സന്തോഷ് മാധവന്‍ ഹോട്ടല്‍ ബിസിനസ് നടത്താനെന്ന പേരിലാണ് തന്നില്‍ നിന്ന് കാശ് തട്ടിയെടുത്തതെന്ന് സെറാഫിന്‍ എഡ്വിന്‍ പറഞ്ഞു. റോയല്‍ ക്രിസ്റ്റല്‍ ഹോട്ടല്‍ എം.ഡി ഇസ്മായീല്‍ എന്നയാളുമായി ചേര്‍ന്ന് ഹോട്ടല്‍ ബിസിനസ് നടത്താമെന്ന് പറഞ്ഞാണ് സന്തോഷ് മാധവന്‍ നാല് ലക്ഷം ദിര്‍ഹം (ഏകദേശം 45 ലക്ഷം രൂപ) കൈക്കലാക്കിയതെന്നും ഇവര്‍ വ്യക്തമാക്കി.
ദുബായില്‍ ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനി നടത്തുകയാണ് സെറാഫിന്‍. ഈ തട്ടിപ്പിന് ശേഷം ഇന്‍റര്‍പോളിന് സന്തോഷ് മാധവിനെതിരെ പരാതി നല്‍കിയതും ഫോട്ടോ നല്കിയതും താനാണെന്നും അവര്‍ വ്യക്തമാക്കി.
സന്തോഷ് മാധവിന്‍റെ ഡ്രൈവറായിരുന്ന അലി കുഞ്ഞിനും തട്ടിപ്പില്‍ വ്യക്തമായ പങ്കുണ്ടെന്നും സെറാഫിന്‍ പറഞ്ഞു. ഇയാള്‍ എപ്പോഴും സന്തോഷ് മാധവിന്‍റെ കൂടെ ഉണ്ടാകാറുണ്ടെന്നും അവര്‍ പറഞ്ഞു.
കേരളത്തില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും ഇപ്പോള്‍ ദുബായിലെ കരാമയില്‍ താമസിക്കുന്ന സെറഫിന്‍ വ്യക്തമാക്കി.
സന്തോഷ് മാധവന് ദുബായിലുള്ള റൂം എടുത്ത് കൊടുത്തത് റോയല്‍ ക്രിസ്റ്റ്യല്‍ കാര്‍ഗോ ഹോട്ടല്‍ എം.ഡി ഇസ്മായീല്‍ ആണെന്നാണ് സെറാഫിന് പറഞ്ഞത്. തട്ടിപ്പ് നടത്തി സന്തോഷ് മാധവന്‍ മുങ്ങിയ ശേഷം ഈ മുറിയില്‍ പോയപ്പോളാണ് ഇയാളുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് മനസിലായതെന്നും ഇവര്‍ പറയുന്നു.
മുറിയില്‍ നിറയെ ഒഴിഞ്ഞ മദ്യക്കുപ്പികളായിരുന്നുവത്രെ. പിന്നീട് സന്തോഷ് മാധവന്‍റെ വീട്ടു ജോലിക്കാരനായിരുന്ന അസീസ് എന്നയാള്‍ പറഞ്ഞത് മിക്ക ദിവസങ്ങളിലും സന്തോഷ് മാധവന്‍ മദ്യം കഴിക്കാറുണ്ടായിരുന്നുവെന്നും. ഇടയ്ക്ക് സ്ത്രീകള്‍ വരാറുണ്ടായിരുന്നുവെന്നുമാണെന്നും സെറാഫിന്‍ പറയുന്നു. ഒരു സിനിമാ നടിയും ഇയാളുടെ മുറിയില്‍ വന്ന് താമസിച്ചിരുന്നുവത്രെ.
Labels: തട്ടിപ്പ്, ദുബായ്
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്