21 October 2008
രാജ് താക്കറെ പോലീസ് പിടിയില്‍![]() ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ റെയില്‍ വേ ബോര്‍ഡ് പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ താക്കറെയുടെ മഹാരാഷ്ട്രാ നവ നിര്‍മ്മാണ്‍ സേന വിരട്ടിയോടിച്ചത് രാജ്യം ഒട്ടാകെ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. തന്നെ അറസ്റ്റ് ചെയ്താല്‍ നിങ്ങള്‍ ദുഖിയ്ക്കേണ്ടി വരും. അറസ്റ്റ് ചെയ്ത് നോക്കൂ. അപ്പോള്‍ കാണാം. മഹാരാഷ്ട്ര ഒന്നാകെ അഗ്നിയ്ക്കിരയാകും എന്നൊക്കെ ഇന്നലെ ഒരു പൊതു സമ്മേളനത്തില്‍ താക്കറെ പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് ഒറ്റപ്പെട്ട അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുംബായില്‍ പോലീസ് കനത്ത ജാഗ്രത പാലിയ്ക്കുന്നുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. Labels: ഇന്ത്യ, ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്