15 April 2008
ദേര സൂക്ക് തീപിടുത്തം; ചെന്നിത്തല തിരിഞ്ഞു നോക്കിയില്ല
ദേര നൈഫ് സൂക്ക് തീപിടുത്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട മലയാളികള്‍ക്ക് ആശ്വാസവാക്കുകളുമായി നിരവധി നേതാക്കളാണ് ഈ സുഖ് സന്ദര്‍ശിച്ചത്. എന്നാല്‍ രണ്ട് ദിവസം ദുബായില്‍ ഉണ്ടായിട്ടും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന് പരാതിപ്പെടുന്നു ഇവിടുത്തെ തൊഴിലാളികള്‍.
ദേര നൈഫ് സൂക്കിലെ തൊഴിലാളികളില്‍ 80 ശതമാനത്തിലധികം പേരും മലയാളികളാണ്. എണ്ണൂറോളം തൊഴിലാളികളാണ് ഈ അഗ്നിബാധയില്‍ വഴിയാധാരമായത്. നിരവധി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ ആശ്വാസവാക്കുകളുമായി ഇതിനകം സൂഖ് സന്ദര്‍ശിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി, എം.കെ മുനീര്‍, വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി എന്നിവരെല്ലാം നൈഫ് സൂക്കിലെത്തി തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്നവരാണ്. എന്നാല്‍ രണ്ട് ദിവസം ദുബായില്‍ ഉണ്ടായിട്ടും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന് പരാതിപ്പെടുന്നു ഇവിടുത്തെ തൊഴിലാളികള്‍. ഖത്തര്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി ദുബായില്‍ എത്തിയ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല രണ്ട് ദിവസം ഇവിടെ തങ്ങിയിരുന്നു. സഹായ ധനം പ്രഖ്യാപിക്കുക എന്നതിനപ്പുറം തങ്ങളുടെ ദുഃഖം മനസിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുക എന്നത് വലിയ കാര്യമാണെന്ന് നൈഫ് സൂക്കിലെ തൊഴിലാളികള്‍ പറയുന്നു. Labels: അപകടങ്ങള്‍, കേരള രാഷ്ട്രീയം, ദുബായ്, പ്രവാസി
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്