29 February 2008
മദനിയുടെ പേരില്‍ പണപ്പിരിവ് നടത്തിയവര്‍ക്ക് നാട്കടത്തല്‍ ഭീഷണിമദനിയുടെ പേരില്‍ പണപ്പിരിവ് നടത്തുന്ന ബഹ്റൈനിലെ സംഘടന നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന് അധികൃതര്‍ താക്കീത് നല്‍കി. ലൈസന്‍സില്ല എന്നതാണ് കാരണം. അന്‍വറുള്‍ ഇസ്ലാം കള്‍ച്ചറല്‍ ഫോറം (AICF) ഒരു റെജിസ്റ്റേര്‍ഡ് സംഘടനയല്ലെന്നും പണപ്പിരിവ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും അവര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമ്മേളനം നിയമലംഖനമാണെന്നും മിനിസ്റ്റ്റി അധികൃതര്‍ അറിയിച്ചു. ഇവര്‍ ലൈസെന്‍സിന് അപേക്ഷിച്ചാലും കര്‍ക്കശമായ സൂക്ഷ്മനിരീക്ഷണത്തിന് ശേഷമേ ലൈസെന്‍സ് നല്‍കൂവെന്നാണ് മന്ത്രാലയം അറിയിച്ചത്. സമ്മേളനം നടത്തിയാല്‍ ഭാരവാഹികളേയും പങ്കെടുക്കുന്നവരേയും നാട് കടത്തുമെന്നാണ് അധികൃതരുടെ പക്ഷം. എന്നാല്‍ തങ്ങള്‍ നേരത്തേ അറിയിച്ച പ്രകാരം സമ്മേളനവുമായി മുന്നോട്ട് പോകും എന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. Labels: ബഹറൈന്‍
- ജെ. എസ്.
|
« ആദ്യ പേജിലേക്ക്