ദുബായ് സെന്റ് മേരീസ് ചര്‍ച്ചിലും, ജബല്‍ അലി ദേവാലയത്തിലും 10 ദിവസത്തേക്കാണ് പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പെസഹവ്യാഴം, ദു:ഖ വെള്ളി ദിനങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയാണ് വിശ്വാസികളെ കടത്തി വിടുക. ബാഗുകളും മറ്റും പോലീസ് വിശദമായി പരിശോധിക്കും.
സുരക്ഷാ കാരണങ്ങളാല്‍ മാത്രമാണ് പരിശോധന ശക്തമാക്കിയതെന്നും, അസാധരണമായി ഒന്നുമില്ലെന്നും ദുബായ് കുറ്റാന്വേഷണ വിഭാഗം ഡയറ്ക്ടര്‍ ജനറല്‍ ഖാസിം മതാര്‍ അല്‍ മസീന പറഞ്ഞു.
Labels: ദുബായ്, പോലീസ്
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്