്മം എന്ന നാടകത്തിലെ കാരി ഗുരിക്കളെ മികവുറ്റതാക്കിയ പ്രകാശ്. മികച്ച രണ്ടാമത്തെ നടനായി കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകത്തിലെ പ്രകടനത്തി ലൂടെ പവിത്രന്‍ കാവുങ്കല്‍ തെരഞ്ഞെടു ക്കപ്പെട്ടപ്പോള്‍, മികച്ച രണ്ടാമത്തെ നടിയായി സ്മിത ബാബു (കൃഷ്ണനാട്ടം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാല താരമായി ഐശ്വര്യ ഗൌരീ നാരായണന്‍ അവളിലെ കുഞ്ഞാടിനെ ആകര്‍ഷകമായി അവതരിപ്പിച്ച തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഭാവി വാഗ്ദാനമായി കണ്ടെത്തിയത് ഷദാ ഗഫൂര്‍ (അവളിലെ റോസ് മേരിയെ ഹൃദയത്തില്‍ തട്ടും വിധം അവതരിപ്പി ച്ചതിനാണ് ഈ അവാര്‍ഡ്) ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡ്, ശക്തിയുടെ പുലി ജന്മം സംവിധാനം ചെയ്ത സ്റ്റാന്‍ലി സ്വന്തമാക്കി. മറ്റ് അവാര്‍ഡുകള്‍ : സംഗീത നിയന്ത്രണം : ടി. കെ. ജലീല്‍ / മുഹമ്മദാലി (പുലി ജന്മം) ചമയം : ധനരാജ് / രാജേഷ് (പുലി ജന്മം) രംഗ സജ്ജീകരണം : ശശി വള്ളിക്കോത്ത് (യെര്‍മ) ദീപ വിതാനം : മനോജ് പട്ടേന (യെര്‍മ) മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം നാടകങ്ങളുടെ ഫോട്ടോ: വികാസ് അടിയോടി കേരളാ സോഷ്യല്‍ സെന്റര് അങ്കണത്തിലെ ആകാംക്ഷാ ഭരിതരായ സദസ്സിനു മുമ്പാകെ, നാടക മല്‍സരത്തിന്റെ വിധി കര്‍ത്താവ് ശ്രീമതി സന്ധ്യാ രാജേന്ദ്രന്‍, ഓരോ നാടകങ്ങളിലെയും നടീ നടന്‍ മാരുടെ പ്രകടനങ്ങളെ ക്കുറിച്ചും അവതരണങ്ങളിലെ മികവുകളും പോരായ്മകളും വിശദമായി വിശദീകരിച്ചു. മുഖ്യാതിഥി യായി എത്തിയ പ്രമുഖ നാടക പ്രവര്‍ത്തകനും ടെലി വിഷന്‍ - സിനിമാ അഭിനേതാവും ഹോള്‍ട്ടി കള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഇ. എ. രാജേന്ദ്രന്‍ തന്റെ നാടക അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. പരിപാടിയുടെ മുഖ്യ പ്രായോജകരായ അഹല്യ എക്സ്ചേഞ്ച് ബ്യൂറൊ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, ഇ. പി. മജീദ് തിരുവത്ര, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഓരോ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുമ്പോഴും കരഘോഷം മുഴക്കി കാണികള്‍ അതംഗീകരി ക്കുകയായിരുന്നു. അവതരിപ്പിക്കപ്പെട്ട ഏഴു നാടകങ്ങളുടെയും പിന്നണി പ്രവര്‍ത്തകര്‍ ക്കുള്ള ഷീല്‍ഡുകളും വിതരണം ചെയ്തു. കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജന.സിക്രട്ടറി ലായിനാ മുഹമ്മദ്, സാഹിത്യ വിഭാഗം സിക്രട്ടറി മാമ്മന്‍ കെ. രാജന്‍, കലാ വിഭാഗം സിക്രട്ടറിമാരായ റ്റി. എം. സലീം, സിയാദ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Tuesday, December 29, 2009 ) |
കഴിമ്പ്രം വിജയന്റെ 'ചരിത്രം അറിയാത്ത ചരിത്രം' ഇന്ന് നാടകോ ത്സവത്തില്‍
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവം 2009 ന് തിരശ്ശീല വീഴുന്നു. സമാപന ദിവസമായ ഇന്ന്, (ഡിസംബര്‍ 25 വെള്ളി) കഴിമ്പ്രം വിജയന്‍ രചിച്ച് സംസ്കാര ദുബായ് അവതരിപ്പിക്കുന്ന 'ചരിത്രം അറിയാത്ത ചരിത്രം' എന്ന നാടകം അരങ്ങിലെത്തുന്നു. സംവിധാനം സലിം ചേറ്റുവ.
