നോക്കിയ കമ്പനിയുടെ നറുക്കെപ്പില്‍ വിജയിയായിരിക്കുന്നു എന്ന മെസേജുമായി തട്ടിപ്പ്. യു.എ.ഇ.യിലെ നിരവധി മൊബൈല്‍ ഫോണുകളിലേക്കാണ് ഈ തട്ടിപ്പ് സന്ദേശം എത്തുന്നത്. ഇത് വിശ്വസിച്ചവര്‍ക്ക് കാശ് നഷ്ടപ്പെടുകയും ചെയ്തു.
നോക്കിയ മൊബൈല്‍ കമ്പനിയുടെ ഭാഗ്യ നറുക്കെടുപ്പില്‍ വിജയിയായിരിക്കുന്നു എന്ന മെസേജ് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ എത്തുന്നുവെങ്കില്‍ സൂക്ഷിക്കുക. ഒരു തട്ടിപ്പിന്‍റെ തുടക്കമാണത്.
1,91,000 പൗണ്ട് സമ്മാനമായി ലഭിച്ചിരിക്കുന്നു എന്ന മെസേജുമായി നോക്കിയ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. യു.എ.ഇ.യിലെ നിരവധി പേര്‍ക്ക് ഇതിനകം തന്നെ ഇത്തരത്തിലുള്ള മെസേജ് ലഭിച്ചു കഴിഞ്ഞു. സമ്മാനം വാങ്ങാന്‍ മെസേജില്‍ കൊടുത്തിരിക്കുന്ന ഇമെയില്‍ അഡ്രസിലോ, ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ടാല്‍ വിശദമായ വിവരങ്ങള്‍ നിങ്ങളുടെ മെയിലിലേക്ക് എത്തും. ബ്രിട്ടനില്‍ നിന്ന് ഡോ. ആന്‍റണി ഫ്ലോയ്ഡ് എന്ന പേരിലാണ് മെയില്‍ ലഭിക്കുക.
25,000ത്തിലധികം മൊബൈല്‍ നമ്പറുകളില്‍ നിന്നാണ് താങ്കളെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന വിശദീകരണവുമായി ഒരു സര്‍ട്ടിഫിക്കറ്റും അയച്ചു തരും. അതില്‍ എഴുതിയിരിക്കുന്ന നിങ്ങളുടെ പേര്‍ കൃത്യമാണോ എന്ന് പരശോധിക്കണമെന്നും ഈ പേരിലായിരിക്കും 1,91,000 പൗണ്ടിന്‍റെ ചെക്ക് ഇഷ്യൂ ചെയ്യുകയെന്നും പ്രത്യേക നിര്‍ദേശവുമുണ്ടാകും. ഇടയ്ക്ക് ബ്രിട്ടനിലെ നോക്കിയ കമ്പനിയില്‍ നിന്നെന്നു പറഞ്ഞ് ഫോണ്‍ കോളുമെത്തും.
ഇതോടെ തന്നെ ഭാഗ്യം കടാക്ഷിച്ചു എന്ന് കരുതി മറുപടി അയച്ചു കഴിഞ്ഞാല്‍ പിന്നെ തട്ടിപ്പിന്‍റെ അടുത്ത ഭാഗം അരങ്ങേറുകയായി. നിങ്ങളുടെ പേരിലുള്ള 191000 പൗണ്ടിന്‍റെ ചെക്ക് തയ്യാറാണെന്നും ഇത് കൊറിയറില്‍ അയച്ചു തരാനായി 595 പൗണ്ട് അയക്കണമെന്നായിരിക്കും അടുത്ത നിര്‍ദേശം. വിവിധ കൊറിയര്‍ കമ്പനികളുടെ പേരുകളും അവയുടെ കൊറിയര്‍ ചാര്‍ജും മെയിലില്‍ വിശദമായി ഉണ്ടാകും. ഇതില്‍ ഏത് കൊറിയര്‍ കമ്പനി വേണമെന്ന് താങ്കള്‍ക്ക് തിരഞ്ഞെടുക്കാമെന്ന നിര്‍ദേശവുമുണ്ടാകും.
ഇന്‍ഷുറന്‍സ് തുകയായ 1650 പൗണ്ടും അഡ്മിനിസ്ട്രോഷന്‍ തുകയായ 240 പൗണ്ടും തങ്ങള്‍ അടച്ചുവെന്നും ബാക്കി തുക അടച്ചാല്‍ മതിയെന്നുമായിരിക്കും ഇ-മെയില്‍ സന്ദേശം. 191,000 പൗണ്ട് ലഭിക്കുന്നതല്ലെ എന്ന് കരുതി തുക അയച്ചു കൊടുത്താല്‍ പിന്നെ ഇവരെക്കുറിച്ച് യാതോരു വിവരവുമുണ്ടാകില്ല. അയച്ച തുക അത്രയും നഷ്ടപ്പെട്ടത് തന്നെ. നോക്കിയ ഇത്തരത്തിലുള്ള ഒരു പ്രമോഷന്‍ നടത്തുന്നില്ലെന്നും ഇത് വന്‍ തട്ടിപ്പാണെന്നും നോക്കിയ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഇ-മെയില്‍ വഴിയാണ് ഇത്തരം സന്ദേശങ്ങള്‍ വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണിലേക്ക് നേരിട്ടാണ് തട്ടിപ്പ് സന്ദേശം എത്തുന്നത്. യു.എ.ഇയിലെ നൂറുകണക്കിന് മൊബൈല്‍ ഫോണിലേക്കാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ എത്തിയിരിക്കുന്നത്.
Labels: തട്ടിപ്പ്, യു.എ.ഇ.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്