09 April 2008
5 വര്‍ഷമായി സൌദി ജയിലില്‍ കഴിയുന്ന മലയാളി ഇന്ന് മോചിതനാകും; മോചനം നിരപരാധിയാണെന്ന മുഖ്യ പ്രതിയുടെ സാക്ഷ്യ്ത്തെ തുടര്‍ന്ന്
അഞ്ച് വര്‍ഷമായി സൗദിയിലെ തൊഖ്ബ ജയിലില്‍ തടവില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി സ്റ്റെല്ലര്‍ ജോസഫ് പെരേര ഇന്ന് ജയില്‍ മോചിതനാകും.
2003 ഏപ്രീല്‍ നാലിന് അല്‍ഖോബാര്‍ സ്റ്റാറ്റ്കോ കമ്പനി സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കാസര്‍ക്കോട് സ്വദേശി മൊയ്തീന്‍ കുഞ്ഞി കൊല്ലപ്പെട്ട കേസിലാണ് പെരേര തടവിലാക്കപ്പെട്ടത്. യഥാര്‍ത്ഥ പ്രതി മംഗലാപുരം സ്വദേശി ഷരീഫ് , കൊലപാതകത്തില്‍ പെരേര തന്‍റെ കൂട്ട് പ്രതിയാണെന്ന് മൊഴി നല്‍കിയതിന തുടര്‍ന്നായിരുന്നു ഇത്. പിന്നീട് പെരേര നിരപരാധിയാണെന്ന് ഷരീഫ് രേഖാമൂലം കോടതിയില്‍ ബോധിപ്പിച്ചതിനാലാണ് ഇപ്പോള്‍ മോചനം സാധ്യമായത്. ഈ കേസില് കുറ്റവാളിയായ ഷരീഫ് 1,20,000 റിയാല്‍ ബ്ലഡ് മണി നല്‍കണമെന്ന് ഷരീഅത്ത് കോടതി വിധിച്ചിരുന്നു. ഇന്ത്യന്‍ എംബസി, ദമാം ഗവര്‍ണറേറ്റ് എന്നിവയുടെ ഇടപെടലിനെ തുടര്‍ന്നാണ് പേരേരയുടെ മോചനം സാധ്യമാകുന്നത്. നാലെ വൈകീട്ട് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ദമാമില്‍ നിന്ന് പുറപ്പെട്ട് നാളെ രാവിലെ ഇദ്ദേഹം തിരുവനന്തപുരത്തെത്തും. Labels: പ്രവാസി, മനുഷ്യാവകാശം, ശിക്ഷ, സൌദി
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്