ഗള്‍ഫ് രാജ്യങ്ങള്‍ പുകവലി ഉപേക്ഷിക്കുന്നു. ഷാര്‍ജയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിരോധിച്ചു. ബാര്‍ബര്‍ ഷോപ്പുകള്‍, റസ്റ്റോറന്‍റുകള്‍, കഫറ്റീരിയ തുടങ്ങിയ സ്ഥലങ്ങളിലാണ് പുകവലി നിരോധിച്ചിരിക്കുന്നത്.
ജൂണ്‍ ഒന്ന് മുതലാണ് നിരോധനം വരികയെന്ന് ഷാര്‍ജ മുനിസിപ്പിലാറ്റി അറിയിച്ചു. പൊതു സ്ഥലത്ത് പുകവലിക്കുന്ന വ്യക്തിക്ക് 100 ദിര്‍ഹം പിഴ ലഭിക്കും.
ഏതെങ്കിലും സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പുകവലിക്കുന്നത് പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിന് 10,000 ദിര്‍ഹമായിരിക്കും പിഴ ശിക്ഷ. ഇതാവര്‍ത്തിച്ചാല്‍ 20,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും.
മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പുകവലിക്കെതിരെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
ലോക പുകവലി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് പെയിന്‍റിംഗ്, പ്രസംഗ മത്സരങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ നാഷണല്‍ ഹോല്‍ത്ത് അഥോറിറ്റിയുമായി ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഖത്തര്‍ സ്കൗട്ട് ഫെഡറേഷനുമായി സഹകരിച്ച് പുകവലി വിരുദ്ധ ദിവസം ദോഹയില്‍ മാരത്തണ്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റിയിലെ ഭാരവാഹികള്‍ക്ക് പുറമേ ഇന്ത്യന്‍ ആന്‍റി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡന്‍റ് ഡോ.അബ്ദുല്‍ റഷീദ്, വൈസ് പ്രസിഡന്‍റ് എം.പി ഹസന്‍കുഞ്ഞി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Labels: ഖത്തര്‍, ഷാര്‍ജ
1 Comments:
This is very good
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്