
പ്രസ്തുത ശില്പശാലയില്‍ ബ്ലോഗിനെക്കുറിച്ചും ബ്ലോഗിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. കോഴിക്കോട് കല്ലായി റോഡിലുള്ള സഹകരണ അര്‍ബ്ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ ഉച്ചക്ക് 2 മണിക്ക് ശില്പശാല ആരംഭിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍
blogacademy@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുകയോ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ (9745030154, 9447619890) വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ശില്പശാലയില്‍ പ്രവേശനം സൌജന്യമായിരിക്കും.
മലയാളം ബ്ലോഗിന്റെ പ്രചരണത്തിനും, വികാസത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള പൊതു വേദി എന്ന നിലയില്‍ കേരളാ ബ്ലോഗ് അക്കാദമി പ്രവര്‍ത്തിച്ചു തുടങ്ങി.
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല. നിശ്ചിത ഭരണ ഘടനയോ, ഭാരവാഹികളോ ഉള്ള സംഘടനയുമല്ല. ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്. മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് അക്കാദമിയുടെ പ്രഥാന പ്രവര്‍ത്തനം. മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം. ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്. ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.
കേരള ബ്ലോഗ് അക്കാദമിയുടെ ബ്ലോഗ്: http://keralablogacademy.blogspot.com/
ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് സൌകര്യപ്രദമായ ജില്ലയുടെ ബ്ലോഗ് അക്കാദമി ബ്ലോഗില്‍ ഏതെങ്കിലും പോസ്റ്റിനു താഴെ ഈ മെയില്‍ വിലാസം ഒരു കമന്റായി നല്‍കിയാല്‍ മറ്റു ബ്ലോഗ്ഗര്‍മാര്‍ക്ക് ബന്ധപ്പെടാനുള്ള വഴിയൊരുങ്ങുകയും, തുടര്‍ പരിപാടികളില്‍ കഴിയുന്ന വിധം സഹകരിക്കാനാകുന്നതുമാണ്. ഇതുകൂടാതെ blogacademy@gmail.com എന്ന വിലാസത്തില്‍ മെയിലയച്ചാലും മതിയാകും.
ബ്ലോഗ് അക്കാദമിയുടെ ആദ്യ ശില്പശാല കണ്ണൂരില്‍ വച്ചു മാര്‍ച്ച് 23നു നടക്കുകയുണ്ടായി. 35 പേരോളം പങ്കെടുത്ത പ്രസ്തുത ശില്പശാല വന്‍ വിജയമായിരുന്നു. പ്രസ്തുത ശില്പശാലയില്‍ വച്ചു തന്നെ ബ്ലോഗാര്‍ത്ഥികള്‍ ബ്ലോഗുകള്‍ തുടങ്ങുകയുണ്ടായി. ശില്പശാലയുടെ ചിത്രങ്ങളും അവലോകനവും വായിക്കാന്‍ താഴെ പറയുന്ന ലിങ്കുകള്‍ കാണുക: http://keralablogacademy.blogspot.com/2008/03/blog-post.htmlhttp://kannuran.blogspot.com/2008/03/blog-post_23.html
Labels: ബ്ലോഗ്, മലയാളം
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്