അരിയുടെ കയറ്റുമതി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രവാസികളെ പ്രതികൂലമായി ബാധിക്കും. ഇപ്പോള്‍ തന്നെ അരിക്ക് വന്‍ വില നല്‍കുന്ന പ്രവാസികള്‍ക്ക് ഇനിയും ഉയര്‍ന്ന വില നല്‍കേണ്ടിവരും. നിത്യ ചെലവ് പല മടങ്ങ് വര്‍ദ്ധിച്ച ഗള്‍ഫില്‍ ഇത് പ്രവാസികളുടെ നടുവൊടിക്കും.
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ നാല് പ്രാവശ്യത്തിലധികമാണ് അരിയുടെ വില യു.എ.ഇയില്‍ വര്‍ധിച്ചത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിരോധനം വന്ന സാഹചര്യത്തില്‍ 25 ശതമാനം വരെ അരിക്ക് വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിരോധനം ഇതിനകം തന്നെ യു.എ.ഇയിലെ അരി വിലയില്‍ പ്രകടമായി.
കിലോയ്ക്ക് രണ്ടര മുതല്‍ മൂന്ന് ദിര്‍ഹം വരെ വിലയുണ്ടായിരുന്ന അരിക്ക് ഇപ്പോള്‍ നാല് ദിര്‍ഹം വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. ഹോള്‍ സെയില്‍ വിലയിലും ഒറ്റ ദിവസം കൊണ്ട് വന്‍ മാറ്റമാണ് വന്നത്. 60 ദിര്‍ഹം വിലയുണ്ടായിരുന്ന 20 കിലോയുടെ ബാഗിന് ഇപ്പോള്‍ 70 ഉം 75 ദിര്‍ഹമായാണ് വില വര്‍ധിച്ചിരിക്കുന്നത്.
Labels: ഗള്‍ഫ്, പ്രവാസി
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്