കൊച്ചി: നാലായിരം കോടി രൂപ നിക്ഷേപവും സംസ്ഥാനത്തെ ആദ്യ സമഗ്ര ഐ. ടി. ടൌണ്‍ ഷിപ്പുമായ സൈബര്‍ സിറ്റിക്ക് കളമശ്ശെരിയില്‍ ശിലയിട്ടു. വ്യവസായമന്ത്രി എളമരം കരീം ശിലാസ്ഥാപനകര്‍ മം നിര്‍ വഹിച്ചു.
മുംബൈ ആസ്ഥാനമായ വധാവന് ഗ്രൂപ്പിന് കീഴിലുള്ള ഹൌസിങ് ഡെവലപ്പ്മെന്റ് ഇന് ഫ്രാസ്ട്രക്ച്ചര് ലിമിറ്റഡ് ( എച്ച്. ഡി. ഐ. എല്‍.) ആണ് കളമശ്ശേരി എച്ച് . എം. ടി. യില്‍ നിന്ന് വാങ്ങിയ 70 ഏക്കറില് സൈബര് സിറ്റി നിര് മിക്കുന്നത്.
സംസ്ഥാനത്തിന്റെ വികസനക്കുതിപ്പില്‍ വരുന്ന വിവിധ വ്യവസായസംരംഭങ്ങളില്‍ ഒന്നാണ് സൈബര്‍ സിറ്റിയെന്ന് ഉദ്ഘാടനച്ചടങ്ങില്‍ വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. വികസനത്തിന്റെ വേലിയേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഇതിന് അതിര് വരമ്പുകളില്ലെന്നും ചടങ്ങില് അധ്യക്ഷതവഹിച്ച മന്ത്രി എസ് . ശര്‍മ പറഞ്ഞു.
നാലുകൊല്ലംകൊണ്ട് സൈബര്‍ സിറ്റി യാഥാര്‍ഥ്യമാക്കുമെന്നും പദ്ധതിയിലെ 70 ശതമാനം സ്ഥലവും ഐ .ടി ., ഐ. ടി അനുബന്ധ വ്യവസായങ്ങള്‍ ക്കായി നീക്കിവയ്ക്കുമെന്നും എച്ച്. ഡി. ഐ. എല്‍. ചെയര്‍ മാന്‍ രാകേഷ്കുമാര്‍ വധാവന്‍ ചടങ്ങില്‍ വ്യക്തമാക്കി.
Labels: ഐ.ടി, കേരളം
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്