ഓരോ കാല ഘട്ടങ്ങളിലൂടെ അടക്കി ഭരിച്ചിരുന്ന ഭരണ സാരഥികളുടെ താല്‍പര്യത്തിന് അനുസരിച്ച് രൂപപ്പെടുത്തിയ ശില്‍പങ്ങളാണ് നമ്മള്‍ ആസ്വദിക്കുന്നത്, അല്ലെങ്കില്‍ അനുഭവിക്കുന്നത്. എഴുതാതെ പോയ പിഴവുകള്‍ അറിയാതെ വന്നതല്ല, സത്യം വളച്ച് ഒടിച്ചില്ലെങ്കില്‍ ചരിത്രത്തിന്റെ മുഖം തനിക്ക് അനുകൂലമാവില്ലെന്ന ഭയം കൊണ്ട് ഒരുക്കി വെച്ച കല്‍പനകള്‍ ആണ് നമ്മള്‍ പഠിക്കേണ്ടി വന്നത്. നാടിനെ സ്നേഹിച്ചവര്‍ രാജ്യ ദ്രോഹികളായി മുദ്രയടിക്കപ്പെട്ടു. ചരിത്രത്തില്‍ മറപ്പുര കെട്ടി ഒളിച്ചു വെച്ചിരുന്ന സത്യങ്ങ ളിലേക്ക് ഒരെത്തി നോട്ടമാണ് 'ചരിത്രം അറിയാത്ത ചരിത്രം' - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Friday, December 25, 2009 ) |
നാടകോത്സവ ത്തില്‍ സതീഷ് കെ. സതീഷിന്റെ 'അവള്‍'
സതീഷ് കെ. സതീഷ് രചനയും സംവിധാനവും നിര്‍വഹിച്ച 'അവള്‍ ' എന്ന നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ ബുധനാഴ്ച രാത്രി 8:30ന് അബുദാബി നാടക സൌഹൃദം അവതരിപ്പിക്കും. ഭോഗാസക്തമായ ഈ സമൂഹം സ്ത്രീയെ എക്കാലവും പ്രദര്‍ശിപ്പിച്ചും, വിറ്റും കാശാക്കി കൊണ്ടേയിരിക്കും. ആനുഭവം കൊണ്ട് ചതഞ്ഞരയുന്ന സ്ത്രീ മനസ്സുകളുടെ പിടച്ചിലു കളിലേക്കുള്ള ഒരന്വേഷണമാണ് 'അവള്‍'.
സ്ത്രീയുടെ തീരാ ക്കണ്ണീരില്‍ നിന്ന്, ഒടുങ്ങാത്ത നിലവിളി കളില്‍ നിന്ന്, അതി സഹനങ്ങളില്‍ നിന്ന്, എങ്ങിനെ തിരിച്ചറി യണമെന്നും, എങ്ങിനെ ചെറുത്തു നില്‍ക്കണ മെന്നുമുള്ള ഒരന്വേഷണം. സ്ത്രീ യുടെ വിവിധ മുഖങ്ങള്‍ അനാവരണം ചെയ്യുന്നു ഈ നാടകത്തിലൂടെ. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: theatre
- ജെ. എസ്.
( Tuesday, December 22, 2009 ) |
കല അബുദാബി യുടെ കൃഷ്ണനാട്ടം
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ തിങ്കളാഴ്ച രാത്രി 8:30ന് കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകം അരങ്ങേറും. രചന സി. എസ്. മുരളീ ബാബു. സംവിധാനം വിനോദ് പട്ടുവം. മലയാളിക്ക് അന്യമായി ക്കൊണ്ടിരിക്കുന്ന സംസ്കൃതിയെ, പൈതൃകത്തെ കാത്തിരിക്കുന്ന മനുഷ്യാത്മാക്കളുടെ നോവും നൊമ്പരവും വിഹ്വലതകളും കൃഷ്ണനാട്ടം എന്ന നാടകത്തില്‍ നമുക്ക് കാണാം.
- ജെ. എസ്.
( Monday, December 21, 2009 ) |
നാടകോത്സവ ത്തില്‍ ഇന്ന് 'പുലിജന്മം'
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ ഇന്ന് (ശനി) രാത്രി 8:30ന് അബുദാബി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന 'പുലിജന്മം' അരങ്ങേറും. സര്‍ഗ്ഗ പരമായ എല്ലാ ഇടപെടലുകളും, വര്‍ഗ്ഗ സമരങ്ങളുടെ നാനാര്‍ത്ഥങ്ങളാണ് എന്നും, സമൂഹത്തോടുള്ള സമീപനം, ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ ഭാവിയിലേയ്ക്കുള്ള ദിശാ സൂചികയാവണം എന്നും ഉല്‍ബോധിപ്പിച്ചു കൊണ്ടാണ് പുലി ജന്മവുമായി 'ശക്തി' വരുന്നത്.
