26 May 2008
ബ്ലോഗില്‍ നാടകവേദിയും; കാപ്പിലാന്‍ നാടക വേദിയുടെ കരളേ നീയാണ് കുളിര്![]() 26 രംഗങ്ങള്‍ പിന്നിട്ട ഈ നാടകത്തിനു അണിയറയില്‍ 19 പേരുണ്ട്. കഥയും ഗാനങ്ങളും പ്രണയവും നര്‍മ്മവും ചേര്‍ത്തിണക്കി പുതിയ രീതിയിലാണ് ഈ നാടകം ഇതിലെ രംഗത്തിനു അനുയോജ്യമായ ഗാനങ്ങളും നര്‍മ്മ പ്രധാനമായ സംഭാഷണങ്ങളും ശ്രദ്ധയില്‍ പെടുന്നവയാണ്. ആദ്യ നാടകം തുടങ്ങിയത് ഷാപ്പന്നൂരിലെ കള്ളുഷാപ്പിനെ ആധാരമാക്കിയാണ്, അതുകൊണ്ട് കഥാപാത്രങ്ങളും ഷാപ്പിനോട് ബന്ധപ്പെട്ട് ജീവിതം നയിക്കുന്നവരാണ്. ഷാപ്പില്‍ നിന്നും തളിരിടുന്ന ഒരു പ്രണയത്തോടെ കഥ മുന്നോട്ടു പോകുന്നു. വ്യക്തമായ ഒരു കഥയില്ലാതെ തുടങ്ങിയ ഈ നാടകം പിന്നീട് പലരുടെയും രചനാരീതിക്കനുസരിച്ചു പാകപ്പെട്ടു വന്നപ്പോള്‍ നല്ലൊരു കഥയായി മാറുകയായിരുന്നു.. രണ്ടാമത്തെ നാടകത്തിലെ കഥ ദുബായ് കേന്ദ്രമാക്കിയാണ്. ഈ നാടകത്തിനു മൂല കഥയെഴുതിയത് ഗോപനാണ്, ഗാനരചന ഗീതാ ഗീതികള്‍, മാണിക്യം. നടീ നടന്‍മാര്‍ ബ്ലോഗിലെ എഴുത്തുകാരാണ്, നീരു (നിരക്ഷരന്‍) പാമു (പാമരന്‍) റോസമ്മ (റെയര്‍ റോസ് ), സിമ്രന്‍ (സര്‍ഗ), കാപ്പിലാന്‍ (കാപ്പിലാന്‍) കരാമേലപ്പന്‍ (അനൂപ്, തോന്ന്യാസി) ഏറനാടന്‍ (ഏറനാടന്‍), ഹീതമ്മ (ഗീതാഗീതികള്‍) ഹരി (ഹരിയന്നന്‍), ജെയിംസ് (ജെയിംസ് ബ്രൈറ്റ്), ശിവ (ശിവ), ഗീതാ ഗീതികള്‍ (ഗീതാഗീതികള്‍) അറബി പെണ്ണ് (മാണിക്യം), പ്രായമ്മ (പ്രിയ ഉണ്ണികൃഷ്ണന്‍). Labels: ബ്ലോഗ്
- ജെ. എസ്.
|
15 Comments:
വാര്‍ത്തയൊക്കെ കൊള്ളാം.
ഹരിയണ്ണനെന്ന എന്നെ ഹരിയന്നനെന്നെഴുതി എന്നെ കോഫി അന്നനുമായിബന്ധപ്പെടുത്താന്‍ ശ്രമിക്കരുത്!
:)
ബൂലോകത്തെ ആദ്യത്തെ നാടക സംരംഭമായ കാപ്പിലാന്‍ നാടകവേദിയെപ്പറ്റി ഇങ്ങനെയൊരു വാര്‍ത്ത വന്നുകണ്ടതില്‍ അതിയായ സന്തോഷം ഉണ്ട്.
എല്ലാവര്‍ക്കും നന്ദി, ആശംസകള്‍.
