02 December 2008
യു. എ. ഇ. ദേശീയ ദിന ആഘോഷ ലഹരിയില്‍![]() ദേശീയ ദിനവും ഈദ് അല്‍ അദ്ഹയും പ്രമാണിച്ച് യു. എ. ഇ. യിലെ സര്‍ക്കാര്‍ മേഖലയ്ക്ക് ഇന്ന് മുതല്‍ ഡിസംബര്‍ 11 വരെ 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദേശീയ ദിനത്തോ ടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് ഇന്ന് അവധി യായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇനി ഡിസംബര്‍ 14നേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്ന് മുതല്‍ ഡിസംബര്‍ 11 വരെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീ ഈടാക്കില്ലെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നേരത്തെ ഷാര്‍ജ ഗതാഗത വിഭാഗവും അവധി ദിനങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. Labels: യു.എ.ഇ.
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്