ബസുമതി അരി ഒഴികെയുള്ള എല്ലാത്തരം അരിയുടെയും കയറ്റുമതി ഇന്ത്യ നിര്‍ത്തലാക്കിയതോടെ യു.എ.ഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അരിക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ അരിക്ഷാമം രൂക്ഷമാകും.
ഇന്നലെയാണ് കേന്ദ്ര മന്ത്രിസഭ കയറ്റുമതി നിയന്ത്രണം സംബന്ധിച്ച തീരുമാനമെടുത്തത്. യു.എ.ഇ. യിലെ വിതരണക്കാര്‍ക്ക് ഇതിന്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ തീരുമാനം 1 വര്‍ഷത്തേക്ക് തുടരാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ഇത് അരി വിതരണക്കാരെയും, ഉപഭോക്താക്കളെയും പ്രതികൂലമായി ബാധിക്കും.
5 കിലോ, 10 കിലോ പാക്കറ്റുകള്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി നല്‍കിയാല്‍ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെന്ന് നിറപറ ബ്രാന്‍ഡ് മാനേജര്‍ അനീഷ് പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി അരിക്ഷാമം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Labels: ഗള്‍ഫ്, പ്രവാസി
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്