വേള്‍ഡ് മലയാളി എക്സലന്‍സി അവാര്‍ഡ് ആല്‍ബര്‍ട്ട് അലക്സിന്
![]() ![]() മാധ്യമ പ്രവര്‍ത്തന രംഗത്തെ ആല്‍ബര്‍ട്ട് അലക്സിന്റെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത് എന്ന് ശ്രുതി ആര്‍ട്ട്സ് പ്രസിഡണ്ട് സി. പ്രതാപന്‍ തദവസരത്തില്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയാണ് ശ്രുതി ആര്‍ട്ട്സ് (SRUTI Arts - Social Revolution and Unification Through Indian Arts). Labels: awards, personalities, uae, കല
- ജെ. എസ്.
( Saturday, April 17, 2010 ) |
'വെണ്മ സംഗമം 2010' ദുബായില്‍
മികച്ച ഹാസ്യ നടനുള്ള 2009 ലെ സംസ്ഥാന അവാര്‍ഡ് നേടിയ പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാ നടനുമായ സുരാജ് വെഞ്ഞാറമൂട് ദുബായിലെത്തുന്നു.
വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മ 'വെണ്മ യു. എ. ഇ.' യുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാനായിട്ടാണ് സുരാജ് വരുന്നത്. അവാര്‍ഡ് ജേതാവ് ആയതിനു ശേഷമുള്ള ആദ്യത്തെ ദുബായ് സ്റ്റേജ് ആയിരിക്കും ഇത്. ഏപ്രില്‍ 16 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദുബായ് ഗിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന 'വെണ്മ സംഗമം 2010' വ്യത്യസ്തമായ കലാ പരിപാടി കളുടെ സംഗമം കൂടിയായിരിക്കും. സുരാജും സംഘവും ഒരുക്കുന്ന 'മെഗാ മിമിക്സ്' പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനും കൂടിയായ വി. എം. കുട്ടി യുടെ നേതൃത്വത്തില്‍ ഗാനമേള, സുരേന്ദ്രന്‍ വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന 'മാജിക് ഷോ' കൂടാതെ വിവിധ നൃത്ത രൂപങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. യു. എ. ഇ യിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും 'വെണ്മ സംഗമം 2010' ല്‍ പങ്കെടുക്കും. Labels: associations, dubai, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Friday, April 16, 2010 ) |
എം.കെ. ലോകേഷ് യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍
![]() 1977 മുതല്‍ വിദേശ കാര്യ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ശ്രീലങ്ക, നൈജീരിയ, വാഷിംഗ്‌ടണ്‍, സ്ലോവാക് റിപ്പബ്ലിക്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ നയ തന്ത്ര കാര്യാലയങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു. Labels: abudhabi, personalities, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Monday, April 12, 2010 ) 1 Comments:
Links to this post: |
'യോഗശക്തി' ശൈഖ് നഹ് യാന്‍ പ്രകാശനം ചെയ്തു
![]() ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ വിഷമങ്ങള്‍ക്കും ഒരു ഔഷധമായി ഈ പുസ്തകം പരിഗണിക്കപ്പെടും എന്ന് ശൈഖ് നഹ് യാന്‍ പറഞ്ഞു. ![]() ശാസ്ത്രം പുരോഗമിക്കു മ്പോള്‍ മാനസിക മായ അസ്വസ്ഥത കള്‍ വര്‍ദ്ധിച്ചു വരുന്നു. ശാരീരിക ദുരന്തങ്ങ ള്‍ക്കും മാനസിക അസ്വസ്ഥത കള്‍ക്കും മികച്ച പ്രതി വിധിയായി യോഗ വിദ്യയെ ഇന്ത്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്നു. ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു സൃഷ്ടിയാണ് സി. എം. ഭണ്ഡാരിയുടെ 'യോഗ ശക്തി' . യോഗ ശക്തിയിലൂടെ തന്‍റെ ജീവിതം അര്‍ഥ പൂര്‍ണ്ണ മാക്കിയ വ്യക്തിയാണ് നയ തന്ത്രജ്ഞനും പണ്ഡിതനു മായ സി. എം. ഭണ്ഡാരി. 1974 മുതല്‍ താന്‍ യോഗ വിദ്യ ചെയ്യുന്നതായി സി. എം. ഭണ്ഡാരി പറഞ്ഞു. "ഇസ്‌ലാം മതത്തില്‍ അഞ്ച് നേരത്തെ നമസ്‌കാരവും റമദാനിലെ നോമ്പും, മനുഷ്യനെ ശുദ്ധീകരിക്കുന്ന മഹത്തായ ജീവിത പദ്ധതികളാണ്. 'യോഗ ശക്തി'യിലൂടെ താന്‍ ആവിഷ്‌കരിച്ചതും ഫാസ്റ്റിങ്ങിന്‍റെയും ശാരീരിക നിയന്ത്രണങ്ങളുടെയും സാദ്ധ്യതകളാണ്. മനസ്സിനെ നിയന്ത്രിക്കാനും അഹങ്കാരം ശമിപ്പിക്കാനും യോഗ സഹായിക്കും. വാഹനത്തിന് ഒരു ഡ്രൈവര്‍ എന്ന പോലെ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കാന്‍ യോഗ വിദ്യകള്‍ക്കു കഴിയും. യോഗാഭ്യാസം മഹത്തായ ഒരു ശാരീരിക ശിക്ഷണ പദ്ധതിയാണ്. യോഗവിദ്യ അഭ്യസി ക്കുന്നവര്‍ എന്നും ഊര്‍ജ്ജസ്വലരായിരിക്കും. മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും ഒട്ടു മിക്ക ശാരീരിക രോഗങ്ങള്‍ക്കും ഫലപ്രദമായ പരിഹാരമാണത്" - സി. എം. ഭണ്ഡാരി പറഞ്ഞു. ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ എം. എ. യൂസഫലി ശൈഖ് നഹ്യാനെയും വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി സി. എം. ഭണ്ഡാരിയെയും ബൊക്കെ നല്‍കി സ്വീകരിച്ചു. യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡറുടെ ചാര്‍ജ് വഹിക്കുന്ന ആര്‍. സി. നായരെ ഐ. എസ്. സി. സെക്രട്ടറി രമേശ് പണിക്കരും സ്വീകരിച്ചു. പുസ്തക പ്രകാശന ചടങ്ങില്‍ പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. രമേശ് പണിക്കര്‍ നന്ദി പറഞ്ഞു. Labels: abudhabi, associations, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Sunday, April 11, 2010 ) |
പ്രേരണ യു.എ.ഇ. നാടകോത്സവം
ഷാര്‍ജ : പ്രേരണ യു.എ.ഇ. യുടെ ആഭിമുഖ്യത്തില്‍ ഒരു ഏക ദിന നാടകോത്സവം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 30ന് നടത്തുവാന്‍ തീരുമാനിച്ച ഇന്‍ഡോ എമിരാത്തി നാടക ഉത്സവത്തില്‍ ഒരു അറബിക് നാടകവും, മൂന്നു മലയാള നാടകങ്ങളും അരങ്ങേറും. ഇന്നലെ (വെള്ളിയാഴ്ച) ഷാര്‍ജ സബാ ഹാളില്‍ നടന്ന യോഗത്തില്‍ നാടക ഉത്സവത്തിന്റെ സംഘാടക സമിതി രൂപീകരിക്കുകയും പരിപാടികളുടെ രൂപ രേഖ തയ്യാറാക്കുകയും ചെയ്തു.
- ജെ. എസ്.
( Saturday, April 10, 2010 ) |
കിടിലന്‍.ടി. വി. സംഗമം ശ്രദ്ധേയമായി.
ഫേസ്ബുക്കിലെ മലയാളി ക്കൂട്ടായ്മ യായ കിടിലന്‍ ടി. വി. ഡോട്ട് കോമിന്റെ അന്‍പതാം ദിന ആഘോഷങ്ങളുടെ ഭാഗമായി യു. എ. ഇ. സോണ്‍ സംഗമം ദുബായ് സബീല്‍ പാര്‍ക്കില്‍ നടന്നു. ചിത്രകാരനും കാലിഗ്രാഫിയിലൂടെ പ്രശസ്തനുമായ കിടിലന്‍ മെംബര്‍ ഖലീലുല്ലാ ചെംനാട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞു കിടിലന്‍ മാരായ ഷഹനാസ്, അലീസ (ഷന്നു, സോനു) എന്നിവരുടെ അവതരണ - പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികള്‍ നിയന്ത്രിച്ചത് പ്രശസ്ത റേഡിയോ അവതാരകന്‍ ശശികുമാര്‍ രത്നഗിരി ആയിരുന്നു.
