നാരായണ ഗുരുവിന്‍റെ അവതാരമാണെന്ന് അവകാശപ്പെടുന്ന വര്‍ക്കലയിലെ സ്റ്റൌ സ്വാമിക്കെതിരെ ദുബായില്‍ നിന്നും പരാതി.
സ്വാമിയുടെ ബന്ധു സുരേഷാണ് പരാതിക്കാരന്‍.
ശ്രീനാരായണ ഗുരു പ്രപഞ്ചത്തില്‍ നിന്നും തന്നിലൂടെ മറുപടി പറയുന്നുവെന്നാണ് അജന്‍ എന്ന സ്റ്റൌ സ്വാമിയുടെ അവകാശ വാദം.
ഗുരുദേവനുമായി താന്‍ സംസാരിക്കാറുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. മണ്ണെണ്ണ സ്റ്റൌവിന് മുകളില്‍ പാത്രത്തില്‍ മണല്‍ നിറച്ച് ഭക്തര്‍ക്ക് നിര്‍ദേശങ്ങള്‍ അതിലെഴുതി നല്‍കുന്നത് കൊണ്ടാണ് ഇയാള്‍ക്ക് സ്റ്റൌ സ്വാമിയെന്ന് പേര് വന്നത്.
ശിവഗിരിക്ക് സമീപം കണ്വാശ്രമം എന്ന സ്ഥലം ഇയാള്‍ രണ്ട് കോടി രൂപയ്ക്ക് വിലയ്ക്ക് ബിനാമി പേരില്‍ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നും പ്രമാണത്തില്‍ 88 ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളതെന്നും പരാതിക്കാരന്‍ പറയുന്നു.
ഷാര്‍ജയിലുള്ള ദത്തന്‍ എന്ന വ്യക്തിയുടെ പേരിലാണ് സ്ഥലം വാങ്ങിയിരിക്കുന്നത്.
ഉന്നത നിലയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും സുരേഷ് പറയുന്നു.
അതേ സമയം, ശിവഗിരിക്ക് സമീപം കണ്വാശ്രമം എന്ന സ്ഥലം വാങ്ങിയിട്ടുള്ളത് വര്‍ണ്ണ എന്ന സംഘടനയുടെ പേരിലാണെന്നും, ഷാര്‍ജയിലുള്ള അതിന്റെ പ്രസിഡന്റാണെന്നും സംഘടനാഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Labels: തട്ടിപ്പ്, ഷാര്‍ജ
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്