കണ്ടല്‍ കാടുകളുമായി യു.എ.ഇ. യുടെ തേക്കടി
![]() യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്ന് നിരവധി പേരാണ് അവധി ദിനങ്ങളില്‍ ഖോര്‍ കല്‍ബയില്‍ എത്തുന്നത്. കുടുംബ സമേതം ഇവിടെ എത്തി മണിക്കൂറുകളോളം ചെലവഴിച്ചാണ് പലരും മടങ്ങാറ്. മല നിരകള്‍ അരികിടുന്ന ഈ പ്രദേശം അപൂര്‍വ പക്ഷികളുടെ സങ്കേതം കൂടിയാണ്. 20 ഇനത്തിലധികം അപൂര്‍വ പക്ഷികളെ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരീക്ഷകരുടെ സ്വര്‍ഗം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ. ![]() കണ്ടല്‍ കാട് വെള്ളം നിറഞ്ഞിരിക്കുന്ന പ്രദേശമായത് കൊണ്ട് തന്നെ ചൂട് അധികം അനുഭവപ്പെടാറില്ല എന്നതും ഖോര്‍ കല്‍ബയുടെ പ്രത്യേകതയാണ്. കണ്ടല്‍ കാടുകള്‍ ക്കിടയിലൂടെ തോണി തുഴഞ്ഞ് സഞ്ചരിക്കാനും ഇവിടെ അവസരമുണ്ട്. പക്ഷേ ഇവിടത്തെ മീന്‍ പിടുത്തക്കാരില്‍ നിന്ന് തോണി വാടകയ്ക്ക് എടുക്കണമെന്ന് മാത്രം. തേക്കടിയുടെ അതേ പ്രകൃതി ഭംഗിയാണ് ഖോര്‍ കല്‍ബയിലേത്. അതു കൊണ്ട് തന്നെ പല മലയാളികളും ഈ പ്രദേശത്തെ വിളിക്കുന്നത് തേക്കടി എന്ന് തന്നെ. - ഫൈസല്‍ Labels: tourism
- സ്വന്തം ലേഖകന്‍
( Tuesday, June 16, 2009 ) |
വിരുന്നുകാരെ കാത്ത് അല്‍ ജൈസ് പര്‍വത നിരകള്‍
![]() യു.എ.ഇ. യിലെ തന്നെ ഏറ്റവും ഉയര്‍ന്ന പര്‍വതങ്ങളില്‍ ഒന്നാണ് അല്‍ ജൈസ് മല നിര. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പര്‍വത നിരകള്‍ ഇഷ്ടപ്പെടും. സര്‍വീസ് റോഡിലൂടെ സഞ്ചരിക്കുകയും ഇടയ്ക്ക് നടന്നു കയറുകയും വേണം മല മുകളിലെത്താന്‍. താഴെ കടലും റാസല്‍ ഖൈമയുടെ ദൃശ്യങ്ങളും ഒരു വശത്ത് തെളിയും. മറു വശത്ത് മല നിരകളും മനോഹാരിതയും. വൈകുന്നേരങ്ങളില്‍ ഇവിടെ നിന്ന് താഴേക്കുള്ള കാഴ്ച ഏറെ ഹൃദ്യമാണ്. ഈ മല നിരകള്‍ക്ക് മുകളില്‍ മൗണ്ടന്‍ റിസോര്‍ട്ട് പണിയാനുള്ള പദ്ധതിയിലാണ് അധികൃതര്‍. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, കോണ്‍ഫ്രന്‍സ് സെന്‍റര്‍, റിസോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന കേബിള്‍ കാര്‍ മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ നിര്‍മ്മിക്കാനാണ് അധികൃതരുടെ പദ്ധതി. മനോഹരമായ ഒരു മൗണ്ടന്‍ വിനോദ കേന്ദ്രം നിര്‍മ്മിക്കാനാണ് തീരുമാനം. മരുഭൂമിയില്‍ മഞ്ഞ് പെയ്യുന്നു എന്ന് പറയുമ്പോള്‍ ആദ്യം വിശ്വസിക്കാന്‍ പ്രയാസം തോന്നും. എന്നാല്‍ തണുപ്പ് അനുഭവപ്പെടുന്ന അല്‍ ജൈസ് പര്‍വത നിരകളില്‍ പലപ്പോഴും മഞ്ഞ് പെയ്യാറുണ്ട്. കഴിഞ്ഞ ജനുവരിയില്‍ -3 ഡിഗ്രി വരെയെത്തി ഇവിടുത്ത തണുപ്പ്. അന്ന് 10 സെന്‍റീമീറ്ററോളം കട്ടിയില്‍ മഞ്ഞ് വീണിരുന്നു. അല്‍ ജൈസ് പര്‍വത നിരകളെ ക്കുറിച്ച് സഞ്ചാരികള്‍ അധികം അറിഞ്ഞ് തുടങ്ങിയിട്ടില്ല. ഇവിടേക്കുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയാവുകയും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ വരുകയും ചെയ്യുന്നതോടെ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തും. ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് അല്‍ ജൈസ്.
- സ്വന്തം ലേഖകന്‍
( Tuesday, March 24, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്