കിടിലന്‍ ടി. വി യുടെ admin അനില്‍ ടി. പ്രഭാകര്‍ അയച്ചിരുന്ന സന്ദേശം അനൂപ് വായിച്ചു. തുടര്‍ന്ന് അമ്പതാം ദിനാഘോഷ ങ്ങളുടെ ഭാഗമായി, കിടിലന്‍ ജോക്കി യാസ്മീന്‍ റഫീദ് തയ്യാറാക്കിയ 'കിടിലന്‍ കേക്ക്' പരിപാടിയിലെ വിശിഷ്ടാതിഥി ജിഷി സാമുവല്‍ മുറിച്ചു. കിടിലന്‍ മെംബര്‍ മാരുടെ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. കിടിലന്‍ ടി. വി. എന്ന ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യു. ഏ. ഇ. യിലെ മെംബര്‍ മാരുടെ ഈ ഒത്തു ചേരല്‍, മറ്റു സോണിലു ള്ളവര്‍ക്കും പ്രചോദന മായി തീരും എന്നു പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ കൂട്ടായ്മയിലെ പലരും, ആദ്യമായി പരസ്പരം കാണുന്നവരായിരുന്നു. പരസ്പരം സൌഹൃദം പങ്കു വെക്കുന്നതോടൊപ്പം ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയ പ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ് കിടിലന്‍ ടി. വി. ഡോട്ട് കോം. റഫീദ് അഹമദ്, സബിദ അസീസ്, യാസ്മീന്‍ റഫീദ്, ശശികുമാര്‍ രത്ന ഗിരി, അനൂപ്, ഷഹീന്‍ഷാ, എ. സി. റഫീഖ്, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ കോഡിനേറ്റ് ചെയ്തിരുന്ന ഈ സംഗമ ത്തില്‍ സിയാദ് കൊടുങ്ങല്ലൂര്‍, നദീം മുസ്തഫ, എന്നിവര്‍ ശ്രദ്ദേയമായ ചില ഗെയിമുകള്‍ അവതരിപ്പിച്ചു. എല്ലാ പരിപാടികളും പങ്കെടുക്കാന്‍ ആവേശത്തോടെ മുന്നിട്ടിറങ്ങിയ മെംബര്‍ മാര്‍, ഈ കൂട്ടായ്മ വളര്‍ന്നു പന്തലിക്കാന്‍ കഴിയും വിധം ആത്മാര്‍ ത്ഥമായി പ്രവര്‍ത്തിക്കാം എന്ന് പ്രതിജ്ഞ എടുത്ത്, അടുത്ത കൂടിച്ചേരലിനായി തല്‍ക്കാലം വിട പറഞ്ഞു. നാലു മണിക്ക് ആരംഭിച്ച പരിപാടികള്‍ അവസാനിക്കുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. Labels: expat, life, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Sunday, April 04, 2010 ) 1 Comments:
Links to this post: |
ഷാര്‍ജയില്‍ 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ
വ്യാജ മദ്യം വിതരണം ചെയ്യുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ ത്തുടര്‍ന്ന് പാകിസ്ഥാനിയെ കൊലപ്പെടുത്തിയതിനും മൂന്നു പാക് പൗരന്മാരെ പരിക്കേല്പിച്ചതിനും 17 ഇന്ത്യക്കാരെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ഷാര്‍ജ ശരീഅത്ത് കോടതി ഉത്തരവിട്ടു.
ശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ മുപ്പതു വയസ്സിനു താഴെ പ്രായമുള്ളവരാണ്. ഡി. എന്‍. എ പരിശോധനയിലൂടെയാണ് ഇവരെ കണ്ടെത്തിയത് എന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് വധശിക്ഷ നല്കിയ കേസുകള്‍ യു. എ. ഇ. യില്‍ ആദ്യമാണെന്ന് കരുതപ്പെടുന്നു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2009 ജനവരിയിലാണ് ഷാര്‍ജയിലെ അല്‍സജാ എന്ന സ്ഥലത്ത് കേസിനാസ്പദമായ സംഭവം. സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഷാര്‍ജയില്‍, നിയമവിരുദ്ധമായ മദ്യവില്പനയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ബിസിനസ്സില്‍ ആധിപത്യം ഉറപ്പിക്കാന്‍ നടത്തിയ പോരാട്ടമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. കത്തികൊണ്ട് നിരവധി തവണ കുത്തേറ്റതിനെ ത്തുടര്‍ന്നാണ് പാകിസ്ഥാന്‍ പൗരന്‍ മരിച്ചതെന്ന് കോടതി കണ്ടെത്തി. രക്ഷപ്പെട്ടവരുടെ മൊഴികളും ഡി. എന്‍. എ. പരിശോധനയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ജഡ്ജി വിധി പുറപ്പെടുവിച്ചത്. രക്ഷപ്പെട്ട മൂന്നു പേരുടെ മൊഴിയനുസരിച്ച്, 50 അംഗങ്ങളുള്ള ഒരു സംഘം കത്തികളുമായി അവരെ ആക്രമിക്കുകയായിരുന്നു. മുറിവേറ്റവരെ പിന്നീട് പോലീസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് പോലീസ് 50 പേരെ അറസ്റ്റ് ചെയെ്തങ്കിലും 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. Labels: crime, sharjah, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, March 30, 2010 ) |
ഇന്‍റര്‍കോളജിയെറ്റ് പ്രയര്‍ ഫെല്ലോഷിപ്പ് ക്യാമ്പ്
അദ്ധ്യാത്മിക വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഇന്‍റര്‍കോളജിയെറ്റ് പ്രയര്‍ ഫെല്ലോഷിപ്പ്
(I C P F ) യു. എ. ഇ. ദേശീയ വിദ്യാര്‍ത്ഥി ക്യാമ്പ് ഷാര്‍ജ യൂണിയന്‍ ചര്‍ച്ചില്‍ നടന്നു. I C P F അന്തര്‍ ദേശീയ അധ്യക്ഷന്‍ ഡോ. മുരളീധര്‍(കോയമ്പത്തൂര്‍) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ യൂണിയന്‍ ചര്‍ച്ച് (മാര്‍ച്ച് 29,30 ), അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് (ഏപ്രില്‍ 2 ), അല്‍ ഐന്‍ ഒയാസിസ് സെന്‍റര്‍ (ഏപ്രില്‍ 3 ) എന്നിവിടങ്ങളില്‍ പൊതു സമ്മേളനങ്ങള്‍ നടക്കും. ഡോ. മുരളീധര്‍ മുഖ്യ പ്രാസംഗികന്‍ ആയിരിക്കും. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി "ഫോക്കസ്2010" ഏകദിന സമ്മേളനം, വിവിധ ചര്‍ച്ചകള്‍, സെമിനാറുകള്‍, പഠന ക്ലാസ്സുകള്‍, കലാ പരിപാടികള്‍ ഫിലിം പ്രദര്‍ശനം, പ്രവര്‍ത്തക സമ്മേളനം, പൊതു സമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നും എല്ലാ എമിറേറ്റുകളില്‍ നിന്നും വാഹന സൗകര്യം ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു. ( വിവരങ്ങള്‍ക്ക് വിളിക്കുക: 050 32 41 610 ) Labels: associations, sharjah, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, March 30, 2010 ) |
എന്‍. എച്ച്. ഐക്യദാര്‍ഢ്യ കൂട്ടായ്മ ഷാര്‍ജയില്‍
കേരള ജനകീയ പ്രതിരോധ സമിതിയുടെ എന്‍. എച്ച്. 17 / 47 ആക്ഷന്‍ കൌണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന യു. എ. ഇ യിലെ കൂട്ടായ്മ ഇന്ന് വൈകീട്ട് 4 മണിക്ക് ഷാര്‍ജയിലെ ഏഷ്യാ മ്യൂസിക് ഇന്‍സ്റ്റിട്യൂട്ടില്‍(ഷാര്‍ജാ എമിഗ്രേഷന്‍ ഓഫീസിനു മുന്‍വശം) ചേരുന്നു.
ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക 050 49 51 054 (അബ്ദുല്‍ നവാസ്), 050 68 23 126 (അജി രാധാകൃഷ്ണന്‍) Labels: associations, sharjah, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Friday, March 26, 2010 ) |
പ്രവാസി ക്ഷേമനിധി പ്രായപരിധി ഉയര്‍ത്തണം
കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന്ന് പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന പ്രവാസി ക്ഷേമനിധി പ്രവര്‍ത്തികമാക്കിയ കേരള സര്‍ക്കാറിനെ മലപ്പുറം ജില്ലാ പ്രവാസി സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ അഭിനന്ദിച്ചു. വിദേശ രാജ്യങ്ങളില്‍ പണിയെടുത്ത് ജീവിക്കുന്ന ഇരുപത് ലക്ഷത്തോളം പേര്‍ക്കും ഇന്ത്യയില്‍ പണിയെടുക്കുന്ന പത്ത് ലക്ഷത്തോളം പേര്‍ക്കും ഈ നിയമത്തിന്‍റെ പരിരക്ഷ കിട്ടും. മറുനാടുകളില്‍ പണിയെടുക്കുന്നവര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്ന ഒരു ക്ഷേമനിധി നിയമം ഇന്ത്യയില്‍ ആദ്യമായിട്ടാണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ഈ പദ്ധതിയില്‍ ചേരുന്നതിന്നുള്ള പ്രായപരിധി 18 നും 55 നും ഇടയ്ക്കാണു നിജപ്പെടുത്തിയിരിക്കുന്നത്. ഇത് 18 നും 60 നും ഇടയ്ക്കാക്കണമെന്ന് ഈ കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആദ്യകാലങ്ങളില്‍ ഇവിടെ എത്തിയിട്ടുള്ള പ്രവാസികള്‍ക്കു കൂടി ഇതിന്‍റെ ആനുകൂല്യങ്ങളും അവരുടെ പങ്കാളിത്തവും ഉറപ്പാക്കുന്നതിന്ന് ഇത് അനിവാര്യമാണ്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങളില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ സംഘടനകളെ ഏകോപിപ്പിച്ച് രൂപം കൊടുത്ത മലപ്പുറം ജില്ലാ പ്രവാസി സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ കെ. പി. ഗോപാലന്‍ ഉല്‍ഘാടനം ചെയ്തു. സി. പി. സക്കീര്‍ ഹുസൈന്‍(വളാഞ്ചേരി) അധ്യക്ഷത വഹിച്ചു. നാരായണന്‍ വെളിയംകോട് മുഖ്യ പ്രഭാഷണം നടത്തി. അന്‍വര്‍ ബാബു സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. പി. അരവിന്ദന്‍ സ്വഗതം പറഞ്ഞു. മലപ്പുറം ജില്ലാ പ്രവാസി സംഘം ഭാരവാഹികളായി കെ. പി. ഗോപാലന്‍ (പ്രസിഡണ്ട്), പി.അരവിന്ദന്‍, സി. പി. സക്കീര്‍ ഹുസൈന്‍(വൈസ് പ്രസിഡണ്ടുമാര്‍), അന്‍വര്‍ ബാബു (സിക്രട്ടറി), ഉമ്മര്‍ വെളിയംകോട്, ഫിറോസ് പൊന്നാനി(ജോയിന്‍റ് സിക്രട്ടറിമാര്‍), മുഹമ്മദാലി ഹാജി(കണ്‍വീനര്‍), കറുത്താരന്‍ ഇല്യാസ്, കുഞ്ഞിമരക്കാര്‍ ഹാജി വളാഞ്ചേരി(ജോയിന്‍റ് കണ്‍ വീനര്‍മാര്‍),സി. പി. എം. ബാവ(ട്രഷറര്‍) എന്നിങ്ങനെ 21 അംഗ പ്രവര്‍ത്തക സമിതിയേയും തെരഞ്ഞെടുത്തു. Labels: associations, dubai, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Thursday, March 25, 2010 ) |
ഇ. എം. എസ് - എ. കെ. ജി. അനുസ്മരണം ദുബായിലും ഷാര്‍ജയിലും
മാസ്സ് ഷാര്‍ജ സംഘടിപ്പിക്കുന്ന ഇ. എം. എസ് - എ. കെ .ജി. അനുസ്മരണം, ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ ഇന്ന്(വ്യാഴം) വൈകീട്ട് എട്ടര മണിക്ക് നടക്കും.