നാട്ടിൻ പുറത്തൊക്കെ ഒരു പരിപാടിയുണ്ട്, വീടും പറമ്പും വില്ക്കാൻ തീരുമാനിച്ചാൽ നാലുപേരെക്കൊണ്ട് നല്ലതാന്ന് കത്തിണ്ണയിലിരുത്തി പറയിപ്പിക്കും...... വാങ്ങാൻ വരുന്നവരെ കൊണ്ട് വില കൂട്ടിപ്പിക്കാനായി ഗുണഗണങ്ങൾ വാഴ്ത്തും...ഹ,,ഹ,,ഹ, അതുപോലാണോ കാപ്പിലാനേ ഈ പ്രയോഗവും?. ഇന്നലെയോ മിനിയാന്നോ ഒക്കെ മൈക്കു വച്ച് വിളിച്ചു പറയുന്നതു കേട്ടു
നാടകവേദി വിൽക്കാൻ പോകുവാന്ന്??....
ബ്ലോഗ് നാടകം വാര്ത്താലോകത്തിലേക്ക് എഴുതി ചേര്ത്ത e പത്രത്തിന് നന്ദി.
നാടകവേദി പ്രവര്ത്തകര്ക്ക് അഭിനന്ദനങ്ങള് !
ഹരിയണ്ണന്റെ പേരിലെ അക്ഷരതെറ്റിനു ക്ഷമിക്കുക, ഗൂഗ്ലിളില് നിന്നും കോപ്പി പേസ്റ്റ് ചെയ്തതിനു ശേഷം തിരിച്ചു വായിച്ചു നോക്കുവാന് മറന്നു. :)
വളരെ നന്ദിയുണ്ട്
:)
ഈ നാടകത്തിലെ കരാമേലപ്പനാകാനുള്ള
ഭാഗ്യം എനിക്ക് കിട്ടി.
ഈ നാടകം വിജയകരമായി മുന്നേറുമ്പോള്‍
ഞാന്‍ എറെ സന്തുഷടനാണ്
ഇനി എനീക്ക് ഒരു കഥയിലെങ്കിലും അനൂപായിട്ട്
രംഗത്ത് വരണം
ആശംസകളൊടെ
കരാമേലപ്പന്‍(അനൂപ്)
കാപ്പിലാന്‍ നാടകവേദിയെ
ഇ-പത്രവായനക്കാര്‍ക്ക് പരിചയപ്പെടുത്തിയതില്‍ വളരെ നന്ദി.
ഈ അതിവിശിഷ്ടമായ നാടകകൃതി വായിച്ച് ബൂലോകര്‍ക്ക് ആയുരാരോഗ്യസൌഖ്യങ്ങള്‍ ഏറട്ടേ.
ഈ നാടകത്തില്‍ ഡബിള്‍ റോള്‍ തന്ന് സഹായിച്ചതിന് (ഗീതാകിനിസ്വാമിനികളയും, കീതമ്മ അഥവാ ഹീതമ്മ എന്ന തൂപ്പുകാരിയായും )നാടക മൊതലാളി കാപ്പിലാന്‍ അവര്‍കള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.
ഭൂലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്ന് ഷാപ്പന്നൂരിലെ കള്ളുഷാപ്പില്‍ ഒത്തുകൂടിയാ സൌഹൃതം “World is flat” എന്നാ നൂതന ആശയം ശരിവയ്ക്കുന്നു ... , കാപ്പിലാന്‍ നാടകവേദി,
എല്ലാവരുടെയും കരളിന്റെ കുളിരായി ബൂലോക്കത്ത് വളരുകയാണ്‍. ......ഒത്തിരി സന്തോഷം,
നന്ദി പറയുന്നില്ലാ. അതിനും മേലെയല്ലേ
ഈ ബൂലോക സൌഹൃതം?
ശുഭാശംസകള്‍ !
ആദ്യമായി e പത്രത്തിനു നന്ദി.
