ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ദുബായ് വ്യത്യസ്തമായൊരു പരിപാടി സംഘടിപ്പിക്കുന്നു. ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചാണ് ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കുന്നത്. ഈ മാസം 29 ന് ശനിയാഴ്ച രാത്രി എട്ട് മുതല്‍ ഒന്‍പത് വരെ വിളക്കുകള്‍ അണക്കാനാണ് തീരുമാനം. വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ എര്‍ത്ത് ഹവര്‍ ആചരണത്തിന്‍റെ ഭാഗമായാണിത്. 29 ന് രാത്രി എട്ട് മുതല്‍ ഒന്‍പത് വരെ ലൈറ്റുകള്‍ അണച്ച് ഇതിനോട് സഹകരിക്കണമെന്ന് സംഘാടകര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ന് ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം വിശദീകരിച്ചത്. ഈ ഒരു മണിക്കൂര്‍ ദുബായിലെ തെരുവു വിളക്കുകള്‍ 50 ശതമാനവും അണക്കുമെന്ന് ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കി. ബുര്‍ജുല്‍ അറബും ജുമേറ ബീച്ച് ഹോട്ടലും പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് പരിപാടിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Labels: ദുബായ്, പരിസ്ഥിതി
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്