ദുബായ് ദലയുടെ ആഭിമുഖ്യത്തില്‍ ഇ. എം. എസ് - എ. കെ .ജി. ദിനാചരണം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 26 വെള്ളി വൈകിട്ട് ആറു മണിക്ക് ദല ഹാളിലാണ് ചടങ്ങ്. ജ്യോതികുമാര്‍, ബഷീര്‍ തിക്കോടി, ബാബുരാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. Labels: associations, sharjah, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Thursday, March 25, 2010 ) |
യു. എ. ഇ. യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
അബുദാബി: യു. എ. ഇ. യില്‍ താമസിക്കുന്ന എല്ലാവരും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്)നിര്‍ബന്ധമായും സ്വന്തമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാത്താ കുറിപ്പില്‍ അറിയിച്ചു. ഐഡന്‍റിറ്റി കാര്‍ഡിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുവാനും കാര്‍ഡ് നല്‍കുവാനുമുള്ള വിപുലമായ സൗകര്യങ്ങള്‍ യു. എ. ഇ. യിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. e പത്രം ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നതും വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍, വ്യക്തിയെ ക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ആഭ്യന്തര മന്ത്രാലത്തിനു സമര്‍പ്പിക്കേണ്ടത്. ഏത് രാജ്യത്തുനിന്ന് വന്നു, കുടുംബ പശ്ചാത്തലം, രാജ്യത്തെ മേല്‍വിലാസം, യു. എ. ഇ. യില്‍ എത്തിയ വര്‍ഷം, ഏതു കമ്പനിയില്‍ ജോലിചെയ്യുന്നു, യു. എ. ഇ. യില്‍ താമസിക്കുന്നതെവിടെ, ടെലിഫോണ്‍ നമ്പറുകള്‍, ജോലി സംബന്ധമായ വിവരങ്ങള്‍, വിരലടയാളങ്ങള്‍ എന്നിങ്ങനെ സമഗ്രമായ വിവരങ്ങളാണ് ഐ ഡിക്കുവേണ്ടി മന്ത്രാലയം ആവശ്യപ്പെടുന്നത്. യു. എ. ഇ. യില്‍ താമസിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങള്‍ കൃത്യമായി ലഭിക്കുവാന്‍ എമിറേറ്റ് ഐ ഡിയിലൂടെ സാധ്യമാവുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ യു. എ. ഇ. യിലെ എല്ലാ ഗവണ്‍മെന്‍റ് നടപടിക്രമങ്ങള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്) അനിവാര്യമായിരിക്കും. എമിഗ്രേഷന്‍, ലേബര്‍, ട്രാഫിക്, ലൈസന്‍സിങ്, ബാങ്കിങ് മേഖലകളില്‍ എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ് ഇല്ലാതെ ഇനി കാര്യങ്ങള്‍ നടത്തുവാന്‍ സാധിക്കുകയില്ല എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. Labels: abudhabi, law, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Wednesday, March 24, 2010 ) |
ഇന്ത്യന്‍ മീഡിയ ഫോറം പദ്മശ്രീ എം. എ. യൂസഫലിയെ ആദരിച്ചു
![]() പതിനായിര കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നല്‍കിയ മനുഷ്യ സ്നേഹിയും ഗള്‍ഫില്‍ ഉടനീളവും ഇന്ത്യയിലും വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന വ്യവസായ പ്രമുഖനായ പദ്മശ്രീ എം. എ. യൂസഫലി യെ ഐ.എം.എഫ്. ന്റെ വേദിയിലേക്ക് സ്വാഗതം ചെയ്യാന്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഐ.എം.എഫ്. പ്രസിഡണ്ട് ഇ.എം. അഷ്‌റഫ് പറഞ്ഞു. തന്റെ വളര്‍ച്ചയ്ക്ക് കാരണം മലയാളികള്‍ തനിക്ക് നല്‍കിയ സ്നേഹവും, യു.എ.ഇ. യിലെ വിശാല ഹൃദയമുള്ള ഭരണാധികാരികളും ആണെന്ന് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് യൂസഫലി അറിയിച്ചു. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം പ്രവാസികളുടെ ജീവിതത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലിയതാണ്. മുന്‍പ് നാട്ടിലെ വിശേഷങ്ങള്‍ കത്ത് വഴി പത്ത് ദിവസം കഴിഞ്ഞ് അറിഞ്ഞ പ്രവാസിക്ക് ഇന്ന് മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ ഉടനടി അറിയുവാനും നാടുമായി സമ്പര്‍ക്കത്തില്‍ ഇരിക്കുവാനും കഴിയുന്നു. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും പോലുള്ള പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ ഇന്റര്‍നെറ്റ് പത്രങ്ങള്‍ പോലുള്ള നൂതന മാധ്യമങ്ങള്‍ വഴി മലയാളിക്ക് സ്വന്തം നാടുമായി നിരന്തര ബന്ധം പുലര്‍ത്താന്‍ കഴിയുന്നു. ചേംബര്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണ വിജയിച്ച അദ്ദേഹം വ്യവസായികളുടെ പ്രശ്നങ്ങളില്‍ മാത്രമല്ല, മലയാളികളുടെ ഏത് പ്രശ്നങ്ങളിലും താന്‍ സജീവമായി ഇടപെടാറുണ്ട് എന്ന് അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളെയും ബാധിച്ചതിന്റെ അലകള്‍ മാത്രമാണ് യു.എ.ഇ യില്‍ ദൃശ്യമായത്. യു.എ.ഇ. യെ സംബന്ധിച്ചേടത്തോളം ഇത് ഒരു ഹ്രസ്വകാല പ്രതിഭാസമാണ്. ഇവിടെ ഒരൊറ്റ ബാങ്ക് പോലും ഇന്ന് വരെ അടച്ച് പൂട്ടേണ്ടി വന്നിട്ടില്ല. ഇവിടെ സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും ശമ്പളം കിട്ടാതിരുന്നിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആര്‍ക്കും ശമ്പള കുടിശിക ലഭിക്കാതിരുന്നിട്ടില്ല. സര്‍ക്കാര്‍ ഈ കാര്യത്തില്‍ നേരിട്ട് ഇടപെട്ട് കുടിശിക കൊടുക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ഇവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണമുള്ള സാമ്പത്തിക നയങ്ങള്‍ മൂലം 2010 അവസാനത്തോടെ യു.എ.ഇ. യിലെ സാമ്പത്തിക രംഗം ശക്തമായ പുരോഗതി രേഖപ്പെടുത്തും എന്നാണ് തന്റെ കണക്ക് കൂട്ടല്‍ എന്നും യൂസഫലി വെളിപ്പെടുത്തി. ഐ.എം.എഫ്. യു.എ.ഇ. യുടെ പുതിയ വെബ്സൈറ്റ് ഉല്‍ഘാടനം പദ്മശ്രീ യൂസഫലി നിര്‍വ്വഹിച്ചു. വെബ് സൈറ്റ് രൂപകല്‍പ്പന ചെയ്ത, ഐ. എം. എഫ്. ന്റെ ട്രഷറര്‍ കൂടിയായ വി. എം. സതീഷിന് ഐ.എം.എഫ്. ന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി ജോയ് മാത്യു സമ്മാനിച്ചു. Indian Media Forum UAE Honours Padma Shri M.A. Yousuf Ali Labels: personalities, prominent-nris, uae
- ജെ. എസ്.
( Friday, February 05, 2010 ) |
ഹെയ്തി ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ മീഡിയ ഫോറം
![]() ![]() ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവനും കിടപ്പാടവും നഷ്ടപ്പെട്ട ഈ കൊടും ദുരിതത്തില്‍ ദുരന്ത ഭൂമിയില്‍ നേരിട്ട് ചെന്ന് സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റി വഴി ആവുന്ന സഹായം എത്തിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇന്‍ഡ്യന്‍ മീഡിയ ഫോറം ഹെല്പ് സര്‍വ്വീസിന് തുടക്കമിട്ടത്. Labels: associations, charity, uae
- ജെ. എസ്.
