22 April 2008
ബഹ്‌റിന്‍ എയറിന്റെ ഇന്ത്യയിലേയ്ക്കുള്ള ആദ്യവിമാനം മെയ് 26-ന് കൊച്ചിയ്ക്ക്മനാമ: ബഹ്‌റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതിയ വിമാന സര്‍വീസ് കമ്പനിയായ ബഹ്‌റിന്‍ എയറിന്റെ ഇന്ത്യയിലേയ്ക്കുള്ള ആദ്യ വിമാനം മെയ് 26-ന് ബഹ്‌റിനില്‍ നിന്ന് കൊച്ചിയ്ക്ക് പറക്കും. ഇന്ത്യയിലെ കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക് സര്‍വീസ് ആരംഭിക്കുതിനും കമ്പനിക്ക് പരിപാടിയുണ്ട്. ബഹ്‌റിനില്‍ 3 ലക്ഷത്തിനടുത്ത് ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലേയ്ക്കുള്ള സര്‍വീസുകളെ പ്രധാന വളര്‍ച്ചാ മേഖലയായാണ് ബഹ്‌റിന്‍ എയര്‍ കാണുന്നത്. തുടക്കത്തില്‍ ആഴ്ച തോറും മൂ്ന്ന് ഫ്ലൈറ്റുകളാണ് കൊച്ചിയിലേയ്ക്കുണ്ടാവുക. ഇത് ഒക്ടോബറോടെ പ്രതിദിന സര്‍വീസാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യയ്ക്കുള്ളില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുമായി സഹകരിച്ച് കണക്ഷന്‍ ഫ്ലൈറ്റുകള്‍ ഏര്‍പ്പെടുത്തുതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ബഹ്‌റിനില്‍ നിന്ന് കൊച്ചിയ്ക്കുള്ള ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. http://www.bahrainair.net/ എന്ന വെബ്സൈറ്റിലും ടിക്കറ്റുകള്‍ നേരിട്ട് ബുക്ക് ചെയ്യാം. വരാനിരിക്കുന്ന തിരക്കേറിയ വേനലവധിക്കാലത്ത് ഈ പുതിയ സര്‍വീസ് ഗള്‍ഫ് മലയാളികള്‍ക്ക് ഉപകാരപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2008 ഫെബ്രുവരിയിലാണ് ദുബായ് സര്‍വീസോടെ ബഹ്‌റിന്‍ എയര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലത്തിനിടെ ബെയ്‌റൂട്ട്, അലക്സാണ്ട്രിയ, ദമാസ്കസ് തുടങ്ങിയ ഒട്ടേറെ നഗരങ്ങളിലേയ്ക്കും കമ്പനി സര്‍വീസ് വ്യാപിപ്പിച്ചു. പ്രീമിയം സീറ്റുകളും ഉള്‍പ്പെടുന്ന ആദ്യത്തെ ചെലവു കുറഞ്ഞ വിമാന സര്‍വീസായാണ് ബഹ്‌റിന്‍ എയര്‍ വിശേഷിപ്പിക്കപ്പെടുത്. പ്രീമിയം, ഇക്കണോമി എന്നീ രണ്ടിനം സീറ്റുകളും ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യാം. Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്