നര ജന്മത്തിലൊരു പുലി ജന്മത്തിന്റെ കഥ. ഒരു വടക്കന്‍ ഐതിഹ്യത്തിന്റെ നടന രൂപം. എത്രയോ തലമുറകള്‍ കൊട്ടിയാടിയ 'പുലി മറഞ്ഞ തൊണ്ടച്ഛന്‍' പുതിയ കാലത്തിന്റെ വിഹ്വലതകളെ നെഞ്ചിലേറ്റി 'കാരി ഗുരിക്കള്‍' കാലത്തിന്റെ കനലുമായി വീണ്ടും വരുന്നു എന്‍. പ്രഭാകരന്‍ രചിച്ച ഈ പ്രശസ്ത നാടകം സംവിധാനം ചെയ്തിരിക്കുന്നത് സ്റ്റാന്‍ലി യാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Saturday, December 19, 2009 ) |
'ഭൂമി മരുഭൂമി' കെ.എസ്.സി. നാടകോത്സവത്തില്‍ അരങ്ങേറി
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവ ത്തില്‍ ഇന്നലെ (വ്യാഴം) രാത്രി 8:30ന് അലൈന്‍ നാടകക്കൂട്ടം ഒരുക്കിയ 'ഭൂമി മരുഭൂമി' അരങ്ങേറി. രചന സംവിധാനം സാജിദ് കൊടിഞ്ഞി.
വീടിനും നാടിനും വേണ്ടി ജീവിതം ദാനം ചെയ്ത ഒരു പ്രവാസിയുടെ അഭാവം അയാളുടെ കുടുംബത്തില്‍ ഉണ്ടാക്കുന്ന ശൂന്യതയും ആ കുടുംബത്തിലെ അംഗങ്ങളില്‍ ഉണ്ടാക്കുന്ന തിരിച്ചറിവും ഈ നാടകത്തില്‍ പ്രതിപാദിച്ചു. ചൂട് വിതറിയ പ്രവാസ പ്രതലത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും അതനുഭവിക്കുന്ന നാടിന്റെ വേവലാതികളും കഥയെ ജീവസ്സുറ്റതാക്കുന്നു. മരുഭൂമിയില്‍ ഹോമിച്ച പ്രവാസിയുടെ സ്വപ്ന ങ്ങളുടെയും മോഹ ഭംഗങ്ങളുടെയും കഥയാണ് “ഭൂമി മരുഭൂമി”. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Friday, December 18, 2009 ) |
കേരള സോഷ്യല്‍ സെന്ററില്‍ സുവീരന്റെ നാടകം - യെര്‍മ
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവ ത്തില്‍ ഇന്ന് (വെള്ളി) രാത്രി 8:30ന് തിയ്യേറ്റര്‍ ദുബായ് ഒരുക്കുന്ന 'യെര്‍മ' അരങ്ങേറും. 1934ലെ ഫ്രെഡറിക്കോ ഗാര്‍ഷ്യാ ലോര്‍ക്ക യുടെ രചനയെ ആസ്പദമാക്കി സുവീരന്‍ സംവിധാനം ചെയ്ത ഈ നാടകം, കാണികള്‍ക്ക് പുതിയ ഒരു ദ്യശ്യാനുഭവം സമ്മാനിക്കും.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Suveeran's Yerma to be staged in KSC Abudhabi today
- ജെ. എസ്.
( Friday, December 18, 2009 ) |
കേരളാ സോഷ്യല്‍ സെന്ററില്‍ നാടകോത്സവം
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവം 2009 ന് തിരശ്ശീല ഉയര്‍ന്നു. യു. എ. ഇ യിലെ കലാസ്വാ ദകര്‍ക്ക് വീണ്ടും ആ പഴയ നാടകാനുഭവങ്ങള്‍ അയവിറക്കാന്‍ അവസര മൊരുക്കി കഴിഞ്ഞ വര്‍ഷം മുതലാണ് മികച്ച സൃഷ്ടികള്‍ മാറ്റുരക്കുന്ന നാടകോത്സവം കെ. എസ്. സി യില്‍ പുനരാരംഭിച്ചത്.