( Sunday, January 24, 2010 ) |
അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
![]() ജനുവരി 21, 22, 23, 24 തിയ്യതികളില്‍ നടക്കുന്ന എടവണ്ണ ജാമിഅ: നദ്വിയ്യയുടെ 45-ാം വാര്‍ഷിക സമ്മേളത്തിലേക്ക് അതിഥികളെ ക്ഷണിക്കു ന്നതിനു വേണ്ടിയാണ് അദ്ദേഹം യു. എ. ഇ. യില്‍ എത്തിയത്. സമ്മേളനത്തില്‍ ലോക പ്രശസ്ത പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. - സക്കറിയ്യ മൊഹമ്മദ് അബ്ദുറഹിമാന്‍, ദുബായ് Labels: associations, uae
- ജെ. എസ്.
( Thursday, December 31, 2009 ) |
ഫാര്‍ എവേ ഇശല്‍ മര്‍ഹബ 2010
![]() പ്രശസ്ത ഗായകരായ രഹ്‌ന, സുമി, അഷറഫ് പയ്യന്നൂര്‍, സലിം കോടത്തൂര്‍, താജുദ്ദീന്‍ വടകര, നിസാര്‍ വയനാട് എന്നിവര്‍ക്കൊപ്പം കൊച്ചിന്‍ ബീറ്റ്സ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സും, യു. എ. ഇ. യിലെ പ്രശസ്തരായ കോറിയോ ഗ്രാഫര്‍മാര്‍ ഒരുക്കുന്ന ഒപ്പനയും, നൃത്ത നൃത്യങ്ങളും അരങ്ങേറും. സുരാജ് വെഞ്ഞാറമൂട്, കിഷോര്‍ എന്നിവര്‍ ചേര്‍ന്ന വതരി പ്പിക്കുന്ന മിമിക്സ് പരേഡ്, സ്കിറ്റ് എന്നിവയും ഇശല്‍ മര്‍ഹബക്ക് മാറ്റു കൂട്ടും. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Monday, December 21, 2009 ) |
സാധാരണക്കാരുടെ പ്രതിനിധിയായി തട്ടത്താഴത്ത് ഹുസ്സൈന്‍ ചേംബറിലേക്ക് മത്സരിക്കുന്നു
![]() ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ തട്ടത്താഴത്ത് ഹുസ്സൈന്‍ എന്ന ഹുസ്സൈന്‍ ഞാങ്ങാട്ടി രിയുമായി e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.
ഡിസംബര്‍ 7 തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന " ഇലക്ഷന്‍ 2010 " ന്റെ പോളിംഗ് സ്റ്റേഷനുകള്‍ അബു ദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ അല്‍ ഖുബൈസി എക്സിബിഷന്‍ സെന്റര്‍, ബദാ സായിദിലെ അല്‍ ദഫറാ സ്പോര്‍ട്സ് ക്ളബ്ബ് എന്നിവിട ങ്ങളിലാണ്. എല്ലാ പ്രതിസന്ധികളേയും അതി ജീവിച്ച് മുന്നോട്ട് കുതിക്കുന്ന യു. എ. ഇ. യുടെ സമ്പദ് ഘടനയില്‍ സ്വദേശി കളോടൊപ്പം, വിദേശികളും കൈയ്യോടു കൈ ചേര്‍ന്ന് നില്‍ക്കണം. നമ്മുടെ പോറ്റമ്മയായ ഈ രാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി കഠിന പ്രയത്നം ചെയ്യുവാന്‍ ഓരോ പ്രവാസി സഹോദരങ്ങളും തയ്യാറാവ ണമെന്നും എല്ലാ വ്യാപാരി വ്യവസായി കളും സമയത്തു തന്നെ വോട്ടു ചെയ്ത് നമ്മുടെ കടമ നിറവേറ്റ ണമെന്നും തട്ടത്താഴത്ത് ഹുസ്സൈന്‍ അഭ്യാര്‍ത്ഥിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഹുസ്സൈന്‍, അബു ദാബിയിലെ പൊതു രംഗത്ത്, വിശിഷ്യാ ആതുര സേവന രംഗത്തെ ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളുമായ് സഹകരിച്ചു വന്നതിന്റെ പശ്ചാത്തലത്തില്‍ ഇവിടുത്തെ സാധാരണ ക്കാരന്റെ ഹൃദയ മിടിപ്പ് തൊട്ടറിഞ്ഞ അനുഭവങ്ങളില്‍ നിന്നും തനിക്കു വിജയം നേടാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Thatta Thazhath Hussain - Representing the small scale businessmen in the U.A.E. Labels: abudhabi, expat, interview, personalities, prominent-nris, uae
- ജെ. എസ്.
( Sunday, December 06, 2009 ) |
ബലി പെരുന്നാള്‍, ദേശീയ ദിനം അവധി
ബലി പെരുന്നാള്‍, ദേശീയ ദിനം എന്നിവ പ്രമാണിച്ച് നവംബര്‍ 26 മുതല്‍ ഡിസംബര്‍ 3 വരെ യു. എ. ഇ. യിലെ മന്ത്രാലയങ്ങള്‍ക്ക് അവധി ആയിരിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് മാനവ വിഭവശേഷി അതോരിറ്റി ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ ഹുമൈദ് ഉബൈദ് അല്‍ ഖത്താമി പ്രഖ്യാപിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: uae
- ജെ. എസ്.
( Saturday, November 21, 2009 ) |
ശ്രീ കേരള വര്‍മ്മ കോളജ് പൊന്നോണം 2009
![]() ഓണാഘോഷത്തിന് കൊഴുപ്പേകാന്‍ രംഗ പൂജ, ചെണ്ട മേളം, ഫ്യൂഷ്യന്‍ സംഗീതം, ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് നൃത്തം, ഗാനമേള എന്നിവ ഉണ്ടായിരിക്കും. എല്ലാ അംഗങ്ങളും കുടുംബ സമേതം പരമ്പരാഗത കേരളീയ വേഷത്തില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തി ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. - സി.എ. മധുസൂദനന്‍ പി., ദുബായ് Labels: associations, expat, sharjah, uae
- ജെ. എസ്.
( Thursday, October 15, 2009 ) |
പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം
ദുബായ്: ചന്ദ്രിക ദിന പത്രം കാസര്‍ഗോഡ് ബ്യൂറോ ചീഫ് റഹ്‌മാന്‍ തായലങ്ങാടിയെ പോലീസ് അകാരണമായി അതി ക്രൂരമായി മര്‍ദ്ദിച്ചതില്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രതിഷേധിച്ചു.
കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണമെന്നും പോലീസ് സേനയ്ക്ക് അപമാനകരമായ അത്തരക്കാരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഉബൈദ് ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു. ഇസ്മായീല്‍ ഏറാമല, കെ. എ. ജബ്ബാരി, ബഷീര്‍ മാമ്പ്ര, അശ്രഫ് കൊടുങ്ങല്ലൂര്‍, ഹസന്‍ പുതുക്കുളം, ടി. കെ. അലി. എന്നിവര്‍ പ്രസംഗിച്ചു. Labels: associations, uae
- ജെ. എസ്.
( Tuesday, September 29, 2009 ) |
സുന്നി സെന്‍റര്‍ മദ്രസകള്‍ റാങ്കിന്റെ തിളക്കവുമായി
![]() മലപ്പുറം വേങ്ങര സ്വദേശിയായ കുഞ്ഞാലസ്സന്‍ - സുബൈദ എന്നിവരുടെ മകളാണ് ആതിഖ. നാഷണല്‍ ബാങ്ക് ഓഫ് അബുദാബി യിലെ ഉദ്യോഗസ്ഥനായ കുഞ്ഞാലസ്സന്‍ മത - സാമൂഹിക - സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളുമാണ്. കൊട്ടാരക്കര കോട്ടുപ്പുറം സ്വദേശികളായ മസ്ഊദ് ഉമര്‍ - ഹസീന എന്നിവരുടെ മകളാണ് സുബാ. ദുബായില്‍ ബിസിനസ്സ് നടത്തി വരികയാണ് മസ്ഊദ്. സുബായുടെ ഉമ്മ ഹസീന ദുബായിലെ പ്രമുഖ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. റാങ്ക് ജേതാക്കളെ അല്‍ഐന്‍ സുന്നി സെന്‍റര്‍ ഭാരവാഹികള്‍, ദുബൈ സുന്നി സെന്‍റര്‍ ഭാരവാഹികള്‍, എസ്. കെ. എസ്. എസ്. എഫ്. നാഷണല്‍ കമ്മിറ്റി, എസ്. കെ. എസ്. എസ്. എഫ്. ദുബൈ - അല്‍ഐന്‍ സ്റ്റേറ്റ് കമ്മിറ്റികള്‍ അഭിനന്ദിച്ചു. - ഉബൈദ് റഹ്മാനി, ദുബായ്
- ജെ. എസ്.
