മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്റെ ദുബായ് ബ്യൂറോ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍ വാണിഭ സംഘത്തിന്‍റെ കൈയ്യില്‍ നിന്നും രക്ഷപെട്ട് ദുബായ് ഇന്ത്യന്‍ കോണ്‍സു ലേറ്റിലെത്തിയ മലയാളി യുവതിയെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി വീട്ടില്‍ താമസിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതേ കുറിച്ച് കോണ്‍സുലേറ്റില്‍ ലഭിച്ച പരാതിയും റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്നു.
ആഗസ്റ്റ് 31 ന് സം പ്രേഷണം ചെയ്ത അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇനി പറയുന്നു.
കോണ്‍സുലേറ്റിലെ സംവിധാനം മോശമാണെന്നു പറഞ്ഞാണ് ഇയാള്‍ യുവതിയെ വീട്ടില്‍ കൊണ്ടു പോയി പാര്‍പ്പിച്ചത്. ഇപ്പോള്‍ നാട്ടിലുള്ള യുവതി കോണ്‍സുലേറ്റില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
യുഎഇയിലെ അലൈനില്‍ വച്ച് ക്രൂരമായ ലൈംഗീക പീഢനത്തിന് ഇരയായ യുവതി സഹായം അഭ്യര്‍ത്ഥിച്ച് രണ്ട് മലയാളികള്‍ ക്കൊപ്പമാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിയത്. സാമൂഹ്യ പ്രവര്‍ത്തകനായ സലാം പാപ്പിനിശ്ശേരി നിര്‍ദേശിച്ച പ്രകാരമാണ് പ്രസ്തുത കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ ഇവര്‍ കാണുന്നത്. ഇദ്ദേഹം പറഞ്ഞിനെ കുറിച്ച് യുവതിയെ സഹായിച്ച ഇസഹാക്ക് എന്ന യുവാവ് വിവരിക്കുന്നതും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ട് തുടരുന്നു.
കോണ്‍സുലേറ്റില്‍ പരാതിയുമായി എത്തുന്ന യുവതികളെ ഏഴ് മാസത്തോളം തടവില്‍ താമസിപ്പിക്കുന്ന സംവിധാനം ഇല്ല. എന്നാല്‍ ഇക്കാര്യം ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നും തന്‍റെ വീട്ടില്‍ താമസിക്കാമെന്നു പറഞ്ഞെന്നും യുവതി സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതിയില്‍ വ്യക്തമാക്കുന്നു. പിന്നീട് യാതൊരു നടപടിയും കാണാത്തതിനാല്‍ പെണ്‍കുട്ടി തന്നെ സഹായിച്ചവരെ വിവരം അറിയിക്കുകയായിരുന്നു.
ഏതു സാഹചര്യത്തി ലായാലും പെണ്‍കുട്ടിയെ അധനികൃതമായി താമസിപ്പിച്ച ഉദ്യോഗസ്ഥന്‍റെ നടപടി വിവാദമായിരിക്കുകയാണ്. ഇതേ സമയം പെണ്‍കുട്ടിയെ സഹായിക്കാനായി ചെയ്ത നടപടിയാണെന്നാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ പറയുന്നത്. അതിന് എന്തിന് കള്ളം പറഞ്ഞെന്നും പീഡിപ്പിച്ചവ ര്‍ക്കെതിരെ എന്തു കൊണ്ട് നടപടി ഉണ്ടായില്ല എന്നുമുള്ള ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്.
Labels: പീഢനം, പ്രവാസി
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്