ഈ ജനകീയ ബ്ലോഗു നാടകത്തിന്റെ സൂത്രധാരനായ കാപ്പിലാനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
വിവിധ ബ്ലോഗറന്മാരുടെ പങ്കാളിത്തത്തില്‍ ഇത്തരത്തിലുള്ള രചനകള്‍ക്കു മുതിരുന്നത് ഒരഭിനവ രചനാ സംസ്കാരത്തിന്റെ മുന്നോടിയായി നമുക്കു കാണാം.
എന്നെ ഈ സംരംഭത്തില്‍ സഹകരിക്കുവാനായി കാപ്പിലാനെ പരിചയപ്പെടുത്തിയ നിരക്ഷരനോടുള്ള നന്ദി
ഞാനിവിടെ വീണ്ടും, വീണ്ടും രേഖപ്പെടുത്തിക്കൊള്ളുന്നു.
ബൂലോഗത്തിലെ ആദ്യനാടകസംരംഭത്തെ മലയാളികള്‍ക്കു പരിചയപ്പെടുത്തികൊടുത്തതില്‍ ഇ-പത്രത്തോടുള്ള അളവറ്റ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.....ഇനിയും ഒരുപാട് വളര്‍ന്ന് ഏവരെയും രസിപ്പിക്കാന്‍ ബൂലോഗകൂട്ടായ്മയുടെ പ്രതീകമായ നാടകവേദിക്കു കഴിയട്ടെ....ഈ നാടകത്തില്‍ റോസമ്മയായി എനിക്ക് വേഷം നല്‍കിയതില്‍ നാടകവേദി മൊതലാളി കാപ്പിലാന്‍ ജി യോടും അണിയറപ്രവര്‍ത്തകരോടും ഉള്ള എന്റെ നന്ദിയും ഞാനിവിടെ പങ്കുവയ്ക്കുന്നു...:)
അത് കലക്കീല്!
രംഗപടം ആരാ?? നമ്മുടെ സുജാത ചേച്ചീടെ ഭര്‍ത്താവ് ഏറ്റെടുത്തോ? ഇല്ലെങ്കില്‍... ചേര്‍ച്ചയുള്ള പേരൊരെണ്ണം എന്റെ കയ്യിലുണ്ട് ട്ടാ.. രംഗപടം - വിശാലന്‍. എന്തൊരു മാച്ചിങ്ങ്!
ആശംസയുടെ ആല്‍മരങ്ങള്‍
കേരളത്തിലെ സാഹിത്യകുലനായകരുടെ കണ്ടു ശീലിച്ച ചക്കളാത്തിപോരില്‍ നിന്നും വിപരീതമായി... ജാടകളീല്ലാത്ത ഒരു പറ്റം നല്ല മനസ്സുകളുടെ ഒത്തുചേരല്‍.....
നന്നായി......കുട്ടുകാരെ.....
എല്ലാ സുമനസുകളുടെയും നല്ല വാക്കുകള്‍ക്ക് നന്ദി .ഇതിനു മറുപടി എഴുതാതെ പോയാല്‍ പിന്നെ എനിക്ക് മനസമാധാനം കിട്ടില്ല .നാടക വേദിയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി .പ്രത്യേകിച്ചും ഈ -പത്രത്തിന് .നാളെ രാവിലെ ഞാന്‍ നാട്ടിലേക്ക് പോകുന്നു .നാടകം ഓരോരുത്തര്‍ എഴുതി സമയാ സമയം പോലെ പോസ്റ്റും .വിശാല്‍ജി ഇതിന്റെ രംഗപടം ഗോപന്‍ മാഷിന്റെതാണ് :)
കാപ്പിലാന്‍ മൊയലാളീടെ ചരിത്രപ്രസിദ്ധനാടകത്തില്‍ എനിക്ക് അഭിനയിക്കേണ്ടിവന്നില്ല. ഞാന്‍ ഞാനായിട്ട് ജീവിക്കുകയായിരുന്നു. ബട്ട്, മൊയലാളി പിന്നെയെനിക്ക് വേഷം തന്നില്ല. അതിനാല്‍ ഞാന്‍ സിനിമേല്‍ ജൂനിയര്‍ നടനാകാന്‍ നോക്കുന്നു. ഇപ്പോഴാ ഇവിടെവന്നതേയ്!
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്