25 July 2008
റിയാലിറ്റി ഷോ പീഡനം - നടപടി ഉണ്ടാവും
റിയാലിറ്റി ഷോ എന്ന പേരില്‍ ടി.വി. ചാനലുകള്‍ കുട്ടികളെ പീഡിപ്പിയ്ക്കുന്നത് തടയും എന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. നിയമസഭയില്‍ ഇത് സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം പരിപാടികളില്‍ കുട്ടികള്‍ പീഡിപ്പിയ്ക്കപ്പെടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 1995 ലെ കേബ്ള്‍ ടി.വി. നെറ്റ്വര്‍ക്ക് റെഗുലേഷന്‍ ആക്ട് പരിമിതമാണ്. ഈ ആക്ട് പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ക്ഷേമം ലക്ഷ്യമാക്കുന്നില്ല. എന്നാല്‍ ഇത്തരം പീഡനം സര്‍ക്കാര്‍ തടയുക തന്നെ ചെയ്യും. നിയമത്തിന്റെ പരിമിതി അതിനു തടസം ആവില്ല. പരാതി ലഭിച്ചാല്‍ പീഡനത്തിന് കാരണം ആവുന്ന എല്ലാവര്‍ക്കും എതിരെ ശക്തമായ നടപടികള്‍ തന്നെ ഉണ്ടാവും. പീഡിപ്പിയ്ക്കുന്നവര്‍ ആരു തന്നെ ആയാലും അവര്‍ ശിക്ഷിയ്ക്കപ്പെടുകയും ചെയ്യും എന്ന് മന്ത്രി അറിയിച്ചു.
അടുത്തയിടെ ചില ചാനലുകളില്‍ റിയാലിറ്റി ഷോ എന്ന പേരില്‍ കുട്ടികളെ പീഡിപ്പിയ്ക്കുന്നതും പീഡനമേറ്റ് കുട്ടികള്‍ പരസ്യമായി കരയുന്നതും മറ്റും പ്രദര്‍ശിപ്പിയ്ക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലൈംഗിക ചുവയുള്ള ജഡ്ജിമാരുടെ കമന്റുകളും സാഡിസം എന്ന അന്യന്റെ പീഡനത്തില്‍ രസം കണ്ടെത്തുന്ന വൈകല്യം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും പല ചാനലുകളുടേയും റേറ്റിങ്ങ് കുതിച്ച് ഉയരാനും കാരണമായി.
Labels: കുട്ടികള്‍, പീഢനം
- ജെ. എസ്.
|
1 Comments:
മന്ത്രിയുടെ പ്രഘ്യാപനം നീതിയുക്തവും, നട്ടെല്ലുള്ളതും തന്നെ. ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.പക്ഷേ നിയമം പ്രഘ്യാപനത്തില്‍ മാത്രം ഒതുങ്ങാതീരിക്കട്ടെ...
ജയകൃഷ്ണന്‍ കാവാലം
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്