21 April 2008
സൗദിയുമായുള്ള സാമ്പത്തിക സഹകരണം ഇന്ത്യ മെച്ചപ്പെടുത്തും; പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സൌദി സന്ദര്‍ശിക്കും
സൗദി അറേബ്യയുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന വികസന - ഊര്‍ജ ഉത്പാദന രംഗങ്ങളില്‍ ഇന്ത്യ സൗദിയില്‍ നിന്ന് നിക്ഷേപം സ്വീകരിക്കും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഡോ.മന്മോഹന്‍ സിംഗിന്റെ സന്ദര്‍ശനത്തിന്‍ മുന്നോടിയായാണ് അദ്ദേഹം സൌദിയിലെത്തിയത്.
ഇന്ത്യയും സൗദിയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ഐ.ടി., ടെലി കമ്യൂണിക്കേഷന്‍, ഊര്‍ജ രംഗങ്ങളിലേക്കും സഹകരണം വ്യാപിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകും. റിയാദില്‍ ഇന്ത്യക്കാര്‍ നല്‍കിയ വിരുന്നില്‍ പങ്കെടുക്കവെ പ്രണബ് മുഖര്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സൗദി അറേബ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നിരവധി ഇന്ത്യന്‍ കമ്പനികള്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരനെ സന്ദര്‍ശിച്ച പ്രണബ്മുഖര്‍ജി ഉഭയകക്ഷി വിഷയങ്ങളും പൊതുപ്രധാന സംഭവങ്ങളും അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് സൗദി വിദേശകാര്യമന്ത്രി ഒരുക്കിയ ഉച്ച ഊണിലും പ്രണബും സംഘാംഗങ്ങളും പങ്കെടുത്തു. നേരത്തേ പ്രണബ് മുഖര്‍ജി റിയാദ് ഗവര്‍ണര്‍ സല്‍മാന്‍ രാജകുമാരനെയും സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു. Labels: അന്താരാഷ്ട്രം, ഇന്ത്യ, സൌദി
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്