24 September 2008
ബാങ്കിങ് സമരം നാളെയും തുടരും
ദേശ വ്യാപകമായി ജീവനക്കാര്‍ നടത്തുന്ന സമരം ബാങ്കുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിപ്പിച്ചു. പണിമുടക്ക് നാളെയും തുടരും. പൊതു മേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിയ്ക്കലിനും സ്വകാര്യ വല്‍ക്കരണത്തിനും എതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ന്റെ നേതൃത്വത്തില്‍ ആണ് സമരം. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദില്ലിയില്‍ ബാങ്ക് ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സമരത്തിന്റെ കാര്യം അറിയാതെ ബാങ്കുകളില്‍ എത്തിയ നിരവധി പേര്‍ നിരാശരായി മടങ്ങി. സംസ്ഥാനത്തെ നാല്‍പ്പതിനാ യിരത്തോളം ബാങ്ക് ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. സഹകരണ ബാങ്കുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. പണിമുടക്ക് കണക്കിലെടുത്ത് എ. ടി. എം. കളില്‍ വേണ്ടത്ര പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന് വിവിധ ബാങ്കുകള്‍ അറിയിച്ചു. Labels: കേരളം, തൊഴില്‍ പ്രശ്നം, സമരം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്