23 October 2008
ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ തടയും : അമേരിക്കന്‍ സംഘടന![]() “അന്താരാഷ്ട്ര കൃസ്തീയ സ്വാതന്ത്ര്യം” എന്ന് സംഘടനയാണ് ഈ ആവശ്യവുമായി അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചിരിയ്ക്കുന്നത്. ഒറീസ്സയിലെ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ കൃസ്ത്യാനികളേയും പള്ളികളേയും ആക്രമിയ്ക്കുന്നത് ഭരണകൂടം കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് എന്ന് സംഘടനയുടെ പ്രസിഡന്റായ ജിം ജേക്കബ്സണ്‍ ആരോപിച്ചു. കൃസ്ത്യാനികളുടെ സര്‍വ്വവും ഇവര്‍ അഗ്നിയ്ക്കിരയാക്കി നശിപ്പിയ്ക്കുന്നു. ഗത്യന്തരമില്ലാതെ ഇവര്‍ കാട്ടിലും മറ്റും അഭയം പ്രാപിച്ചിരിയ്ക്കുകയാണ്. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിയ്ക്കുകയും കന്നില്‍ പെടുന്നവരെയെല്ലാം തല്ലുകയും പുരോഹിതന്മാരെ കൊല്ലുകയും ചെയ്യുന്നു. ആണവ കരാര്‍ നടപ്പിലാക്കുന്നതിന് മുന്‍പ് ഒറീസ്സയില്‍ കൃസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അക്രമം അവസാനിച്ചു എന്ന് കോണ്ടലീസ റൈസ് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യത്തിനു അമേരിക്കയില്‍ പിന്തുണ വര്‍ധിച്ചു വരികയാണെന്നും സൂചനയുണ്ട്. Labels: അമേരിക്ക, ഇന്ത്യ, ക്രമസമാധാനം, തീവ്രവാദം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
1 Comments:
ഇങ്ങനെ വന്നാൽ ഇനി ഇന്ത്യ കറാർ വെക്കുന്ന രാജ്യങ്ങളിലെ മതവിശ്വാസികളുടെ താല്പര്യം അനുസരിച്ചാകാണം ഇന്ത്യയുടെ ആഭ്യന്തര/പ്രതിരോധ കാര്യങ്നൾ എന്നുവരുമല്ലോ? എന്തിനിങ്ങനെ കഷ്ടപ്പെട്ട് കരാറ് നേടണം?
ആഭ്യന്തരകാര്യങ്ങളിൽ അന്യരാഷ്ട്രങ്ങളോ അവിടത്തെ മതമേലധ്യക്ഷന്മാരോ ഇടപെടാൻ അനുവദ്ദ്ക്കുന്നത് നല്ലതല്ല.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്