കൊച്ചി തുറമുഖ തൊഴിലാളികളുടെ സമരം തീര്‍ക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുറമുഖത്തില്‍ ചരക്ക് നീക്കം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിയ്ക്കുകയാണ്. സി. ഐ. എസ്. എഫ്. മര്‍ദ്ദിച്ചു എന്ന് ആരോപിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. തുറമുഖത്ത് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പ് നല്‍കാതെ സമരം അവസാനിപ്പിക്കില്ല. ഉത്തരവാദിത്തപ്പെട്ട ആരും ഈ ചര്‍ച്ചയ്ക്ക് പങ്കെടുത്തില്ല. ഈ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗം തങ്ങളുടെ മുന്നിലില്ല എന്നും ചര്‍ച്ചയ്ക്ക് ശേഷം തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.
പണിമുടക്കത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണ്ണമായ് തടസ്സപ്പെട്ടിരിയ്ക്കുകയാണ്. അയ്യായിരത്തോളം കണ്ടെയ്നറുകള്‍ ഇപ്പോള്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്നുണ്ട്. പണിമുടക്ക് കാരണം പ്രതിദിനം എഴുപത്തി അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കൊച്ചി തുറമുഖത്തിന് ഉണ്ടാവുന്നത്.
തൊഴിലാളികളും സി. ഐ. എസ്. എഫ്. ഉം തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ വകുപ്പ് തല അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍ അറിയിച്ചു.
Labels: കേരളം, പ്രതിഷേധം, വ്യവസായം
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്