ലുലു സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയും യു.എ.ഇ. മിനിസ്റ്ററി ഓഫ് ഇക്കണോമിക്സും, ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഇത് പ്രകാരം യു.എ.ഇ.യിലെ മുഴുവന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും, 32 അവശ്യവസ്തുക്കള്‍ 2007 ലെ വിലക്ക് വില്‍ക്കും.
ഇത് ആദ്യമായാണ് ഈ രീതിയില്‍ ഒരു സ്വകാര്യ സ്ഥാപനം സര്‍ക്കാരുമായി കരാറില്‍ ഒപ്പിടുന്നത്.
യു.എ.ഇ. എക്കണോമിക്സ് മിനിസ്റ്റര്‍, സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ മന്‍സൂരിയും, ലുലു ഗ്രൂപ്പ് എം.ഡി. പത്മശ്രീ എം.എ. യൂസഫലിയുമാണ് ധാരണാപത്രത്തില്‍ ഒപ്പു വച്ചത്.
അരി, പഞ്ചസാര, എണ്ണ, ധാന്യങ്ങള്‍, ചായപ്പൊടി തുടങ്ങി 32 ഉത്പന്നങ്ങളാണ് മന്ത്രാലയം നിശ്ചയിക്കുന്ന വിലക്ക് ലുലു നല്‍കുക.
Labels: പ്രവാസി, യു.എ.ഇ.
1 Comments:
നന്നായി.
ഒരു സാധാരണ കച്ചവടസ്ഥാപനമെന്നനിലയില്‍ നിന്നും ഉയര്‍ന്ന് ഒരു രാജ്യത്തിന്റെ സാമ്പത്തികചഞ്ചാട്ടങ്ങളെ ഗൌരവപൂര്‍വ്വം സ്വാധീനിക്കാന്‍ ലുലു ടീമിനു കഴിയുന്നുണ്ട്.
നാട്ടിലായിരുന്നേല്‍ കാണാമായിരുന്നു അങ്കം!വിലകുറച്ചെന്നും പറഞ്ഞ് എല്ലാം തല്ലിപ്പൊളിച്ചേനെ..
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്