13 April 2008
പ്രവാസി വകുപ്പിന് പുതിയ മന്ത്രിയെ നിയമിക്കണം - ചെന്നിത്തല
സമീപകാലത്ത് പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച നിയമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
വിദേശത്ത് പ്രവാസികള്‍ക്കെതിരെയുള്ള ചൂഷണം തടയുന്നതിനായിട്ടാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നത്. വിവിധ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നിയമം പുതുക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വന്നതില്‍ പിന്നെ നോര്‍ക്കയും പ്രവാസി വകുപ്പും നിഷ്ക്രിയമാണെന്ന് ഇദ്ദേഹം ആരോപിച്ചു. വകുപ്പിന്റെ സുഗമമായ നടത്തിപ്പിന് പുതിയ മന്ത്രിയെ ഉടന്‍ നിയമിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. Labels: കേരള രാഷ്ട്രീയം, പ്രവാസി
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്