08 October 2008
തായ് ലന്‍ഡില്‍ പട്ടാളം വീണ്ടും തെരുവില്‍ ഇറങ്ങി![]() പുതുതായി നിലവില്‍ വന്ന പ്രധാനമന്ത്രി സോംചായ് ഭരണകൂടത്തെ പിരിച്ചു വിടണം എന്നതാണ് സമരക്കാരുടെ ആവശ്യം. ഉപരോധിയ്ക്കപ്പെട്ട പാര്‍ലിമെന്റ് മന്ദിരത്തിനു പിന്നിലെ വേലിയ്ക്കടിയിലൂടെ നുഴഞ്ഞ് കടന്ന് ഹെലികോപ്റ്ററില്‍ കയറി രക്ഷപെടുകയായിരുന്നു പ്രധാന മന്ത്രി സോം ചായ്. അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടുകളും ആരോപിയ്ക്കപ്പെട്ടിട്ടുള്ള സോംചായ് വര്‍ഷങ്ങളായി തായ് ലന്‍ഡില്‍ തുടര്‍ന്നു വരുന്ന രാഷ്ട്രീയ മരവിപ്പിനും അടിച്ചമര്‍ത്തലുകള്‍ക്കും ഒരു തുടര്‍ച്ചയാവും എന്നാണ് പൊതുവെ ഭയപ്പെടുന്നത്. പ്രതിഷേധയ്ക്കാരുമായി സന്ധി സംഭാഷണത്തിന് നിയോഗിയ്ക്കപ്പെട്ട സോം ചായുടെ ഒരു അടുത്ത അനുയായിയും ഉപ പ്രധാന മന്ത്രിയും ആയ ഷവാലിത് ഇന്നലെ രാജി വെച്ചത് പ്രതിഷേധക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. Labels: അന്താരാഷ്ട്രം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്