12 January 2008
ബുഷ് അറബ് രാജ്യങ്ങളിലേക്ക്
ജറൂസലം: ഇസ്രായേല്‍ പര്യടനം അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് ഇന്നലെ വൈകീട്ട് കുവൈത്തിലെത്തി.
ബഹ്റൈന്‍, യു.എ.ഇ, സൌദിഅറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും യു.എസ് പ്രസിഡന്റിന് പരിപാടിയുണ്ട്. ഇസ്രായേലിലെ പര്യടനത്തിനിടെ യു.എസ് പ്രസിഡന്റ് ജൂതവംശഹത്യയുടെ സ്മാരകം സന്ദര്‍ശിച്ചു. ഇസ്രായേല്‍ നേതാക്കളായ യഹൂദ് ഒല്‍മെര്‍ട്ട്, ഷിമോണ്‍ പെരസ് എന്നിവര്‍ക്കൊപ്പമാണ് ബുഷ് ജറൂസലമിലെ യാദ് വഷേം സ്മാരകം സന്ദര്‍ശിക്കാനെത്തിയത്. സന്ദര്‍ശനത്തിന്റെ മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറബ് ഭൂമിയിലെ അധിനിവേശം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍പ്രസിഡന്റ് ആവശ്യപ്പെടുകയുണ്ടായി. ജൂതന്മാരുടെ മാതൃരാജ്യം ഇസ്രായേല്‍ ആണെന്നതുപോലെ ഫലസ്തീനികള്‍ക്ക് ഫലസ്തീന്‍ എന്ന മാതൃരാജ്യവും വേണമെന്ന കരാര്‍ അംഗീകരിക്കണമെന്ന് ബുഷ് ആവശ്യപ്പെട്ടു. Labels: അമേരിക്ക, ഗള്‍ഫ് രാഷ്ട്രീയം, യു.എ.ഇ.
- ജെ. എസ്.
|
Links to this post:
Create a Link
« ആദ്യ പേജിലേക്ക്