വൈദ്യുതി ലാഭിയ്ക്കാന്‍ വേണ്ടി സി. എഫ്. എല്‍. ലാമ്പുകള്‍ ഉപയോഗി യ്ക്കുന്നതിന് എതിരെ ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കി. ഇത്തരം ലാമ്പുകളില്‍ ചിലതില്‍ നിന്നും ബഹിര്‍ ഗമിയ്ക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ പരിമിതമായ അളവിലും കൂടുതല്‍ ആണത്രെ. ഇത് ചര്‍മ രോഗങ്ങള്‍ക്ക് കാരണമാവും. എക്സീമ പോലുള്ള രോഗങ്ങള്‍ വര്‍ധിയ്ക്കുവാനും ചര്‍മ്മം ചുവന്ന് തടിച്ച് വരാനും ചില രക്ത ദൂഷ്യ രോഗങ്ങള്‍ ഉണ്ടാകുവാനും ഈ ബള്‍ബുകളുടെ അടുത്ത് വെച്ചുള്ള ഉപയോഗം കാരണം ആവുന്നു. എന്നാല്‍ കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത ഗവേഷകര്‍ തള്ളി കളഞ്ഞു.
എന്നാല്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുരുത് എന്ന് ശാസ്ത്രജ്ഞര്‍ക്ക് അഭിപ്രായമില്ല. ഇവ മൂലം ഉണ്ടാവുന്ന ഊര്‍ജ ലാഭം തന്നെ കാരണം.
ഇത്തരം ബള്‍ബുകള്‍ വളരെ അടുത്ത് വച്ച് ഉപയോഗി യ്ക്കുന്നവര്‍ക്ക് ആണ് ഇത് മൂലം പ്രശ്നം. ഒരടിയില്‍ അടുത്ത് ബള്‍ബ് വെച്ച് ജോലി ചെയ്യുന്ന ആഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടു പാടുകള്‍ നീക്കുന്നവര്‍ക്കും മറ്റും ഇത് പ്രശ്നം ഉണ്ടാക്കും. എന്നാല്‍ സാധാരണ രീതിയില്‍ ബള്‍ബ് ഉപയോഗി യ്ക്കുന്നവര്‍ക്ക് പേടി വേണ്ട. ഒരു അടിയില്‍ ഏറെ ദൂരത്ത് ഇതിന്റെ രശ്മികളുടെ ദൂഷ്യ ഫലം ഉണ്ടാവില്ല.
ഏറെ നേരം തുടര്‍ച്ചയായി അടുത്തിരി യ്ക്കുന്നത് ഒഴിവാക്കിയാലും മതി. ഒരു മണിയ്ക്കൂറില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ഇരിയ്ക്കാ തിരുന്നാലും പ്രശ്നമില്ല.
ഇത്തരം ബള്‍ബുകളില്‍ ചിലതിന് ഒരു ചില്ലു കവചം കാണും. കാഴ്ചയ്ക്ക് സാധാരണ ബള്‍ബ് പോലെ തോന്നിയ്ക്കുന്ന ഇത്തരം സി. എഫ്. എല്‍. ലാമ്പുകള്‍ക്കും ദോഷമില്ല. 12 ഇഞ്ചില്‍ കുറഞ്ഞ ദൂരത്തില്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുന്നവര്‍ കവചം ഉള്ള ബള്‍ബുകള്‍ ഉപയോഗി യ്ക്കണം എന്ന് ശാസ്ത്രജ്ഞര്‍ ഉപദേശിയ്ക്കുന്നു.
Labels: ആരോഗ്യം, ശാസ്ത്രം
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്