വേഗതാ നിയന്ത്രണം ; അബുദാബിയിലെ ടാക്സി ഡ്രൈവര്‍മാര്‍ ദുരിതത്തില്‍
![]() തങ്ങള്‍ 70 കിലോമീറ്റര്‍ വേഗ പരിധിയില്‍ പോകുമ്പോള്‍ യാത്ര ചെയ്യുന്നവരുടെ ചീത്ത കേള്‍ക്കണം. മറ്റ് വണ്ടിക്കാരുടെ ചീത്ത വിളി വേറെ. ഒരു ദിവസം ഓടി ത്തീര്‍ക്കേണ്ട കിലോ മീറ്ററുകളുടെ പരിധി വേറെ. 16 മണിക്കൂര്‍ ജോലി ചെയ്താല്‍ പോലും അഷ്ടിക്ക് ഒപ്പിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു.
- സ്വന്തം ലേഖകന്‍
( Tuesday, February 02, 2010 ) |
ഇന്ത്യന്‍ എയര്‍ലൈന്‍സ് ഗള്‍ഫ് സെക്ടര്‍ പിന്മാറ്റം ബാഹ്യ ശക്തികളുടെ പ്രേരണയാല്‍
![]() ![]() പ്രവാസി മലയാളികളുടെ ഈ ആവശ്യത്തിന് കേരള മന്ത്രി സഭയുടെയും, പ്രതിനിധികളുടെയും പിന്തുണ നേടാനായി ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങള്‍ കേരള മുഖ്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെയും കണ്ട് നിവേദനം നല്‍കുകയും, ഈ വിഷയത്തില്‍ കേരള നിയമ സഭയില്‍ പ്രമേയം പാസ്സാക്കി പ്രധാന മന്ത്രിക്ക് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ![]() ഈ വിമാനങ്ങള്‍ ഗള്‍ഫ് സെക്ടറില്‍ നിന്നും പിന്‍വലിക്കുന്നത് പ്രവാസി മലയാളികള്‍ക്ക് ഉണ്ടാക്കുന്ന ദുരിതവും ബുദ്ധിമുട്ടും സംഘം മന്ത്രിമാരെയും ജന പ്രതിനിധികളെയും ധരിപ്പിച്ചു. ബാഹ്യ ശക്തികളുടെ പ്രേരണയാല്‍ യാതൊരു കാരണവും കൂടാതെയാണ് കമ്പനി ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത്. ഈ പ്രശ്നം നേരത്തെ തന്നെ പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ ഇതിന് വിശദീകരണം നല്‍കാന്‍ പ്രധാന മന്ത്രി ഏവിയേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഇ. അഹമദ് അറിയിച്ചു. ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ പി. എ. ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എന്‍. ആര്‍. മായന്‍, കെ. എം. ബഷീര്‍, അഡ്വ. ഹാഷിക്, അഡ്വ. സാജിദ് അബൂബക്കര്‍, ഹരീഷ്, സന്തോഷ് എന്നിവര്‍ അംഗങ്ങളായിരുന്നു. തുടര്‍ പരിപാടികളുമായിആക്ഷന്‍ കൌണ്‍സില്‍ മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സി. ആര്‍. ജി. നായര്‍ അറിയിച്ചു. - ജബ്ബാരി കെ. എ., ദുബായ് കറസ്പോണ്ടന്റ് Protest against Indian Airlines stopping Gulf sector flights
- ജെ. എസ്.
( Tuesday, November 10, 2009 ) |
റമദാനില്‍ കൂടുതല്‍ ബസുകള്‍
![]() അബുദാബിയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളാണിതു രണ്ടും. രാവിലെ ഏഴര മുതല്‍ വൈകീട്ട് ആറു വരെയും, രാത്രി ഏഴര മുതല്‍ രണ്ടു വരെയും പത്തു മിനിറ്റ് ഇടവിട്ടാണു സര്‍വ്വീസ് നടത്തുക എന്നതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ സൌകര്യപ്രദമാണ്. സര്‍വീസ് തുടങ്ങിയ സമയം അര ലക്ഷത്തിലധികം പേര്‍ യാത്ര ചെയ്തിരുന്നങ്കില്‍ ഇപ്പോള്‍ അത് ഏകദേശം ഒരു ലക്ഷത്തില്‍ കൂടുതല്‍ ആണ് എന്ന് പറയപ്പെടുന്നു. തുടക്കത്തില്‍ എട്ടു മാസം യാത്ര സൌജന്യമായിരുന്ന ബസ്സ് സര്‍വ്വീസ്, ഇപ്പോള്‍ ഏറേ ജനകീയമായി കഴിഞ്ഞിരിക്കുന്നു. വര്‍ഷാവസാന മാകുമ്പോഴേക്കും 500 പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറക്കും. അടുത്ത വര്‍ഷത്തില്‍ 866 ബസ്സുകളാകും നിരത്തില്‍ സര്‍വീസ് നടത്തുക. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Wednesday, August 19, 2009 ) |
ഫ്ലൈ ദുബായ് കേരളത്തിലേക്ക്
![]() ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായ് കഴിഞ്ഞ ജൂണ്‍ 1 നാണ് സര്‍വീസ് ആരംഭിച്ചത്. കേരളത്തിലേക്ക് സര്‍വീസ് അനുവദിച്ചിട്ടില്ല എന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ഫ്ലൈ ദുബായ് സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വിമാനങ്ങളുടെ സര്‍വീസ് ഫ്ലൈ ദുബായിയെ ഒരിക്കലും ബാധിക്കെലെന്ന് വ്യക്തമാക്കിയ ഗൈത്ത് അല്‍ ഗൈത്ത് കൂടുതല്‍ വിമാനങ്ങള്‍ വന്ന് കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അറിയിച്ചു. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ഫ്ലൈ ദുബായ് 14 സ്ഥലങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. Labels: travel
