ദുബായിലെ വില്ലകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കാന്‍ പാടില്ലെന്ന നിയമം നടപ്പിലാക്കു ന്നതിനായി കൂടുതല്‍ വില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. റാഷിദിയ പ്രദേശത്താണ് ഈ നിയമം ആദ്യം നടപ്പിലാക്കിയത്. ഇപ്പോള്‍ ജുമേര, അബു ഹെയ്ല്‍ എന്നിവിട ങ്ങളിലെ വില്ലകളില്‍ ഒഴിയാനുള്ള നോട്ടീസ് ദുബായ് മുനിസിപ്പാലിറ്റി നല്‍കി ക്കഴിഞ്ഞു.
ഒരു വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കാന്‍ പാടില്ലെന്ന നിയമം കഴിഞ്ഞ ഏപ്രീലിലാണ് ദുബായില്‍ നടപ്പിലാക്കിയത്. 600 ലധികം കുടുംബങ്ങള്‍ക്ക് ആ മാസത്തില്‍ തന്നെ വില്ല ഒഴിയാനുള്ള നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി 1800 ഒഴിപ്പിക്കല്‍ നോട്ടീസുകള്‍ നല്‍കിയെന്നാണ് കണക്ക്.
ഇപ്പോള്‍ ജുമേറ-1, അബു ഹെയ്ല്‍, ജാഫിലിയ തുടങ്ങിയ പ്രദേശങ്ങളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വില്ലകളില്‍ ഒഴിയാനുള്ള നോട്ടീസ് അധികൃതര്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.
ഒരു വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വാടക കുറവാണ് എന്നതു കൊണ്ട് തന്നെ ഒരു വില്ലയില്‍ ശരാശരി മൂന്നൂം നാലും കുടുംബങ്ങളാണ് താമസിച്ചു കൊണ്ടിരുന്നത്. ജുമേറ-1, അബു ഹെയ്ല്‍, ജാഫിലിയ എന്നിവിടങ്ങളില്‍ ഒഴിയാനുള്ള നോട്ടീസ് നല്‍കി തുടങ്ങിയതോടെ ഇവിടെ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ താമസിക്കാന്‍ പുതിയ ഇടം തേടേണ്ടി വരും.
ഫ്ലാറ്റുകളില്‍ വില്ലകളേക്കാള്‍ ഇരട്ടി വാടക നല്‍കേണ്ടി വരും എന്നത് കൊണ്ട് തന്നെ ഇവിടെ നിന്ന് ഒഴിയുന്നവര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാകും.
അതേ സമയം ഫ്ലാറ്റുകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നതിന് കുഴപ്പമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ വില്ലകളില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങിയതോടെ ഫ്ലാറ്റുകള്‍ കിട്ടാത്ത അവസ്ഥയാണ് ദുബായില്‍ പലയിടത്തും. ഒഴിവുള്ള ഫ്ലാറ്റുകള്‍ക്കാവട്ടെ അമിത വാടകയും. ഏതായാലും കൂടുതല്‍ സ്ഥലങ്ങളില്‍ വില്ലകളിലെ ഒഴിപ്പിക്കല്‍ നടപ്പിലാവുന്നതോടെ സാധാരണക്കാരായ നിരവധി പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങളെ നാട്ടിലേക്ക് അയയ്ക്കേണ്ടി വരും.
Labels: ദുബായ്, പ്രവാസി
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്