27 March 2008
ഖോര്‍ ദുബായ് - പുതിയ സാംസ്കാരിക നഗരംദുബായില് ഖോര്‍ ദുബായ് എന്ന പേരില്‍ പുതിയ സാംസ്കാരിക നഗരം നിര്‍മ്മിക്കുന്നു. ദുബായ് ക്രീക്കിനോട് ചേര്‍ന്ന് 20 കിലോമീറ്റര്‍ വിസ്തൃതിയുള്ള സാംസ്കാരിക നഗര പദ്ധതി പ്രഖ്യാപനം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു. ലോകത്തിലെ വിവിധ സംസ്കാര കേന്ദ്രങ്ങളുടെ സംഗമ കേന്ദ്രമായി ദുബായിയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ദുബായ് ക്രീക്ക് മുഖ്യ കേന്ദ്രമാക്കി ഷിന്തഗ മുതല്‍ ബിസിനസ് ബേ വരെയുള്ള പ്രദേശത്ത് ദുബായ് സ്ട്രാറ്റജിക് പ്ലാന്‍ 2015 ന്‍റെ ഭാഗമായാണ് സാംസ്കാരിക നഗരം നിര്‍മ്മിക്കുന്നത്. ഇതിന്‍റെ ഭാഗമായി 10 മ്യൂസിയങ്ങള്‍, 9 പബ്ലിക് ലൈബ്രരി , 14 തീയറ്ററുകള്‍ , ഒരു ഓപ്പറ ഹൗസ്, 11 ഗാലറികള്‍ തുടങ്ങി 72 സ്ഥാപനങ്ങള്‍ ഉണ്ടാകും. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന് ബിന്‍ മുഹമ്മ് അല്‍ മക്തൂം. ഉപ ഭരണാധികാരി ശൈഖ് മക്തും ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നിവരും പദ്ധതി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. Labels: ദുബായ്
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്