ഉല്‍ഘാടന ദിനമായ ഇന്ന് വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ സമ്പന്നമായ സദസ്സില്‍ പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, നാടക പ്രവര്‍ത്തകയും നടിയുമായ സന്ധ്യാ രാജേന്ദ്രന്‍, നാടക പ്രവര്‍ത്തകന്‍ പപ്പ മുറിയാത്തോട്, മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സന്‍, അഹല്യാ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി എന്നിവര്‍ സന്നിഹിതരായിരുന്നു. വിവിധ മേഖലകളില്‍ നിന്നും ലഭിച്ച പ്രോത്സാഹനവും ജന സമ്മതിയും കണക്കി ലെടുത്ത് ഇപ്രാവശ്യം വിപുലമായ രീതിയിലാണ് ഉത്സവം ഒരുക്കിട്ടുള്ളത് എന്ന് കഴിഞ്ഞ ദിവസം സെന്ററില്‍ വിളിച്ചു ചേര്‍ത്തിരുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. അഹല്യ എക്സ്ചേഞ്ച് ബ്യൂറോ മുഖ്യ പ്രായോജകരായി എത്തുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം കെ.എസ്.സി പ്രസിഡന്ട് കെ. ബി. മുരളി, അഹല്യ ജനറല്‍ മാനേജര്‍ വി. എസ്. തമ്പിക്ക് നല്‍കി നിര്‍വഹിച്ചു. വിവിധ എമിറേറ്റുകളില്‍ നിന്നുമായി ലഭിച്ച പത്ത് നാടകങ്ങളില്‍ നിന്നും അവതരണ യോഗ്യമായി തെരഞ്ഞെടുത്ത ഏഴു നാടകങ്ങളാണ് രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഈ നാടകോ ത്സവത്തില്‍ അരങ്ങിലെ ത്തുന്നത്. ഉദ്ഘാടന ദിവസമായ ഇന്ന് (ഡിസംബര്‍ 14 തിങ്കള്‍) വി. ആര്‍. സുരേന്ദ്രന്‍ രചിച്ച് വക്കം ഷക്കീര്‍ സംവിധാനം ചെയ്ത് അല്ബോഷിയാ അവതരിപ്പിക്കുന്ന 'പ്രവാസി' എന്ന നാടകത്തോടെ നാടകോത്സവത്തിന് ആരംഭം കുറിച്ചു. മറ്റു നാടകങ്ങള്‍ ഇപ്രകാരമാണ്: ഡിസം. 17 (വ്യാഴം) - സാജിദ് കൊടിഞ്ഞി രചനയും സംവിധാനവും ചെയ്ത അലൈന്‍ നാടകക്കൂട്ടം ഒരുക്കുന്ന 'ഭൂമി മരുഭൂമി' ഡിസം. 18 (വെള്ളി) - സുവീരന്‍ രചനയും സംവിധാനവും ചെയ്ത തിയ്യേറ്റര്‍ ദുബായ് ഒരുക്കുന്ന 'യെര്‍മ' ഡിസം. 19 (ശനി) - എന്‍. പ്രഭാകരന്‍ രചനയും സ്റ്റാന്‍ലി സംവിധാനവും ചെയ്ത അബുദാബി ശക്തി തിയ്യറ്റെഴ്സിന്റെ 'പുലി ജന്മം' ഡിസം. 21 (തിങ്കള്‍) - സി. എസ്. മുരളീ ബാബു രചനയും വിനോദ് പട്ടുവം സംവിധാനവും ചെയ്ത കല അബുദാബിയുടെ 'കൃഷ്ണനാട്ടം' ഡിസം. 23 (ബുധന്‍) - സതീഷ് കെ. സതീഷ് രചനയും സംവിധാനവും നിര്‍വഹിച്ച് അബുദാബി നാടക സൌഹൃദം ഒരുക്കുന്ന 'അവള്‍' ഡിസം. 25 (വെള്ളി) - കഴിമ്പ്രം വിജയന്‍ രചിച്ച് സലിം ചേറ്റുവ സംവിധാനം ചെയ്ത സംസ്കാര ദുബായ് ഒരുക്കുന്ന 'ചരിത്രം അറിയാത്ത ചരിത്രം' മികച്ച നാടകത്തിനു ഒന്നും രണ്ടും സമ്മാനങ്ങള്‍ കൂടാതെ സംവിധായകന്‍, നടന്‍, സഹ നടന്‍, നടി, സഹ നടി, ബാല താരം, പശ്ചാത്തല സംഗീതം, ഗായകന്‍, ഗായിക, എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഡിസം. 26 ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ വിധി പ്രഖ്യാപനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും. വളരെ നീണ്ട കാലത്തിനു ശേഷം, ഇതു പോലൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയ കേരളാ സോഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ പിന്നണിയില്‍ നില്‍ക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ടെന്ന്‍ അഹല്യാ ജന. മാനേജര്‍ തമ്പി പറഞ്ഞു. കേരളത്തിലെ പ്രമുഖരായ നാടക പ്രവര്‍ത്തകര്‍ വിധി കര്‍ത്താക്കളായി എത്തുന്നു എന്നതും ഒരു സവിശേഷതയാണ്. 