16 April 2008
വിമാനക്കമ്പനികള്‍ ഗള്‍ഫ്- ഇന്ത്യ സെക്ടറില്‍ ശ്രദ്ധ പതിപ്പിക്കുന്നു![]() വണ്‍വേയ്ക്ക് 30 ദിര്‍ഹം ടാക്സ് അടക്കം 630 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. റിട്ടേണ്‍ ടിക്കറ്റിന് 60 ദിര്‍ഹം ടാക്സ് അടക്കം 1340 ദിര്‍ഹമാണ് ചാര്‍ജ്. 40 കിലോഗ്രാം ബാഗേജും പത്ത് കിലോഗ്രാം ഹാന്‍ഡ് ബാഗേജും അനുവദിക്കും. ഭക്ഷണം അടക്കമുള്ള ഫുള്‍ സര്‍വീസാണ് റാക്ക് എയര്‍വേയ്സിന്‍റേതെന്ന് ചീഫ്എക്സികുട്ടീവ് ഓഫീസര്‍ രവീന്ദ്രന്‍ പറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷെഡ്യൂളിലായിരിക്കും സര്‍വീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ മുതല്‍ രാത്രി 12.30 ന് പുറപ്പെടുന്ന വിമാനം രാവിലെ 5.55 ന് കരിപ്പൂരിലെത്തും. തിരിച്ച് രാവിലെ ഏഴിന് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട് 9.30ന് റാസല്‍ ഖൈമയില്‍ എത്തും. വിവിധ എമിറേറ്റുകളില്‍ നിന്നും റാസല്‍ഖൈമ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വാഹന സൗകര്യവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്