13 April 2008
വിസ്മയങ്ങള്‍ തീര്‍ത്ത് അബുദാബിയില്‍ എയര്‍ റെയ്സ്
ആകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് റെഡ്ബുള്‍ എയര്‍ റേസ് അബുദാബിയില്‍ നടന്നു. രണ്ട് ദിവസങ്ങളിലായി അബുദാബി കോര്‍ണീഷില്‍ നടന്ന ഈ അഭ്യാസ പറക്കല്‍ കാണാന്‍ പതിനായിരങ്ങളാണ് എത്തിയത്.
അബുദാബിയില്‍ നടന്ന റെഡ് ബുള്‍ എയര്‍ റേസ് വിമാനങ്ങളുടെ സാഹസികപ്പറക്കലുകളും ഹെലികോപ്റ്ററുകളുടെ അഭ്യാസങ്ങളും കൊണ്ടാണ് വ്യത്യസ്തമായത്. ആകാശത്ത് ചെറുവിമാനങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുകയായിരുന്നു റെഡ്ബുള്‍ എയര്‍ റേസില്‍ പങ്കെടുത്ത വൈമാനികര്‍. രണ്ട് ദിവസങ്ങളിലായി അബുദാബി കോര്‍ണീഷില്‍ നടന്ന പരിപാടികാണാന്‍ നാല് ലക്ഷത്തോളം പേര്‍ എത്തിയെന്നാണ് കണക്ക്. പതിനായിരക്കണക്കിന് മലയാളികളും എയര്‍ റേസ് കാണാന്‍ കോര്‍ണീഷില്‍ തടിച്ചു കൂടിയിരുന്നു. ഏറ്റവും വേഗത്തില്‍ റേസ് പൂര്‍ത്തിയാക്കുന്ന പൈലറ്റിനാണ് സമ്മാനം. ബ്രിട്ടനില്‍ നിന്നുള്ള 43 കാരന്‍ പോള്‍ ബൊന്‍ഹോം ഒന്നാം സമ്മാനം നേടി. തൊട്ടടുത്ത എതിരാളി ഓസ്ട്രിയയുടെ ഹാന്‍സ് ആര്‍ക്കിനെ 7.05 സെക്കന്ഡുകള്ക്ക് പിന്നിലാക്കിയാണ് പോള്‍ വിജയ കിരീടം ചൂടിയത്. Labels: യു.എ.ഇ., സ്പോര്‍ട്ട്സ്
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്