21 September 2008
കണികാ പരീക്ഷണം ഈ വര്‍ഷം പുനരാരംഭിയ്ക്കാന്‍ ഇടയില്ല![]() തുടക്കം മുതലേ 30 വോള്‍ട്ടിന്റെ ഒരു ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായത് ഉള്‍പ്പടെ നിരവധി സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു ഈ പരീക്ഷണത്തിന്. അതില്‍ അവസാനത്തേതാണ് ഇന്നലെ നടന്നത്. കണികകളെ ഈ ഭീമന്‍ തുരങ്കത്തിനുള്ളിലൂടെ നയിയ്ക്കുവാന്‍ ഉപയോഗിക്കുന്ന അനേകം വൈദ്യുത കാന്തങ്ങളിലൊന്ന് ചൂട് പിടിച്ച് ഉരുകിയതാണ് പരീക്ഷണം നിര്‍ത്തിവെയ്ക്കാന്‍ കാരണമായത്. ഈ കാന്തത്തിന്റെ താപനില നൂറ് ഡിഗ്രിയോളം വര്‍ധിയ്ക്കുകയുണ്ടായി. കാന്തങ്ങളെ തണുപ്പിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്ന ഹീലിയം വാതകം ചോര്‍ന്ന് തുരങ്കത്തിനകത്തേയ്ക്ക് പ്രവഹിയ്ക്കുകയും ചെയ്തു. രണ്ട് കാന്തങ്ങളുടെ ഇടയിലെ വൈദ്യുതി തകരാറ് മൂലമാണ് പരീക്ഷണം നിര്‍ത്തി വെയ്ക്കേണ്ടി വന്നത് എന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം. പൂജ്യം ഡിഗ്രിയ്ക്കടുത്ത് വരെ തണുപ്പിച്ചിരിയ്ക്കുന്ന തുരങ്കത്തില്‍ കടന്ന് തകരാറ് മാറ്റുവാന്‍ ഇനി തുരങ്കം ക്രമേണ ചൂടാക്കി കൊണ്ടു വരണം. ഇതിനെടുക്കുന്ന സമയം ആണ് പരീക്ഷണം പുനരാരംഭിക്കാനുള്ള കാലതാമസം. പതിനാല് വര്‍ഷത്തെ ശ്രമഫലമായ് നിര്‍മ്മിച്ച ഇത്തരമൊരു സങ്കീര്‍ണ്ണമായ യന്ത്ര സംവിധാനത്തില്‍ ഇത്തരമൊരു തകരാറ് സംഭവിക്കുന്നത് അസാധാരണമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. Labels: ശാസ്ത്രം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്