07 August 2008
ഇന്ത്യയുള്‍പ്പടെ 4 രാജ്യങ്ങളില്‍ യു.എ.ഇ. ക്യഷി ഇറക്കുന്നു
ഇന്ത്യയടക്കം നാല് രാജ്യങ്ങളില്‍ കാര്‍ഷിക മേഖലയില്‍ യു.എ.ഇ നിക്ഷേപം ഇറക്കും. രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണിത്. ഇന്ത്യയെ കൂടാതെ സുഡാന്‍, ഈജിപ്റ്റ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ കാര്‍ഷിക മേഖലയിലാണ് യു.എ.ഇ നിക്ഷേപം ഇറക്കുക. യു.എ.ഇയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണിത്.
ആദ്യ ഘട്ടത്തില്‍ സുഡാനിലെ കാര്‍ഷിക മേഖലയിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുഡാനിലെ വിവിധ പ്രദേശങ്ങള്‍ ഇതിനായി തെരഞ്ഞെടുത്തു കഴിഞ്ഞു. അധികം വൈകാതെ തന്നെ ഇന്ത്യയടക്കം മറ്റ് രാജ്യങ്ങളിലെ കാര്‍ഷിക മേഖലകളിലും നിക്ഷേപം ഇറക്കും. യു.എ.ഇയ്ക്ക് ആവശ്യമുള്ള 15 അടിസ്ഥാന ഭക്ഷ്യ വിഭവങ്ങളായിരിക്കും ഈ രാജ്യങ്ങളില്‍ കൃഷി ചെയ്യുക. യു.എ.ഇയിലെ ജനങ്ങള്‍ക്ക് ആറ് മാസത്തേക്കുള്ള ഭക്ഷ്യ വിഭവങ്ങളുടെ കരുതല്‍ ശേഖരം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണിത്. ഈ നാല് രാജ്യങ്ങളിലും കൃഷി ഇറക്കുന്നത് അതാത് രാജ്യങ്ങളുമായി തയ്യാറാക്കുന്ന കരാറിന്‍റെ അടിസ്ഥാനത്തിലായിരിക്കും. ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ വില നിയന്ത്രിക്കാനും ഇത്തരത്തില്‍ വിവിധ രാജ്യങ്ങളില്‍ കൃഷി ഇറക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 2007 ല്‍ 52 ബില്യണ്‍ ദിര്‍ഹത്തിന്‍റെ ഭക്ഷ്യ പദാര്‍ത്ഥങ്ങളാണ് യു.എ.ഇ ഇറക്കുമതി ചെയ്തത്. 2011 ആകുന്നതോടെ ഇത് 60 ബില്യണ്‍ ദിര്‍ഹമാകുമെന്നാണ് കണക്ക്. Labels: ഇന്ത്യ, യു.എ.ഇ., സാമ്പത്തികം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്