- സ്വന്തം ലേഖകന്‍
( Thursday, July 02, 2009 ) |
നിരക്കുകള്‍ പ്രഖ്യാപിച്ചു; ദുബായ് ട്രെയിന്‍ സെപ്തംബര്‍ 9 ന് ഓടിത്തുടങ്ങും
![]()
- സ്വന്തം ലേഖകന്‍
( Tuesday, June 23, 2009 ) |
യു.എ.ഇ.യില്‍ നിന്ന് വായ്പാ ബാധ്യതയുള്ളവര്‍ രാജ്യത്തിന് പുറത്ത് കടക്കാതിരിക്കാന്‍ നടപടികള്‍
യു.എ.ഇ. യിലെ ബാങ്കുകളില്‍ വാഹന വായ്പാ ബാധ്യതയുള്ളവര്‍ രാജ്യത്തിന് പുറത്ത് കടക്കുമ്പോള്‍ തിരിച്ചടക്കാനുള്ള തുകയുടെ തോതനുസരിച്ചുള്ള സംഖ്യ കെട്ടി വയ്ക്കുകയോ ബാങ്കുകളില്‍ നിന്നുള്ള അനുമതി പത്രം സമര്‍പ്പിക്കുകയോ വേണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ രാജ്യത്തിന് പുറത്ത് പോവുകയും വായ്പ തിരിച്ചടക്കാ തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. എച്ച്. എസ്. ബി. സി., ദുബായ് ഇസ്ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, എമിറേറ്റ്സ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് വായ്പ തിരിച്ചട ക്കാനുള്ളവര്‍ക്ക് മേല്‍ നിയന്ത്രണം ശക്തമാക്കാന്‍ നടപടികള്‍ എടുത്തിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
( Tuesday, May 12, 2009 ) |
ദുബായില്‍ മിനി ബസ് ലൈസന്‍സ് കര്‍ശനമാക്കും
ദുബായില്‍ മിനി ബസ് അപകടങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ മിനി ബസ് ലൈസന്‍സ് കര്‍ശനമാക്കാന്‍ ആലോചന. മൂന്ന് വര്‍ഷം ചെറു വാഹനങ്ങള്‍ ഓടിച്ച് പരിചയമുള്ളവര്‍ക്ക് മാത്രം മിനി ബസ് ലൈസന്‍സുകള്‍ അനുവദിക്കാനാണ് നീക്കം. എന്നാല്‍ മിനി ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ടെസ്റ്റ് ഉണ്ടാവില്ലെന്നാണ് അറിയുന്നത്. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി ഇത് സംബന്ധിച്ച് അധികം വൈകാതെ നിയമം കൊണ്ടു വരും. ദുബായില്‍ മിനി ബസ് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
- സ്വന്തം ലേഖകന്‍
( Monday, April 13, 2009 ) |
അബുദാബിയില്‍ പാര്‍ക്കിംഗ് നിയന്ത്രണം
അബുദാബി : അബുദാബിയില്‍ ജൂണ്‍ മാസത്തോടെ പാര്‍ക്കിംഗ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ നീക്കം. റോഡുകളില്‍ വാഹന ഗതാഗതം തടസപ്പെടുത്തും വിധമുള്ള പാര്‍ക്കിംഗ് അനുവദിക്കാ നാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജൂണില്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം അറിയിക്കുമെന്നാണ് ഗതാഗത വകുപ്പ് ചെയര്‍മാന്‍ റാശിദ് അല്‍ ഉതൈബ വ്യക്തമാക്കിയത്. അബുദാബി മുഴുക്കെ പാര്‍ക്കിംഗ് സംവിധാനം പരിഗണന യിലുണ്ടെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ മാത്രമാകും ആദ്യ ഘട്ടമെന്ന നിലയില്‍ ഇതു നടപ്പാക്കുക. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലും ക്യാപിറ്റല്‍ സിറ്റിയിലുമാണ് ട്രാഫിക് സംവിധാനം ആദ്യം നടപ്പാക്കുക. പാര്‍ക്കിംഗ് നിരക്ക് എത്രയായി രിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും. ഭാവിയില്‍ മെട്രോ ഉള്‍പ്പെടെ വന്‍ ഗതാഗത വികസന പദ്ധതികള്‍ യാഥാര്‍ഥ്യ മാകുന്നതോടെ ആളുകള്‍ക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തു പൊതു വാഹന സൌകര്യം ഉപയോഗിക്കാനുള്ള സൌകര്യവും ഏര്‍പ്പെടുത്തും. പുതിയ വ്യവസായ സോണുകളില്‍ ചരക്കു കടത്ത് കൂടുതല്‍ സുഗമമാക്കാന്‍ ഭാവിയില്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തും. യൂണിയന്‍ റെയില്‍വെ കമ്പനിക്കു കീഴിലായി മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ത്വരിത ഗതിയിലാ ക്കാനാണ് പരിപാടി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Tuesday, April 07, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്