1991 ലുണ്ടായ ഷാര്‍ജ നാടക ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന നാടക മത്സരങ്ങള്‍ വീണ്ടും ആരംഭിച്ച് അബുദാബിയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ ഒരു നാഴിക ക്കല്ലായി മാറുകയാണ് കേരളാ സോഷ്യല്‍ സെന്റര്‍. ജന. സിക്രട്ടറി ലായിനാ മുഹമ്മദ്, കലാ വിഭാഗം സിക്രട്ടറി ടി. എം. സലിം, സാഹിത്യ വിഭാഗം സിക്രട്ടറി മാമ്മന്‍ കെ. രാജന്‍, ഇവന്റ് കോഡിനേറ്റര്‍ മധു പറവൂര്‍ എന്നിവരും സന്നിഹി തരായിരുന്നു. കലാ വിഭാഗം സിക്രട്ടറി സിയാദ് കൊടുങ്ങല്ലൂര്‍ നന്ദി പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Monday, December 14, 2009 ) 2 Comments:
Links to this post: |
സുവീരനുമായി ഒരു കൂടിക്കാഴ്ച
ഷാര്‍ജ : പ്രേരണ യു.എ.ഇ. യുടെ ആഭിമുഖ്യത്തില്‍, ഇന്ന് (നവംബര്‍ 27) വൈകുന്നേരം ഏഴു മണിക്ക്, പ്രശസ്ത നാടക പ്രവര്‍ത്തകന്‍ സുവീരനുമായി സംവദി ക്കുന്നതിനും അദ്ദേഹ ത്തിന്റെ നാടകാനു ഭവങ്ങള്‍ പങ്കിടുന്നതിനും, യു. എ. ഇ. യിലെ നാടക പ്രവര്‍ത്ത കര്‍ക്ക് വേദി ലഭിക്കുന്നു. മുപ്പത്ത ഞ്ചോളം നാടകങ്ങളും, അഞ്ച് ഹ്രസ്വ ചിത്രങ്ങളുമായി മലയാള നാടക - ദൃശ്യ രംഗത്ത് സ്വന്തം കൈയ്യൊപ്പ് തീര്‍ത്ത സുവീരന്‍, മലയാള നാടക പ്രേമികള്‍ക്ക് സുപരിചിതനാണ്. ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും ഇദ്ദേഹം നാടകം ആക്കിയതാണ് തനിക്ക് വിധേയനേക്കാള്‍ ഇഷ്ടമായത് എന്ന് സക്കറിയ അഭിപ്രായ പ്പെട്ടിരുന്നു. സി. വി. ബാല കൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' എന്ന നോവലിന് സുവീരന്‍ തീര്‍ത്ത നാടക ഭാഷ്യം മലയാള നാടക വേദിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.
ആയുസ്സിന്റെ പുസ്തകത്തില്‍ നിന്നുള്ള രംഗങ്ങള്‍ മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം കൂടുതല്‍ വിവരങ്ങള്‍ക്ക് ജോളി (050-7695898), പ്രദോഷ് കുമാര്‍ (050-5905862) എന്നിവരുമായി ബന്ധപ്പെടുക.
Labels: theatre
- ജെ. എസ്.
( Friday, November 27, 2009 ) |
രാജീവ് കോടമ്പള്ളിക്ക് സംസ്ഥാന പുരസ്കാരം നല്‍കി
മികച്ച പ്രൊഫഷണല്‍ നാടക ഗായകനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് രാജീവ് കോടമ്പള്ളിക്ക് ലഭിച്ചു. ഏഷ്യാനെറ്റ് റേഡിയോയിലെ പ്രോഗ്രാം എക്സികുട്ടീവാണ് കരുനാഗപ്പള്ളി സ്വദേശിയായ രാജീവ്. കൊടുങ്ങല്ലൂരില്‍ നടന്ന പരിപാടിയില്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡ് ദാന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. പി. രാജേന്ദ്രന്‍, കെ. പി. ധനപാലന്‍ എം. പി. തുടങ്ങിയവര്‍ സംബന്ധിച്ചു. പി. കെ. വേണുക്കുട്ടന്‍ നായര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരവും നല്‍കി.
Best singer award of Sangeetha Nataka Academy awarded to Rajeev Kodampally of Asianet Radio, Dubai.
- ജെ. എസ്.
