രണ്ടാഴ്ച നീളുന്ന ഇന്തോ- അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് ഇന്നലെ അബുദാബിയില്‍ ആരംഭിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്‍ററും എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് രാത്രി എട്ടിന് കേരള സോഷ്യല്‍ സെന്‍ററില്‍ യു.എ.ഇ ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്തോ അറബ് എഴുത്തുകാര്‍ തമ്മിലുള്ള സാംസ്കാരിക വിനിമയം, മാധ്യമ സെമിനാര്‍, വനിതാ മീറ്റ്, കാവ്യോത്സവം, ചലച്ചിത്രോത്സവം, സിനിമാ വര്‍ക്ക് ഷോപ്പ്, ഡാന്‍സ് വര്‍ക്ക് ഷോപ്പ് തുടങ്ങി വൈവിധ്യമേറിയ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
Labels: കല, ഗള്‍ഫ്, യു.എ.ഇ., സിനിമ
« ആദ്യ പേജിലേക്ക്