04 May 2008

പരദേശി എന്ന ബ്ലോഗര്‍ അന്തരിച്ചു

തിരുവനന്തപുരം സ്വദേശിയായ മനോജ് പ്രഭാകര്‍ 1993 മുതല്‍ പ്രവാസ ജീവിതം നയിച്ചു പോരുന്ന വ്യക്തിയായിരുന്നു. ഖത്തറില്‍ കുടുംബ സമേതം താമസിച്ചു വരുന്ന മനോജ് വീട്ടിലെ ചില ആവശ്യങ്ങള്‍ക്കായി നാട്ടില്‍ പോയപ്പോള്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മുപ്പത്തൊമ്പത് വയസ്സായിരുന്നു. ദോഹയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ജി.എച്ച് .ഡി.യില്‍ സീനിയര്‍ പ്രൊജക്റ്റ്സ് മാനേജരായിരുന്നു അന്തരിച്ച മനോജ്. ഭാര്യ വിന്നിയും രണ്ടു കുട്ടികളും ഉണ്ട്. പ്രകൃതിയെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന മനോജ് സ്വന്തം ബ്ലോഗില്‍ തന്‍റേതായ ഒരു ശൈലി കണ്ടെത്താന്‍ തുടങ്ങിയതായിരുന്നു. ജോലി തിരക്കിനിടയിലും ബ്ലോഗില്‍ സമയം കണ്ടെത്താനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മനോജ് ശ്രമിച്ചിരുന്നു. അനാഥമായി പോയ മനോജിന്റെ ബ്ലോഗ് - http://paradesy.blogspot.com/




സ്നേഹത്തിന്‍റേയും ആത്മാര്‍ത്ഥയുടേയും വരികള്‍ എഴുതി അവസാനിപ്പിച്ചാണ് മനോജ് എന്ന പരദേശി നമ്മെ വിട്ട് പോയത്. അദ്ദേഹത്തിന്റെ അവസാന കഥ ഇങ്ങനെ: http://paradesy.blogspot.com/2008/04/blog-post_10.html





കള്ളന്‍...

അവള്‍: നിന്നെ ആരൊ പ്രേമിക്കുന്നുണ്ട്..

അവന്‍: ഏയ്..അങ്ങനെയൊന്നുമില്ല....

അവള്‍: അല്ല നിന്നെ കാണുമ്പോള്‍ അറിയാം..ആരോ നിന്നെ മോഹിക്കുന്നുണ്ട്..

അവന്‍: അതിപ്പോ ഞാന്‍ എങ്ങനെയാ അറിയുക..എന്നെ ആരാ പ്രേമിക്കുന്നതെന്നു..

അവള്‍: അതു എളുപ്പമല്ലേ...നിന്നെ പ്രേമിക്കുന്നവളുടെ കണ്ണു നോക്കിയാല്‍ ഒരു പ്രത്യേക തിളക്കമുണ്ടാവും..

അവന്‍: നിന്റെ ഈ സ്വപ്നം കാണുന്ന കണ്ണുകളുടെ തിളക്കത്തില്‍..ഞാന്‍ വേറെ കണ്ണുകള്‍ കാണാറേയില്ല..

അവള്‍: പോടാ... കള്ളന്‍..





മനോജിന്റെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ട് e പത്രത്തിന്റെ ആദരാഞലികള്‍.





പരദേശി എന്ന ബ്ലോഗറിനെ കുറിച്ച് സ്മിത ആദര്‍ശിന്റെ ഓര്‍മ്മ ക്കുറിപ്പ്:





"മനുവേട്ടന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്ന ആ ഫ്ലാറ്റില്‍ ചെന്നു കയറുമ്പോള്‍ ഉള്ളില്‍ പറഞ്ഞറിയിക്കാനാകാത്ത വികാരം ആയിരുന്നു. എന്തായിരിക്കും അവിടത്തെ അവസ്ഥ എന്ന്... കണ്ടയുടന്‍ അലറി കരഞ്ഞു കൊണ്ട് വിനി ചേച്ചി പറഞ്ഞു, "എന്റെ മനു ചേട്ടന്‍ എന്നെ വിട്ടു പോയ്കൊണ്ടിരിക്കുകയാ സ്മിതാ, പിടിച്ചിട്ടു കിട്ടുന്നില്ലെന്ന് പറയുന്നു. ഞാനെന്താ ചെയ്യാ? എനിക്ക് പേടിയാകുന്നു. എനിക്കെന്റെ മനു ചേട്ടനെ തരണേ ഗുരുവായൂരപ്പാ..!!!" എന്ത് പറയണം എന്നറിയാതെ നിന്ന ഞാന്‍ കുട്ടികളെ കണ്ടു അമ്പരന്നു. അവര്‍ അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥനയിലാണ്. പൂജാ മുറിയില്‍ വിളക്ക് വച്ചു, മണിയടിച്ചു, എത്തമിട്ടു, നാമങ്ങള്‍ ചൊല്ലി അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥക്കുന്നു. നാലിലും, ഒന്നിലും പഠിക്കുന്ന കുട്ടികള്‍ ഇതില്‍ കൂടുതലായി എന്ത് ചെയ്യാന്‍?"

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്