( Sunday, September 20, 2009 ) |
‘ശൈഖ് സായിദ് ’ പ്രകാശനം ചെയ്തു
![]() ആരാലും കാര്യമായി ശ്രദ്ധിക്കപ്പെ ടാതിരുന്ന ഒരു കൊച്ചു രാജ്യം, അത്യാധുനികതയുടെ പര്യായമായി മാറുകയും, ലോകത്തെ മുഴുവന്‍ അങ്ങോട്ട് ആകര്‍ഷിക്കുകയും ചെയ്ത വിസ്മയകരമായ വളര്‍ച്ചയാണ് യു.എ.ഇ. യുടെ ചരിത്രം. നവീനമായ എല്ലാ വികസന ങ്ങളുടേയും ശാസ്ത്രീയ രീതികള്‍ അതി സമര്‍ത്ഥമായി സാംശീകരിച്ച ധിഷണാ ശാലിയും ക്രാന്ത ദര്‍ശിയു മായിരുന്ന മഹാനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സൂര്യ പ്രഭയാര്‍ന്ന വ്യക്തിത്വ മായിരുന്നു ഈ അതിശയത്തിനു പിന്നിലെ ചാലക ശക്തി. ![]() ജലീല്‍ രാമന്തളിയും പുസ്തകവും ശ്ലാഘനീയമായ ദീര്‍ഘ വീക്ഷണം, കറയറ്റ മാനവികത, കുറ്റമറ്റ ഭരണ തന്ത്രജ്ഞത, വിശാലമായ സാഹോദര്യം, അനന്യ സാധാരണമായ സമഭാവന, മികച്ച ആസൂത്രണ പാടവം, തുളുമ്പുന്ന ആര്‍ദ്രത എന്നിവയാല്‍ ശ്രേഷ്ഠനായ ശൈഖ് സായിദിനെ ക്കുറിച്ച് ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട കൃതിയാണ് ജലീല്‍ രാമന്തളിയുടെ “ശൈഖ് സായിദ്”. അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍, നഗരത്തിലെ കുതിരകള്‍, ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളിയുടേതായി പ്രസിദ്ധീ കരിച്ചിട്ടുണ്ട്. ഡോക്യുമെന്റ റികള്‍, വീഡിയോ ആല്‍ബങ്ങള്‍, റേഡിയോ പരിപാടികള്‍, ടെലി സിനിമകള്‍ എന്നിവക്ക് തിരക്കഥാ രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്. പൂങ്കാവനം മാസികയിലെ കോളമിസ്റ്റ്, മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ അബുദാബി ലേഖകന്‍ കൂടിയാണ് അദ്ദേഹം. ‘ശൈഖ് സായിദ്’ എന്ന ഈ പുസ്തകത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നു: ഒരു നാട് തന്നെ ഒരു വ്യക്തിയുടെ നിത്യ സ്മാരകമാവുക എന്നത് ലോകത്തിലെ അപൂര്‍വ്വതകളില്‍ ഒന്നാണ്. ഒന്നുമില്ലാ യ്മയില്‍ നിന്നും എല്ലാം നേടിയെടുത്ത് ഒരു നാഗരിക നാട് കെട്ടിപ്പടുത്ത ശൈഖ് സായിദിന് ആ നാടിനേക്കാള്‍ വലിയ സ്മാരകമൊന്നും ആവശ്യമില്ല. ശൈഖ് സായിദിന്‍റെ വാക്കുകള്‍ അദ്ദേഹം കുറിച്ചിട്ടിരിക്കുന്നു. “സമ്പത്ത് എന്നാല്‍ പണമല്ല. സമ്പത്ത്, രാജ്യത്തിലെ പൌരന്‍ മാരാണ്. അവരിലാണ് യഥാര്‍ത്ഥ ശക്തി നില കൊള്ളുന്നത്. ഏറ്റവും വിലയേറിയ ശക്തി. നമ്മുടെ രക്ഷാ കവചമായി വര്‍ത്തിക്കുന്നവര്‍. ഈ ബോധമാണ്, അല്ലാഹു നല്‍കിയ ധനം അവരുടെ പുരോഗതിക്കും ഉന്നമനത്തിനുമായി വിനിയോ ഗിക്കുവാന്‍ നമുക്ക് പ്രചോദനമാവുന്നത് ...” ജലീല്‍ രാമന്തളി തുടരുന്നു... ‘ശൈഖ് സായിദ്’ ... പ്രവാസ ജീവിതം ആരംഭിച്ചപ്പോള്‍ തന്നെ ഹൃദയത്തില്‍ ഒട്ടി നിന്ന പേരാണത്. മൂന്ന് ദശകങ്ങള്‍ പിന്നിട്ട പ്രവാസത്തില്‍ ഏറ്റവുമധികം എഴുതിയതും കേട്ടതും ആ പേരു തന്നെയാവണം. ക്ഷണ മാത്ര കൊണ്ട് എല്ലാം കീഴ്മേല്‍ മാറ്റി മറിക്കുന്ന സൈകത ക്കാറ്റിന്‍റെ അനിശ്ചിത ത്വത്തില്‍ ആടി ഉലയുമ്പോഴൊക്കെ, നിയമങ്ങള്‍ ചിലപ്പോഴൊക്കെ കൂര്‍ത്ത ദംഷ്ടങ്ങളുമായി ചീറിയടു ത്തപ്പോഴും ജീവിതം കൊരുക്കാന്‍ എത്തിയവര്‍ ആശ്വാസം കൊണ്ടതും ആ പേരില്‍ തന്നെ. ![]() ഡോ. ബി.ആര്‍. ഷെട്ടി പുസ്തക പ്രകാശനം നിര്‍വ്വഹിക്കുന്നു ഇന്ത്യാ സോഷ്യല്‍ സെന്ററില് നടന്ന ചടങ്ങില്‍ ഡോ. ബി. ആര്‍. ഷെട്ടി (എന്‍.എം.സി. ഗ്രൂപ്പ്), അബുദാബി ഇന്ത്യന്‍ എംബസ്സിയിലെ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഓഫീസര്‍ ഇളങ്കോവന് പുസ്തകത്തിന്‍റെ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഐ.എസ്.സി. പ്രസിഡന്‍റ് സുധീര്‍ കുമാര്‍ ഷെട്ടി, ജലീല്‍ രാമന്തളി എന്നിവരും സന്നിഹിതരായിരുന്നു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: literature, uae
- ജെ. എസ്.
( Saturday, September 19, 2009 ) 2 Comments:
Links to this post: |
ദുബായില്‍ സാക്ഷരതാ ദിനം ആചരിക്കുന്നു
![]() ദുബായ് ദെയ്‌റയിലെ (റിഗ്ഗ സ്ട്രീറ്റ് ) ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലില്‍, സെപ്റ്റംബര്‍ എട്ട് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കുന്ന ലോക സാക്ഷരതാ ദിനാചാരണ ത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പങ്കെടുക്കും. റ്മദാന്റെ 18-ാം ദിവസമായ അന്ന് ചടങ്ങുകളോടനുബന്ധിച്ച് ഒരു ഇഫ്‌താര്‍ വിരുന്നും ഒരുക്കിയിട്ടുണ്ട് എന്ന് സലഫി ടൈംസ് പത്രാധിപരായ കെ. എ. ജെബ്ബാരി അറിയിച്ചു. ഈ വര്‍ഷത്തെ സലഫി ടൈംസ് വായനക്കൂട്ടം രജത ജൂബിലി (വായനാ വര്‍ഷം) സഹൃദയ പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹരായി പ്രഖ്യാപിച്ചിരുന്നവരില്‍, നേരത്തേ നടന്ന പുരസ്ക്കാര ദാന ചടങ്ങില്‍, അവധിക്ക് നാട്ടില്‍ പോയത് മൂലം പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക്, തദവസരത്തില്‍ ശ്രീ വേണു രാജാമണി 'സഹൃദയ പുരസ്കാരങ്ങള്‍' സമ്മാനിക്കും. ഇഫ്താര്‍ സംഗമത്തില്‍ മൌലവി ഹുസൈന്‍ കക്കാട് പ്രഭാഷണം നടത്തും. സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടെ (www.salafitimes.com) ഓണ്‍ ലൈന്‍ എഡിഷന്‍ പ്രകാശനം അന്നേ ദിവസം ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പി. വി. വിവേകാനന്ദ് നിര്‍വ്വഹിക്കും. ആള്‍ ഇന്ത്യാ ആന്റി ഡൌറി മൂവ്മെന്റ് നടത്തി വരുന്ന സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി, ബിജു ആബേല്‍ ജേക്കബ്ബ് സംവിധാനം ചെയ്ത ലഘു ചിത്ര പ്രദര്‍ശനവും നടക്കും. വിശദ വിവരങ്ങള്‍ക്ക് 050 584 2001, 04 22 333 44 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, dubai, prominent-nris, uae
- ജെ. എസ്.
( Monday, August 24, 2009 ) |
യു.എ.ഇ.യില്‍ പന്നിപ്പനി മരണം
പന്നി പനി മൂലം യു. എ. ഇ. യില്‍ ഒരു ഇന്ത്യാക്കാരന്‍ മരിച്ചു. യു. എ. ഇ. യില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ ആദ്യ പന്നി പനി മരണം ആണിത്. 63 കാരനായ ഒരു ഇന്ത്യാക്കാനാണ് മരിച്ചത് എന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വെളിപ്പെടുത്തി. പനിയുടെ ലക്ഷണങ്ങള്‍ കാണിച്ച ഇയാള്‍ ഏറെ വൈകിയാണ് വൈദ്യ സഹായം തേടിയത്. വൈറസ് ബാധയെ തുടര്‍ന്ന് ഇയാള്‍ക്ക് ന്യൂമോണിയയും പിടിപെട്ടിരുന്നു. ഇയാള്‍ക്ക് ചികിത്സ നല്‍കി എങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി എത്തണം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
- ജെ. എസ്.
