
കേരള്‍സ് ഡോട് കോം എന്ന വെബ് സൈറ്റ് മലയാള ബ്ലോഗ്
കൊള്ളയടിച്ചതിന് എതിരെ ബൂലോഗത്തില്‍ കരി വാരം ആചരിക്കുന്നു. കേരള്‍സ് ഡോട് കോമിന്റെ പകര്‍പ്പവകാശ ലംഘനത്തിന് എതിരേയും ചോദ്യം ചെയ്തവരോട് കൈകൊണ്ട മാഫിയാ നിലപാടുകള്‍ക്ക് എതിരെയും തങ്ങളുടെ ബ്ലോഗിന്റെ നിറങ്ങള്‍ കെടുത്തി മലയാള ബ്ലോഗര്‍മാര്‍ പ്രതിഷേധിക്കുന്നു. കേരള്‍സ് ഡോട് കോമിനെതിരെ സമരവുമായി മുന്നോട്ട് വന്ന
ഇഞ്ചിപെണ്ണിന് പിന്തുണയുമായി
രാജ് നീട്ടിയത്ത്,
ഡാലി,
വണ്‍ സ്വാളോ,
അഞ്ചല്‍ക്കാരന്‍,
കൊടകരപുരാണം എന്നിങ്ങനെ ഒട്ടേറെ ബ്ലോഗുകള്‍ ഇതിനോടകം കറുത്തു കഴിഞ്ഞു. ദിനം പ്രതി കൂടുതല്‍ ബ്ലോഗുകള്‍ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു കോണ്ടിരിക്കുകയാണ്.
മലയാളം ബ്ലോഗ് പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടു! Labels: കുറ്റകൃത്യം, പ്രതിഷേധം, ബ്ലോഗ്
4 Comments:
this is unprecedented. ബ്ലോഗുകള്‍ അരാഷ്ട്രീയ ജല്‍പ്പനവേദികളാണെന്ന മിഥ്യ ഇതിലൂടെ പൊളിഞ്ഞു. നന്ദി. അഭിവാദനങ്ങള്‍.
സര്‍ഗാത്മകതയുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഇത്തരം സാംസ്കാരിക ഫിരംഗികള്‍ തുലയട്ടെ. അഭിവാദ്യങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍! വിപ്ലവം ജയിക്കട്ടെ!!
നാണം കെട്ട ഈ പ്രവൃത്തിക്കെതിരെ നിഷ്കളങ്കന്‍ ഓണ്‍ലൈനും പ്രതിഷേധിക്കുന്നു. നിഷ്കളങ്കന്‍ ഓണ്‍ലൈനും കറുത്തിരിക്കുന്നു....എല്ലാ ബ്ലോഗര്‍മാരോടും ഓരോ പ്രതിഷേധക്കുറിപ്പു കൂടി പോസ്റ്റ് ചെയ്യുവാന്‍ അപേക്ഷിക്കുന്നു...
നിഷ്കളങ്കന്‍ ഓണ്‍ലൈന്‍
മോഷണം , നാണമില്ലാത്തവന് “ഭൂഷണം”ആകുന്ന കാലത്ത്, ഇതും അപ്പുറവും നടക്കും. ജയ്...ബ്ലോഗുലകം
http://rainyseason2007.blogspot.com/
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്