12 February 2008
മമ്മുട്ടി ആരാധകനെ തല്ലുന്ന പടം യൂറ്റ്യൂബില്മലപ്പുറം : പ്രശസ്ത നടന്‍ മമ്മുട്ടി മലപ്പുറത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ ആരാധകനെ തല്ലുന്നതിന്റെ ദ്യശ്യങ്ങള്‍ യൂ ടൂബില്‍ പ്രത്യക്ഷപ്പെട്ടു. 5 ലക്ഷം രൂപ നല്കിയാല്‍ ദ്യശ്യങ്ങള്‍ പിന്‍വലിക്കാമെന്ന് പോസ്റ്റ് ചെയ്ത ആള്‍ കമന്റായി ഇതില്‍ ചേര്‍ത്തിട്ടുണ്ട്. മലപ്പുറത്ത് പട്ടം തിയറ്ററിന്റെ ഉദ്ഘാടന വേളയില്‍ വണ്ടിയില്‍ സഞ്ചരിക്കുന്നതിനിടയില്‍ മമ്മൂട്ടി കൈവീശി ഒരാളെ അടിക്കുന്നതിന്റെ ചിത്രങ്ങളാണ് വീഡിയോയില്‍ ഉള്ളത്. മുസ്തഫ എന്ന പേരും മൈക്രോസെന്സ് എന്ന സ്ഥാപനത്തിന്റെ പേരും വീഡിയോയുടെ തുടക്കത്തില്‍ ഉണ്ട്. പോസ്റ്റ് ചെയ്തിരിക്കുന്ന ആളുടെ മൊബൈല് നമ്പറും ഇതോടൊപ്പം ചേര്ത്തിട്ടുണ്ട്. മമ്മുട്ടി പ്രകോപിതനാകാന് കാരണം ചിത്രത്തില്‍ വ്യക്തമല്ല. തനിക്ക് നേരെ കൈനീട്ടുന്ന ആളെ അടിക്കുകയാണ് നടന്‍. എന്നാല്‍ ഈ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് കമെന്റിലൂടെ ചിലര്‍ അഭിപ്രായപെട്ടിട്ടുണ്ട്. മൊബൈല് ക്യാമറകള്‍ വ്യാപകമായതോടെ ഇത്തരം ദ്യശ്യങ്ങള്‍ ഇപ്പോള്‍ നെറ്റില്‍ വ്യാപകമാവുന്നുണ്ട്. കൊച്ചിയില് അറസ്റ്റിലായ നടി രേഷ്മയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പൊതുജന മധ്യത്തില്‍ വരുന്ന പ്രശസ്തര്‍ക്ക് പലപ്പോഴും ആരാധകരില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെ മമ്മൂട്ടിയ്ക്ക് എന്താണ് പറ്റിയതെന്ന് വ്യക്തമായിട്ടില്ല. ദ്യശ്യങ്ങള് പോസ്റ്റ് ചെയ്തയാള്‍ പണം നല്കിയാല്‍ ഇവ പിന്‍വലിക്കാമെന്ന് കമന്റായി ഇട്ടിരിക്കുന്ന സ്ഥിതിക്ക് ഇതിന് പുറകില്‍ ബ്ലാക്ക് മെയില്‍ തന്ത്രം ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രൌദ്രം മമ്മൂട്ടി ബീറ്റ് ഹിസ് ഫാന് അറ്റ് മലപ്പുറം എന്നാണ് യു റ്റ്യൂബ് പോസ്റ്റിന്റെ തലക്കെട്ട്. Labels: ഇന്റര്‍നെറ്റ്, സിനിമ
- ജെ. എസ്.
|
« ആദ്യ പേജിലേക്ക്