( Friday, August 21, 2009 ) |
'ബാച്ച് ചാവക്കാട്' മെമ്പര്‍ഷിപ്പ് കാമ്പയിന്‍
![]()
Labels: abudhabi, associations, gulf, nri, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, August 18, 2009 ) |
രിസാല സാഹിത്യോത്സവ്
![]() അബുദാബി കേരള സോഷ്യല്‍ സെന്ററില് നടന്ന സോണ്‍ സാഹിത്യോ ത്സവ് സമാപന സമ്മേളനം കാലടി സംസ്കൃത സര്‍വ കലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ![]() അബുദാബി സോണ്‍ സാഹിത്യോത്സവ് സമാപനം ഡോ. കെ. എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു സാഹിത്യ രചന നടത്തിയതു കൊണ്ടും ഗാനങ്ങള്‍ ആലപിക്കുന്നതു കൊണ്ടും മാത്രം ആരെയും സാംസ്കാരിക പ്രവര്‍ത്തകരെന്നു വിളിക്കാന്‍ ആകില്ലെന്നും, ജീവിതത്തെ പ്രകാശിപ്പിക്കുന്ന സൃഷ്ടികള്‍ നിര്‍വഹി ക്കുന്നവരാണ് യഥാര്‍ഥ സാംസ്കാരിക പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. അബൂബക്കര്‍ സഅദി നെക്രോജ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല ചേരൂര്‍, സഫറുല്ല പാലപ്പെട്ടി, ടി. പി. ഗംഗാധരന്‍, കാസിം പി. ടി. എന്നിവര്‍ സംസാരിച്ചു. മാപ്പിള പ്പാട്ടുകളുടെയും കലകളുടെയും പേരില്‍ ആഭാസങ്ങള്‍ പ്രചരിക്കപ്പെടുന്ന കാലത്ത് തനിമകള്‍ക്ക് അരങ്ങു സൃഷ്ടിക്കുന്ന വേദികള്‍ ഉണ്ടാകുന്നത് പ്രതീക്ഷ വളര്‍ത്തു ന്നുണ്ടെന്ന് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍ അഭിപ്രായപ്പെട്ടു. ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ ദുബായ് സോണ്‍ സാഹിത്യോ ത്സവ് സമാപനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. കെ. എല്‍. ഗോപി, സബാ ജോസഫ്, ശരീഫ് കാരശ്ശേരി, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, സുലൈമാന്‍ കന്മനം, നൗഫല്‍ കരുവഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. ഖിസൈസ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി. ബര്‍ ദുബായ് യൂണിറ്റിലെ നിസാമുദ്ദീന്‍ തിരുവനന്തപുരം കലാ പ്രതിഭയായി തിരഞ്ഞെ ടുക്കപ്പെട്ടു. രാവിലെ എസ്. എസ്. എഫ്. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. ടി. ത്വാഹിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ![]() ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ നടന്ന സാഹിത്യോ ത്സവ് സുബൈര്‍ സഅദി ഉദ്ഘാടനം ചെയ്തു. ഫലാഹ് ടീം ചാമ്പ്യന്‍ മാരായി. സമാപന സംഗമം കെ. ടി. ത്വാഹിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കവി കൃഷ്ണന്‍ പുറപ്പള്ളി അതിഥി യായിരുന്നു. സുബൈര്‍ പതിമംഗലം കലാ പ്രതിഭയായി. മുഹമ്മദ് അഹ്സനി, അലി അശ്‌റഫി, നാസര്‍ ബേപ്പൂര്‍, ചന്ദ്രപ്രകാശ് ഇടമന എന്നിവര്‍ സംസാരിച്ചു. ![]() ഷാര്‍ജ സോണ്‍ സാഹിത്യോത്സവ് ജേതാക്കള്‍ ട്രോഫി ഏറ്റു വാങ്ങുന്നു സല്‍മാനുല്‍ ഫാരിസി സെന്ററില്‍ നടന്ന റാസല്‍ ഖൈമ സോണ്‍ സാഹിത്യോ ത്സവ് ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റിസ്ലി കലാ പ്രതിഭയായി തിരഞ്ഞെ ടുക്കപ്പെട്ടു. സമാപന ച്ചടങ്ങില്‍ അഹമ്മദ് ഷെറിന്‍ അധ്യക്ഷത വഹിച്ചു. സമീര്‍ അവേലം, പകര അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, ഹബീബ് മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു. ഫുജൈറ സോണ്‍ സാഹിത്യോ ത്സവില്‍ കോര്‍ണിഷ് യൂണിറ്റ് ഒന്നാമതെത്തി. കെ. എം. എ. റശീദ് സഖാഫി ഉദ്ഘാടനം ചെയ്തു. യു. മുഹമ്മദ് അന്‍വരി സംസാരിച്ചു. സോണ്‍ സാഹിത്യോ ത്സവുകളില്‍ ഒന്നാം സ്ഥാന ത്തെത്തിയ പ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തുന്ന ദേശീയ സാഹിത്യോ ത്സവ് വെള്ളിയാഴ്ച അജ്മാനില്‍ നടക്കും. - ജബ്ബാര്‍ പി. സി. കെ. കണ്‍വീനര്‍, പബ്ലിക് റിലേഷന്‍ Labels: associations, uae
- ജെ. എസ്.
( Monday, August 03, 2009 ) |
തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം
![]()
- ജെ. എസ്.
( Sunday, July 05, 2009 ) |
നിരക്ക് ഉയര്‍ത്തിയത് അനുമതി ഇല്ലാതെ - രാജാമണി
![]()
- സ്വന്തം ലേഖകന്‍
( Tuesday, June 09, 2009 ) 1 Comments:
Links to this post: |
ജിസിസി യൂണിയനില്‍ ചേരാന്‍ യു.എ.ഇ. തയ്യാര്‍
ചില നിബന്ധനകള്‍ പാലിക്കുക യാണെങ്കില്‍ ജിസിസി മോണിറ്ററി യൂണിയനില്‍ വീണ്ടും ചേരാന്‍ തയ്യാറാണെന്ന് യു.എ.ഇ വ്യക്തമാക്കി. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായദ് അല്‍ നഹ്യാനാണ് ഇക്കാര്യം അറിയിച്ചത്.
ജിസിസി മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം യു.എ.ഇ. യുടെ പുതിയ അറിയിപ്പ് വന്നിരിക്കുന്നു. ജിസിസി സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം യു.എ.ഇ. യ്ക്ക് നല്‍കാന്‍ അയല്‍ രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിക്കുകയും മോണിറ്ററി യൂണിയന്‍ നയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ വീണ്ടും യൂണിയനില്‍ ചേരാമെന്നാണ് യു.എ.ഇ. യുടെ പ്രഖ്യാപനം. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് ലിത്വാനിയയില്‍ വച്ചാണ് യു.എ.ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായദ് അല്‍ നഹ്യാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നയങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് മന്ത്രി വിശദീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യം മാറാതെ മോണിറ്ററി യൂണിയനില്‍ ചേരില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജിസിസി മോണിറ്ററി യൂണിയനില്‍ നിന്ന് യു.എ.ഇ പിന്മാറാനുള്ള കൃത്യമായ കാരണം എന്താണെന്ന് ആദ്യ ദിവസം യു.എ.ഇ. വ്യക്തമാക്കി യിട്ടില്ലെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നു. ആസ്ഥാനത്തിനായി ആദ്യം അപേക്ഷ നല്‍കിയിട്ടും അത് പരിഗണിക്കാതെ ജിസിസി സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം സൗദി അറേബ്യയിലെ റിയാദ് ആയി തെരഞ്ഞെടുത്തത് തന്നെ. യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സുല്‍ത്താന്‍ ബിന്‍ നാസര്‍ അള്‍ സുവൈദി ഇക്കാര്യം ദുബായ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി കഴിഞ്ഞു. യു.എ.ഇ. യുടെ മേന്മകളൊന്നും പരിഗണിക്കാതെയാണ് റിയാദിന് ജിസിസി സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം നല്‍കിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. ജിസിസിയിലെ അന്താരാഷ്ട്ര സാമ്പത്തിക വിനിമയത്തിലെ 50 ശതമാനവും യു.എ.ഇ. യില്‍ നിന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം അപേക്ഷ നല്‍കിയിട്ടും സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം റിയാദ് ആയി തെരഞ്ഞെടുത്തതില്‍ താന്‍ അത്ഭുതപ്പെട്ടെന്നും സുല്‍ത്താന്‍ ബിന്‍ നാസര്‍ പറഞ്ഞു. ജി.സി.സി. യിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുള്ള രാജ്യമായ യു.എ.ഇ. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് പിന്മാറിയതോടെ ജി.സി.സി. പൊതു കറന്‍സി എന്ന് നടപ്പിലാവും എന്നത് സംബന്ധിച്ച് ആശങ്ക നില നില്‍ക്കുകയാണ്. 2010 ല്‍ പൊതു കറന്‍സി നടപ്പിലാവു മെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ യു.എ.ഇ. പിന്മാറിയ സാഹചര്യത്തില്‍ അത് 2010 ല്‍ നടപ്പിലാവില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 2006 ല്‍ തന്നെ ഒമാന്‍ ഇതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതോടെ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍ എന്നീ രാജ്യങ്ങളില്‍ മാത്രമായിരിക്കും പൊതു കറന്‍സി നടപ്പിലാവുക. പൊതു കറന്‍സിയുടെ പേര് സംബന്ധിച്ചും ഇതു വരെ തീരുമാനം ആയിട്ടില്ല. ജിസിസി മോണിറ്ററി യൂണിയനില്‍ നിന്ന് യു.എ.ഇ. പിന്‍വാങ്ങി യെങ്കിലും രാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ അതു പോലെ തുടരുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇ. ദിര്‍ഹത്തിന്റെ ഡോളറുമായുള്ള പെഗ്ഗിംഗ് തുടരുമെന്നും അധികൃതര്‍ പറയുന്നു. ഏതായാലും ഒത്തു തീര്‍പ്പിനുള്ള വാതില്‍ യു.എ.ഇ. തുറന്നിട്ടതോടെ ഇനി തീരുമാനമെടുക്കേണ്ടത് അംഗ രാജ്യങ്ങളും മോണിറ്ററി യൂണിയനുമാണ്.
