04 July 2008
റിയാലിറ്റി ഷോ: ജഡ്ജിമാര്‍ക്ക് പെരുമാറ്റ ചട്ടം![]() കൊച്ചു കുട്ടികളെ മാധ്യമങ്ങള്‍ അനുചിതമായി പ്രദര്‍ശിപ്പിയ്ക്കുന്നതിനെതിരെ സര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടികള്‍ സ്വീകരിയ്ക്കും എന്ന് മന്ത്രി പ്രഖ്യാപിച്ചു. കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിയ്ക്കുവാന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ കൈ കൊള്ളും. എന്നാല്‍ ഇത്തരം പരിപാടികള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ അയയ്ക്കുന്നതിന് മുന്‍പ് പരിപാടിയുടെ നിലവാരത്തെ കുറിച്ച് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാരുടെ ക്രൂരതയ്ക്ക് ഇരയായി ശരീരം തളര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നില മെച്ചപ്പെട്ട് വരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Labels: കുട്ടികള്‍, മനുഷ്യാവകാശം, സാംസ്കാരികം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്