22 April 2008
ദുബായ് പാചകവാതക സിലിണ്ടറുകള്‍ക്ക് പുതിയ വാല്‍വ് നിര്‍ബന്ധം
ദുബായ് പാചകവാതക സിലിണ്ടറുകളുടെ ചോര്‍ച്ച തടയുത് ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത പുതിയ വാല്‍വ് ദുബായിലെ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് നിര്‍ബന്ധമാക്കി. എമിറേറ്റ്സ് ഗ്യാസ്, എമറാത്ത് ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ എന്നീ സ്ഥാപനങ്ങളാണ് ഈ ഗവേഷണത്തിന് നേതൃത്വം കൊടുത്തത്. ചെറുകിട വിതരണക്കാര്‍ വഴിയാണ് പുതിയ വാല്‍വുകളും റെഗുലേറ്ററുകളും ഉപഭോക്താക്കള്‍ക്ക് എത്തിയ്ക്കാന്‍ ഈ കമ്പനികള്‍ ലക്ഷ്യമിടുന്നത്. പുതിയ സിലിണ്ടര്‍ വാങ്ങുതോടൊപ്പമായിരിക്കും പുതിയ വാല്‍വുകളും നല്‍കുക. ഇതിന് 40 ദിര്‍ഹം വിലയീടാക്കും.
നാല് ലക്ഷത്തോളം ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കളുള്ള ദുബായില്‍ പ്രതിദിനം ആയിരത്തിലേറെ പുതിയ സിലിണ്ടറുകള്‍ വിറ്റഴിയുന്നുണ്ടെന്നാണ് കണക്ക്. ഇനി പുതിയതായി വരുന്ന കണക്ഷനുകള്‍ക്കും പുതിയ വാല്‍വ് നിര്‍ബന്ധിതമാക്കും. ദുബായ് മാതൃക പിന്തുടര്‍ന്ന് മറ്റ് എമിറേറ്റുകളിലേയ്ക്കും ഈ പരിഷ്കാരം വ്യാപിപ്പിയ്ക്കാനും പരിപാടിയുണ്ട്. നിലവിലുള്ള വാല്‍വുകളില്‍ ഉപയോഗിക്കുന്ന വാഷറുകള്‍ക്ക് തേയ്മാനം വരികയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താ വാതകം ചോരുതിനുള്ള സാധ്യത കൂടുതലാണൊണ് നിരീക്ഷണം. സിലിണ്ടര്‍ മാറ്റിയിടുന്നതില്‍ കൂടുതല്‍ ശ്രദ്ധയും ആവശ്യമാണ്. ഇതിനു പകരമാണ് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതും താരതമ്യേന ലളിതമായി ഘടിപ്പിയ്ക്കാനും കഴിയുന്ന വിധം പുതിയ വാല്‍വുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാഷറുകള്‍ ആവശ്യമില്ലെന്നതും ഘടിപ്പിയ്ക്കാന്‍ സ്പാനറിന്റെ ആവശ്യം വേണ്ടെന്നതുമാണ് പുതിയ വാല്‍വിനെ ലളിതമാക്കുന്നത്. ഇതോടൊപ്പം പാചകവാതക വിതരണ കമ്പനികള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി പഴയ റെഗുലേറ്ററുകളുടെ ഉപയോഗം അവസാനിപ്പിയ്ക്കണം, പാചകവാതക സിലിണ്ടറുകള്‍ക്കു മേല്‍ കമ്പനിയുടെ ലോഗോയും പേരും പതിച്ചിരിക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. പാചക വാതകം നിറയ്ക്കുന്ന സ്ഥാപനങ്ങളില്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ നടത്തിവരുന്ന പരിശോധന കൂടുതല്‍ തവണയാക്കാനും നീക്കമുണ്ട്. Labels: ദുബായ്
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്