( Thursday, November 12, 2009 ) |
കുട്ടികള്‍ക്കായി നാടക ശില്‍പ്പശാല
ദുബായ് : യു.എ.ഇ. യിലെ കേരളത്തില്‍ നിന്നും ഉള്ള എഞ്ചിനിയര്‍ മാരുടെ സംഘടനയായ ‘കേര’ ( KERA ) യും പ്ലാറ്റ്ഫോം തിയേറ്റര്‍ ഗ്രൂപ്പും സംയുക്തമായി കുട്ടികള്‍ക്കുള്ള നാടക ശില്‍പ്പശാല സംഘടിപ്പിക്കുന്നു. 10 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ശില്‍പ്പശാലയില്‍ പങ്കെടുക്കാം. മെക്സിക്കോയില്‍ നിന്നുമുള്ള പ്രശസ്ത നാടക പ്രവര്‍ത്തക യൂജീനിയ കാനൊ പുഗ യുടെ നേതൃത്വത്തിലാണ് ശില്‍പ്പശാല. ദുബായിലെ ഖിസൈസില്‍ അല്‍ മാജ്ദ് ഇന്‍ഡ്യന്‍ സ്ക്കൂളില്‍ ഓഗസ്റ്റ് 25, 26 തിയ്യതികളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് ദ്വിദിന നാടക ശില്‍പ്പശാല നടക്കുന്നത്.
1994 - 1997 കാലയളവില്‍ കാനഡയിലെ മോണ്‍ട്രിയലില്‍ നിന്നും മൈം പരിശീലനം പൂര്‍ത്തിയാക്കിയ യൂജീനിയ പിന്നീട് കേരള കലാമണ്ഡലത്തില്‍ നിന്നും കഥകളിയും അഭ്യസിച്ചു. പതിനഞ്ച് വര്‍ഷമായി നാടക സംവിധാന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന യൂജീനിയ മെക്സിക്കോയിലെ ഇബെറോ അമേരിക്കാന സര്‍വ്വകലാശാലയില്‍ നാടകം പഠിപ്പിക്കുകയും ചെയ്യുന്നു. സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, മലയാളം എന്നീ ഭാഷകള്‍ ഇവര്‍ സംസാരിക്കും. മുതിര്‍ന്നവര്‍ക്കുള്ള ക്യാമ്പ് ഓഗസ്റ്റ് 21ന് തുടങ്ങി. ദിവസേന വൈകീട്ട് 5 മണി മുതല്‍ 9 മണി വരെ നടക്കുന്ന ക്ലാസ്സുകള്‍ ഓഗസ്റ്റ് 31 വരെ തുടരും. കുട്ടികള്‍ക്കായി ഓഗസ്റ്റ് 25ന് ആരംഭിക്കുന്ന ദ്വിദിന പഠന കളരിയില്‍ പങ്കെടുക്കാന്‍ 100 ദിര്‍ഹം ആണ് ഫീസ്. റെജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പരുകളില്‍ ഓഗസ്റ്റ് 24ന് മുന്‍പേ ബന്ധപ്പെടേണ്ടതാണ്: സഞ്ജീവ് : 050 2976289, സതീഷ് : 050 4208615, അനൂപ് : 050 5595790
- ജെ. എസ്.
( Saturday, August 22, 2009 ) |
പുതിയ അനുഭവമായി “ദുബായ് പുഴ”
അബുദാബിയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ 'നാടക സൌഹൃദം' അവതരിപ്പിച്ച “ദുബായ് പുഴ”, നാടക പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമായി. കേരളാ സോഷ്യല്‍ സെന്റര് അങ്കണത്തില്‍ യുവ കലാ സാഹിതി സംഘടിപ്പിച്ച തോപ്പില്‍ ഭാസി അനുസ്മരണ ത്തോടനു ബന്ധിച്ച് ആയിരുന്നു നാടകാ വതരണം.
കെ. എസ്. സി. യുടെ ആദ്യ കാല പ്രവര്‍ത്ത കനായിരുന്ന കൃഷ്ണദാസ് രചിച്ച ദുബായ് പുഴ എന്ന കൃതിയെ അവലംബിച്ച് ഇസ്കന്തര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകത്തില്‍ മുപ്പതില്‍പ്പരം കലാകാരന്‍മാര്‍ അണി നിരന്നു. ബേബി ഐശ്വര്യ ഗൌരി, സ്റ്റഫി ആന്റണി, ശദാ ഗഫൂര്‍, ജാഫര്‍ കുറ്റിപ്പുറം, മാമ്മന്‍ കെ. രാജന്‍, മന്‍സൂര്‍, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. അനന്തരം, സംവിധായകന്‍ ഇസ്കന്തര്‍ മിര്‍സ ക്ക് യുവ കലാ സാഹിതി യുടെ ഉപഹാരം കെ. വി. പ്രേംലാല്‍ നല്‍കി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി Labels: theatre
- ജെ. എസ്.