- സ്വന്തം ലേഖകന്‍
( Sunday, May 24, 2009 ) |
ഇന്ത്യാ ക്വിസ് യു.എ.ഇ. യില്‍
![]() പതിനഞ്ച് വയസിനു മുകളില്‍ പ്രായമുള്ള ഇന്ത്യാക്കാര്‍ക്ക് ഈ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കാം. രണ്ട് പേര്‍ അടങ്ങിയ ടീം ആയിട്ടാണ് പങ്കെടുക്കേണ്ടത്. ആറ് മണിക്ക് റെജിസ്ട്രേഷന്‍ ആരംഭിക്കും. മത്സര പരിപാടി കാണുവാനുള്ള പ്രവേശനം സൌജന്യമാണ്. എന്നാല്‍ ആദ്യം പേര് റെജിസ്റ്റര്‍ ചെയ്യുന്ന പരിമിതമായ ടീമുകള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടാവൂ. indiaquiz2009 at gmail dot com എന്ന ഈ മെയില്‍ വിലാസത്തിലോ 02 4454081 എന്ന ഫാക്സ് നമ്പറിലോ പേരും അഡ്രസ്സും മറ്റ് വിവരങ്ങളും അയച്ച് മത്സരത്തില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5218777, 050 4462572, 050 1250653, 050 8242800 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. യു.എ.ഇ. ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന വിഷ്യന്‍ ഇന്ത്യാ കമ്മ്യൂണിക്കേഷന്‍സ് ആണ് ഈ ചോദ്യോത്തര പരിപാടി ആസൂത്രണം ചെയ്ത് സംഘടിപ്പിക്കുന്നത്. വിഷ്യന്‍ ഇന്ത്യയുടെ എം.ഡി.യും പ്രശസ്ത ടെലിവിഷന്‍ ക്വിസ് അവതാരകനുമായ ശ്രീ കണ്ണു ബക്കര്‍ ആണ് ചോദ്യോത്തര പരിപാടിയുടെ ക്വിസ് മാസ്റ്റര്‍ എന്നത് പരിപാടി ചടുലവും മികവുറ്റതും ആക്കും എന്നാണ് കരുതപ്പെടുന്നത്.
- ജെ. എസ്.
( Saturday, May 09, 2009 ) |
പന്നി പനിക്കെതിരെ യു. എ. ഇ. ജാഗ്രതയില്‍
![]() പന്നി പനി കണ്ടെത്താനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് യു.എ.ഇ. ആരോഗ്യ മന്ത്രി ഹുമൈദ് മുഹമ്മദ് അല്‍ ഖാത് മി പറഞ്ഞു. മുന്‍കരുതലായി മതിയായ രീതിയില്‍ ആന്‍റി വൈറല്‍ മരുന്നുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ യു.എ.ഇ. പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. അതേസമയം മേഖലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ജി.സി.സി. ആരോഗ്യ മന്ത്രിമാരുടെ യോഗം ഖത്തറില്‍ ചേരും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ അടുത്ത ശനിയാഴ്ചയാണ് ആരോഗ്യ മന്ത്രിമാര്‍ യോഗം ചേരുന്നത്. ഈ വൈറസ് രോഗത്തിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടികള്‍ ഈ യോഗത്തില്‍ തീരുമാനിക്കും. ടെക്നിക്കല്‍ കമ്മിറ്റിയും അധികം വൈകാതെ തന്നെ സൗദി അറേബ്യയിലെ റിയാദില്‍ യോഗം ചേരുമെന്ന് അറിയുന്നു.
- സ്വന്തം ലേഖകന്‍
( Wednesday, April 29, 2009 ) |
യു.എ.ഇ. യിലെ സ്കൂളുകള്‍ ഇന്ന് തുറക്കും
![]()
- സ്വന്തം ലേഖകന്‍
( Sunday, April 05, 2009 ) |
മഴയില്‍ പൊലിഞ്ഞത് 16 ജീവനുകള്‍
![]()
- സ്വന്തം ലേഖകന്‍
( Thursday, April 02, 2009 ) |
യു.എ.ഇ.യില്‍ “എര്‍ത്ത് അവര്‍” ആചരിച്ചു
![]() ദുബായ്, അബുദാബി, ഷാര്‍ജ, ഫുജൈറ തുടങ്ങിയ ഇടങ്ങളിലെല്ലാം അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള്‍ ഈ ഒരു മണിക്കൂര്‍ നേരം അണഞ്ഞു കിടന്നു. ഗവണ്‍ മെന്‍റ് ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം അത്യാവശ്യമല്ലാത്ത വിളക്കുകള്‍ അണച്ച് ഇതില്‍ പങ്കാളികളായി. കുഞ്ഞു വിളക്കുകളും കൈയിലേന്തിയാണ് ദുബായ് ജുമേറ ബീച്ച് റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ ആളുകള്‍ പങ്കെടുത്തത്. ഭൂമിയുടെ രക്ഷയ്ക്കാണ് ഈ കൈ കോര്‍ക്കലെന്ന് ദുബായ് ഹോള്‍ഡിംഗിന്‍റെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഖാലിദ് അല്‍ സഫര്‍ പറഞ്ഞു. വൈദ്യുതി ഉപയോഗം കുറച്ച് പ്രകൃതി സമ്പത്ത് സംരക്ഷിക്കുന്നതിന് ആഗോള തലത്തില്‍ 84 രാജ്യങ്ങളില്‍ ആചരിക്കുന്ന കാമ്പയിന്‍റെ ഭാഗമായാണ് യു.എ.ഇ. യിലും എര്‍ത്ത് അവര്‍ ആചരിച്ചത്. 2007 ല്‍ സിഡ്നിയില്‍ ആരംഭിച്ച എര്‍ത്ത് അവര്‍ കാമ്പയിന്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ലോകമെമ്പാടും ആചരിക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ് ദുബായി അടക്കമുള്ള യു.എ.ഇ. നഗരങ്ങള്‍ ഭൂമിക്ക് വേണ്ടി ഒരു മണിക്കൂര്‍ ഇരുട്ടത്തിരുന്നത്.
- സ്വന്തം ലേഖകന്‍
( Sunday, March 29, 2009 ) 1 Comments:
Links to this post: |
യു.എ.ഇ.യില്‍ മഴ
യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. പലയിടത്തും ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത്. ഷാര്‍ജ, ഫുജൈറ തുടങ്ങിയ ഇടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. മസാഫിയില്‍ 25 മില്ലീ മീറ്റര്‍ മഴ പെയ്തു. ഇന്നും യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
- സ്വന്തം ലേഖകന്‍
( Thursday, March 26, 2009 ) |
യു.എ.ഇ. യില്‍ മഴ പെയ്തേക്കും
യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂ റിനുള്ളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത യുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായ്, ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ നേരിയ തോതില്‍ മഴ പെയ്തിരുന്നു. വൈകുന്നേരം ദുബായ്, ഷാര്‍ജ, ദൈദ് എന്നിവി ടങ്ങളില്‍ പൊടിക്കാറ്റും അനുഭവപ്പെട്ടു. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില വര്‍ധിക്കാ നിടയുണ്ട്. കടല്‍ ക്ഷോഭത്തിന് സാധ്യത യുള്ളതിനാല്‍ നീന്താന്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
- സ്വന്തം ലേഖകന്‍
( Monday, March 23, 2009 ) |
ബൈക്കില്‍ ഉലകം ചുറ്റുന്ന വ്ലാഡിമര്‍
![]() 2000 മെയ് 27 ന് ബെലാറസിലെ മിന്‍സ്ക്കില്‍ നിന്ന് തുടങ്ങിയ യാത്ര ഇപ്പോഴും തുടരുന്നത് അതു കൊണ്ട് തന്നെ. പോളണ്ട്, ജര്‍മ്മനി, നെതര്‍ലന്‍റ്, ബെല്‍ജിയം തുടങ്ങി തായ് വാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ കറങ്ങി ഇപ്പോള്‍ ഇദ്ദേഹം യു. എ. ഇ. യില്‍ എത്തിയിരിക്കുന്നു. മോട്ടോര്‍ ബൈക്കില്‍ ഇദ്ദേഹം എത്തുന്ന 46 മത്തെ രാജ്യമാണ് യു.എ.ഇ. താന്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ പേരുകളെല്ലാം ഇദ്ദേഹം തന്‍റെ ബൈക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം യാത്ര തുടങ്ങിയ തീയതി, എവിടെയെല്ലാം സഞ്ചരിച്ചു തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ ബൈക്ക് നോക്കി ഒരാള്‍ക്ക് മനസിലാക്കാം. ഇത്തരത്തില്‍ ബൈക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു പ്രത്യേക കാരണമുണ്ട്. ബധിരനും മൂകനുമാണ് വ്ളാദിമിര്‍ യാരെറ്റ്. ആംഗ്യ ഭാഷയില്‍ ആരെങ്കിലും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇദ്ദേഹം ബൈക്കില്‍ എഴുതി ഒട്ടിച്ചിരിക്കുന്നത്. ബൈക്കിന് ഒരു വശത്ത് വലിയ പെട്ടി കെട്ടി വച്ചാണ് ഇദ്ദേഹത്തിന്‍റെ സഞ്ചാരം. തനിക്ക് വേണ്ട വസ്ത്രങ്ങളും ബൈക്ക് നന്നാക്കാനുള്ള ടൂളുകളും മറ്റ് അവശ്യ സാധനങ്ങളുമെല്ലാം സൂക്ഷിക്കുന്നത് ഈ വലിയ പെട്ടിയില്‍. താന്‍ സഞ്ചരിച്ച രാജ്യങ്ങളിലെ റൂട്ട് മാപ്പും ഇദ്ദേഹം കൃത്യമായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്. പെട്രോളിന് വേണ്ട കാശ് യാരെറ്റ്സ് സമ്പാദിക്കുന്നതും ഈ യാത്രകളില്‍ നിന്ന് തന്നെ. അതിനായി തന്‍റെ ഹെല്‍മറ്റ് ബൈക്കിന് മുകളില്‍ വച്ച് അതിന് സമീപം സഹായ അഭ്യര്‍ത്ഥ എഴുതി വയ്ക്കുന്നു ഇദ്ദേഹം. താന്‍ സഞ്ചരിച്ച എല്ലാ സ്ഥലങ്ങളില്‍ നിന്നും ഫോട്ടോയെടുത്ത് സൂക്ഷിക്കാനും ഇദ്ദേഹം മറന്നിട്ടില്ല. യു.എ.ഇയില്‍ നിന്ന് ഒമാനിലേക്കാണ് വ്ളാദിമിര്‍ യാരെറ്റ്സിന്‍റെ യാത്ര. ഇപ്പോള്‍ 68 വയസുള്ള ഇദ്ദേഹത്തിന് താന്‍ ഗിന്നസ് ബുക്കില്‍ കയറുമെന്ന കാര്യത്തില്‍ സംശയമേയില്ല. അതിന് അദ്ദേഹം ആംഗ്യ ഭാഷയില്‍ വിശദീകരണവും നല്‍കുന്നു. തന്‍റെ ആരോഗ്യത്തിന് ഇപ്പോഴും ഒരു കുഴപ്പവുമില്ല. ഇനിയും ഒരു പാട് രാജ്യങ്ങള്‍ തനിക്ക് താണ്ടാനാവും. Labels: uae
