26 September 2008
അദ്വാനി വധ ഭീഷണി : പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഷില്ലോങ് : ബി. ജെ. പി. നേതാവ് അല്‍. കെ. അദ്വാനിയെ വധിയ്ക്കും എന്ന് ഭീഷണിപ്പെടുത്തിയ മോമിനുള്‍ ഹഖ് എന്ന ആളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലബാനില്‍ മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ ഇയാള്‍ ഒരു ഈമെയില്‍ സന്ദേശമായാണ് വധ ഭീഷണി അയച്ചത്.
ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഐ. ജി. എസ്. ബി. സിങ് അറിയിച്ചു. പ്രതിയ്ക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉള്‍പ്പടെ ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി എന്തെങ്കിലും രീതിയില്‍ ബന്ധം ഉണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. സെപ്റ്റംബര്‍ 29ന് ഷില്ലോങ് സന്ദര്‍ശിക്കുന്ന ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനിയെ വധിയ്ക്കും എന്ന് താന്‍ ഈമെയില്‍ സന്ദേശം അയച്ചതായി ഇയാള്‍ പ്രാദേശിക പത്രങ്ങളോട് സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി. Labels: തീവ്രവാദം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്