( Saturday, May 16, 2009 ) 2 Comments:
Links to this post: |
“ദുബായ് പുഴ” അബുദാബിയില്‍
അബുദാബിയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാടക സൌഹൃദം' അവതരിപ്പിക്കുന്ന എറ്റവും പുതിയ നാടകം, 'ദുബായ് പുഴ' അബുദാബിയില്‍ അരങ്ങേറുന്നു. മേയ് 15 വെള്ളിയാഴ്ച കേരളാ സോഷ്യല്‍ സെന്റര് അങ്കണത്തില്‍ യുവ കലാ സാഹിതി യുടെ തോപ്പില്‍ ഭാസി അനുസ്മരണ ത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ദുബായ് പുഴ എഴുപതുകളിലേയും എണ്‍പതുകളിലേയും ഗള്‍ഫ് മലയാളികളുടെ പരിഛേദമാണ്.
അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ സ്ഥാപക മെംബറും പ്രസിഡന്റുമായിരുന്ന കൃഷ്ണ ദാസിന്റെ അനുഭവ ക്കുറിപ്പുകളായ 'ദുബായ് പുഴ' യെ ആധാരമാക്കി ഇസ്കന്ദര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന നാടകം, പ്രണയത്തിന്റെയും പ്രതികാരത്തിന്‍റെയും വിരഹത്തിന്‍റെയും കഥ പറയുന്നതോടൊപ്പം പ്രവാസ ജീവിത ത്തിന്റെ ചൂടും ചൂരും കാണികള്‍ക്ക് പകര്‍ന്നു നല്‍കുന്നു. മുപ്പതോളം കലാ കാരന്മാര്‍ അണിയറയിലു അരങ്ങിലും അണി നിരക്കുന്ന ദുബായ് പുഴയുടെ ഓളങ്ങള്‍ പ്രവാസികളായ നമ്മുടെ ജീവിതത്തിലെ തിരമാലകള്‍ ആയി തീര്‍ന്നേക്കാം. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: theatre
- ജെ. എസ്.
( Thursday, May 14, 2009 ) 3 Comments:
Links to this post: |
തോപ്പില്‍ ഭാസി അനുസ്മരണം
മലയാള നാടക ചരിത്രത്തിലെ അതികായനായ തോപ്പില്‍ ഭാസിയെ യുവ കലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ മേയ് 15 വെള്ളിയാഴ്ച വൈകീട്ട് എട്ട് മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അനുസ്മരിക്കുന്നു. കേരളീയ സാംസ്കാരിക ചരിത്ര ത്തില്‍ നവോത്ഥാ നത്തിന്റെ മാറ്റൊലി മുഴക്കിയ വയായിരുന്നു തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍. രാഷ്ട്രീയക്കാരിലെ കലാ കാരനായി അറിയപ്പെടുന്ന തോപ്പില്‍ ഭാസിയെ ആദ്യമായാണ് അബുദാബിയിലെ സാംസ്കാരിക രംഗം അനുസ്മരിക്കുന്നത്.
അനുസ്മരണ ചടങ്ങിനോടനു ബന്ധിച്ച് നാടക സൌഹ്യദം അവതരിപ്പിക്കുന്ന ‘ദുബായ് പുഴ’ എന്ന നാടകവും അരങ്ങേറും. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: personalities, theatre
- ജെ. എസ്.
( Monday, May 11, 2009 ) |
നാടക സൌഹൃദം അനുശോചിച്ചു
ബഹ്റൈനിലെ പ്രശസ്ത നാടക പ്രവര്‍ത്തകനും മേക്കപ്പ് മാനുമായ രാജന്‍ ബ്രോസിന്‍റെ നിര്യാണത്തില്‍ ‘അബുദാബി നാടക സൌഹൃദം‘ അനുശോചിച്ചു. ബഹ്റൈനില്‍ അദ്ദേഹവുമായി നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, നാടക സൌഹൃദത്തിന്‍റെ പ്രവര്‍ത്തകര്‍ റഹ്മത്ത് അലി കാതിക്കോടന്‍, ഫൈന്‍ ആര്‍ട്സ് ജോണി, ജാഫര്‍ കുറ്റിപ്പുറം എന്നിവര്‍ അദ്ദേഹത്തോ ടൊപ്പമുള്ള അനുഭവങ്ങള്‍ അനുസ്മരിച്ചു. നാടക സൌഹൃദം അവതരിപ്പിക്കുന്ന ‘ദുബായ് പുഴ’ എന്ന പുതിയ രംഗാവിഷ്കാര ത്തിന്‍റെ പണിപ്പുരയിലാണ് നാടക പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വിയോഗ വാര്‍ത്ത അറിഞ്ഞത്.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, bahrain, theatre
- ജെ. എസ്.