- സ്വന്തം ലേഖകന്‍
( Saturday, March 21, 2009 ) |
യു.എ.ഇ.യില്‍ മരുന്നുകള്‍ക്ക് നിയന്ത്രണം
ആറ് വയസു വരെയുള്ള കുട്ടികള്‍ക്ക് ചുമക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന എഴുപതോളം മരുന്നുകള്‍ യു. എ. ഇ. ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഇതു പോലെയുള്ള മരുന്നുകള്‍ ആറ് വയസിന് താഴെയുള്ള കുട്ടികളില്‍ ജലദോഷത്തിനും ചുമക്കും ഫലം ഉണ്ടാക്കുന്നില്ല എന്നും അലര്‍ജി, ഉറക്കമില്ലായ്മ, വിഭ്രാന്തി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അന്തര്‍ ദേശീയ ഔഷധ അഥോറിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. നിരോധനം സംബന്ധിച്ച അറിയിപ്പ് ഫാര്‍മസികള്‍, സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കില്‍ മാത്രമേ ആറ് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് നല്‍കാവൂ എന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
( Saturday, March 14, 2009 ) |
പാസ്പോര്‍ട്ട് വിസ അപേക്ഷകള്‍ എംപോസ്റ്റ് കേന്ദ്രങ്ങളിലൂടെ
![]() രാവിലെ ഏഴ് മണി മുതല്‍ രാത്രി പത്ത് മണി വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതിനാല്‍ ഇനി പ്രവാസികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി അവധി എടുക്കേണ്ടി വരില്ല എന്നത് ആശ്വാസകരമാണ്. വ്യത്യസ്ത ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരെ ഇവിടങ്ങളില്‍ നിയമിച്ചിട്ടുണ്ട് എന്ന് എംപോസ്റ്റ് അറിയിച്ചു. കൂടാതെ സമര്‍പ്പിച്ച അപേക്ഷയുടെ പുരോഗതി കണ്ടെത്താനുള്ള സംവിധാനവും കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 600522229 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഈമെയില്‍ വിലാസം : IPAVSC@empost.ae കേന്ദ്രങ്ങളുടെ വിലാസം: Abu Dhabi Office 2nd Floor, EMPOST Building , Madina Zayed, Abu Dhabi (UAE) Al Ain Office Indian Social Center, Al Saroj District Al Ain (UAE) Dubai Office - A 101, Al Owais building, Behand Arabian Automobiles, Deira, Dubai (UAE) Dubai Office - B (Passport Only) No. 3 Karama Star Building , Karama, Dubai (UAE) Dubai Office - C (Visa Only) Central Post Office Karama, Dubai (UAE) Sharjah Office Empost Al Wahda Street Sharjah (UAE) Ummul-Quwain Office Empost Ummul-Quwain(UAE) Ajman Office Indian Association Ajman Opposite Lulu Hypermarket, Al Ittihad Street , Al Sawan, Ajman (UAE) Ras Al Khaima Office Empost Ras Al Khaima (UAE) Ras Al Khaima Office Indian Association, RAK Al Mamoyra, Muntazar Road Near Old Mamoura Police Station Ras Al Khaima(UAE) Fujairah Office Indian Social Club Fujairah (ISCF) Al Fazil Road,Opp Hilton Hotel, Fazeel Fujairah (UAE) Khorfakan Office Indian Social Club Khorfakan(ISCK) Behind Indian School , Kabba, Khorfakan (UAE) Kalba Office Indian Social & Cultural Club Kalba (KISCC) Opp Kalba Police Station Near Bin Moosa Pharmancy, Kalba (UAE)
- ജെ. എസ്.
( Thursday, February 26, 2009 ) |
നാടക സൌഹൃദം : കലാകാരന്‍മാരുടെ കൂട്ടായ്മ
![]() രംഗ വേദിയില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, മന്‍സൂര്‍, മുഹമ്മദാലി, സതീശന്‍ കുനിയേരി, അബ്ദുല്‍ റഹിമാന്‍, ഗഫൂര്‍ കണ്ണൂര്‍, ഷാഹിദ് കോക്കാട്, തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ അണി നിരക്കുന്നു. സാക്ഷാത്‍കാരം: ജാഫര്‍ കുറ്റിപ്പുറം. നാടക സൌഹ്യദത്തിന്‍റെ സംഘാടകര്‍ : കെ. എം. എം. ഷറീഫ്, എ. പി. ഗഫൂര്‍ കണ്ണൂര്‍, ബിജു കിഴക്കനേല, ഷറഫ് (ബൈജു), അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, സഗീര്‍ ചെന്ത്രാപ്പിന്നി, സിയാദ് കൊടുങ്ങല്ലൂര്‍, കെ. വി. മുഹമ്മദാലി എന്നിവരാണ് സൂത്രധാരന്‍: റോബിന്‍ സേവ്യര്‍, സംവിധായകന്‍: മാമ്മന്‍. കെ. രാജന്‍. അരങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വിഷ്വല്‍ മീഡിയയിലും വ്യത്യസ്തങ്ങളായ അവതരണങ്ങളുമായി 'നാടക സൌഹൃദം' സജീവമായി നില കൊള്ളുമെന്ന് സംവിധായകന്‍ പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ചിത്രീകരിക്കുന്ന നാടക സൌഹൃദത്തിന്‍റെ ടെലി സിനിമയിലും, തുടര്‍ന്നു വരുന്ന അരങ്ങിലെ രംഗാ വിഷ്കാരങ്ങളിലും സഹകരിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് : 050 54 62 429, 050 73 22 932 ഇമെയില്‍: natakasouhrudham@gmail.com - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Tuesday, January 27, 2009 ) 1 Comments:
Links to this post: |
DSF 2009 - Its 4 U
![]() മിനി സ്ക്രീനിലെ സജീവ സാന്നിദ്ധ്യമായ മുഷ്താഖ് കരിയാടന്‍, അനുഗ്രഹീത കലാകാരി മിഥിലാ ദാസ്, 'ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോ' യിലൂടെ ശ്രദ്ധേയയായ ഗായിക അനുപമ വിജയന്‍ എന്നിവര്‍ അവതാരകരായി എത്തുന്ന "DSF 2009 - Its 4 U" പവലിയന്‍ പരിചയം, കുസ്യതി ച്ചോദ്യം, ഗാനാലാപനം തുടങ്ങിയ ആകര്‍ഷകങ്ങളായ പരിപാടികളിലൂടെ നിരവധി സമ്മാനങ്ങളും നല്‍കിയാണ് മുന്നേറുക. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് : ഷാജഹാന്‍ ചങ്ങരംകുളം, ക്യാമറ : നിഷാദ് അരിയന്നൂര്‍, കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലയാളത്തിലെ വിവിധ ചാനലുകളില്‍ അവതരിപ്പിച്ചിരുന്ന 'മായാവിയുടെ അല്‍ഭുത ലോകം' എന്ന പരിപാടിയിലൂടെ ഫെസ്റ്റിവലിന്‍റെ നേര്‍ ചിത്രം കാണികളിലേക്ക് എത്തിച്ചു തന്നിരുന്ന എം. ജെ. എസ്. മീഡിയ, ഈ വര്‍ഷം "DSF 2009 - Its 4 U" എന്ന പരിപാടിയുമായി വരുമ്പോള്‍ പിന്നണിയില്‍ ഷാനു കല്ലൂര്‍, കമാല്‍, ഷൈജു, നവീന്‍ പി. വിജയന്‍ എന്നിവരാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, January 16, 2009 ) |
കാവാലം ശ്രീകുമാറിന്റെ കച്ചേരി ദുബായില്‍
![]() Labels: dubai, gulf, uae, അറബിനാടുകള്‍, കല
- ബിനീഷ് തവനൂര്‍
( Thursday, January 15, 2009 ) |
1 Comments:
ങ്ഹെ ?
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്