രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനായി അബുദാബി പോലീസ് പദ്ധതി തയ്യാറാക്കുന്നു. 2008 മുതല്‍ 2012 വരെ നീണ്ട് നില്‍ക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ആഭ്യന്തര മന്ത്രി ലഫ്.ജനറല്‍ ഷേഫ് സയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ആയിരത്തില്‍ അഞ്ച് എന്ന ലക്ഷ്യത്തിലെത്തിക്കാനാണ് ശ്രമം. ഇതിനായി അന്വേഷണ രീതിയില്‍ കാര്യമായ മാറ്റം വരുത്തും. ഫോറന്‍സിക്ക് ലാബുകള്‍ പരിഷ്ക്കരിക്കാനും തീരുമാനമുണ്ട്. ഒരു ജനിതക, വിരലടയാള ഡാറ്റാബേസ് നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. പരിശീലനത്തിനായി 30 കേഡറ്റുകളെ അമേരിക്കയിലേക്കും യൂറോപ്പിലെ വിവിധ അന്വേഷണ ഏജന്‍സികളിലേക്കും അയച്ചിട്ടുണ്ട്. അബുദാബിയിലും അലൈനിലും രണ്ട് പുതിയ ഫോറന്‍സിക്ക് ലാബുകള്‍ കൂടി തുടങ്ങും.
Labels: അബുദാബി, പോലീസ്
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്