( Tuesday, April 07, 2009 ) |
'മുച്ചീട്ടു കളിക്കാരന്‍റെ മകള്‍' സമാജത്തില്‍
അബുദാബി യിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ, നാടക സൌഹ്യദം സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'മുച്ചീട്ടു കളിക്കാരന്‍റെ മകള്‍' രംഗാവിഷ്കാരം അബുദാബി മലയാളി സമാജത്തില്‍ മാര്‍ച്ച് 13 വെള്ളിയാഴ്ച വൈകീട്ട് എട്ടു മണിക്ക് അവതരിപ്പിക്കുന്നു. യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖരുടേയും, കലാകാരന്‍മാരുടേയും, മാധ്യമ സുഹൃത്തുക്കളുടേയും, പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ രംഗാവിഷ്കാരം അബുദാബിയിലെ രണ്ടാമത്തെ അവതരണമാണ്.
രംഗ വേദിയില്‍ അനന്ത ലക്ഷ്മി, ജാഫര്‍ കുറ്റിപ്പുറം, ഇടവേള റാഫി, അബൂബക്കര്‍, ഹരി അഭിനയ, മന്‍സൂര്‍, മുഹമ്മദാലി, വിനോദ് കരിക്കാട്, ഗഫൂര്‍ കണ്ണൂര്‍, ഷാഹിദ് കോക്കാട്, തുടങ്ങീ ഒട്ടേറെ പ്രതിഭകള്‍ അണി നിരക്കുന്നു. സാക്ഷാല്‍കാരം: ജാഫര്‍ കുറ്റിപ്പുറം. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, theatre, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Thursday, March 12, 2009 ) |
ജനങ്ങളുടെ കണ്ണീരൊപ്പുക - മുല്ലക്കര രത്നാകരന്‍
കറുത്തവര്‍ കെട്ടി പ്പടുത്ത വെള്ള ക്കൊട്ടാരത്തില്‍, ആദ്യമായി ഒരു കറുത്തവന്‍ കയറി യിരുന്നത്, ലോകത്തിന്‍റെ മുഴുവന്‍ പിന്തുണ യോടെയാണ്. യുദ്ധ ക്കൊതിയ ന്‍മാരായ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ തൊട്ടിട്ടുള്ള ബൈബിളില്‍ തൊട്ടല്ലാ ഒബാമ പ്രതിജ്ഞ എടുത്തത്, എബ്രഹം ലിങ്കണ്‍ തൊട്ട വിശുദ്ധ തയിലാണ് സ്പര്‍ശിച്ചത് എന്നത് ആശ്വാസ കരമാണ്. അധികാര ത്തിന്‍റെ മുഷ്ടി ചുരുട്ടിയല്ലാ, നിവര്‍ത്തിയ കയ്യുമായാണ് ലോകത്തെയും പശ്ചിമേഷ്യന്‍ പ്രശ്നങ്ങളേയും ഒബാമ അഭിമുഖീകരിച്ചത്. ജനങ്ങളുടെ കണ്ണീരൊ പ്പുകയാണ് ഓരോ ഭരണാധി കാരിയുടേയും കര്‍ത്തവ്യം. സംസ്ഥാന ക്യഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകരന്‍റെ താണ് ഈ വാക്കുകള്‍.
അബുദാബി കേരളാ സോഷ്യല്‍ സെന്റര് അങ്കണത്തിലെ നിറഞ്ഞു കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി, യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ വാര്‍ഷികാ ഘോഷം 'യുവ കലാ സന്ധ്യ' ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ബാബു വടകര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എ. കെ. ബീരാന്‍ കുട്ടി, ബാവാ ഹാജി, പള്ളിക്കല്‍ ഷുജാഹി, കെ. കെ. മൊയ്തീന്‍ കോയ, ജീവന്‍ നായര്‍, ജമിനി ബാബു, ചിറയിന്‍കീഴ് അന്‍സാര്‍, അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, യു. അബ്ദുല്ല ഫാറൂഖി, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു. സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനക്ക് യുവ കലാ സാഹിതി യുടെ 'കാമ്പിശ്ശേരി അവാര്‍ഡ്' സുപ്രസിദ്ധ പിന്നണി ഗായകന്‍ വി. ടി. മുരളിക്ക് പ്രഖ്യാപിച്ചു. 'വയലാര്‍ ബാലവേദി' യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര രചനാ മത്സര ത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോഷി സ്വാഗതവും അബൂബക്കര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാടക സൌഹ്യദത്തിനു വേണ്ടി മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത മുരുകന്‍ കാട്ടാക്കടയുടെ 'രക്തസാക്ഷി' കവിതാ വിഷ്ക്‍ാരവും, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ്ഗാ വിശ്വനാഥ്, പാര്‍വ്വതി, ഹിഷാം അബ്ദുല്‍ വഹാബ് എന്നിവരുടെ നേത്യത്വത്തില്‍ ഗാന മേളയും, വിവിധങ്ങളായ നൃത്തങ്ങളും അരങ്ങേറി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, music, political-leaders-kerala, theatre, കല
- ജെ. എസ്.
( Tuesday, February 17, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്